ആധുനിക ഇന്ത്യയുടെ ഇസ്തിരിയിട്ട ജനാധിപത്യബോധം വച്ചല്ല ദന്തേവാഡയിലെ ആദിവാസികളുടേയും, പാവങ്ങളുടേയും ജീവിതം മനസിലാക്കാന് ശ്രമിക്കേണ്ടതെന്ന് ഡി ശ്രീജിത്ത്
വാര്‍ത്തകളുടെ തലേക്കെട്ടുകളില്‍ നിന്ന് ദന്തേവാഡ പതുക്കെ അപ്രത്യക്ഷമാവുകയാണ്. സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, വന്‍കിട കമ്പിനികളുടെ പദ്ധതികള്‍ തടസപ്പെടുമ്പോള്‍, റെയില്‍മാര്ഗം തകര്‍ക്കപ്പെടുമ്പോള്‍, വീണ്ടും മാധ്യമങ്ങളുടെ തലേക്കെട്ടുകളിലേയ്‌ക്ക് ദന്തേവാഡയും മാവോയിസ്റ്റുകളും ജാര്‍ഖണ്ഡും ഒറീസയും തിരിച്ചെത്തും. ഗണപതി മുതല്‍ കിഷന്‍ജി വരെയുള്ളവരുടെ വര്‍ത്തമാനവും ഭൂതകാലവും സുന്ദരമായ കഥകളായി അവതരിക്കും. നേപ്പാള്‍ മുതല്‍ കേരളം വരെ ചുവന്ന ഇടനാഴിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യമാകും. അതുവരെ നമുക്ക് ശശിതരൂര്‍, ഐപിഎല്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ സംസാരിക്കാം. പക്ഷേ അതിനിടയിലും ദന്തേവാഡയിലും ബീജാപ്പൂരും കാങ്കേറിലും രാജ്‌നന്ദ്‌ഗാവിലും ലാത്തേഹാറിലും പലാമൂവിലും ഘാട്‌സിലയിലും മിഡ്‌നാപ്പൂരിലും ആദിവാസികുടിലുകളില്‍ മാവോയിസ്റ്റുകളുടെ വേരുകള്‍ തിരക്കി സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഛത്തീസ്‌ഗഢിലും ജാര്‍ഖണ്ഡിലും ഒറീസയിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ പുതിയ പുതിയ താവളങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച് പകല്‍ മുഴുവന്‍ അലയുന്നുണ്ട്. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച് അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്, മരിക്കുന്നുണ്ട്.
****
ആദ്യമേ പറയട്ടേ, ഇതു മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന, അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ലേഖനമല്ല. ദളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണരെ അല്ലാതെ ഒരു മാവോയിസ്റ്റു നേതാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. മാവോയിസം പ്രബലമായിരിക്കുന്ന ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയും അതിന് ശേഷവും ആ മേഖലയുമായി തുടരുന്ന ബന്ധവും മാത്രമാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനം. ദില്ലിപോസ്റ്റിന്റെ വായനക്കാരില്‍ ആരെങ്കിലും എഴുപതിലധികം സിആര്‍പിഎഫ് ഭടന്മാരുടെ മരണത്തില്‍ വേദനിക്കാതിരിക്കും എന്നും കരുതുന്നില്ല. പക്ഷേ, ഒരു സംശയം. എഴുപത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ടതില്‍ ഒരു ഓഫീസര്‍ പോലുമില്ലാത്തത് എന്തുകൊണ്ടാണ്? ഛത്തീസ്‌ഗഢിന്റെ ഗ്രാമങ്ങളെ കുറിച്ച് യാതൊരു ധാരണയില്ലാത്ത ഉത്തര്‍പ്രദേശുകാരും ബീഹാറികളും തമിഴരുമായ ഭടന്മാരെ എന്തു നിശ്ചയത്തിന്റെ പേരിലാണ് കാടുകളിലേയ്‌ക്ക് അയയ്ക്കുന്നത്? ഈ പ്രദേശങ്ങളില്‍ നിന്ന് പോലീസിന് എപ്പോഴും തെറ്റായ `ഇന്റലിജന്‍സ്' ലഭ്യമാകുന്നത് എന്തുകൊണ്ടാണ്? മാവോയിസ്റ്റുകള് ആക്രമണങ്ങളിലെല്ലാം ഒരേ യുദ്ധതന്ത്രം പയറ്റിയിട്ടും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും സുരക്ഷാസൈനികര്‍ കൊല്ലപ്പെടുന്നത്? ഇത്രയും വലിയ ബുദ്ധിശൂന്യതയിലേയ്‌ക്ക് സിആര്പിഎഫ് ഭടന്മാരെ വലിച്ചെറിഞ്ഞ ഓഫീസര്‍മാര്‍ക്കെതിരെ ഒരു ചെറിയ നടപടി പോലും ഇല്ലാത്തത് എന്തുകൊണ്ടാണ്? ഛത്തീസ്‌ഗഢിലും ഒറീസയിലും ബഹുരാഷ്ട്രകുത്തകകള്‍ ഭൂമി കൈയ്യേറ്റം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മാവോയിസ്റ്റുകളെ സഹായിക്കലാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ ഇടതുപക്ഷം എന്താണ് നോക്കി നില്‍ക്കുന്നത്? ജാമിയ മിലിയ സര്വകലാശാല താലിബാന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അതേ രാഷ്ട്രീയം ജെഎന്‍യു മാവോയിസ്റ്റുകളുടെ കേന്ദ്രമാണെന്ന് ആരോപിക്കുമ്പോള്‍ അതിന് പിന്നിലുള്ള വലിയ അജന്ഡകളെ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച് എതിര്‍ക്കാന്‍ ആകാത്തത് എന്തുകൊണ്ടാണ്? ജനാധിപത്യത്തിനെതിരായാണ് മാവോയിസ്റ്റുകള് പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് ഒരു ജനാധിപത്യ ഭരണകൂടത്തിന് അവര്‍ക്കെതിരെ ജനാധിപത്യ വരുദ്ധമായി പ്രവര്‍ത്തിക്കാം എന്നുള്ളത് ഫാഷിസ്റ്റുകളുടെ നിലപാടല്ലേ?
ചോദ്യങ്ങള്‍ ഒട്ടേറെയാണ്. ഉത്തരങ്ങള്‍ എന്തു തന്നെയായാലും ദന്തേവാഡയിലേയും ബീജാപ്പൂരിലേയും പലാമൂവിലേയും ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ജാര്‍ഖണ്ഡില്‍ റാഞ്ചി-ജംഷേഡ്‌പൂര്‍ ദേശീയ പാതയില്‍ തലയറുത്ത നിലയില്‍ കാണപ്പെട്ട ഫ്രാന്‍സിസ് ഇന്‍ഡ്‌വാര്‍ എന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവും മഹാരാഷ്ട്രയുടെ ഛത്തീസ്‌ഗഢ് അതിര്‍ത്തിയോടടുത്ത ഗഡ്‌ചറോളി ജില്ലയില്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് 18 സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞ സമയത്താണ് ഈ മേഖലയിലെ സാമൂഹ്യ-സാമ്പത്തികാവസ്ഥ നേരിട്ടറിയുന്നതിന് ഒരു യാത്ര നടത്തിയത്.
1960-കളിലുണ്ടായ നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് തത്വചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലെ പലമേഖലകളിലും അനീതികളെ എതിര്‍ക്കാനായി ഉയര്‍ത്തെഴുന്നേറ്റ തീവ്ര ഇടതുപക്ഷം പല പരീക്ഷണ ഘട്ടങ്ങള്‍ക്ക് ശേഷമാണ് ആദിവാസി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പല വിഭാഗങ്ങള്‍, പല തരത്തില്‍ ഉന്മൂലന സിദ്ധാന്തത്തില്‍ അടിയുറച്ച് പുതിയ ദേശീയതയ്‌ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചു. ഇതില്‍ രണ്ട് പ്രധാന വിഭാഗങ്ങളുടെ (ഇവ തന്നെ വിവിധ ഘടകങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്) 2004-ലെ കൂടിച്ചേരലാണ് സിപിഐ (മാവോയിസ്റ്റ്) പാര്ടി രൂപവത്‌കരിച്ചത്. പക്ഷേ, ഒരു പ്രധാന ചോദ്യമായിരുന്നു ആദ്യലക്ഷ്യസ്ഥാനമായ ഛത്തീസ്‌ഗഢിലേയ്‌ക്ക് തിരിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത് -- എന്തുകൊണ്ടാണ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് എന്ന പ്രബല ഗ്രൂപ്പ് (സംഘടനാ ശേഷിയിലും ആസൂത്രണത്തിലും രണ്ടാമത്തെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് സെന്ററിനേക്കാള്‍ മികവും അച്ചടക്കവും പുലര്‍ത്തിയിരുന്നു പിഡബ്‌ളിയുജി) അവരുടെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായിരുന്ന ആന്ധ്രപ്രദേശില്‍ നിന്ന് ദണ്ഡകാരണ്യ വനത്തിലൂടെ ദന്തേവാഡയിലേയ്‌ക്കും പരിസരപ്രദേശങ്ങളിലേയക്കും മാറ്റിയത്? ഈ മേഖലയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും അതിനുത്തരം നല്‍കും.
ദന്തേവാഡയിപ്പോള്‍ നക്‌സല്‍ വിനോദ സഞ്ചാരമേഖലയാണ്. റായിപൂരില്‍ നിന്നോ വിശാഖപട്ടണത്ത് നിന്ന് ജഗദല്‍പൂര്‍ വഴിയോ ദന്തേവാഡയില്‍ ജനമെത്തും. പട്ടണമെന്നുപോലും വിളിക്കാന്‍ പറ്റാത്ത, ഒരു ഓട്ടോറിക്ഷ പോലുമില്ലാത്ത ജില്ലാ ആസ്ഥാനമാണ് ദന്തേവാഡ ഇപ്പോഴും. ഒരേയൊരു ഹോട്ടലും ഒരു ടൂറിസ്റ്റ് ബംഗ്ലാവും 500 മീറ്റര്‍ നീളത്തില്‍ മാത്രം വലുതായ ഈ പട്ടണത്തിലുണ്ട്. പട്ടണത്തെ കാക്കാന്‍ ദന്തേവാഡ ദേവിയും -- കാളി, സര്‍വ്വശക്ത. ദന്തേവാഡ ശാന്തമാണ്. നിരായുധരായ ആദിവാസികളെ മാവോയിസ്റ്റുകളില് നിന്ന് അകറ്റാന്‍ സായുധരായ ആദിവാസികളെ കൊണ്ട് നേരിടാമെന്നും പൊലീസിന്റെ അധികാരങ്ങള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് നല്‍കാമെന്നും കണ്ടുപിടിച്ച, ആദിവാസിനേതാക്കളിലൊരാളായ മഹേന്ദ്രകര്മയുടെ പരസ്‌പാള്‍ ഗ്രാമം പട്ടണത്തോട് ചേര്‍ന്നുതന്നെയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ അഥവാ ആദിവാസികള്‍ സംഘടിക്കുന്നതിരെ കോണ്‍ഗ്രസും ബിജെപിയും ഐക്യപ്പെടുന്നതിന്റെ അശ്ലീലക്കാഴ്‌ചയ്ക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഈ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. സല്‍വാജൂഡൂം എന്നാണ് ഈ ആദിവാസി പീഢകരുടെ നാമം. ആന്ധ്രയിലെ പോലീസ് വേട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ ദണ്ഡകാരണ്യ വനത്തിന്റെ മറുഭാഗത്തേയ്‌ക്ക് പാലായനം ചെയ്‌തിരുന്ന പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ താത്‌കാലിക ആസ്ഥാനം മാത്രമായിരുന്നു സല്‍വാജൂഢൂം പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന മേഖല. ഏകദേശം പത്തുവര്‍ഷത്തോളം വലിയ വളര്‍ച്ചയൊന്നുമില്ലാതെ ചില പോക്കറ്റുകളില്‍ ഒതുങ്ങി നിന്നിരുന്ന നക്സലേറ്റുകള്‍ സല്‍വാജൂഡിന്റെ ആവിര്‍ഭാവത്തോടെ 22 മടങ്ങ് ശക്തരായി എന്നുള്ളത് എന്റെ ഊഹക്കണക്കല്ല, പൊലീസ് റിക്കാര്‍ഡുകള്‍ നോക്കി സല്‍വാജൂഡൂമിന്റെ സംരക്ഷകനും പുതിയ `ഹരിതവേട്ട`യുടെ പ്രയോക്താവുമായ ദന്തേവാഡ സൂപ്രണ്ട് ഓഫ് പോലീസ് അമരേന്ദ് മിശ്ര പറഞ്ഞു തന്നതാണ്. ഇപ്പോള്‍ ദന്തേവാഡയിലെ അഞ്ച് സബ്‌ഡിവിഷനുകളില്‍ നാലെണ്ണവും `മാവോ ബാധിത' മാണെന്നും അദ്ദേഹം പറഞ്ഞു. ദന്തേവാഡ ഡിവിഷന്‍ മാത്രമാണ് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ദ്രോണപാല്‍, കോണ്ട, കിരന്ദൂര്‍ സബ്‌ഡിവിഷനുകളില്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ നാമമാത്രമാണ്. സുഖ്‌മ ഡിവിഷന്‍ പോലീസ് കണക്കില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി.
ശരിയാണ്, ഇപ്പോള്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള് സര്‍ക്കാരിനെ പ്രവേശിപ്പിക്കാത്തതുകൊണ്ട് അവിടേക്ക് വികസനം എത്തിക്കാന്‍ കഴിയുന്നില്ല. പക്ഷേ, സര്‍/മാഡം, പത്തുവര്‍ഷം മുമ്പു വരെ ഇവിടം നിങ്ങളുടെ നോട്ടത്തില്‍ പെടില്ലായിരുന്നല്ലോ? കാലാകാലങ്ങളോളം ആ ദേശത്തിന്റെ ഉടയോരായവര്‍ക്ക് മേല്‍ ഈ പ്രദേശങ്ങളില്‍ കടന്നുചെന്ന് അധികാരത്തിന്റെ ചുട്ടിക്കുത്താന്‍ ശ്രമിച്ച നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചടികളേറ്റു പുളയുമ്പോഴല്ലേ ഈ ദേശങ്ങള്‍ നിങ്ങളുടെ ദൃഷ്ടിപഥങ്ങളില്‍ പെടുന്നത്? ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന ദേശങ്ങള്‍ ബസ്‌തര്‍ എന്ന ഒറ്റ ജില്ലയുടെ പരിധിയില്‍ പെടുന്നതായിരുന്നു ഈയടുത്ത സമയം വരെ. കേരളത്തിന്റെ രണ്ടിരട്ടി വരുന്ന ഈ പ്രദേശങ്ങളെ ഒരു ജില്ലാ ഭരണകൂടം എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്? ആദിവാസികള്‍ക്കും ഭരണകൂടത്തിനും ഇടനിലയായി പ്രവര്‍ത്തിച്ചിരുന്ന, ഒരു കൂട്ടം ചൂഷകര്‍ക്ക് മാവോയിസ്റ്റുകളുടെ സാന്നിധ്യം അസന്തുഷ്ടി സൃഷ്ടിച്ചപ്പോള്‍ മാത്രമാണ് പ്രദേശിക ഭരണകൂടം ഈ മേഖലയില്‍ ഇടപെടാന്‍ ആരംഭിക്കുന്നത്. കാലാവസ്ഥകൊണ്ട് സമ്പന്നമായ ദണ്ഡകാരണ്യവനത്തില്‍ മൗവ്വയും തണ്ടു പത്തയും മറ്റ് വനവിഭവങ്ങളും തഴച്ചു വളര്‍ന്നിരുന്നു. ഇവിടത്തെ കനത്ത വനമേഖലയില്‍ ആദിവാസി ഊരുകളിലെ നിയമങ്ങള്‍ നടപ്പിലായി. ആരും ആരേയും അന്വേഷിച്ച് വന്നില്ല. പുറം ലോകത്തോട് ബന്ധപ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റുകളും സജീവമായിരുന്നു. കുറേ കൂടി അകത്തേയ്ക്ക് ആരുമില്ല. നാഗരിക വിദ്യാഭ്യാസവും പൊതു ആരോഗ്യരക്ഷാ മാര്ഗങ്ങളും എത്തിനോക്കിയിട്ടില്ല. അവിടേയ്‌ക്ക് പിന്നീടെത്തിയ സര്‍ക്കാര്‍ ഇടനിലക്കാരും കച്ചവടക്കാരുമാണ് ചൂഷണത്തിന്റെ ആദ്യ ആഘാതങ്ങള്‍ ആദിവാസി ജീവിതങ്ങള്‍ക്ക് നല്‍കിയത്.
സഹിച്ചും പൊറുത്തും ജീവിച്ചിരുന്ന ഈ ജീവിതങ്ങളെ തൊണ്ണൂറുകളില്‍ ആന്ധ്രയില്‍ നിന്ന് എത്തിയ പിഡബ്‌ളിയുജി നക്‌സലുകള്‍ വലുതായി ആകര്‍ഷിച്ചിട്ടൊന്നുമില്ല. എന്നാല്‍ സല്‍വാജുദൂമിന് ശേഷം കഥമാറി. നക്‌സലുകളെ തേടി സല്‍വാജൂദൂം കാരും പുറത്തുനിന്നെത്തിയ അര്ധസൈനിക വിഭാഗവും ആദിവാസി കുടിലുകള്‍ കയറിയിറങ്ങിയതോടെ പതുക്കെ പതുക്കെ നക്‌സലുകളുടെ അടിത്തറ വിപുലമായിത്തുടങ്ങി. വെടിയുണ്ടകളും നാടന്‍ ബോംബുകളും കാര്യങ്ങള്‍ നിയന്ത്രിച്ച തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളിലും പുതിയ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിലും മറ്റ് രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്ണണമായും ഈ പ്രദേശങ്ങളില്‍ നിന്ന് പിന്മാറി.
ആദിവാസികളുടെ ജീവിതാവസ്ഥയില്‍ എന്തുമാറ്റമാണ് ഉണ്ടായത്? വികസിത സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ യാതൊരു മാറ്റവും നടന്നിട്ടില്ല. ഇപ്പോഴും അവര്‍ 14 പൂര്‍ത്തിയാകമ്പോഴേക്കും ഇണകള്‍ക്കൊപ്പം പാര്‍പ്പുതുടങ്ങും. ഉടനെ മാതാക്കളും പിതാക്കളുമാകും. മൂന്ന് വയസുമുതല്‍ കുട്ടികള്‍ ഇളയ കുട്ടികളെ സംരക്ഷിക്കാന്‍ തുടങ്ങും. ആറുവയസു മുതല്‍ കന്നുകാലിക്കൂട്ടങ്ങളെ നയിച്ച് ലോകത്തിനെ നേരിടാന്‍ ഇറങ്ങും. കൈകകളും കാലുകളും ഉറയ്‌ക്കുമ്പോഴേയ്‌ക്കും കൃഷിപ്പണികളില്‍ സഹായിക്കാന്‍ തുടങ്ങും. മിക്കവാറും പേര്‍ നേരത്തേ മരിക്കും. നക്‌സലേറ്റുകള്‍ക്ക് മുമ്പും പിമ്പും ഇതാണ് സ്ഥിതി. പക്ഷേ, പലരില്‍ നിന്നും വാമൊഴിയായി ശേഖരിച്ച ഈ ചരിത്രത്തില്‍ നിന്ന് ഒരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞു. അതിതാണ്- തെണ്ടുപത്ത എന്ന ബീഡിയില പെറുക്കി വില്‍ക്കുന്നത് ആദിവാസികളുടെ ഊരുകളുടെ വരുമാനങ്ങളിലൊന്നാണ്. നൂറുകെട്ടുകളടങ്ങിയ ഒരു സേക്ട തെണ്ടു പത്തയ്‌ക്ക് നക്‌സല്‍ ആവിര്‍ഭാവത്തിന് മുമ്പ് ഇടനിലക്കാര്‍ നല്‍കിയിരുന്നത് രണ്ട് രൂപമുതല്‍ പത്തു രൂപവരെയാണ്. ഇപ്പോഴത് നൂറു രൂപമുതല്‍ 120 രൂപവരെ ഉയര്‍ന്നിരിക്കുന്നു. ദന്തേവാഡയുടെ തന്നെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത് 60 രൂപമാത്രമാണെന്നു കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം നിലയക്ക് തുടങ്ങിയും ചിലയിടങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ഉപദ്രവിക്കാതെയും നക്‌സലുകള്‍ സമാന്തരമായ ഒരു ലോകമിവിടെ സൃഷ്ടിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ പരിരക്ഷകള്‍ മുഴുവന്‍ അനുഭവിച്ച് ജീവിക്കുന്ന എന്നെ സംബന്ധിച്ചടത്തോളം അത് അപൂര്ണവും അപരിഷ്‌കൃതവും അസംബന്ധവുമാണ്. പക്ഷേ, എനിക്കറിയാം എന്റെ യുക്തിയല്ല, എന്റെ കാഴ്‌ചയല്ല, എന്റെ ഇസ്‌തിരിയിട്ട ജനാധിപത്യ ബോധമല്ല അവരെ നിര്ണയിക്കുന്നതെന്നും നയിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും.
****
ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയെ കുറിച്ച് എഴുതണമെന്നായിരുന്നു ദില്ലിപോസ്റ്റ് ആവശ്യപ്പെട്ടിരുന്നത്. ദന്തേവാഡയിലെ ബൈലാഡില്ലയിലെ ദേശീയ ഖനന കോര്‍പറേഷനും എസ്സാര്‍ സ്റ്റീല്‍ കമ്പിനിയുടെ പ്ലാന്റും ആദിവാസി പൊലീസും ജാര്‍ഖണ്ഡിലെ റ്റാറ്റാ സ്റ്റീല്‍സും ഒറീസയിലെ വേദാന്ത ഗ്രൂപ്‌സും ഈ വനമേഖലയിലെ വിഭവങ്ങള്‍ക്ക് മേലുള്ള നിരന്തരമായ ചൂഷണവും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ആദിവാസികള്‍ കൂട്ടത്തോടെ കുടിയൊഴിക്കപ്പെടുന്നതുമായിരുന്നു എഴുതേണ്ട വിഷയം. പക്ഷേ, ചുരുക്കി പറയാന്‍ മാത്രം ചെറുതല്ല, ഈ ജീവിതങ്ങള്‍. ശീലവും തൊഴിലുമായ പത്രഭാഷ വളഞ്ഞും പുളഞ്ഞും പരിധിയില്‍ നില്‍ക്കുന്നില്ല. നിക്‌പക്ഷത എന്ന കാപട്യം കുട പിടിക്കുന്നതുമില്ല.
ശ്രീജിത്തിന്റെ മറ്റൊരു ലേഖനം:
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി
Showing posts with label സംഘര്‍ഷം. Show all posts
Showing posts with label സംഘര്‍ഷം. Show all posts
Apr 18, 2010
Apr 12, 2010
മാവോയിസ്റ്റുകളും വികസനവും
മാവോയിസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടത് വെടിത്തിരകള്‍ കൊണ്ടല്ലെന്ന് സുനിത നരൈന്‍
ഛത്തീസ്ഗഢിലെ ദന്തേവാദ ജില്ലയില്‍ എഴൂപത്താറു പൊലീസുകാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കം നിയമവിരുദ്ധവും, തെറ്റുമാണ്. എന്നാല്‍ അതേ സമയം തന്നെ പല ഗ്രാമങ്ങളിലും, ഗിരിവര്‍ഗ പ്രദേശങ്ങളിലും അമര്‍ഷവും, സംഘര്‍ഷവും സൃഷ്ടിക്കുന്ന ദാരിദ്ര്യവും, ഒറ്റപ്പെടലും, നീതി നിഷേധവും നമുക്കു തള്ളിക്കളയാവുന്നതല്ല. കോണ്‍ഗ്രസ് പറയുന്ന പോലെ, ഈ വികസന സംബന്ധിയായ പ്രശ്നങ്ങള്‍ ദീര്‍ഘകാല പരിഗണന വേണ്ടതും , അടിയന്തിരമായി ചെയ്യേണ്ടത് നക്സലുകളെ തുടച്ചു നീക്കലുമല്ല. കാരണം, ഇവിടെ മുറിഞ്ഞതെന്തോ, അതു നമുക്കു ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പായും നമുക്കു പിന്നെ അതിനു കഴിഞ്ഞെന്നു വരില്ല.
ഇന്ത്യയുടെ ധാതു, ജല, വനസമ്പന്ന മേഖലകള്‍, സാമൂഹിക ജീവിത നിലവാരത്തിന്റെയും, വികസനത്തിന്റെയും കാര്യത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതിനെപ്പറ്റി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍, ഏറ്റവും പാവപ്പെട്ടവരാകുന്നതു? നാം ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥ മാറുന്നതു വരെ.
ഈ പ്രദേശങ്ങളിലുള്ള സമ്പുഷ്ട വിഭങ്ങങ്ങളിലുള്ള നമ്മുടെ കൂട്ടുകൊള്ളയുടെ ലാഭം പറ്റുന്നതു നക്സലുകളാണെന്നു നമുക്കറിയാം. നമ്മുടെ വീട്ടിലെത്തുന്ന വൈദ്യുതി ഈ ദേശത്തിന്റെ വിഭങ്ങങ്ങളില്‍ നിന്നാണുണ്ടാകുന്നതു. എന്നാല്‍, ഇവിടെ ജീവിക്കുന്നവരാകട്ടെ നിത്യവും ഇരുട്ടിലും. ഈ ധാതു സമ്പത്തിന്റെയും, വനസമ്പത്തിന്റെയും ഉടമകള്‍ അവരാണ്. അതിന്റെ ഗുണഫലങ്ങള്‍ പറ്റേണ്ടതും അവരാണ്. അതു നടക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ ഭൂമി പിടിച്ചു പറിക്കാന്‍ നമ്മള്‍ നിയമങ്ങളുണ്ടാക്കുന്നു. അവരുടെ കാടു കയ്യേറുന്നു, വെള്ളം വിഷലിപ്തമാക്കുന്നു, ജീവിതോപാധികള്‍ തച്ചുടക്കുന്നു. നമ്മുടെ ഈ വികസനം അവരെ എന്നന്നേക്കും നിസ്വരാക്കുന്നു.
ഇതാണു വാസ്തവമെന്നിരിക്കെ, നാം ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. നാം എത്രമാത്രം അസഹിഷ്ണുക്കളായി മാറി എന്നതിനു ഒരു ഉദാഹരണം പറയാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഖനനവും, പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച ഞങ്ങളുടെ പഠനം പുറത്തുവിടുന്ന വേള. ആ മുറി എന്തുവിലകൊടുത്തും ഭൂമി കൊള്ളയടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്പനികളുടെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. ഖനനത്തെയും, അതുമൂലമുള്ള ദാരിദ്ര്യത്തെയും, മറ്റു പ്രശ്നങ്ങളെയും കുറിച്ചുയര്‍ന്ന ശബ്ദങ്ങളെല്ലാം അവര്‍ ഓരിയിട്ടോടിച്ചു. ആ റിപ്പോര്‍ട്ടിന്റെ ആദ്യ പ്രതി പുറത്തിറക്കിയ ഗവര്‍ണര്‍ പോലും ഞങ്ങളെ, ഇത്തരം അസുഖകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍, തീവ്രവാദികള്‍ എന്നു മുദ്ര കുത്താന്‍ തിടുക്കം കാണിച്ചു. എങ്കിലും, ഞങ്ങളുടെ കണക്കുകളെയോ, വിശകലനങ്ങളേയൊ തള്ളിക്കളയാന്‍ അദ്ദേഹത്തിനായില്ല.
അടുത്ത ദിവസം, ഭരണകൂടം കുറെക്കൂടെ ഉത്സാഹശാലിയായി ഞങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. എന്നാല്‍ ഖനനത്തില്‍കൂടി ലഭിക്കുന്ന വരുമാനം, ഏതു വിധത്തിലാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നതു എന്നതിനെക്കുറിച്ചു യാതൊരു വിധ കണക്കുകളും അവര്‍ പുറത്തുവിട്ടില്ല. മാത്രമല്ല, ധാതുസമ്പന്നമേഖലകളില്‍ കമ്പനികള്‍ വരുത്തിവയ്ക്കുന്ന അതിഭീകര മലിനീകരണത്തെ എങ്ങനെയാണ് നിയമങ്ങളെ വളച്ചാടിച്ചും തുറന്ന ചൂഷണത്താലും തദ്ദേശവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന്റെ പൊരുളും അവര്‍ക്ക് വിശദീകരിക്കാനായില്ല. ഖനന നിയമങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരുദ്ധരെന്നു വിളിക്കാനായിരുന്നു ഭരണകൂടത്തിനു താത്പര്യം. ഞങ്ങള്‍ ഭരണകൂടത്തിനെതിരാണെന്നും, അതിനാല്‍ തന്നെ, നക്സലുകളുടെ പക്ഷത്തണെന്നും സമര്‍ത്ഥിക്കുകയായിരുന്നു അടുത്ത പടി. ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ അവര്‍ക്കൊപ്പം. ഇതു യുദ്ധത്തിന്റെ ലക്ഷണമാണ്. ഇതു നമുക്കു സമാധാനം തരില്ല.
നമ്മുടെ വെല്ലുവിളിയിതാണ്: ഒരു പ്രദേശത്തിന്റെ പ്രകൃത്യാ ഉള്ള സമ്പത്ത് അവിടെ താമസിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാനുതകുന്ന ഒരു സാമ്പത്തിക വളര്‍ച്ചാ മാതൃക എങ്ങനെ നമുക്കു സൃഷ്ടിക്കാം? ഉത്തരം ബുദ്ധിമുട്ടേറിയതാണ്. അപ്പോള്‍, ഈ പാവങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്നു നമുക്കു ചോദിക്കേണ്ടിവരും. കൂടാതെ, തങ്ങളുടെ മുറ്റത്ത് ഖനനം വേണോ എന്നും, തങ്ങളുടെ കാടു നശിപ്പിക്കണോ എന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്നു കൂടി നമുക്കു അംഗീകരിക്കേണ്ടി വരും. ജനാധിപത്യത്തെ നമുക്കു അല്പം ഗൗരവമായിത്തന്നെ കാണേണ്ടിയും വരും.
ഈ വസ്തുത അംഗീകരിച്ചാല്‍ നമുക്കു ഇന്നു നടക്കുന്ന വന്‍കിട വികസന പദ്ധതികള്‍ക്കെതിരായ ജനകീയ സമരങ്ങളെ മറ്റൊരു രീതിയില്‍ കാണേണ്ടി വരും. ഒറീസയിലെ നിയമഗിരി കുന്നുകളിലും, ചത്തീസ്ഗഡിലെ റ്റാറ്റായുടെ ഉരുക്കുനിര്‍മ്മാണശാലക്കെതിരേയും സമരം നടത്തുന്നവര്‍ വഴിതെറ്റിയവരോ, നക്സലുകളോ അല്ല. ഇവരുടെ ഈ എണ്ണമറ്റ കലാപങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഇതിനു മറുപടിയായി, നമുക്കു നാം ഇന്നു ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ പാടില്ല. അവരുടെ സന്ദേഹങ്ങളെ ദില്ലിയിലോ, മറ്റെവിടെയെങ്കിലൊ ഇരിക്കുന്ന ഒരു കമ്മിറ്റിയുടെ വിശകലനവിനോദങ്ങള്‍ക്കനുസരിച്ചു തള്ളിക്കളയാന്‍ പാടില്ല. ഈ മനുഷ്യര്‍ക്കു വേണ്ടതെന്തെന്നു തീരുമാനിക്കേണ്ടതു നമ്മളല്ല.
വികസന പദ്ധതികളില്‍മേല്‍ തദ്ദേശവാസികള്‍ക്കു തീര്‍പ്പുകല്പിക്കാനുള്ള അവകാശത്തെ നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍, അതു നമ്മെ കഠിനമായ ഒരു പദ്ധതിയിലേക്കു നയിക്കും. നമുക്കു അവരുമായി ഗൗരവമാം വണ്ണം സംവദിക്കേണ്ടി വരും, ആ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കേണ്ടിയും വരും. ഇതിനര്‍ത്ഥം ജനങ്ങളുടെ ധാതുസമ്പത്തു പിഴിഞ്ഞുള്ള ധനം അവരുമായി പങ്കു വയ്ക്കേണ്ടിവരുമെന്നതു കൂടിയാണ് -- അവര്‍ക്കു നമ്മള്‍ ഇപ്പോള്‍ കൊടുക്കുന്ന വിഷഗുളികകള്‍ പോരാതെ വരും. മാത്രമല്ല, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും, മുന്‍ഗണനകളും മാറ്റേണ്ടിവരും. ഇന്നു നിലനില്‍ക്കുന്ന വനങ്ങളാണ് നമ്മുടെ ജലവിഭവങ്ങളേയും, വന്യജീവികളേയും, നമ്മുടെ മലിനമല്ലാത്ത ഭാവിതന്നെയും കാത്തു സൂക്ഷിക്കുന്നതെന്നു നമുക്കു അംഗീകരിക്കേണ്ടി വരും. അപ്പോള്‍, പ്രകൃതിയെ സംരക്ഷിച്ച്, അതിന്റെ ഗുണഫലങ്ങളുത്പാദിപ്പിക്കാന്‍ വനവാസികള്‍ക്കു കൂടുതല്‍ പണം നല്‍കേണ്ടിയും വരും.
എല്ലാറ്റിലും ഉപരിയായി, ഈ വിമതശബ്ധങ്ങള്‍ക്കു ചെവികൊടുക്കുകയാണെങ്കില്‍, നമുക്കു വികസനത്തെ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരും. നമ്മുടെ കാടുകളിലുള്ള കല്‍ക്കരിയും, ബോക്സൈറ്റും ഒന്നടങ്കം ഊറ്റിയെടുക്കാന്‍ പറ്റില്ല എന്നും നമുക്കു സമ്മതിക്കേണ്ടിവരും. വളര്‍ച്ചക്കായി നമ്മുടെ ധാതു സമ്പത്തിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ നമുക്കു അതീവശ്രദ്ധാലുക്കളാകേണ്ടി വരും. കുറഞ്ഞ ഉറവിടങ്ങള്‍ കൊണ്ട് നമുക്കു കൂടുതല്‍ ചെയ്യേണ്ടി വരും. ഈ ദരിദ്രര്‍ നമ്മെ പഠിപ്പിക്കുന്നതിതാണ്: ഭൂമിയെ പരുക്കേല്പ്പിക്കാതെ നടക്കൂ. അതിനു നമ്മള്‍ വെടിത്തിരകള്‍ കൊണ്ടല്ല അവര്‍ക്കു മറുപടി കൊടുക്കേണ്ടത്.
പരിസ്ഥിതി പ്രവര്‍ത്തകയായ ലേഖിക 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡി'ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Apr 6, 2010
ബാഗ്ദാദ് വിഡിയോ ഗെയിം
2007 ജൂലൈ 12ന് അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ ഒരു 'തീവ്രവാദ വേട്ട'യുടെ വീഡിയോ ദൃശ്യമാണ് ചുവടെ. ന്യൂ ബാഗ്ദാദ് തെരുവില്‍ കൂട്ടം കൂടി നിന്നിരുന്ന ഒരു പറ്റം ഇറാഖികള്‍ക്കു നേരെ അപ്പാച്ചെ ഹെലികോപ്റ്ററിലെത്തിയെ അമേരിക്കന്‍ പട്ടാളക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുന്നു. കൊല്ലപ്പെട്ട പന്ത്രണ്ടു പേരില്‍ റൊയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ യുദ്ധ ഫോട്ടോഗ്രാഫര്‍ നമീര്‍ നൂര്‍ എല്‍ദീനും അദ്ദേഹത്തിന്റെ ഡ്രൈവറുമുള്‍പ്പെടും. ഈ കൂട്ടക്കുരുതിയുടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വീഡിയോ പുറത്തു വിട്ടിരുന്നില്ല. പിന്നീട് നടന്ന സൈനിക അന്വേഷണം അമേരിക്കന്‍ സൈനികള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിചിത്രമായ കണ്ടെത്തലില്‍ കലാശിച്ചു. wikileaks.org എന്ന വെബ് സൈറ്റാണ് വീഡിയോ പുറത്തുവിടുന്നത്.
Mar 25, 2010
നക്‌സല്‍ബാരിയിലേക്കുള്ള വഴി
ഒരിക്കല്‍ കനു സന്യാല്‍ ഒരു പ്രതീക്ഷയും പ്രസ്ഥാനവുമായിരുന്നു. ഒരു തൂങ്ങിമരണം കൊണ്ട് തന്റെ ജീവിത വിപ്ലവത്തിനു വിരാമചിഹ്നമിടുമ്പോള്‍ സന്യാല്‍ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? വിഎസ് സനോജ് അന്വേഷിക്കുന്നു
United Naxalites alone can guide the movement on the right path.
I urge all Naxalite factions to form a common platform and take
the anti-farmland acquisition movement to every corner of the state.
Forget about the elections, just make a collective effort to intensify
and sustain the struggle generated out of Singur and Nandigram...
-- kanu sanyal
തൃശൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത് ബോധി എന്ന പാരലല്‍ കോളേജ് നടത്തുന്ന ശേഖരന്‍ മാഷിന്റെ മക്കള്‍ക്ക് സന്യാലെന്നും സന്താളെന്നും പേരിട്ടത് എന്തിനാണെന്ന് അന്ന് ട്യൂഷന് പോയിരുന്ന ഏഴാം ക്ലാസുകാരനായ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. ഞാനടക്കമുള്ളവരുടെ കണ്ണില്‍ മാത്രമല്ല നാട്ടിന്‍പുറത്തെ പ്രായമായവര്‍ക്കുപോലും അപരിചിതമായിരുന്നു ആ പേരുകള്‍. പിന്നീട് മുതിര്‍ന്നപ്പോള്‍ മാഷ് നക്‌സലാണെന്നും അത് ബംഗാളി പേരുകളാണെന്നും അതിന് മുന്നില്‍ കനു എന്നും ജംഗള്‍ എന്നുമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കനുസന്യാല്‍ ചാരുമജൂംദാറും ആവേശവും ആരാധനയുമായി കൂടെക്കൂടി. ഇതൊരു നാട്ടിന്‍പുറ അനുഭവം. ഒപ്പം ഓര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്: ഭരതന്‍ എന്ന നക്‌സലിനെക്കുറിച്ച്.
കോങ്ങാട് വധക്കേസിലെ പ്രതിയായിരുന്ന ഭരതേട്ടന്‍ തൂങ്ങിമരിച്ചപ്പോഴാണ് നക്‌സല്‍ കാലത്തെ ആവേശങ്ങളുടെ ബാക്കിപത്രങ്ങള്‍ക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണാമങ്ങളുടെ ആഴം ബോധ്യപ്പെട്ടത്. വഴിപിരിഞ്ഞ മുന്‍ നക്സല്‍ നേതാവ് കെ. വേണുവിനെ പോലെ സക്രിയമായ സംവാദാത്മകത സൃഷ്ടിക്കാനോ വെള്ളത്തൂവല്‍ സ്റ്റീഫനെപ്പോലെ ദൈവവിളിക്ക് കാതോര്‍ക്കാനോ കഴിയാത്തവന്റെ തോറ്റുപോയ ജീവിതമായിരുന്നു ഭരതേട്ടന്‍ എന്ന മനുഷ്യന്‍ . വ്യക്തിജീവിതത്തിലെ അവഗണനയും രോഗാതുരതയും, ഒപ്പം രാഷ്ട്രീയ പരാജയവും കൂടിയാകുമ്പോള്‍ സത്യസന്ധമായ ഒരു ജീവിതത്തില്‍ പിന്നെന്ത് സംഭവിക്കാം എന്നതിന്റെ തെളിവായിരുന്നു ആ മരണം. എല്ലാ അര്‍ത്ഥത്തിലും നിരാശയുടെ ആഴക്കടലിലകപ്പെട്ട ഒരാളായിരുന്നു സഖാവ് ഭരതന് . മുഖ്യധാരാ ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്നിട്ടുകൂടി, നാട്ടുകാര്‍ ഭീതിയോടെയും പുച്ഛത്തോടെയും മാത്രം അയാളെ കണ്ടു.
കനു സന്യാല്‍ തൂങ്ങിമരിച്ചുവെന്ന ന്യൂസ് ഫ്‌ളാഷ് കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും പുലര്‍ച്ചെ സ്വന്തം വീടിന് മുന്നില്‍ തൂങ്ങിനില്‍ക്കുന്ന ഭരതേട്ടന്റെ രൂപമായിരുന്നു. പാവപ്പെട്ടവന്റെ മോചനം സ്വപ്‌നം കണ്ടു എന്ന 'വലിയ' തെറ്റായിരുന്നു മറ്റുപലരേയും പോലെ അദ്ദേഹവും ചെയ്‌തത്. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി ജന്മിത്വത്തിനെതിരെ ഉന്‍മൂലസിദ്ധാന്തവുമായി വിപ്ലവപാതയിലൂടെ ഇവരെല്ലാം ഇറങ്ങിത്തിരിച്ചു. ഭരതേട്ടനും കനുബാബുവിനും സംഭവിച്ചത് ഒന്നുതന്നെ. ഭരതേട്ടന്‍ പ്രശസ്‌തനായില്ല, സന്യാല്‍ പ്രശസ്‌തനായ കമ്യൂണിസ്റ്റായി. കടുത്ത ഏകാന്തത, വ്യക്തിജീവിതത്തിലെ അവഗണനകള്‍, വിഷാദരോഗം...ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും, സിംഗൂര്‍ മാതൃകയിലുള്ള ചൂഴ്നിലകളും വളയഞ്ഞു കുരുക്കൂന്ന ബംഗാളിലെ ഗ്രാമങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ വൈകിപ്പോയിരിക്കുന്നു എന്ന് ബോധ്യമാണ് സന്യാലിന് നല്‍കുന്നത് എന്നൊരു തോന്നല്‍.
കാര്‍ഷികവിരുദ്ധമായ ഈ 'ചിദ്രജനിതക വഴുതനങ്ങാകാലം' കനു സന്യാലിനെ പോലുള്ളവര്‍ക്കായി ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാവാം ആ സന്ദേഹത്തിന് കാരണം. ഈ നിരീക്ഷണം ശരിയാവാം തെറ്റാവാം. 1960-കളില്‍ ബംഗാളിലെ ഒരു ക്ലര്‍ക്കിന്റെ ജീവിതം, അത് ഘട്ടക്കിന്റേയും റേയുടേയും സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിരസമായ, വര്‍ണ്ണാഭമല്ലാത്ത ഒരു ജീവിതസ്ഥലിയായിരിക്കും എന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഒരു വിപ്ലവ സ്വപ്‌നത്തിന്റെ വസന്താഗമനം അധികമകലെയായില്ല. അത് ബിഥാന്‍ ചന്ദ്ര റോയിയെ കരിങ്കൊടി കാണിച്ചതുകൊണ്ടുമാത്രം തീര്‍ന്നില്ല. 1964-ലെ വേദനിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പില്‍, 1969-ലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍, 1970-ലെ പാര്‍വതീപുരം ഗൂഢാലോചനാകേസിന്റെ അറസ്‌റ്റില്‍, പുതിയ ആശയഭിന്നതകളില്‍, ചേരിസഖ്യങ്ങളില്‍, ചാരുംമജൂംദാറുമായുള്ള രാഷ്ട്രീയ ഭിന്നതയില്‍, പിളര്‍പ്പിന്റെ നൈരന്തര്യങ്ങളില്‍, തീര്‍പ്പു കല്‍പ്പിക്കാനാകാത്ത പ്രത്യയശാസ്‌ത്ര-രാഷ്ട്രീയ വ്യവഹാരങ്ങളില്‍... അതങ്ങനെ തുടര്‍ന്നു.
രാഷ്ട്രീയ ആത്മഹത്യയേക്കാള്‍ മാന്യമാണ് രാഷ്ട്രീയവനവാസമെന്ന തിരിച്ചറിവ് അധികാരം തൊട്ടുനക്കാന്‍ വിയോജിപ്പുള്ളവന്റെ അവസാനത്തെ വഴിയാണ്. എന്നിട്ടും സിംഗൂരിലെ പ്രക്ഷോഭങ്ങളിലേക്ക് അദ്ദേഹം തന്റെ വാര്‍ദ്ധക്യത്തിലും തിരിച്ചുവന്നു. 2006-ല്‍ സിലിഗുരിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ച് ട്രെയിന്‍ തടഞ്ഞതിന് അറസ്‌റ്റിലായത് അങ്ങനെയാണ്. 'മുപ്പതുമുക്കോടി' മാവോയിസ്‌റ്റ് ഗ്രൂപ്പുകളുള്ള ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ച് ഒരു 'പൊളിറ്റിക്കല്‍ ഔട്ട് സൈഡര്‍' ആണ് കനു സന്യാല്‍ എന്നും പറയാം. ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴിമാറിപ്പോയ മാവോ ശിഷ്യന്‍മാരുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയസന്യാസികള്‍ അപൂര്‍വമായ ഈ കാലത്ത് കനു ഒരപൂര്‍വ്വതയാണ്. ജ്യോതിബസുവിന്റെ പ്രത്യേക താല്‍പര്യത്താല്‍ ജയിലിന് പുറത്തുകടന്ന കനു സന്യാല്‍ ബുദ്ധദേവിന്റെ ഔദാര്യമൊന്നും വേണ്ടെന്ന നിലപാടെടുത്തത് സിംഗൂരും നന്ദിഗ്രാമും നല്‍കുന്ന മുറിവുകളുടെ ഉത്തരമായിരിക്കാം.
'കോണ്‍ഗ്രസുകാരില്‍ നന്‍മയുള്ളവരെ കമ്യൂണിസ്‌റ്റുകാരെന്നും കമ്യൂണിസ്‌റ്റുകാരില്‍ സത്യസന്ധതയുള്ളവരെ നക്‌സലുകളെന്നും വിളിച്ചു'വെന്ന് പണ്ട് ആരോ പറഞ്ഞത് ചരിത്രം ശരിയെന്ന് ബോധ്യപ്പെടുത്തുന്ന ഈ ഗ്രീന്‍ ഹണ്ടിന്റെ കാലത്ത് കനുവിന്റെ എഴുതപ്പെട്ട 'ഗൂഗിള്‍' ചരിത്രത്തിലേക്കിനി പോകുന്നില്ല. നക്‌സാല്‍ബാരി ഇന്നും മാവോയിസ്‌റ്റ് ഗ്രൂപ്പുകളുടെ അധീനതയിലുള്ള ഒരു പട്ടിണിഗ്രാമമാണ്. ബംഗാളിലെ പല ഗ്രാമങ്ങളെയും പോലെ. അവിടെയെല്ലാം വസന്തം വിരിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ പിന്‍മുറക്കാരുണ്ട്. അധികാരം എന്ന മധുരമനോജ്ഞപദം അവരിലേക്ക് കടന്നുവന്നിട്ട് കാലമേറെയായി. അതിനിയും കാണാന്‍ നില്‍ക്കാതെ സന്യാല്‍ തന്റെ പിന്‍വാങ്ങലുകളെ ആത്മഹത്യ എന്ന ഒറ്റവരിയിലേക്ക് കാവ്യാത്മകമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. അത് ഭഗത്‌സിങ് ജീവന്‍ വെടിഞ്ഞ ദിനത്തിലായിപ്പോയത് കേവല യാദൃശ്ചികതയാണോ എന്നറിയില്ല.
1967-ല്‍ ബീജിങ് റേഡിയോയും, പീപ്പിള്‍സ് ഡെയ്‌ലിയും വസന്തത്തിന്റെ ഇടിമുഴക്കം എന്ന് വിളിച്ച ഉദിച്ചുയരലിന്റെ തലതൊട്ടപ്പന്‍ പക്ഷേ അവസാനകാലത്ത് പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പിന്റെ തുടക്കത്തിലുള്ളത്. പ്രതീക്ഷയുടെ സമ്മോഹനമായ കൂടിച്ചേരലിന് ആഗ്രഹിക്കുന്ന മനസ്സ് ആ വാക്കുകളില്‍ കാണാം. 'നമ്മള്‍ കൊയ്യും വയലെല്ലാം കുത്തകളുടേതാകും പൈങ്കിളിയേ' എന്ന് വിപ്ലവ കാവ്യവിചാരത്തെ അപനിര്‍മ്മിക്കേണ്ടിവരുന്ന ഈ കാലത്ത്, അവശേഷിക്കുന്ന ഭൂസമരങ്ങളെ പോലും അശ്ലീലവ്യവഹാരമായി ഭരണകൂടം വിധിയെഴുതുന്ന ഈ കാലത്ത്, ആത്മവഞ്ചകര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ഇല്ലാതായിരിക്കുന്നു. ഭരതേട്ടന്‍ അഞ്ച് വര്‍ഷം മുമ്പ തിരഞ്ഞെടുത്ത അതേ വഴി എന്റെ നാട്ടില്‍ നിന്ന് സിലിഗുരിയിലേക്ക് നീണ്ടുപോയിരിക്കുന്നു. ലാല്‍സലാം.
സനോജിന്റെ ലേഖനങ്ങള്‍
പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!
മലയാള സിനിമയിലെ വാര്‍ധക്യപുരാണം
ബാസുവിന് ശേഷം ഇനിയെന്ത്?

Dec 13, 2009
ഒബാമയുടെ അഫ്ഘാന്‍ മുറ
ഒബാമയുടെ അഫ്-പാക് നയം സൂചിപ്പിക്കുന്നത് അഫ്ഘാനിസ്ഥാനെ അമേരിക്ക വൈകാതെ ഉപേക്ഷിച്ചേക്കുമെന്നാണെന്ന് ടികെ വിനീത്
കഴിഞ്ഞ ഒക്ടോബര്‍ 9നാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള സമ്മാന ജേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് നോബല്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ലോകസമാധാനത്തിനുള്ള ഒബാമയുടെ സംഭാവനയെ പരിഗണിച്ചാണ് സമ്മാനം നല്‍കുന്നത് എന്നായിരുന്നു കമ്മിറ്റിയുടെ വാദം. സമാധാനകാംക്ഷിയായ പ്രസിഡന്റിന്റെ പുതിയ അഫ്-പാക് നയം വരാന്‍ കൃത്യം രണ്ടു മാസം തികഞ്ഞില്ല. ഡിസംബര്‍ 1ന് ന്യൂയോര്‍ക്കിലെ വെസ്റ്റ് പോയിന്റ് മിലിറ്ററി അക്കഡമിയില്‍ പ്രസംഗിക്കവെയാണ് യുദ്ധക്കെടുതിയില്‍ പെട്ടുഴലുന്ന അഫ്ഘാനിസ്ഥാനിലേക്ക് 30,000 അധിക സൈനികരെ അയയ്ക്കുമെന്ന് ഒബാമ പ്രഖ്യാപിക്കുന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയ്ക്കുള്ള ഈ രൂക്ഷവൈരുധ്യത്തെ കുറിച്ച് ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തക അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജെയിംസ് ജോണ്‍സിനോട് ചോദിച്ചിരുന്നു. "അഫ്ഘാന്‍ യുദ്ധത്തിന്റെ ലക്ഷ്യം സമാധാനമായതു കൊണ്ട്, ഒബാമയുടെ തീരുമാനത്തില്‍ യാതൊരു വൈരുധ്യവുമില്ല" എന്നായിരുന്നു ഉപദേശിയുടെ മറുപടി.
പതിറ്റാണ്ടുകളായി അധിനിവേശത്തിന്റേയും, ഭീകരവാദത്തിന്റേയും, ആഭ്യന്തര യുദ്ധത്തിന്റേയുമെല്ലാം കയ്പു പേറുന്ന ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. അധിക സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം പലരും സ്വാഗതം ചെയ്തിരുന്നു. അത്തരമൊരു നീക്കം താലിബാന്‍-അല്‍ക്ക്വയ്ദ ഭീകരരെ ഒതുക്കാന്‍ സഹായിച്ചേക്കും എന്ന പ്രതീക്ഷയിന്മേലാണ് ഈ സ്വാഗതം പറച്ചില്‍. എന്നാല്‍ ഡിസംബര്‍ 1-നു പ്രഖ്യാപിച്ച അഫ്-പാക് നയത്തിലെ സൂക്ഷ്മ വസ്തുതകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഇതു വെറും ഇടക്കാലാശ്വാസം മാത്രമാണെന്നു മനസ്സിലാകും. ഒറ്റയടിക്കു 30,000 സൈനികരെ അയയ്ക്കുന്ന ഈ ക്ഷിപ്ര മുന്നേറ്റം (sudden surge), അണയാന്‍ പോകുന്നതിനു മുന്‍പുള്ള ഒരു ആളിക്കത്തല്‍ മാത്രമാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, അതോടെ സൈന്യത്തെ പിന്‍വലിക്കാനാവുമെന്നുമാണ് ഒബാമയുടെ പ്രതീക്ഷ. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു ശേഷം, അദ്ദേഹം പറഞ്ഞതു അല്പ്പം കൂടിപ്പോയെന്ന മട്ടില്‍ ഹില്ലരി ക്ലിന്റനുള്‍പ്പടെയുള്ള ചില മുന്‍നിര ഉദ്യോഗസ്ഥര്‍ വീര്യം കുറഞ്ഞ വിശദീകരണങ്ങളുമായി രംഗത്തു വന്നത് അഫ്-പാക് നയത്തെക്കുറിച്ച് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനകള്‍ തന്നിരുന്നെങ്കിലും ഒബാമയുടെ യഥാര്‍ത്ഥ പ്ലാനില്‍ കാര്യമായ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല.
ഒബാമയുടെ പ്രഖ്യാപിത നയം തന്നെ അമേരിക്കന്‍ പട്ടാളക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയിക്കിടന്ന് കഷ്ടപ്പെടേണ്ട എന്നാണ്. ബുഷിന്റെ അന്തവും കുന്തവുമില്ലാത്ത ഇറാഖ് നയം മൂലം അമേരിക്കക്കുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിനും, ആള്‍ നാശത്തിനും, സര്‍വോപരി മുസ്ലീം രാജ്യങ്ങളുടെ ശത്രുതയ്ക്കുമെതിരെയുള്ള ജനവികാരം ഇളക്കി വിട്ടാണു ഒബാമ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നേറിയതും ജനപ്രീതി നേടിയതും എന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
അഫ്ഘാനിസ്ഥാന്‍ എന്ന കീറാമുട്ടി
അഫ്ഗാനിസ്ഥാന്‍ ഒരു പ്രഹേളികയായി തുടരുകയാണ്. അല്‍ഖ്വയ്ദ-താലിബാന്‍ തീവ്രവാദികളുടെ അംഗബലം ഏകദേശം 25,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളം ശ്രമിച്ചിട്ടും അമേരിക്കയുള്‍പ്പെടുന്ന സഖ്യ കക്ഷികള്‍ക്ക് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെയൊ, താലിബാനെയൊ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ തന്നെ ഏകദേശം 70,000 അമേരിക്കന്‍ സൈനികര്‍ അഫ്ഘാനിസ്ഥാനില്‍ ഉണ്ട്. കൂടാതെ ഒബാമയുടെ സംഭാവന 30,000 വേറെ. നാറ്റോയുടെയും (NATO) മറ്റു സഖ്യ കക്ഷികളുടെയും കൂടി ഒരു 40,000ന്റെ പട വേറെയും ഉണ്ട്. കഷ്ടിച്ചു ഒന്നര ലക്ഷം വരുന്ന ഈ വൈദേശിക പട്ടാളവും അഫ്ഘാനിസ്ഥാനിലെ 90,000 സൈനികരും കൂടിയാല്‍ ഒരു നല്ലൊരു സംഖ്യയാവും. തന്ത്രം കൊണ്ട് പറ്റിയില്ലെങ്കില്‍ താലിബാനെ ഇനി എണ്ണം കൊണ്ട് തോല്പിക്കാമെന്നാവും!
ഒബാമ പറഞ്ഞിരിക്കുന്നതു ജൂലൈ 2011ഓടെ പിന്മാറ്റത്തിനുള്ള അവസ്ഥ സംജാതമാകുമെന്നാണ്. ലാദനെ പിടിക്കാനുള്ള ശ്രമം അമേരിക്ക ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എങ്ങനെയെങ്കിലും അഫ്ഘാന്‍ ദൗത്യം ഉപേക്ഷിച്ച് പോയാല്‍ മതിയെന്ന അവസ്ഥയായി. നാറ്റോ കക്ഷികളും മുഷിഞ്ഞു തുടങ്ങി. കാനഡക്ക് 2011 ജൂലൈയ്ക്കു ശേഷം അഫ്ഘാനിസ്ഥാനില്‍ തുടരണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. ഒബാമയുടെ പിന്നാലെ നാറ്റോയും 7,000 സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാന രാജ്യങ്ങളായ ഫ്രാന്സും ജര്‍മനിയും സൈനികരെ അയയ്ക്കുന്നില്ല.
അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കാബൂളിലെ ഹമീദ് കര്‍സായി ഭരണകൂടമാണ് അധിനിവേശ ശക്തികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കാര്‍സായിയെ കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിനുള്ള മതിപ്പൊക്കെ പോയ മട്ടാണ്. ഈക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണത്തിനു ശേഷം പ്രത്യേകിച്ചും. താലിബാനെ ഒറ്റക്കു തുരത്താനുള്ള കോപ്പ് അഫ്ഘാന്‍ സര്‍ക്കാരിനുണ്ടെന്ന് ആരും പറയില്ല. കര്‍സായിക്ക് കാര്യങ്ങള്‍ എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.
ഇന്ത്യയുടെ തലവേദന
ഇവിടെയാണ് ഇന്ത്യക്കുള്ള കെണി. കാരണം താലിബാന്റെ നിയന്ത്രണം ഒട്ടുമുക്കാലും പാകിസ്ഥാനില്‍ നിന്നാണ്. അമേരിക്കയും നാറ്റോയും അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്ന അവസ്ഥ ഉണ്ടായാല്‍ , താലിബാന്‍ എത്ര കണ്ട് തകര്‍ക്കപ്പെട്ട അവസ്ഥയില്‍ നിന്നാണെങ്കില്‍ പോലും ഉയിര്‍ത്തെഴുന്നേക്കും, പാകിസ്ഥാന്‍ പട്ടാളത്തിന്റെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പിന്തുണയോടു കൂടി. പാകിസ്ഥാനില്‍ നിന്നും ദിവസേന വരുന്ന സ്ഫോടന വാര്‍ത്തകള്‍ ഭീകര അരാജകവാദം അവിടെ എങ്ങിനെ പിടിമുറുക്കുന്നുവെന്ന് കാണിക്കുന്നു. ഒരു പട്ടാള അട്ടിമറി പോലും തള്ളിക്കളയാനാകില്ല. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഒരുപോലെ കലാപ ഭൂമിയായാല്‍ അതിന്റെ അലകള്‍ ഇന്ത്യയിലേക്കും താമസിയാതെ എത്തും.
ശ്രദ്ധേയമായ ഒരു വാദം ഉയര്‍ന്നു വന്നിട്ടുള്ളത്, ബിന്‍ ലാദന്‍ അഫ്-പാക് പ്രദേശത്ത് ഇല്ലെന്നാണ് -- ഒന്നുകില്‍ ആക്രമണത്തിലോ അല്ലെങ്കില്‍ അസുഖം മൂലമോ മരിച്ചിരിക്കാം. അല്ലെന്ന് തെളിയിക്കാന്‍ തെളിവുകളില്ലാത്തിടത്തോളം കാലം ഈയൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കൂടാതെ അല്‍ഖ്വയ്ദയും താലിബാനും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. താലിബാന്റെ പിന്തുണയില്ലാതെ അല്‍ഖ്വയ്ദയ്ക്ക് അഫ്ഘാനിസ്ഥാനില്‍ നില്പ്പില്ല. അടുത്തിടെ ഒബാമയുടെ (ബുഷിന്റേയും) പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗെയിറ്റ്സ് തന്നെ പറഞ്ഞത്, ലാദനെക്കുറിച്ച് എന്തെങ്കിലും കേട്ടിട്ട് വര്‍ഷങ്ങളായെന്നാണ്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ അഫ്ഘാനിസ്ഥാനില്‍ ലാദന്‍ ഇല്ലെന്ന തോന്നല്‍ അമേരിക്ക് വന്നിട്ടുണ്ടെന്ന് വേണം കരുതാന്‍.
അപ്പോള്‍ എന്താണ് അമേരിക്കയുടെ ലക്ഷ്യം? കൂടുതല്‍ അഫ്ഘാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി, അല്‍ഖ്വയ്ദയുടെ പ്രഹരശേഷി കുറച്ച് അഫ്ഘാനിസ്ഥാന്‍ വിടുക എന്നതു തന്നെയായിരിക്കും. അതിനപ്പുറത്തേക്കുള്ള വലിയ ലക്ഷ്യങ്ങളേറ്റെടുക്കാനുള്ള ശേഷി ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്തിനില്ലെന്ന് ഒബാമക്കറിയും. ആവശ്യം കഴിഞ്ഞാല്‍ ആശ്രിതരെ ഉപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് അമേരിക്ക എന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. 1989-ല്‍ റഷ്യ അഫ്ഘാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു പുറകേ അമേരിക്കയും അഫ്ഘാനിസ്ഥാനെ ചൂലു പോലെ ഉപേക്ഷിച്ചിരുന്നു.
അഫ്ഘാന്‍ ഉപേക്ഷിച്ചാല്‍ പാകിസ്ഥാനോടുള്ള അമേരിക്കയുടെ ഉദാര മനസ്ഥിതിയും മാറാന്‍ സാധ്യതയുണ്ട്. ലാദനെയും അല്‍ഖ്വയ്ദക്കാരെയും പിടിക്കാന്‍ പാകിസ്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ തൂങ്ങിപ്പിടിച്ചാണ് അമേരിക്ക പാകിസ്താന് പണവും ദ്രവ്യവും വാരിക്കോരി കൊടുക്കുന്നത്. ഒറ്റപ്പെട്ട പാകിസ്താന്‍ എന്നത് പ്രത്യക്ഷത്തില്‍ ഇന്ത്യക്ക് ആവേശകരമായി തോന്നുമെങ്കിലും, അതുയര്‍ത്തുന്ന തന്ത്രപരമായ വെല്ലുവിളികള്‍ അനന്തമായിരിക്കും. പ്രത്യേകിച്ചും ദക്ഷിണേഷ്യയിലേക്ക് നുഴഞ്ഞു കയറാന്‍ ചൈന തക്കം പാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍. ഇന്ത്യ ഇതിനെ എങ്ങിനെ നേരിടും എന്നതായിരിക്കും ദില്ലിയിലെ നയ രൂപകര്‍ത്താക്കളുടെ അടുത്ത പ്രധാന തലവേദന.
ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്
കഴിഞ്ഞ ഒക്ടോബര്‍ 9നാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള സമ്മാന ജേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് നോബല്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ലോകസമാധാനത്തിനുള്ള ഒബാമയുടെ സംഭാവനയെ പരിഗണിച്ചാണ് സമ്മാനം നല്‍കുന്നത് എന്നായിരുന്നു കമ്മിറ്റിയുടെ വാദം. സമാധാനകാംക്ഷിയായ പ്രസിഡന്റിന്റെ പുതിയ അഫ്-പാക് നയം വരാന്‍ കൃത്യം രണ്ടു മാസം തികഞ്ഞില്ല. ഡിസംബര്‍ 1ന് ന്യൂയോര്‍ക്കിലെ വെസ്റ്റ് പോയിന്റ് മിലിറ്ററി അക്കഡമിയില്‍ പ്രസംഗിക്കവെയാണ് യുദ്ധക്കെടുതിയില്‍ പെട്ടുഴലുന്ന അഫ്ഘാനിസ്ഥാനിലേക്ക് 30,000 അധിക സൈനികരെ അയയ്ക്കുമെന്ന് ഒബാമ പ്രഖ്യാപിക്കുന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയ്ക്കുള്ള ഈ രൂക്ഷവൈരുധ്യത്തെ കുറിച്ച് ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തക അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജെയിംസ് ജോണ്‍സിനോട് ചോദിച്ചിരുന്നു. "അഫ്ഘാന്‍ യുദ്ധത്തിന്റെ ലക്ഷ്യം സമാധാനമായതു കൊണ്ട്, ഒബാമയുടെ തീരുമാനത്തില്‍ യാതൊരു വൈരുധ്യവുമില്ല" എന്നായിരുന്നു ഉപദേശിയുടെ മറുപടി.പതിറ്റാണ്ടുകളായി അധിനിവേശത്തിന്റേയും, ഭീകരവാദത്തിന്റേയും, ആഭ്യന്തര യുദ്ധത്തിന്റേയുമെല്ലാം കയ്പു പേറുന്ന ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. അധിക സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം പലരും സ്വാഗതം ചെയ്തിരുന്നു. അത്തരമൊരു നീക്കം താലിബാന്‍-അല്‍ക്ക്വയ്ദ ഭീകരരെ ഒതുക്കാന്‍ സഹായിച്ചേക്കും എന്ന പ്രതീക്ഷയിന്മേലാണ് ഈ സ്വാഗതം പറച്ചില്‍. എന്നാല്‍ ഡിസംബര്‍ 1-നു പ്രഖ്യാപിച്ച അഫ്-പാക് നയത്തിലെ സൂക്ഷ്മ വസ്തുതകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഇതു വെറും ഇടക്കാലാശ്വാസം മാത്രമാണെന്നു മനസ്സിലാകും. ഒറ്റയടിക്കു 30,000 സൈനികരെ അയയ്ക്കുന്ന ഈ ക്ഷിപ്ര മുന്നേറ്റം (sudden surge), അണയാന്‍ പോകുന്നതിനു മുന്‍പുള്ള ഒരു ആളിക്കത്തല്‍ മാത്രമാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, അതോടെ സൈന്യത്തെ പിന്‍വലിക്കാനാവുമെന്നുമാണ് ഒബാമയുടെ പ്രതീക്ഷ. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു ശേഷം, അദ്ദേഹം പറഞ്ഞതു അല്പ്പം കൂടിപ്പോയെന്ന മട്ടില്‍ ഹില്ലരി ക്ലിന്റനുള്‍പ്പടെയുള്ള ചില മുന്‍നിര ഉദ്യോഗസ്ഥര്‍ വീര്യം കുറഞ്ഞ വിശദീകരണങ്ങളുമായി രംഗത്തു വന്നത് അഫ്-പാക് നയത്തെക്കുറിച്ച് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനകള്‍ തന്നിരുന്നെങ്കിലും ഒബാമയുടെ യഥാര്‍ത്ഥ പ്ലാനില്‍ കാര്യമായ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല.
ഒബാമയുടെ പ്രഖ്യാപിത നയം തന്നെ അമേരിക്കന്‍ പട്ടാളക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയിക്കിടന്ന് കഷ്ടപ്പെടേണ്ട എന്നാണ്. ബുഷിന്റെ അന്തവും കുന്തവുമില്ലാത്ത ഇറാഖ് നയം മൂലം അമേരിക്കക്കുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിനും, ആള്‍ നാശത്തിനും, സര്‍വോപരി മുസ്ലീം രാജ്യങ്ങളുടെ ശത്രുതയ്ക്കുമെതിരെയുള്ള ജനവികാരം ഇളക്കി വിട്ടാണു ഒബാമ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നേറിയതും ജനപ്രീതി നേടിയതും എന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
അഫ്ഘാനിസ്ഥാന്‍ എന്ന കീറാമുട്ടി
അഫ്ഗാനിസ്ഥാന്‍ ഒരു പ്രഹേളികയായി തുടരുകയാണ്. അല്‍ഖ്വയ്ദ-താലിബാന്‍ തീവ്രവാദികളുടെ അംഗബലം ഏകദേശം 25,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളം ശ്രമിച്ചിട്ടും അമേരിക്കയുള്‍പ്പെടുന്ന സഖ്യ കക്ഷികള്‍ക്ക് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെയൊ, താലിബാനെയൊ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ തന്നെ ഏകദേശം 70,000 അമേരിക്കന്‍ സൈനികര്‍ അഫ്ഘാനിസ്ഥാനില്‍ ഉണ്ട്. കൂടാതെ ഒബാമയുടെ സംഭാവന 30,000 വേറെ. നാറ്റോയുടെയും (NATO) മറ്റു സഖ്യ കക്ഷികളുടെയും കൂടി ഒരു 40,000ന്റെ പട വേറെയും ഉണ്ട്. കഷ്ടിച്ചു ഒന്നര ലക്ഷം വരുന്ന ഈ വൈദേശിക പട്ടാളവും അഫ്ഘാനിസ്ഥാനിലെ 90,000 സൈനികരും കൂടിയാല്‍ ഒരു നല്ലൊരു സംഖ്യയാവും. തന്ത്രം കൊണ്ട് പറ്റിയില്ലെങ്കില്‍ താലിബാനെ ഇനി എണ്ണം കൊണ്ട് തോല്പിക്കാമെന്നാവും!
ഒബാമ പറഞ്ഞിരിക്കുന്നതു ജൂലൈ 2011ഓടെ പിന്മാറ്റത്തിനുള്ള അവസ്ഥ സംജാതമാകുമെന്നാണ്. ലാദനെ പിടിക്കാനുള്ള ശ്രമം അമേരിക്ക ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എങ്ങനെയെങ്കിലും അഫ്ഘാന്‍ ദൗത്യം ഉപേക്ഷിച്ച് പോയാല്‍ മതിയെന്ന അവസ്ഥയായി. നാറ്റോ കക്ഷികളും മുഷിഞ്ഞു തുടങ്ങി. കാനഡക്ക് 2011 ജൂലൈയ്ക്കു ശേഷം അഫ്ഘാനിസ്ഥാനില്‍ തുടരണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. ഒബാമയുടെ പിന്നാലെ നാറ്റോയും 7,000 സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാന രാജ്യങ്ങളായ ഫ്രാന്സും ജര്‍മനിയും സൈനികരെ അയയ്ക്കുന്നില്ല.
അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കാബൂളിലെ ഹമീദ് കര്‍സായി ഭരണകൂടമാണ് അധിനിവേശ ശക്തികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കാര്‍സായിയെ കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിനുള്ള മതിപ്പൊക്കെ പോയ മട്ടാണ്. ഈക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണത്തിനു ശേഷം പ്രത്യേകിച്ചും. താലിബാനെ ഒറ്റക്കു തുരത്താനുള്ള കോപ്പ് അഫ്ഘാന്‍ സര്‍ക്കാരിനുണ്ടെന്ന് ആരും പറയില്ല. കര്‍സായിക്ക് കാര്യങ്ങള്‍ എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.ഇന്ത്യയുടെ തലവേദന
ഇവിടെയാണ് ഇന്ത്യക്കുള്ള കെണി. കാരണം താലിബാന്റെ നിയന്ത്രണം ഒട്ടുമുക്കാലും പാകിസ്ഥാനില്‍ നിന്നാണ്. അമേരിക്കയും നാറ്റോയും അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്ന അവസ്ഥ ഉണ്ടായാല്‍ , താലിബാന്‍ എത്ര കണ്ട് തകര്‍ക്കപ്പെട്ട അവസ്ഥയില്‍ നിന്നാണെങ്കില്‍ പോലും ഉയിര്‍ത്തെഴുന്നേക്കും, പാകിസ്ഥാന്‍ പട്ടാളത്തിന്റെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പിന്തുണയോടു കൂടി. പാകിസ്ഥാനില്‍ നിന്നും ദിവസേന വരുന്ന സ്ഫോടന വാര്‍ത്തകള്‍ ഭീകര അരാജകവാദം അവിടെ എങ്ങിനെ പിടിമുറുക്കുന്നുവെന്ന് കാണിക്കുന്നു. ഒരു പട്ടാള അട്ടിമറി പോലും തള്ളിക്കളയാനാകില്ല. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഒരുപോലെ കലാപ ഭൂമിയായാല്‍ അതിന്റെ അലകള്‍ ഇന്ത്യയിലേക്കും താമസിയാതെ എത്തും.
ശ്രദ്ധേയമായ ഒരു വാദം ഉയര്‍ന്നു വന്നിട്ടുള്ളത്, ബിന്‍ ലാദന്‍ അഫ്-പാക് പ്രദേശത്ത് ഇല്ലെന്നാണ് -- ഒന്നുകില്‍ ആക്രമണത്തിലോ അല്ലെങ്കില്‍ അസുഖം മൂലമോ മരിച്ചിരിക്കാം. അല്ലെന്ന് തെളിയിക്കാന്‍ തെളിവുകളില്ലാത്തിടത്തോളം കാലം ഈയൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കൂടാതെ അല്‍ഖ്വയ്ദയും താലിബാനും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. താലിബാന്റെ പിന്തുണയില്ലാതെ അല്‍ഖ്വയ്ദയ്ക്ക് അഫ്ഘാനിസ്ഥാനില്‍ നില്പ്പില്ല. അടുത്തിടെ ഒബാമയുടെ (ബുഷിന്റേയും) പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗെയിറ്റ്സ് തന്നെ പറഞ്ഞത്, ലാദനെക്കുറിച്ച് എന്തെങ്കിലും കേട്ടിട്ട് വര്‍ഷങ്ങളായെന്നാണ്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ അഫ്ഘാനിസ്ഥാനില്‍ ലാദന്‍ ഇല്ലെന്ന തോന്നല്‍ അമേരിക്ക് വന്നിട്ടുണ്ടെന്ന് വേണം കരുതാന്‍.
അപ്പോള്‍ എന്താണ് അമേരിക്കയുടെ ലക്ഷ്യം? കൂടുതല്‍ അഫ്ഘാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി, അല്‍ഖ്വയ്ദയുടെ പ്രഹരശേഷി കുറച്ച് അഫ്ഘാനിസ്ഥാന്‍ വിടുക എന്നതു തന്നെയായിരിക്കും. അതിനപ്പുറത്തേക്കുള്ള വലിയ ലക്ഷ്യങ്ങളേറ്റെടുക്കാനുള്ള ശേഷി ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്തിനില്ലെന്ന് ഒബാമക്കറിയും. ആവശ്യം കഴിഞ്ഞാല്‍ ആശ്രിതരെ ഉപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് അമേരിക്ക എന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. 1989-ല്‍ റഷ്യ അഫ്ഘാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു പുറകേ അമേരിക്കയും അഫ്ഘാനിസ്ഥാനെ ചൂലു പോലെ ഉപേക്ഷിച്ചിരുന്നു.
അഫ്ഘാന്‍ ഉപേക്ഷിച്ചാല്‍ പാകിസ്ഥാനോടുള്ള അമേരിക്കയുടെ ഉദാര മനസ്ഥിതിയും മാറാന്‍ സാധ്യതയുണ്ട്. ലാദനെയും അല്‍ഖ്വയ്ദക്കാരെയും പിടിക്കാന്‍ പാകിസ്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ തൂങ്ങിപ്പിടിച്ചാണ് അമേരിക്ക പാകിസ്താന് പണവും ദ്രവ്യവും വാരിക്കോരി കൊടുക്കുന്നത്. ഒറ്റപ്പെട്ട പാകിസ്താന്‍ എന്നത് പ്രത്യക്ഷത്തില്‍ ഇന്ത്യക്ക് ആവേശകരമായി തോന്നുമെങ്കിലും, അതുയര്‍ത്തുന്ന തന്ത്രപരമായ വെല്ലുവിളികള്‍ അനന്തമായിരിക്കും. പ്രത്യേകിച്ചും ദക്ഷിണേഷ്യയിലേക്ക് നുഴഞ്ഞു കയറാന്‍ ചൈന തക്കം പാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍. ഇന്ത്യ ഇതിനെ എങ്ങിനെ നേരിടും എന്നതായിരിക്കും ദില്ലിയിലെ നയ രൂപകര്‍ത്താക്കളുടെ അടുത്ത പ്രധാന തലവേദന.
ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്
Dec 3, 2009
Nov 27, 2009
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി
ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് രാജ്യത്ത് ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് ഡി ശ്രീജിത്ത്
The struggle of people against power is the struggle of memory against forgetting - Milan Kundera
"എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?". ബാബ്റി മസ്ജിദും മതേതര ഇന്ത്യയും ഒരേദിനം തകര്‍ക്കപ്പെട്ടപ്പോള്‍ ശാന്തനായി പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിരുന്ന - ഒരു പക്ഷേ ഇന്ത്യകണ്ട ഏറ്റവും കുടില ബുദ്ധിക്കാരനായ - പ്രധാനമന്ത്രി 1992 ഡിസംബര്‍ ആറിന് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തിനൊടുവിലെ മറുപടിയില്‍ പറഞ്ഞതിതാണ്. മനോഹരമായിരുന്നു ആ നാടകീയ മറുപടി; വായടപ്പിക്കുന്നതും. ഇടതുപക്ഷമായിരുന്നു അന്നത്തെ ബഹളത്തിന്റെ ചാലകശക്തി. സോമനാഥ് ചാറ്റര്‍ജി, ഇന്ദ്രജിത് ഗുപ്ത എന്നീ അഗ്രഗണ്യര്‍ തൊടുത്തു വിട്ട കൂരമ്പുപോലുള്ള വിമര്‍ശനത്തിനും അടല്‍ ബിഹാരി വാജ്പായി എന്ന പരാജയപ്പെട്ട കവിയുടെ വൈകാരിക ക്ഷോഭത്തിനും ശേഷമായിരുന്നു സാക്ഷാല്‍ പിവി നരസിംഹറാവുവിന്റെ പ്രകടനം. വിവിധ ഭാഷകളില്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരുന്ന, തെക്കനമേരിക്കന്‍ സാഹിത്യം മുതല്‍ ഒവി വിജയന്റെ കൃതികള്‍ വരെ വായിച്ചിരുന്ന, നരസിംഹറാവുവടങ്ങുന്ന പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒരു കാലത്തും ബുദ്ധിക്കും നാടകീയതയ്ക്കും കുറവില്ലായിരുന്നു. രാഷ്ട്രീയ ജീവിതമുപേക്ഷിച്ച് പൂര്‍ണമായ വായനയ്ക്കായി വിശ്രമ ജീവിതം ലക്ഷ്യമാക്കി നടക്കുമ്പോഴാണ് നരസിംഹ റാവുവിന് പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് ക്ഷണം വന്നത്.
വിശ്രമത്തില്‍ നിന്ന് പിന്മടങ്ങി റാവു പ്രധാനമന്ത്രിയായ മുഹൂര്‍ത്തം, ഇന്ത്യയെ അതിന് മുന്‍പ്-പിന്‍പ് എന്ന് വിശേഷിപ്പാക്കാവുന്ന വിധം പ്രധാനമാണ്. മതേതര ഇന്ത്യയും സാമ്പത്തിക ഇന്ത്യയും റാവുവിന് മുന്‍പും പിന്‍പും രണ്ടാണ്. പതിനേഴുകൊല്ലം കഴിയുമ്പോള്‍ ഇതാ, അന്ന് റാവു നിയമിച്ച ജസ്റ്റിസ് മന്‍മോഹന്‍സിങ്ങ് ലിബര്‍ഹാന്‍ നാടകീയത ഒട്ടും ചോരാതെ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നു. ബാബ്റി മസ്ജിദ് തകര്‍ത്തതിന് തൊട്ടുശേഷമാണ് -- 10 ദിവസത്തിന് ശേഷം -- ഇതിലേയ്ക്കു നയിച്ച സംഭവവികാസങ്ങളെ കുറിച്ചന്വേഷിക്കാന്‍ ജസ്റ്റിസ് ലിബര്‍ഹാനെ നിയമിച്ചത്. പതിനേഴുവര്‍ഷം, 48 എക്‌സ്സ്റ്റന്‍ഷനുകള്‍... ഇതിന് ശേഷമാണ് യാതൊരു അസ്വാഭാവികതയുമില്ലാതെ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണ്‍ 30ന് സര്‍ക്കാരിന് കമ്മിഷന്‍ കൈമാറിയത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണം ലിബര്‍ഹാന്‍ പൂര്‍ത്തിയാക്കുന്നതിനിടെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മുലായം സിംഗ് യാദവ് പറഞ്ഞതുപോലെ, വൃദ്ധര്‍ മരിച്ചുപോവുകയും യുവാക്കള്‍ വൃദ്ധരാവുകയും കുട്ടികള്‍ യുവാക്കളാവുകയും ചെയ്തു. ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനിടയില്‍ സന്തോഷം സഹിക്ക വയ്യാതെ അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയെ കെട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ ചുമലിലേറിയും സന്തോഷിച്ച ഉമാഭാരതി ബിജെപി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് എന്ന ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ ഭരണവും വിഭവങ്ങളും സംഘപരിവാര്‍ നേതൃത്വത്തിന് മുന്നില്‍ അടിയറവച്ച്, പള്ളി തകര്‍ത്തെറിയാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് പരിവാര കുടംബത്തെ തള്ളിപ്പറഞ്ഞ്, ബിജെപിയുടെ കൊടും ശത്രുക്കളായ സമാജ്‌വാദി പാര്‍ടിക്കൊപ്പം പോവുകയും അവിടെ നിന്നും പടിയിറക്കപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ നിന്നെത്തി ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ചൂട്ടുകത്തിച്ചിറങ്ങിയ ശങ്കര്‍സിങ്ങ് വഗേല എന്ന ഹൈന്ദവ തീവ്രവാദി അതിലും വലിയ തീവ്രവാദി രംഗത്തിറങ്ങിയതോടെ ബിജെപി വിട്ടിറങ്ങി കോണ്‍ഗ്രസ് പാളയത്തിലെത്തി കേന്ദ്ര മന്ത്രിയായി. എല്ലാ നാടകങ്ങളുടെയും നിശബ്ദസാക്ഷിയും -- കമ്മീഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭരണഘടനാ പരിമതികള്‍ മൂലം നിഷ്ക്രിയനായിപ്പോയ ഭരണാധികാരിയായ -- ഒരര്‍ത്ഥത്തില്‍ നിശബ്ദപങ്കാളിയുമായ നരസിംഹറാവു ജീവിതനാടകത്തില്‍ നിന്നുതന്നെ അപ്രത്യക്ഷനായി, മറ്റു പലരേയും പോലെ.
എന്താണ് പതിനേഴു വര്‍ഷം നീണ്ട കടുത്ത അന്വേഷണത്തിന് ശേഷം ലിബര്‍ഹാന്‍ കണ്ടുപിടിച്ചിട്ടുള്ളത്? ആയിരത്തി ഇരുപത്തി ഒന്‍പതു പേജുകളിലായി, 16 അധ്യായങ്ങളിലും അനുബന്ധങ്ങളിലും മനോഹരമായി ഇംഗ്ലീഷില്‍ കവിതയും തത്വചിന്തയും ഉദ്ധരിച്ച് ലിബര്‍ഹാന്‍ എഴുതി പിടിപ്പിച്ചിരിക്കുന്നതില്‍ പുതിയതായി എന്താണുള്ളത്. അക്ഷരങ്ങള്‍ക്കും വരികള്‍ക്കുമിടയിലെ വെളുപ്പില്‍ ഗൂഢാര്‍ത്ഥങ്ങളുടെ കടലുകളുണ്ടോ? അതിലേയ്ക്ക് കടക്കും മുമ്പ്, ലിബര്‍ഹാന്റെ റിപ്പോര്‍ട്ട് സഭയില്‍ എത്തുന്നതിന്റെ നാടകീയത കൂടി കാണണം.
2009 ജൂണിലാണ് ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടു ശേഷം. റിപ്പോര്‍ട്ടിന്റെ ഉള്ളിലെന്തായാലും ലിബര്‍ഹാന്‍ എന്നു കേള്‍ക്കുന്നത് ബിജെപി നേതൃത്വത്തിന് സുഖകരമാണ്. അവരുടെ സമൃദ്ധിയുടെ ഭൂതകാലത്തെയാണ് ലിബര്‍ഹാന്‍ ഓര്‍മിപ്പിക്കുന്നത് -- ഒത്തൊരുമയുടെ സന്തോഷകാലത്തെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തളര്‍ന്നും തകര്‍ന്നും തമ്മിലടിച്ചും നില്‍ക്കുന്ന ബിജെപിക്ക് അത്തരമൊരു സന്തോഷം നല്‍കേണ്ട എന്നു കരുതി ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പേര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം അട്ടത്തില്‍ വച്ചു -- കുശാഗ്രബുദ്ധിക്കാരനാണ് ചിദംബരം. ഇക്കാര്യത്തില്‍ ചിദംബരത്തിന്റെ വക്കീല്‍ ബുദ്ധിയേയും സോണിയാ ഗാന്ധിയുടെ പ്രായോഗിക ബുദ്ധിയേയും പിന്തുണയ്ക്കുന്നത് പ്രണബ് മുഖര്‍ജിയാണ് -- കോണ്‍ഗ്രസിന്റെ നവകാല ചാണക്യന്‍. ആറുമാസം ഹിന്ദിയിലേയ്ക്കുള്ള വിവര്‍ത്തനത്തിനും മറ്റുമായി സമയം ചോദിക്കാം എന്ന വകുപ്പുകപയോഗിച്ച് മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും നാവടക്കി. മഹാരാഷ്ട്ര, അസം, ഹരിയാണ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുകള്‍... തുടങ്ങിയ വിജയത്തിന്റെ വഴിയില്‍ സമാധാമായി മുന്നേറുമ്പോഴാണ് ശിശിരകാല സമ്മേളനവും വിലക്കയറ്റവും ഒറ്റയടിക്ക് വരുന്നത്. കരിമ്പ് കര്‍ഷകര്‍ അക്രമാസക്തരായാണ് തലസ്ഥാനത്തെത്തിയത്. പയറുവര്‍ഗങ്ങളുടെ വില കുതിച്ചുകയറുകയാണ്. ബുന്ദേല്‍ഖണ്ഡില്‍ രാഹുല്‍ ഗാന്ധി എത്ര പോയി താമസിച്ചിട്ടും ഉപതിരഞ്ഞെടുപ്പില്‍ യാതൊരു ഗുണവുമുണ്ടായിട്ടില്ല. ഫിറോസാബാദില്‍ പാട്ടും പാടി തോറ്റിട്ടും അടങ്ങി നില്‍ക്കാതെ, കല്യാണ്‍ സിംഗിനെ വഴിയിലുപേക്ഷിച്ച്, കരിമ്പ് കര്‍ഷരേയും കൂട്ടുപിടിച്ച് മുലായം സിങ്ങ് ശൗര്യത്തില്‍ തന്നെ രംഗത്തുണ്ട്.
കരിമ്പ് കര്‍ഷരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തി നിന്നു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ഒരുകാര്യം വ്യക്തമായി. ഔദ്യോഗികമായി ഭരണപക്ഷത്തും പ്രാവര്‍ത്തികമായി പ്രതിപക്ഷത്തുമുള്ള സമാജ്വാദി പാര്‍ടി, ബിഎസ് പി, ആര്‍ജെഡി എന്നിവരെയൊന്നും ഒരുമിച്ച് നില്‍ക്കാന്‍ സമ്മതിക്കരുത് -- പ്രത്യേകിച്ചും പാര്‍ലമെന്റ് സമ്മേളന സമയത്ത്. കാരണം വ്യക്തം. ബിജെപിയുടെ പ്രതാപം മങ്ങിയെങ്ങിലും ഘടാഘടികന്മാരാണ് ലോകസഭയില്‍ ഉള്ളത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം `മുഝേ സ്മരണ്‍ ഹേ' എന്നു പറഞ്ഞ് ബോറടിപ്പിക്കുമെങ്കിലും പ്രസക്തിനഷ്ടപ്പെടാത്ത എല്‍കെ അദ്വാനി, രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, അനന്ത് കുമാര്‍, ഗോപിനാഥ് മുണ്ടെ, യശ്വന്ത് സിന്‍ഹ.. അദ്വാനിക്ക് പിന്നില്‍ വിനയ പൂര്‍വം ഒതുങ്ങി നിന്നിരുന്ന പാവം പ്രൊഫ. വിജയകുമാര്‍ മല്‍ഹോത്രയുടെ സ്ഥാനത്ത് അദ്വാനിയെ പോലും സംസാരിക്കാന്‍ വിടാത്ത, നാവില്‍ നിന്ന് തീപ്പൊരി തെറിക്കുന്ന സുഷമ സ്വരാജാണ് ഉപനേതാവ്. തൊട്ടടുത്ത് ശിവസേനയുടെ അനന്ത് ഗീഥെ, ജെഡിയുവിന്റെ ശരദ് യാദവ്. അവരൊഴിച്ചുള്ള പ്രതിപക്ഷത്താണെങ്കില്‍ ബിജെഡിയുടെ അര്‍ജുണ്‍ ചരണ്‍ സേഥി, എസ് പിയുടെ മുലായം സിംഗ്, ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവ്. സിപിഎമ്മിന്റെ ബസുദേവ് ആചാര്യയുടെ നാവിന്റെ മൂര്‍ഛയെ ഭയക്കേണ്ടങ്കിലും പ്രയോഗിക ജ്ഞാനത്തെ ഭയക്കണം. സിപിഐയുടെ ഗുരുദാസ് ദാസ് ഗുപ്തയാണെങ്കില്‍ ജയ്പാല്‍ റെഡ്ഢിയെ വെല്ലുന്ന ഇംഗ്ലീഷുകാരനാണ്. സംസാരത്തില്‍ വിട്ടുവീഴ്ചയുടെ പ്രശ്‌നമില്ല. സുരക്ഷിതമായ അവസ്ഥയാണെങ്കിലും ഇവര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ഭയക്കണം. ഭയന്നേ തീരൂ. പ്രത്യേകിച്ചും രാഷ്ട്രീയമെന്ന കളരിയില്‍ പഠിച്ചിറങ്ങിയവര്‍ ഇന്ന് കോണ്‍ഗ്രസുകാരില്‍ വളരെ കുറവായതു കൊണ്ട്. ദാ, അപ്പോള്‍ നാടകീയത കോണ്‍ഗ്രസിനെ ഭദ്രമായി രക്ഷിക്കുന്നു.
വിലക്കയറ്റം തലയ്ക്കുമുകളില്‍ നില്‍ക്കുമ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേ പടി പത്രത്തില്‍ വരുന്നു. എന്തൊരു എക്‌സ്ക്ലൂസീവ്, എന്തൊരു എക്സ്‌പ്ലോസീവ്. ജസ്റ്റിസ് ലിബര്‍ഹാന്റെ കൈയ്യിലും തന്റെ കയ്യിലും മാത്രമേ റിപ്പോര്‍ട്ട് ഉള്ളൂ എന്നാണ് ചിദംബരം സഭയില്‍ പറഞ്ഞത്. അപ്പോള്‍ ഇതുവരെ വിവര്‍ത്തനത്തിന് കൊടുത്തില്ലേ എന്ന് പ്രതിപക്ഷം ചോദിച്ചല്ല. പകരം ഇന്നലെ വരെ തോളോടു തോള്‍ നിന്നവര്‍ തമ്മിലടിക്കാന്‍ തുടങ്ങി. കരിമ്പ് കര്‍ഷകര്‍ക്ക് സംയുക്തമായി തെരുവിലിറങ്ങിയ അമര്‍സിങ്ങും ബിജെപി നേതാവ് എസ്എസ് അലുവാലിയയും രാജ്യസഭയില്‍ ശാരീരികമായി ഏറ്റുമുട്ടി. അതിനിടയില്‍ ഹിന്ദി വിവര്‍ത്തനം ഇല്ലാതെതന്നെ ചിദംബരം റിപ്പോര്‍ട്ട് സഭയില്‍ വച്ചു.
കുടംതുറന്നുവിടുന്ന ഭൂതം കുഴപ്പങ്ങള്‍ പലതുമുണ്ടാക്കുമെന്ന് വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം സ്തംഭിച്ച സഭ പിന്നീടുള്ള ദിവസങ്ങളില്‍ ഭദ്രമായി പ്രവര്‍ത്തിക്കുന്നു. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ യാതൊരു പ്രശ്‌നങ്ങളുമില്ല. പതിനേഴുവര്‍ഷം മുമ്പ് കത്തിപ്പടര്‍ന്ന, ഇപ്പോഴും പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന, തീയുടെ സ്രോതസു തേടിയുള്ള അന്വേഷണമായിരുന്നു ഇത്. എന്നിട്ടെന്താണ് രാജ്യത്ത് ഇതുമൂലം ഒരുചലനവും ഇല്ലാത്തത്?
അതാണ് ലിബര്‍ഹാന്റെ നാടകീയത. എല്ലാവര്‍ക്കും പ്രയോജനമുള്ള കാര്യങ്ങളാണ് ലിബര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍ ഒരു ശുപാര്‍ശയുമില്ല. ലിബര്‍ഹാന്റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് -- ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള എല്ലാം ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുന്‍കൂര്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു ഒരോ പദ്ധതികളും. ഇവര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ് -- ആരു നിഷേധിക്കുന്നു ഇതിനെയെല്ലാം. ഇതെല്ലാമാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അത് സര്‍ക്കാരും ലിബര്‍ഹാനും പറഞ്ഞാല്‍ ആര്‍ക്കു ചേതം? ആലോചിച്ചാല്‍ സംഘപരിവാരങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാനുള്ള വകയുമായി. പിന്നെ എല്‍കെ അദ്വാനി, എബി വാജ്‌പായി, എംഎം ജോഷി എന്നിവര്‍ കപടമിതവാദികള്‍ ആണെന്നാണ് ലിബര്‍ഹാന്റെ കണ്ടുപിടുത്തം. യഥാര്‍ത്ഥത്തില്‍ ഇവരെങ്ങാനും 'മിതവാദി'കളായി പോയോ എന്ന ബിജെപി അണികള്‍ സംശയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണികളുടെ സംശയം മാറ്റിയതിനും ഹൈന്ദവതീവ്രവാദികള്‍ തന്നെയാണ് തങ്ങളെന്ന് മാധ്യമങ്ങള്‍ വഴി വീണ്ടും ഒരു (കു)പ്രസിദ്ധി ലഭിച്ചതിലും അവര്‍രെല്ലാം ലിബര്‍ഹാനോട് കടപ്പെട്ടിരിക്കും. ബിജെപി വിട്ടുപോയ കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കും മുരളീധരന്‍ ശൈലിയില്‍ അപേക്ഷനല്‍കി തിരിച്ചുകയറാവുന്ന സാഹചര്യവും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ഇവരെല്ലാം പാര്‍ടിക്കു വേണ്ടി ചെയ്തിട്ടുള്ള ത്യാഗങ്ങള്‍ കമ്മിഷന്‍ എണ്ണമിട്ടല്ലേ നിരത്തുന്നത്.
രാജ്യത്ത് ഏറെനാള്‍ നീണ്ടുനിന്ന അസമാധാനത്തിനും വര്‍ഗീയ വിദ്വേഷത്തിനും -- കമ്മീഷന്റെ ഭാഷയില്‍ തന്നെ -- വഴിതെളിച്ച ക്രമസമാധാന പ്രശ്‌നത്തിനുത്തരവാദികള്‍ക്കെതിരെ ഒരു നടപടിക്കും ശുപാര്‍ശയില്ലേ? ക്ഷമിക്കണം; ഇല്ല. കോണ്‍ഗ്രസിന്, താത്കാലിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടതിനപ്പുറം എന്താണ്? ജനങ്ങളുടെ എളുപ്പത്തില്‍ നശിക്കുന്ന ഓര്‍മയെ ആശ്രയിക്കുക തന്നെ വഴി. രാജ്യത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് അധികാരം കൊടുത്തിരുന്നത് പ്രധാനമായും ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ മുസ്ലീങ്ങളും പിന്നോക്കക്കാരുമാണ്. അവര്‍ പതുക്കെ തിരിച്ചെത്തുന്നുണ്ട്. നരസിംഹറാവു ഈ കുഴപ്പങ്ങള്‍ക്കൊന്നും ഉത്തരവാദിയല്ലെന്ന കമ്മിഷന്റെ കണ്ടെത്തല്‍ അവര്‍ വിശ്വസിക്കുമോ പതിനേഴുവര്‍ഷം മുമ്പുള്ള ചതി ഓര്‍മിച്ചെടുക്കുമോ? കാത്തിരുന്ന് കാണണം.
The struggle of people against power is the struggle of memory against forgetting - Milan Kundera"എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?". ബാബ്റി മസ്ജിദും മതേതര ഇന്ത്യയും ഒരേദിനം തകര്‍ക്കപ്പെട്ടപ്പോള്‍ ശാന്തനായി പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിരുന്ന - ഒരു പക്ഷേ ഇന്ത്യകണ്ട ഏറ്റവും കുടില ബുദ്ധിക്കാരനായ - പ്രധാനമന്ത്രി 1992 ഡിസംബര്‍ ആറിന് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തിനൊടുവിലെ മറുപടിയില്‍ പറഞ്ഞതിതാണ്. മനോഹരമായിരുന്നു ആ നാടകീയ മറുപടി; വായടപ്പിക്കുന്നതും. ഇടതുപക്ഷമായിരുന്നു അന്നത്തെ ബഹളത്തിന്റെ ചാലകശക്തി. സോമനാഥ് ചാറ്റര്‍ജി, ഇന്ദ്രജിത് ഗുപ്ത എന്നീ അഗ്രഗണ്യര്‍ തൊടുത്തു വിട്ട കൂരമ്പുപോലുള്ള വിമര്‍ശനത്തിനും അടല്‍ ബിഹാരി വാജ്പായി എന്ന പരാജയപ്പെട്ട കവിയുടെ വൈകാരിക ക്ഷോഭത്തിനും ശേഷമായിരുന്നു സാക്ഷാല്‍ പിവി നരസിംഹറാവുവിന്റെ പ്രകടനം. വിവിധ ഭാഷകളില്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരുന്ന, തെക്കനമേരിക്കന്‍ സാഹിത്യം മുതല്‍ ഒവി വിജയന്റെ കൃതികള്‍ വരെ വായിച്ചിരുന്ന, നരസിംഹറാവുവടങ്ങുന്ന പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒരു കാലത്തും ബുദ്ധിക്കും നാടകീയതയ്ക്കും കുറവില്ലായിരുന്നു. രാഷ്ട്രീയ ജീവിതമുപേക്ഷിച്ച് പൂര്‍ണമായ വായനയ്ക്കായി വിശ്രമ ജീവിതം ലക്ഷ്യമാക്കി നടക്കുമ്പോഴാണ് നരസിംഹ റാവുവിന് പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് ക്ഷണം വന്നത്.
വിശ്രമത്തില്‍ നിന്ന് പിന്മടങ്ങി റാവു പ്രധാനമന്ത്രിയായ മുഹൂര്‍ത്തം, ഇന്ത്യയെ അതിന് മുന്‍പ്-പിന്‍പ് എന്ന് വിശേഷിപ്പാക്കാവുന്ന വിധം പ്രധാനമാണ്. മതേതര ഇന്ത്യയും സാമ്പത്തിക ഇന്ത്യയും റാവുവിന് മുന്‍പും പിന്‍പും രണ്ടാണ്. പതിനേഴുകൊല്ലം കഴിയുമ്പോള്‍ ഇതാ, അന്ന് റാവു നിയമിച്ച ജസ്റ്റിസ് മന്‍മോഹന്‍സിങ്ങ് ലിബര്‍ഹാന്‍ നാടകീയത ഒട്ടും ചോരാതെ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നു. ബാബ്റി മസ്ജിദ് തകര്‍ത്തതിന് തൊട്ടുശേഷമാണ് -- 10 ദിവസത്തിന് ശേഷം -- ഇതിലേയ്ക്കു നയിച്ച സംഭവവികാസങ്ങളെ കുറിച്ചന്വേഷിക്കാന്‍ ജസ്റ്റിസ് ലിബര്‍ഹാനെ നിയമിച്ചത്. പതിനേഴുവര്‍ഷം, 48 എക്‌സ്സ്റ്റന്‍ഷനുകള്‍... ഇതിന് ശേഷമാണ് യാതൊരു അസ്വാഭാവികതയുമില്ലാതെ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണ്‍ 30ന് സര്‍ക്കാരിന് കമ്മിഷന്‍ കൈമാറിയത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണം ലിബര്‍ഹാന്‍ പൂര്‍ത്തിയാക്കുന്നതിനിടെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മുലായം സിംഗ് യാദവ് പറഞ്ഞതുപോലെ, വൃദ്ധര്‍ മരിച്ചുപോവുകയും യുവാക്കള്‍ വൃദ്ധരാവുകയും കുട്ടികള്‍ യുവാക്കളാവുകയും ചെയ്തു. ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനിടയില്‍ സന്തോഷം സഹിക്ക വയ്യാതെ അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയെ കെട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ ചുമലിലേറിയും സന്തോഷിച്ച ഉമാഭാരതി ബിജെപി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് എന്ന ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ ഭരണവും വിഭവങ്ങളും സംഘപരിവാര്‍ നേതൃത്വത്തിന് മുന്നില്‍ അടിയറവച്ച്, പള്ളി തകര്‍ത്തെറിയാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് പരിവാര കുടംബത്തെ തള്ളിപ്പറഞ്ഞ്, ബിജെപിയുടെ കൊടും ശത്രുക്കളായ സമാജ്‌വാദി പാര്‍ടിക്കൊപ്പം പോവുകയും അവിടെ നിന്നും പടിയിറക്കപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ നിന്നെത്തി ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ചൂട്ടുകത്തിച്ചിറങ്ങിയ ശങ്കര്‍സിങ്ങ് വഗേല എന്ന ഹൈന്ദവ തീവ്രവാദി അതിലും വലിയ തീവ്രവാദി രംഗത്തിറങ്ങിയതോടെ ബിജെപി വിട്ടിറങ്ങി കോണ്‍ഗ്രസ് പാളയത്തിലെത്തി കേന്ദ്ര മന്ത്രിയായി. എല്ലാ നാടകങ്ങളുടെയും നിശബ്ദസാക്ഷിയും -- കമ്മീഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭരണഘടനാ പരിമതികള്‍ മൂലം നിഷ്ക്രിയനായിപ്പോയ ഭരണാധികാരിയായ -- ഒരര്‍ത്ഥത്തില്‍ നിശബ്ദപങ്കാളിയുമായ നരസിംഹറാവു ജീവിതനാടകത്തില്‍ നിന്നുതന്നെ അപ്രത്യക്ഷനായി, മറ്റു പലരേയും പോലെ.
എന്താണ് പതിനേഴു വര്‍ഷം നീണ്ട കടുത്ത അന്വേഷണത്തിന് ശേഷം ലിബര്‍ഹാന്‍ കണ്ടുപിടിച്ചിട്ടുള്ളത്? ആയിരത്തി ഇരുപത്തി ഒന്‍പതു പേജുകളിലായി, 16 അധ്യായങ്ങളിലും അനുബന്ധങ്ങളിലും മനോഹരമായി ഇംഗ്ലീഷില്‍ കവിതയും തത്വചിന്തയും ഉദ്ധരിച്ച് ലിബര്‍ഹാന്‍ എഴുതി പിടിപ്പിച്ചിരിക്കുന്നതില്‍ പുതിയതായി എന്താണുള്ളത്. അക്ഷരങ്ങള്‍ക്കും വരികള്‍ക്കുമിടയിലെ വെളുപ്പില്‍ ഗൂഢാര്‍ത്ഥങ്ങളുടെ കടലുകളുണ്ടോ? അതിലേയ്ക്ക് കടക്കും മുമ്പ്, ലിബര്‍ഹാന്റെ റിപ്പോര്‍ട്ട് സഭയില്‍ എത്തുന്നതിന്റെ നാടകീയത കൂടി കാണണം.
2009 ജൂണിലാണ് ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടു ശേഷം. റിപ്പോര്‍ട്ടിന്റെ ഉള്ളിലെന്തായാലും ലിബര്‍ഹാന്‍ എന്നു കേള്‍ക്കുന്നത് ബിജെപി നേതൃത്വത്തിന് സുഖകരമാണ്. അവരുടെ സമൃദ്ധിയുടെ ഭൂതകാലത്തെയാണ് ലിബര്‍ഹാന്‍ ഓര്‍മിപ്പിക്കുന്നത് -- ഒത്തൊരുമയുടെ സന്തോഷകാലത്തെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തളര്‍ന്നും തകര്‍ന്നും തമ്മിലടിച്ചും നില്‍ക്കുന്ന ബിജെപിക്ക് അത്തരമൊരു സന്തോഷം നല്‍കേണ്ട എന്നു കരുതി ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പേര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം അട്ടത്തില്‍ വച്ചു -- കുശാഗ്രബുദ്ധിക്കാരനാണ് ചിദംബരം. ഇക്കാര്യത്തില്‍ ചിദംബരത്തിന്റെ വക്കീല്‍ ബുദ്ധിയേയും സോണിയാ ഗാന്ധിയുടെ പ്രായോഗിക ബുദ്ധിയേയും പിന്തുണയ്ക്കുന്നത് പ്രണബ് മുഖര്‍ജിയാണ് -- കോണ്‍ഗ്രസിന്റെ നവകാല ചാണക്യന്‍. ആറുമാസം ഹിന്ദിയിലേയ്ക്കുള്ള വിവര്‍ത്തനത്തിനും മറ്റുമായി സമയം ചോദിക്കാം എന്ന വകുപ്പുകപയോഗിച്ച് മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും നാവടക്കി. മഹാരാഷ്ട്ര, അസം, ഹരിയാണ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുകള്‍... തുടങ്ങിയ വിജയത്തിന്റെ വഴിയില്‍ സമാധാമായി മുന്നേറുമ്പോഴാണ് ശിശിരകാല സമ്മേളനവും വിലക്കയറ്റവും ഒറ്റയടിക്ക് വരുന്നത്. കരിമ്പ് കര്‍ഷകര്‍ അക്രമാസക്തരായാണ് തലസ്ഥാനത്തെത്തിയത്. പയറുവര്‍ഗങ്ങളുടെ വില കുതിച്ചുകയറുകയാണ്. ബുന്ദേല്‍ഖണ്ഡില്‍ രാഹുല്‍ ഗാന്ധി എത്ര പോയി താമസിച്ചിട്ടും ഉപതിരഞ്ഞെടുപ്പില്‍ യാതൊരു ഗുണവുമുണ്ടായിട്ടില്ല. ഫിറോസാബാദില്‍ പാട്ടും പാടി തോറ്റിട്ടും അടങ്ങി നില്‍ക്കാതെ, കല്യാണ്‍ സിംഗിനെ വഴിയിലുപേക്ഷിച്ച്, കരിമ്പ് കര്‍ഷരേയും കൂട്ടുപിടിച്ച് മുലായം സിങ്ങ് ശൗര്യത്തില്‍ തന്നെ രംഗത്തുണ്ട്.
കരിമ്പ് കര്‍ഷരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തി നിന്നു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ഒരുകാര്യം വ്യക്തമായി. ഔദ്യോഗികമായി ഭരണപക്ഷത്തും പ്രാവര്‍ത്തികമായി പ്രതിപക്ഷത്തുമുള്ള സമാജ്വാദി പാര്‍ടി, ബിഎസ് പി, ആര്‍ജെഡി എന്നിവരെയൊന്നും ഒരുമിച്ച് നില്‍ക്കാന്‍ സമ്മതിക്കരുത് -- പ്രത്യേകിച്ചും പാര്‍ലമെന്റ് സമ്മേളന സമയത്ത്. കാരണം വ്യക്തം. ബിജെപിയുടെ പ്രതാപം മങ്ങിയെങ്ങിലും ഘടാഘടികന്മാരാണ് ലോകസഭയില്‍ ഉള്ളത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം `മുഝേ സ്മരണ്‍ ഹേ' എന്നു പറഞ്ഞ് ബോറടിപ്പിക്കുമെങ്കിലും പ്രസക്തിനഷ്ടപ്പെടാത്ത എല്‍കെ അദ്വാനി, രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, അനന്ത് കുമാര്‍, ഗോപിനാഥ് മുണ്ടെ, യശ്വന്ത് സിന്‍ഹ.. അദ്വാനിക്ക് പിന്നില്‍ വിനയ പൂര്‍വം ഒതുങ്ങി നിന്നിരുന്ന പാവം പ്രൊഫ. വിജയകുമാര്‍ മല്‍ഹോത്രയുടെ സ്ഥാനത്ത് അദ്വാനിയെ പോലും സംസാരിക്കാന്‍ വിടാത്ത, നാവില്‍ നിന്ന് തീപ്പൊരി തെറിക്കുന്ന സുഷമ സ്വരാജാണ് ഉപനേതാവ്. തൊട്ടടുത്ത് ശിവസേനയുടെ അനന്ത് ഗീഥെ, ജെഡിയുവിന്റെ ശരദ് യാദവ്. അവരൊഴിച്ചുള്ള പ്രതിപക്ഷത്താണെങ്കില്‍ ബിജെഡിയുടെ അര്‍ജുണ്‍ ചരണ്‍ സേഥി, എസ് പിയുടെ മുലായം സിംഗ്, ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവ്. സിപിഎമ്മിന്റെ ബസുദേവ് ആചാര്യയുടെ നാവിന്റെ മൂര്‍ഛയെ ഭയക്കേണ്ടങ്കിലും പ്രയോഗിക ജ്ഞാനത്തെ ഭയക്കണം. സിപിഐയുടെ ഗുരുദാസ് ദാസ് ഗുപ്തയാണെങ്കില്‍ ജയ്പാല്‍ റെഡ്ഢിയെ വെല്ലുന്ന ഇംഗ്ലീഷുകാരനാണ്. സംസാരത്തില്‍ വിട്ടുവീഴ്ചയുടെ പ്രശ്‌നമില്ല. സുരക്ഷിതമായ അവസ്ഥയാണെങ്കിലും ഇവര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ഭയക്കണം. ഭയന്നേ തീരൂ. പ്രത്യേകിച്ചും രാഷ്ട്രീയമെന്ന കളരിയില്‍ പഠിച്ചിറങ്ങിയവര്‍ ഇന്ന് കോണ്‍ഗ്രസുകാരില്‍ വളരെ കുറവായതു കൊണ്ട്. ദാ, അപ്പോള്‍ നാടകീയത കോണ്‍ഗ്രസിനെ ഭദ്രമായി രക്ഷിക്കുന്നു.
വിലക്കയറ്റം തലയ്ക്കുമുകളില്‍ നില്‍ക്കുമ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേ പടി പത്രത്തില്‍ വരുന്നു. എന്തൊരു എക്‌സ്ക്ലൂസീവ്, എന്തൊരു എക്സ്‌പ്ലോസീവ്. ജസ്റ്റിസ് ലിബര്‍ഹാന്റെ കൈയ്യിലും തന്റെ കയ്യിലും മാത്രമേ റിപ്പോര്‍ട്ട് ഉള്ളൂ എന്നാണ് ചിദംബരം സഭയില്‍ പറഞ്ഞത്. അപ്പോള്‍ ഇതുവരെ വിവര്‍ത്തനത്തിന് കൊടുത്തില്ലേ എന്ന് പ്രതിപക്ഷം ചോദിച്ചല്ല. പകരം ഇന്നലെ വരെ തോളോടു തോള്‍ നിന്നവര്‍ തമ്മിലടിക്കാന്‍ തുടങ്ങി. കരിമ്പ് കര്‍ഷകര്‍ക്ക് സംയുക്തമായി തെരുവിലിറങ്ങിയ അമര്‍സിങ്ങും ബിജെപി നേതാവ് എസ്എസ് അലുവാലിയയും രാജ്യസഭയില്‍ ശാരീരികമായി ഏറ്റുമുട്ടി. അതിനിടയില്‍ ഹിന്ദി വിവര്‍ത്തനം ഇല്ലാതെതന്നെ ചിദംബരം റിപ്പോര്‍ട്ട് സഭയില്‍ വച്ചു.
കുടംതുറന്നുവിടുന്ന ഭൂതം കുഴപ്പങ്ങള്‍ പലതുമുണ്ടാക്കുമെന്ന് വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം സ്തംഭിച്ച സഭ പിന്നീടുള്ള ദിവസങ്ങളില്‍ ഭദ്രമായി പ്രവര്‍ത്തിക്കുന്നു. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ യാതൊരു പ്രശ്‌നങ്ങളുമില്ല. പതിനേഴുവര്‍ഷം മുമ്പ് കത്തിപ്പടര്‍ന്ന, ഇപ്പോഴും പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന, തീയുടെ സ്രോതസു തേടിയുള്ള അന്വേഷണമായിരുന്നു ഇത്. എന്നിട്ടെന്താണ് രാജ്യത്ത് ഇതുമൂലം ഒരുചലനവും ഇല്ലാത്തത്?അതാണ് ലിബര്‍ഹാന്റെ നാടകീയത. എല്ലാവര്‍ക്കും പ്രയോജനമുള്ള കാര്യങ്ങളാണ് ലിബര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍ ഒരു ശുപാര്‍ശയുമില്ല. ലിബര്‍ഹാന്റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് -- ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള എല്ലാം ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുന്‍കൂര്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു ഒരോ പദ്ധതികളും. ഇവര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ് -- ആരു നിഷേധിക്കുന്നു ഇതിനെയെല്ലാം. ഇതെല്ലാമാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അത് സര്‍ക്കാരും ലിബര്‍ഹാനും പറഞ്ഞാല്‍ ആര്‍ക്കു ചേതം? ആലോചിച്ചാല്‍ സംഘപരിവാരങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാനുള്ള വകയുമായി. പിന്നെ എല്‍കെ അദ്വാനി, എബി വാജ്‌പായി, എംഎം ജോഷി എന്നിവര്‍ കപടമിതവാദികള്‍ ആണെന്നാണ് ലിബര്‍ഹാന്റെ കണ്ടുപിടുത്തം. യഥാര്‍ത്ഥത്തില്‍ ഇവരെങ്ങാനും 'മിതവാദി'കളായി പോയോ എന്ന ബിജെപി അണികള്‍ സംശയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണികളുടെ സംശയം മാറ്റിയതിനും ഹൈന്ദവതീവ്രവാദികള്‍ തന്നെയാണ് തങ്ങളെന്ന് മാധ്യമങ്ങള്‍ വഴി വീണ്ടും ഒരു (കു)പ്രസിദ്ധി ലഭിച്ചതിലും അവര്‍രെല്ലാം ലിബര്‍ഹാനോട് കടപ്പെട്ടിരിക്കും. ബിജെപി വിട്ടുപോയ കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കും മുരളീധരന്‍ ശൈലിയില്‍ അപേക്ഷനല്‍കി തിരിച്ചുകയറാവുന്ന സാഹചര്യവും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ഇവരെല്ലാം പാര്‍ടിക്കു വേണ്ടി ചെയ്തിട്ടുള്ള ത്യാഗങ്ങള്‍ കമ്മിഷന്‍ എണ്ണമിട്ടല്ലേ നിരത്തുന്നത്.
രാജ്യത്ത് ഏറെനാള്‍ നീണ്ടുനിന്ന അസമാധാനത്തിനും വര്‍ഗീയ വിദ്വേഷത്തിനും -- കമ്മീഷന്റെ ഭാഷയില്‍ തന്നെ -- വഴിതെളിച്ച ക്രമസമാധാന പ്രശ്‌നത്തിനുത്തരവാദികള്‍ക്കെതിരെ ഒരു നടപടിക്കും ശുപാര്‍ശയില്ലേ? ക്ഷമിക്കണം; ഇല്ല. കോണ്‍ഗ്രസിന്, താത്കാലിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടതിനപ്പുറം എന്താണ്? ജനങ്ങളുടെ എളുപ്പത്തില്‍ നശിക്കുന്ന ഓര്‍മയെ ആശ്രയിക്കുക തന്നെ വഴി. രാജ്യത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് അധികാരം കൊടുത്തിരുന്നത് പ്രധാനമായും ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ മുസ്ലീങ്ങളും പിന്നോക്കക്കാരുമാണ്. അവര്‍ പതുക്കെ തിരിച്ചെത്തുന്നുണ്ട്. നരസിംഹറാവു ഈ കുഴപ്പങ്ങള്‍ക്കൊന്നും ഉത്തരവാദിയല്ലെന്ന കമ്മിഷന്റെ കണ്ടെത്തല്‍ അവര്‍ വിശ്വസിക്കുമോ പതിനേഴുവര്‍ഷം മുമ്പുള്ള ചതി ഓര്‍മിച്ചെടുക്കുമോ? കാത്തിരുന്ന് കാണണം.
Nov 9, 2009
സ്രെബ്രിനിച്ച മുതല്‍ കിള്ളിനോച്ചി വരെ
ഒന്നര പതിറ്റാണ്ടു മുന്‍പ് സെബ്രിനിച്ചയെ പ്രേതനഗരമാക്കിയ സെര്‍ബുകളുടെ അതേ വഴിയാണ് ശ്രീലങ്കന്‍ ഭരണകൂടവും സഞ്ചരിക്കുന്നതെന്ന് അഭിലാഷ് ടി
"ബിഹൈന്‍ഡ് എനിമി ലൈന്‍സ്" [1] എന്ന ഹോളിവുഡ് ചിത്രത്തില്‍, ബോസ്നിയന്‍ എയര്‍ സ്പ്പേസില്‍ കയറിയ അമേരിക്കന്‍ യുദ്ധവിമാനത്തെ സെര്ബിയന്‍ സേന വെടിവച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് വൈമാനികന്‍ ക്രിസ് ബര്‍ണറ്റ് സെര്‍ബിയന്‍ പട്ടാളത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന രംഗമുണ്ട്. ഓട്ടത്തിനിടയില്‍ ബര്‍ണറ്റ് അഴുകിയ ശവശരീരങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു മാസ് ഗ്രേവില്‍ ചെന്നു വീഴുന്നു. പ്രേക്ഷകരുടെ ഹൃദയം നുറുക്കി കളയുന്ന ഈ രംഗത്തിനു പിന്നിലെ ചരിത്രം കൂടിയറിഞ്ഞാലെ സിനിമാനുഭവം പൂര്‍ണമാവൂ. ബോസ്നിയ-ഹെര്‍സഗോവിനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമയ സ്രെബ്രിനിച്ചയില്‍ 1995 ജൂലൈ മാസം നിരായുധരായ പതിനായിരത്തോളം മുസ്ലിങ്ങളെ സെര്‍ബിയന്‍ പട്ടാളം യുഎന്‍ സമാധാന സേനയെ നോക്കുകുത്തിയക്കിക്കൊണ്ട് കൂട്ടക്കൊല ചെയ്തതിന്റെ പരിഛേതമാണ് ഈ സിനിമ.
രണ്ടാം ലോകയുധത്തിനു ശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതിയായിരുന്നു അന്ന് അവിടെ നടന്നത്. ഇത്തരമൊരു കൂട്ടക്കൊല നടപ്പിലാക്കാന്‍ ഉത്തരവിട്ട സെര്‍ബിയര്‍ നേതാവ് റൊഡോവന്‍ കരാഡ്ജിക് ഇന്ന് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ ഈ 'ഉത്തരവു' നടപ്പിലാക്കിയ സെര്‍ബിയന്‍ മിലിറ്ററി കമാന്‍ഡര്‍ ലൂകാ മ്ലാടിക് ഇന്നും സെര്‍ബിയയില്‍ സുഖമായി ജീവിക്കുന്നു. 1990നു ശേഷം നടന്ന ബാള്‍ക്കന്‍ വംശീയ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്രെബ്രിനിച്ച എങ്കിലും മറ്റെന്തിനെക്കാളും ഇതിന് ലോകശ്രദ്ധ കിട്ടുകയും ഡെയ്റ്റ്ണ്‍ കരാര്‍ പ്രകാരം (ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി) സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.
സെബ്രിനിച്ചയിലെ ചരിത്രം ദക്ഷിണേഷ്യയിലെ തമിള്‍ നഗരമായ കിള്ളിനോച്ചിയുടേയും ചരിത്രമാവാന്‍ ഒന്നര പതിറ്റാണ്ടേ വേണ്ടി വന്നുള്ളൂ. ശ്രീലങ്കയില്‍ 2009 മെയ് മാസം അവസാനിച്ച നാലാം ഈലം യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയിക്കുകയും എല്‍ടിടിഇ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കൊളംബോയെ സംബന്ധിച്ച് ഈ യുദ്ധം കേവലം റിബലുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നേടിയ/നേടേണ്ടിയിരുന്ന വിജയമായിരുന്നില്ല, മറിച്ച് ഭുരിപക്ഷ സിന്‍ഹള സാംസ്കാരിക ദേശീയത തമിഴനുമേല്‍ നേടിയ വിജയമായിരുന്നു. അതിനുവേണ്ടി കൊളംബോ കണ്ടെത്തിയ മാര്‍ഗം കോസവോയില്‍ സെര്‍ബുകള്‍ സ്വീകരിച്ച വംശഹത്യ എന്ന ആയുധമായിരുന്നു.യുദ്ധത്തിനു ശേഷം അവര്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഇതു തന്നെയാണെന്ന് ശ്രീലങ്കയില്‍ നിന്നും പുറത്തു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാം. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് മഹിന്ദ രാജപക്സെ ദക്ഷിണേഷ്യയിലെ റൊഡോവന്‍ കരാഡ്ജികും അദ്ദേഹത്തിന്റെ മിലിറ്ററി കമാന്റര്‍ ശരത് ഫൊന്‍സേക ലൂകാ മ്ലാടിക്കുമൊക്കെയായി മാറുന്നത്. അന്താരാഷ്ട്ര സ്മൂഹത്തിന്റെ സമ്മതത്തോടെ എല്‍ടിടിഇ എന്ന ഭീകരവാദ സംഘടനയെ ഉന്മൂലനം ചെയ്യനായി തുടങ്ങിയ ലങ്കന്‍ സര്‍ക്കരിന്റെ നാലാം ഈലം യുദ്ധം ഇന്ന് അവിടുത്തെ തമിഴരുടെ വംശഹത്യയിലാണ് എത്തിനില്‍ക്കുന്നത്. സ്രെബ്രിനിച്ചയ്ക്കു വേണ്ടി കണ്ണീരൊഴുക്കിയവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്? ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോടെയണു ലങ്കന്‍ സ്റ്റേറ്റ് ഈ വംശഹത്യ നടത്തുന്നതെന്നു വേണം കരുതാന്‍.
സിന്‍ഹളന്റെ അവസാന യുദ്ധം
ചന്ദ്രിക കുമാരതുംഗെ സമാധാനത്തിനു വേണ്ടിയാണു യുദ്ധം ചെയ്തതെങ്കില്‍ രാജപാക്സെയുടേത് വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള മാര്‍ഗങ്ങളുടെ സൃഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. ആയുധം നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചപ്പോള്‍ അവര്‍ ചൈനയുടെ സഹായം തേടി. പകരം രാജപക്സെയുടെ ജന്മദേശമായ ഹന്‍ബന്തോട്ട ജില്ലയില്‍ ഒരു തുറമുഖം പണിയാനുള്ള കരാര്‍ ചൈന നേടിയെടുത്തു. ചൈനയെ സംബന്ധിച്ച് ഈ പദ്ധതി മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായിരുന്നു. അന്താരഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്‍ഡ്യന്‍ മഹസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. ആയുധം നല്കുന്നതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കമെന്ന ഉറപ്പായിരുന്നു ചൈനയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.
മാര്‍ച്ച് രണ്ടാം വാരം ഓസ്ടിയയും, മെക്സിക്കോയും, കൊസ്റ്റാ റിക്കയും ചേര്‍ന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച ശ്രീലങ്കയെ കുറിച്ചുള്ള പ്രമേയത്തെ ചൈന വീറ്റോ ചെയ്തത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ലങ്കയിലെ മനുഷ്യാവകാശ പ്രശ്നത്തില്‍ യുഎന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ചൈന പറഞ്ഞത് തമിഴ് തമിഴ് കൊളംബോയുടെ ആഭ്യന്തര പ്രശ്നമണെന്നായിരുന്നു. അമേരിക്കയെ സംബന്ധിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങാളാണു ശ്രിലങ്കന്‍ പ്രശ്നത്തിലുള്ള വിമുഖതയ്ക്കു കാരണം. ഒന്ന്, പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്നങ്ങള്ക്ക് സുരക്ഷാ സമിതിയുടെ സഹായം വേണ്ടതിനാല്‍ ചൈനയെ പിണക്കാന്‍ കഴിയില്ല. രണ്ട്, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്‍ഡ്യയുമായുള്ള ബന്ധത്തില്‍ ശ്രീലങ്കന്‍ പ്രശ്നം ഇന്നൊരു ഒരു നിര്‍ണായ ഘടകമല്ല. മൂന്ന്, തമിഴ് ദേശീയതക്ക് (എല്‍ടിടിഇ മുന്നോട്ടുവച്ച) അമേരിക്കയിലെ ലോബി ഗ്രൂപ്പുകളില്‍ നിര്‍ണായക സ്വാധീനവുമില്ല.
ഇതിനേക്കളൊക്കെ ഉപരിയായി വംശീയ അടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയില്‍ ഒരു രാജ്യം വരുന്നതിലുള്ള ഇന്‍ഡ്യയുടെ താല്പ്പര്യക്കുറവവും രാജപക്സെയ്ക്ക് ആരെയും ഭയക്കാതെ പുലികളെ ഉന്മൂലനം ചെയ്യാനുള്ള മൗനാനുവാദമായിരുന്നു. പക്ഷെ പുലികള്‍ക്കു മേല്‍ വിജയം നേടുക എന്ന ലക്ഷ്യം മത്രമല്ല രാജപക്സെയ്ക്കു ഉണ്ടായിരുന്നത്. അതിനുമപ്പുറം "ഭീകരവാദം" എന്ന പേരില്‍ ഒരു സമൂഹത്തിന്റെ വംശഹത്യയാണു രാജപക്സെ ലക്ഷ്യമിടുന്നത്. കാരണം ശ്രീലങ്കയുടെ ചരിത്രം അതാണു സൂചിപ്പിക്കുന്നത്. "ഭീകരവാദം" എന്ന പദം എങ്ങിനെയാണു രാജപക്സെ ഒരു ജനതയ്ക്കു നേരെ ഉപയോഗിക്കുന്നതെന്നു നോക്കാം. എഴുപതുകളില്‍ ശ്രീലങ്കയില്‍ സിന്‍ഹള തീവ്രദേശീയ വാദികളായ ജനത വിമുക്തി പെരമുന (ജെവിപി) നടത്തിയ ഭീകരവാദത്തിനു സമാനമായ ആഭ്യന്തരയുദ്ധത്തില്‍ തമിഴര്‍ക്കും സിന്‍ഹളര്‍ക്കും ഒരുപോലെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അന്ന് സര്‍ക്കാരും ജെവിപി ഭീകരവാദികളും തമ്മില്‍ നടത്തിയ സന്ധി ഭാഷണത്തില്‍ പങ്കാളിയായിരുന്നു രാജപക്സെ. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഫില്‍ റീസ് [2] ഇതിനെക്കുറിച്ച് രാജപക്സെയോട് ചോദിച്ചപ്പോള്‍ ജെവിപി വെറും "കലാപകാരികള്‍" മാത്രമണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തത്വത്തില്‍ എല്‍ടിടിഇയും ജെവിപിയും വ്യത്യസ്ത വംശീയതകള്‍ മുന്നോട്ട് വയ്ക്കുന്ന ഒരേ മാര്‍ഗം പിന്തുടരുന്ന സംഘടനകളാണെന്ന് ലോകജനത വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞതാണ്. അപ്പോള്‍ ഒരു സമൂഹത്തെ മാത്രം ഭീകരവാദികളായി മുദ്രകുത്തുന്നതിലൂടെ മറ്റുചില രാഷ്ട്രീയ ലക്ഷ്യങ്ങളാണു ശ്രീലങ്കന്‍ പ്രസിഡന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്.
വായ് മുടിയ മാധ്യമങ്ങള്‍
പുലികള്‍ക്കു മേല്‍ നേടിയ അന്തിമ വിജയം രാജപക്സെ സര്‍ക്കാരിനു വടക്കു കിഴക്കന്‍ മേഖലയില്‍ എന്തും ചെയ്യാനുള്ള 'അവകാശമായപ്പോള്‍' അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചത് മാധ്യമങ്ങളായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെ തമിഴരുടെ ജീവിതം സ്വര്‍ഗ തുല്ല്യമാണെന്നു അവിടം സന്ദര്‍ശിച്ച ദ ഹിന്ദുവിന്റെ പത്രാധിപര്‍ നമ്മോട് പറയുമ്പോള്‍ ഓരോ ക്യാമ്പുകളും ഓരോ ജയിലുകളാണെന്ന സത്യം ലോകത്തോടു പറഞ്ഞ ദ ടൈംസ് ലേഖകന്‍ ജെര്‍മി പേജ്, ചാനല്‍-4 ലേഖകന്‍ നിക് പാറ്റണ്‍-വാല്‍ഷ് എന്നിവരുടെ ലങ്കന്‍ വിസ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. തദ്ദേശിയ പത്രപ്രവര്‍ത്തകരുടെ കാര്യം ഇതിലും ഭീകരമാണ്.
മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയാല്‍ കൊല്ലപ്പെടുകയോ, ജയിലില്‍ അടക്കപ്പെടുകയോ ആവും ഓരോ ശ്രീലങ്കന്‍ പത്രക്കാരന്റെയും വിധി. ദ സണ്‍ഡെ ലീഡര്‍ പത്രാധിപര്‍ ലസന്ത വിക്രമതുംഗെ ഉള്‍പ്പടെ 11 മാധ്യമ പ്രവര്‍ത്തകരാണു കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്[3]. ഇപ്പോഴും വടക്കു കിഴക്കന്‍ മേഖലയിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളിലും പത്രക്കാര്‍ക്ക് പ്രവേശനമില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ 50 മീറ്റര്‍ ദൂരം കണക്കാക്കി വേര്‍തിരിച്ച മുള്ളുവേലിക്കു അപ്പുറവും ഇപ്പുറവും നിന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടുവെന്നു ഫില്‍ റീസ് തന്റെ ഡോകുമെന്ററിയില്‍ പറയുന്നുണ്ട് [4]. ഇത്തരം തന്ത്രങ്ങള്‍ വംശീയത കത്തി നിന്ന എണ്‍പതുകളില്‍ തെക്കന്‍ ശ്രീലങ്കയിലെ ജയിലുകളില്‍ ഉപയോഗിച്ചിരുന്നതാണെന്ന് തമിഴ് എഴുത്തുകാരന്‍ ഷോഭാ ശക്തി പറയുന്നുണ്ട്. ശ്രീലങ്കയില്‍ വംശീയത മുന്‍ കാലങ്ങളിലെക്കാളും ശക്തമായി തിരിച്ചുവരുകയാണു. ഇരുപത്തഞ്ച് വര്‍ഷത്തെ ഈലം യുദ്ധം സിന്‍ഹള വംശീയതയുടെ ആഴം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണു ഉപകരിച്ചതെന്നുള്ള വസ്തുത ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തെ ക്രൂരതകളും, മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങളും, അഭയാര്‍ത്ഥികളും എക്കാലത്തും വലിയ പങ്ക് വഹിച്ചിട്ടിണ്ട്. ഉദാഹരണത്തിന് ഡേവിഡ് രോഹ്ദെയുടെ റിപ്പോര്‍ട്ടുകളാണ് കോസവോയിലെ സംഭവവികാസങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്[5].
എന്നാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കരുതെന്ന് ഗവണ്മെന്റിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണവര്‍ക്ക് യുദ്ധത്തിന്റെ അവസാന നാളുകളില്‍ പുലികള്‍ക്കെതിരെ എന്ന പോലെ തന്നെ കിള്ളിനോച്ചിയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലയിലെ സാധാരണ ജനങ്ങളുടേ നേര്‍ക്ക് യന്ത്രത്തോക്കുകള്‍ തിരിച്ചുവയ്ക്കന്‍ കഴിഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്നു തിരിച്ചുപോവാന്‍ കഴിയും എന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പുമില്ല. യുദ്ധമേഖലയിലെ കുഴിബോംബുകള്‍ നീക്കം ചെയ്ത ശേഷം മത്രമെ അവിടേക്ക് പോകാന്‍ തമിഴരെ അനുവദിക്കൂ എന്നാണ് രാജ്പക്സെ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധം അവസാനിച്ച് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഡി-മൈനിങ് പൂര്‍ത്തിയായിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ഒരു ജനതയെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തളച്ചിടാനുള്ള തന്ത്രമാണ് ഡി-മൈനിംങ് എന്നത് വ്യക്തമാണ്.
സ്രെബ്രിനിച്ചയിലെ കൊടുംക്രൂരതകള്‍ പിന്നിട്ട് 10 വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രവര്‍ത്തകനായ ലെസ്ലി വുഡ്ഹെഡ് ബിബിസിയുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ അവിടെയെത്തുന്നുണ്ട്[6]. വംശീയതയുടെ മുറിവുകള്‍ ഏറ്റുവാങ്ങിയ ആ പ്രേത നഗരം ഇന്നൊരു സെര്‍ബിയന്‍ നഗരമാണ്. ബോസ്നിയന്‍ മുസ്ലീമുകളുടെതായി ഒന്നും അവിടെ അവശേഷിക്കുന്നില്ല. ഈ കഥയ്ക്കു ഒരു ശ്രീലങ്കന്‍ ക്ലൈമാക്സ് കൂടി ഭാവിയില്‍ ഉണ്ടാവും. തമിള്‍ നഗരമായ കില്ലിനോച്ചിയില്‍ എന്നെങ്കിലും പോവണം എന്നു തീരുമാനിച്ചിരിക്കുന്ന ചരിത്രകാരനും തമിഴ് രാഷ്ട്രീയ നിരീക്ഷകനുമായ എന്റ സുഹൃത്ത് അഭിലാഷ് മലയില്‍ ഒരുപക്ഷേ അവിടെയെത്തുമ്പോള്‍ കാണുന്നത് ഓര്‍മകളിലെ തമിള്‍ നഗരത്തിനു പകരം ഒരു സിന്‍ഹള നഗരത്തെയാവും.
കുറിപ്പുകള്‍:
[1]'Behind Enemy Lines', Directed by John Moore, 2001.
[2] Phill Rees, 'Dining with Terrorists', Documentary, Al Jazeera, 2009 (http://www.youtube.com/watch?v=gLDeDEFtzAU).
[3] Angilee Shah ' Colombo Blacklists Outside Observers', Far Eastern Economic Review, June 2009, (page .18).
[4] See No.1
[5] David Rohde, 'End Game: The Betrayal and Fall of Srebrenica', West view Press, Colorado, 1997.
[6] Leslie Woodhead, 'A Cry From the Grave', Documentary, BBC,2005.
"ബിഹൈന്‍ഡ് എനിമി ലൈന്‍സ്" [1] എന്ന ഹോളിവുഡ് ചിത്രത്തില്‍, ബോസ്നിയന്‍ എയര്‍ സ്പ്പേസില്‍ കയറിയ അമേരിക്കന്‍ യുദ്ധവിമാനത്തെ സെര്ബിയന്‍ സേന വെടിവച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് വൈമാനികന്‍ ക്രിസ് ബര്‍ണറ്റ് സെര്‍ബിയന്‍ പട്ടാളത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന രംഗമുണ്ട്. ഓട്ടത്തിനിടയില്‍ ബര്‍ണറ്റ് അഴുകിയ ശവശരീരങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു മാസ് ഗ്രേവില്‍ ചെന്നു വീഴുന്നു. പ്രേക്ഷകരുടെ ഹൃദയം നുറുക്കി കളയുന്ന ഈ രംഗത്തിനു പിന്നിലെ ചരിത്രം കൂടിയറിഞ്ഞാലെ സിനിമാനുഭവം പൂര്‍ണമാവൂ. ബോസ്നിയ-ഹെര്‍സഗോവിനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമയ സ്രെബ്രിനിച്ചയില്‍ 1995 ജൂലൈ മാസം നിരായുധരായ പതിനായിരത്തോളം മുസ്ലിങ്ങളെ സെര്‍ബിയന്‍ പട്ടാളം യുഎന്‍ സമാധാന സേനയെ നോക്കുകുത്തിയക്കിക്കൊണ്ട് കൂട്ടക്കൊല ചെയ്തതിന്റെ പരിഛേതമാണ് ഈ സിനിമ.രണ്ടാം ലോകയുധത്തിനു ശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതിയായിരുന്നു അന്ന് അവിടെ നടന്നത്. ഇത്തരമൊരു കൂട്ടക്കൊല നടപ്പിലാക്കാന്‍ ഉത്തരവിട്ട സെര്‍ബിയര്‍ നേതാവ് റൊഡോവന്‍ കരാഡ്ജിക് ഇന്ന് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ ഈ 'ഉത്തരവു' നടപ്പിലാക്കിയ സെര്‍ബിയന്‍ മിലിറ്ററി കമാന്‍ഡര്‍ ലൂകാ മ്ലാടിക് ഇന്നും സെര്‍ബിയയില്‍ സുഖമായി ജീവിക്കുന്നു. 1990നു ശേഷം നടന്ന ബാള്‍ക്കന്‍ വംശീയ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്രെബ്രിനിച്ച എങ്കിലും മറ്റെന്തിനെക്കാളും ഇതിന് ലോകശ്രദ്ധ കിട്ടുകയും ഡെയ്റ്റ്ണ്‍ കരാര്‍ പ്രകാരം (ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി) സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.
സെബ്രിനിച്ചയിലെ ചരിത്രം ദക്ഷിണേഷ്യയിലെ തമിള്‍ നഗരമായ കിള്ളിനോച്ചിയുടേയും ചരിത്രമാവാന്‍ ഒന്നര പതിറ്റാണ്ടേ വേണ്ടി വന്നുള്ളൂ. ശ്രീലങ്കയില്‍ 2009 മെയ് മാസം അവസാനിച്ച നാലാം ഈലം യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയിക്കുകയും എല്‍ടിടിഇ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കൊളംബോയെ സംബന്ധിച്ച് ഈ യുദ്ധം കേവലം റിബലുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നേടിയ/നേടേണ്ടിയിരുന്ന വിജയമായിരുന്നില്ല, മറിച്ച് ഭുരിപക്ഷ സിന്‍ഹള സാംസ്കാരിക ദേശീയത തമിഴനുമേല്‍ നേടിയ വിജയമായിരുന്നു. അതിനുവേണ്ടി കൊളംബോ കണ്ടെത്തിയ മാര്‍ഗം കോസവോയില്‍ സെര്‍ബുകള്‍ സ്വീകരിച്ച വംശഹത്യ എന്ന ആയുധമായിരുന്നു.യുദ്ധത്തിനു ശേഷം അവര്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഇതു തന്നെയാണെന്ന് ശ്രീലങ്കയില്‍ നിന്നും പുറത്തു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാം. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് മഹിന്ദ രാജപക്സെ ദക്ഷിണേഷ്യയിലെ റൊഡോവന്‍ കരാഡ്ജികും അദ്ദേഹത്തിന്റെ മിലിറ്ററി കമാന്റര്‍ ശരത് ഫൊന്‍സേക ലൂകാ മ്ലാടിക്കുമൊക്കെയായി മാറുന്നത്. അന്താരാഷ്ട്ര സ്മൂഹത്തിന്റെ സമ്മതത്തോടെ എല്‍ടിടിഇ എന്ന ഭീകരവാദ സംഘടനയെ ഉന്മൂലനം ചെയ്യനായി തുടങ്ങിയ ലങ്കന്‍ സര്‍ക്കരിന്റെ നാലാം ഈലം യുദ്ധം ഇന്ന് അവിടുത്തെ തമിഴരുടെ വംശഹത്യയിലാണ് എത്തിനില്‍ക്കുന്നത്. സ്രെബ്രിനിച്ചയ്ക്കു വേണ്ടി കണ്ണീരൊഴുക്കിയവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്? ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോടെയണു ലങ്കന്‍ സ്റ്റേറ്റ് ഈ വംശഹത്യ നടത്തുന്നതെന്നു വേണം കരുതാന്‍.
സിന്‍ഹളന്റെ അവസാന യുദ്ധം
ചന്ദ്രിക കുമാരതുംഗെ സമാധാനത്തിനു വേണ്ടിയാണു യുദ്ധം ചെയ്തതെങ്കില്‍ രാജപാക്സെയുടേത് വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള മാര്‍ഗങ്ങളുടെ സൃഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. ആയുധം നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചപ്പോള്‍ അവര്‍ ചൈനയുടെ സഹായം തേടി. പകരം രാജപക്സെയുടെ ജന്മദേശമായ ഹന്‍ബന്തോട്ട ജില്ലയില്‍ ഒരു തുറമുഖം പണിയാനുള്ള കരാര്‍ ചൈന നേടിയെടുത്തു. ചൈനയെ സംബന്ധിച്ച് ഈ പദ്ധതി മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായിരുന്നു. അന്താരഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്‍ഡ്യന്‍ മഹസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. ആയുധം നല്കുന്നതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കമെന്ന ഉറപ്പായിരുന്നു ചൈനയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.
മാര്‍ച്ച് രണ്ടാം വാരം ഓസ്ടിയയും, മെക്സിക്കോയും, കൊസ്റ്റാ റിക്കയും ചേര്‍ന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച ശ്രീലങ്കയെ കുറിച്ചുള്ള പ്രമേയത്തെ ചൈന വീറ്റോ ചെയ്തത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ലങ്കയിലെ മനുഷ്യാവകാശ പ്രശ്നത്തില്‍ യുഎന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ചൈന പറഞ്ഞത് തമിഴ് തമിഴ് കൊളംബോയുടെ ആഭ്യന്തര പ്രശ്നമണെന്നായിരുന്നു. അമേരിക്കയെ സംബന്ധിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങാളാണു ശ്രിലങ്കന്‍ പ്രശ്നത്തിലുള്ള വിമുഖതയ്ക്കു കാരണം. ഒന്ന്, പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്നങ്ങള്ക്ക് സുരക്ഷാ സമിതിയുടെ സഹായം വേണ്ടതിനാല്‍ ചൈനയെ പിണക്കാന്‍ കഴിയില്ല. രണ്ട്, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്‍ഡ്യയുമായുള്ള ബന്ധത്തില്‍ ശ്രീലങ്കന്‍ പ്രശ്നം ഇന്നൊരു ഒരു നിര്‍ണായ ഘടകമല്ല. മൂന്ന്, തമിഴ് ദേശീയതക്ക് (എല്‍ടിടിഇ മുന്നോട്ടുവച്ച) അമേരിക്കയിലെ ലോബി ഗ്രൂപ്പുകളില്‍ നിര്‍ണായക സ്വാധീനവുമില്ല.
ഇതിനേക്കളൊക്കെ ഉപരിയായി വംശീയ അടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയില്‍ ഒരു രാജ്യം വരുന്നതിലുള്ള ഇന്‍ഡ്യയുടെ താല്പ്പര്യക്കുറവവും രാജപക്സെയ്ക്ക് ആരെയും ഭയക്കാതെ പുലികളെ ഉന്മൂലനം ചെയ്യാനുള്ള മൗനാനുവാദമായിരുന്നു. പക്ഷെ പുലികള്‍ക്കു മേല്‍ വിജയം നേടുക എന്ന ലക്ഷ്യം മത്രമല്ല രാജപക്സെയ്ക്കു ഉണ്ടായിരുന്നത്. അതിനുമപ്പുറം "ഭീകരവാദം" എന്ന പേരില്‍ ഒരു സമൂഹത്തിന്റെ വംശഹത്യയാണു രാജപക്സെ ലക്ഷ്യമിടുന്നത്. കാരണം ശ്രീലങ്കയുടെ ചരിത്രം അതാണു സൂചിപ്പിക്കുന്നത്. "ഭീകരവാദം" എന്ന പദം എങ്ങിനെയാണു രാജപക്സെ ഒരു ജനതയ്ക്കു നേരെ ഉപയോഗിക്കുന്നതെന്നു നോക്കാം. എഴുപതുകളില്‍ ശ്രീലങ്കയില്‍ സിന്‍ഹള തീവ്രദേശീയ വാദികളായ ജനത വിമുക്തി പെരമുന (ജെവിപി) നടത്തിയ ഭീകരവാദത്തിനു സമാനമായ ആഭ്യന്തരയുദ്ധത്തില്‍ തമിഴര്‍ക്കും സിന്‍ഹളര്‍ക്കും ഒരുപോലെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അന്ന് സര്‍ക്കാരും ജെവിപി ഭീകരവാദികളും തമ്മില്‍ നടത്തിയ സന്ധി ഭാഷണത്തില്‍ പങ്കാളിയായിരുന്നു രാജപക്സെ. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഫില്‍ റീസ് [2] ഇതിനെക്കുറിച്ച് രാജപക്സെയോട് ചോദിച്ചപ്പോള്‍ ജെവിപി വെറും "കലാപകാരികള്‍" മാത്രമണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തത്വത്തില്‍ എല്‍ടിടിഇയും ജെവിപിയും വ്യത്യസ്ത വംശീയതകള്‍ മുന്നോട്ട് വയ്ക്കുന്ന ഒരേ മാര്‍ഗം പിന്തുടരുന്ന സംഘടനകളാണെന്ന് ലോകജനത വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞതാണ്. അപ്പോള്‍ ഒരു സമൂഹത്തെ മാത്രം ഭീകരവാദികളായി മുദ്രകുത്തുന്നതിലൂടെ മറ്റുചില രാഷ്ട്രീയ ലക്ഷ്യങ്ങളാണു ശ്രീലങ്കന്‍ പ്രസിഡന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്.
വായ് മുടിയ മാധ്യമങ്ങള്‍
പുലികള്‍ക്കു മേല്‍ നേടിയ അന്തിമ വിജയം രാജപക്സെ സര്‍ക്കാരിനു വടക്കു കിഴക്കന്‍ മേഖലയില്‍ എന്തും ചെയ്യാനുള്ള 'അവകാശമായപ്പോള്‍' അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചത് മാധ്യമങ്ങളായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെ തമിഴരുടെ ജീവിതം സ്വര്‍ഗ തുല്ല്യമാണെന്നു അവിടം സന്ദര്‍ശിച്ച ദ ഹിന്ദുവിന്റെ പത്രാധിപര്‍ നമ്മോട് പറയുമ്പോള്‍ ഓരോ ക്യാമ്പുകളും ഓരോ ജയിലുകളാണെന്ന സത്യം ലോകത്തോടു പറഞ്ഞ ദ ടൈംസ് ലേഖകന്‍ ജെര്‍മി പേജ്, ചാനല്‍-4 ലേഖകന്‍ നിക് പാറ്റണ്‍-വാല്‍ഷ് എന്നിവരുടെ ലങ്കന്‍ വിസ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. തദ്ദേശിയ പത്രപ്രവര്‍ത്തകരുടെ കാര്യം ഇതിലും ഭീകരമാണ്.
മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയാല്‍ കൊല്ലപ്പെടുകയോ, ജയിലില്‍ അടക്കപ്പെടുകയോ ആവും ഓരോ ശ്രീലങ്കന്‍ പത്രക്കാരന്റെയും വിധി. ദ സണ്‍ഡെ ലീഡര്‍ പത്രാധിപര്‍ ലസന്ത വിക്രമതുംഗെ ഉള്‍പ്പടെ 11 മാധ്യമ പ്രവര്‍ത്തകരാണു കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്[3]. ഇപ്പോഴും വടക്കു കിഴക്കന്‍ മേഖലയിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളിലും പത്രക്കാര്‍ക്ക് പ്രവേശനമില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ 50 മീറ്റര്‍ ദൂരം കണക്കാക്കി വേര്‍തിരിച്ച മുള്ളുവേലിക്കു അപ്പുറവും ഇപ്പുറവും നിന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടുവെന്നു ഫില്‍ റീസ് തന്റെ ഡോകുമെന്ററിയില്‍ പറയുന്നുണ്ട് [4]. ഇത്തരം തന്ത്രങ്ങള്‍ വംശീയത കത്തി നിന്ന എണ്‍പതുകളില്‍ തെക്കന്‍ ശ്രീലങ്കയിലെ ജയിലുകളില്‍ ഉപയോഗിച്ചിരുന്നതാണെന്ന് തമിഴ് എഴുത്തുകാരന്‍ ഷോഭാ ശക്തി പറയുന്നുണ്ട്. ശ്രീലങ്കയില്‍ വംശീയത മുന്‍ കാലങ്ങളിലെക്കാളും ശക്തമായി തിരിച്ചുവരുകയാണു. ഇരുപത്തഞ്ച് വര്‍ഷത്തെ ഈലം യുദ്ധം സിന്‍ഹള വംശീയതയുടെ ആഴം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണു ഉപകരിച്ചതെന്നുള്ള വസ്തുത ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തെ ക്രൂരതകളും, മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങളും, അഭയാര്‍ത്ഥികളും എക്കാലത്തും വലിയ പങ്ക് വഹിച്ചിട്ടിണ്ട്. ഉദാഹരണത്തിന് ഡേവിഡ് രോഹ്ദെയുടെ റിപ്പോര്‍ട്ടുകളാണ് കോസവോയിലെ സംഭവവികാസങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്[5].
എന്നാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കരുതെന്ന് ഗവണ്മെന്റിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണവര്‍ക്ക് യുദ്ധത്തിന്റെ അവസാന നാളുകളില്‍ പുലികള്‍ക്കെതിരെ എന്ന പോലെ തന്നെ കിള്ളിനോച്ചിയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലയിലെ സാധാരണ ജനങ്ങളുടേ നേര്‍ക്ക് യന്ത്രത്തോക്കുകള്‍ തിരിച്ചുവയ്ക്കന്‍ കഴിഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്നു തിരിച്ചുപോവാന്‍ കഴിയും എന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പുമില്ല. യുദ്ധമേഖലയിലെ കുഴിബോംബുകള്‍ നീക്കം ചെയ്ത ശേഷം മത്രമെ അവിടേക്ക് പോകാന്‍ തമിഴരെ അനുവദിക്കൂ എന്നാണ് രാജ്പക്സെ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധം അവസാനിച്ച് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഡി-മൈനിങ് പൂര്‍ത്തിയായിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ഒരു ജനതയെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തളച്ചിടാനുള്ള തന്ത്രമാണ് ഡി-മൈനിംങ് എന്നത് വ്യക്തമാണ്.
സ്രെബ്രിനിച്ചയിലെ കൊടുംക്രൂരതകള്‍ പിന്നിട്ട് 10 വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രവര്‍ത്തകനായ ലെസ്ലി വുഡ്ഹെഡ് ബിബിസിയുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ അവിടെയെത്തുന്നുണ്ട്[6]. വംശീയതയുടെ മുറിവുകള്‍ ഏറ്റുവാങ്ങിയ ആ പ്രേത നഗരം ഇന്നൊരു സെര്‍ബിയന്‍ നഗരമാണ്. ബോസ്നിയന്‍ മുസ്ലീമുകളുടെതായി ഒന്നും അവിടെ അവശേഷിക്കുന്നില്ല. ഈ കഥയ്ക്കു ഒരു ശ്രീലങ്കന്‍ ക്ലൈമാക്സ് കൂടി ഭാവിയില്‍ ഉണ്ടാവും. തമിള്‍ നഗരമായ കില്ലിനോച്ചിയില്‍ എന്നെങ്കിലും പോവണം എന്നു തീരുമാനിച്ചിരിക്കുന്ന ചരിത്രകാരനും തമിഴ് രാഷ്ട്രീയ നിരീക്ഷകനുമായ എന്റ സുഹൃത്ത് അഭിലാഷ് മലയില്‍ ഒരുപക്ഷേ അവിടെയെത്തുമ്പോള്‍ കാണുന്നത് ഓര്‍മകളിലെ തമിള്‍ നഗരത്തിനു പകരം ഒരു സിന്‍ഹള നഗരത്തെയാവും.
കുറിപ്പുകള്‍:
[1]'Behind Enemy Lines', Directed by John Moore, 2001.
[2] Phill Rees, 'Dining with Terrorists', Documentary, Al Jazeera, 2009 (http://www.youtube.com/watch?v=gLDeDEFtzAU).
[3] Angilee Shah ' Colombo Blacklists Outside Observers', Far Eastern Economic Review, June 2009, (page .18).
[4] See No.1
[5] David Rohde, 'End Game: The Betrayal and Fall of Srebrenica', West view Press, Colorado, 1997.
[6] Leslie Woodhead, 'A Cry From the Grave', Documentary, BBC,2005.
Nov 3, 2009
പഴശ്ശിരാജ: ചരിത്രത്തിന്റെ സൂക്ഷ്മാഖ്യാനം
മുന്‍വിധികളോടെയാണ് എംടി-ഹരിഹരന്‍ റ്റീമിന്റെ പഴശ്ശിരാജ കാണാന്‍ പോയത്. ചിത്രം റിലീസായ അന്നു തന്നെ അടുത്ത സുഹൃത്തുക്കളില്‍ പലരും ഫീഡ്ബാക്ക് തന്നിരുന്നു. അതിലധികവും വിമര്‍ശനങ്ങളായിരുന്നു. എംടിയുടെ മറ്റു തിരക്കഥകളില്‍ കാണുന്ന ഒരു 'മാന്ത്രിക സ്പര്‍ശം' പഴശ്ശിരാജയിലില്ല; വടക്കന്‍ വീരഗാഥയിലെ ചന്തുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം 'പോര'; ഡയലോഗുകള്‍ക്ക് പ്രതീക്ഷിച്ചൊരു 'പഞ്ച്' ഇല്ല... എന്നിങ്ങനെയായിരുന്നു അവ. എന്നാല്‍ ഇത്തരത്തിലുള്ള ഒറ്റ-വാക്ക് വിമര്‍ശനങ്ങളില്‍ ഒതുക്കി നിര്‍ത്തേണ്ടതാണോ പഴശ്ശിരാജ പോലൊരു ചിത്രം എന്നാണ് അതു കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്. ചരിത്രം സിനിമയാക്കുമ്പോള്‍ നിര്‍മാതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. രണ്ടു നൂറ്റാണ്ടു മുന്‍പ് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളത്തോടു ആദിവാസികളെ കൂട്ടി ഗ്വെറിലാ യുദ്ധം നടത്തിയ ഒരു നാട്ടുരാജാവിന്റെ കഥയാകുമ്പോള്‍ ഈ വെല്ലുവിളികള്‍ ഇരട്ടിക്കും. അതുകൊണ്ട് തന്നെ ചരിത്രത്തോട് അതിസൂക്ഷ്മമായ സമീപനമാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. വടക്കന്‍ പാട്ടുകളിലെ ചന്തു എന്തുകൊണ്ട് ചതിയന്‍ ചന്തുവായി എന്ന അന്വേഷണമാണ് എംടി വീരഗാഥയില്‍ നടത്തിയതെങ്കില്‍, ബ്രിട്ടീഷ് കമ്പനി തെന്നിന്ത്യയില്‍ നേരിട്ട ഏറ്റവും ശക്തമായ വെല്ലുവിളികളിലൊന്നിനെ ആവേശകരമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് പഴശ്ശിരാജയില്‍ അദ്ദേഹം ചെയ്യുന്നത്. വീരഗാഥ തുടക്കം മുതല്‍ ഒടുക്കം വരെ ചന്തുവിന്റെ കഥയാണെങ്കില്‍, കമ്പനി പട്ടാളത്തോട് ചെറുത്തു നിന്ന് പരാജയപ്പെട്ട കുറിച്യരുടേയും, നായര്‍മാരുടേയും, മാപ്പിളമാരുടേയും കൂടി ചരിത്രമാണ് പഴശ്ശിരാജയുടേത്. അതിനാല്‍, ചന്തുവിന്റെ ഹിറോയിസം പഴശ്ശിക്കില്ല. പഴശ്ശിയെ കേന്ദ്രവത്കരിക്കുന്നതിനു പകരം, ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടാതെ പോയ ഒരു ബ്രിട്ടീഷ് വിരുദ്ധ കലാപത്തിലേക്കാണ് സിനിമയുടെ ഫോക്കസ്.മലബാര്‍ മേഖല ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വിട്ടുകൊടുത്ത് ടിപ്പു സുല്‍ത്താന്‍ പിന്‍വാങ്ങിയതിനു ശേഷം ബ്രിട്ടീഷുകാര്‍ പഴശ്ശി ഭരിച്ചിരുന്ന കോട്ടയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അമിത നികുതി ചുമത്തി. ഈ നികുതി പിരിച്ചെടുക്കുന്ന കാര്യം നാട്ടുരാജാക്കന്മാരുമായി കമ്പനിയുദ്യോഗസ്ഥര്‍ തലശ്ശേരി കോട്ടയില്‍ ചര്‍ച്ച ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഒന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ കമ്പനിക്കൊപ്പം ടിപ്പുവിനെതിരെ പൊരുതിയ പഴശ്ശി, പക്ഷേ വര്‍ധിപ്പിച്ച നികുതി പിരിച്ചെടുക്കാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ശത്രുവായി മാറുന്നു. കേരളവര്‍മയെ പിടിക്കാനായി കമ്പനി പട്ടാളം പഴശ്ശിക്കോട്ടയിലെത്തുന്നുണ്ടെങ്കിലും അദ്ദേഹത്തെ കിട്ടുന്നില്ല. പിന്നീട്, പടത്തലവനായ എടച്ചേന കുങ്കനുമായി (ശരത് കുമാര്‍) വയനാടന്‍ ഉള്‍ക്കാടുകളിലേക്ക് പിന്‍വാങ്ങി കമ്പനി പട്ടാളത്തിനെതിരെ ആദിവാസികളെയും, മാപ്പിളമാരേയും സംഘടിപ്പിച്ച് പഴശ്ശി ഒളിയുദ്ധം ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. മുഖ്യശ്രദ്ധ ഈ ബ്രിട്ടീഷ് വിരുദ്ധകലാപത്തിലായതു കൊണ്ട് തന്നെയാകാം, പഴശ്ശിയുടെ ഭൂതകാലത്തെ കുറിച്ച് കാര്യമായ പരാമര്‍ശങ്ങളൊന്നും തന്നെ സിനിമയിലില്ല.
പൂര്‍വ-ആധുനിക (pre-modern) ചരിത്രത്തെ അതില്‍ നിന്നും വ്യത്യസ്ഥമായ ഒരു സമൂഹ്യ പശ്ചാത്തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ച് വിശകലനം ചെയ്യുകയെന്നത് പലരും പിന്‍തുടര്‍ന്നു വരുന്ന ഒരു രീതിയാണ്. അങ്ങിനെ വരുമ്പോഴാണ് ടിപ്പു സുല്‍ത്താന്‍ പലര്‍ക്കും ഹിന്ദു വിരോധിയും ക്ഷേത്രധ്വംസകനുമാവുന്നത്, ഹിന്ദുരാജാവായ പഴശ്ശിരാജ മുസ്ലിം വിരോധിയാവുന്നത്. മാധ്യമം ചലച്ചിത്രമാവുമ്പോള്‍ ഇത് വളരെ എളുപ്പവുമാണ്. ഈയൊരു കെണിയില്‍ പെട്ടുപോകാതിരിക്കാന്‍ എംടി ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. മാപ്പിളപ്രമാണിമാര്‍ കരം പിരിക്കുന്നത് ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയതിനു ശേഷം കമ്പനിയോട് തെറ്റിപ്പിരിഞ്ഞിരിക്കുന്ന ഉണ്ണിമൂത്ത മൂപ്പന്റെ (ക്യാപ്റ്റന്‍ രാജു) സഹായം തേടി പഴശ്ശി മൂപ്പന്റെ വീട്ടില്‍ ചെല്ലുന്നുണ്ട്. ബ്രിട്ടീഷുകാര്‍ കരം പിരിക്കാനുള്ള അവകാശം എടുത്തുമാറ്റിയിട്ടും, പ്രമാണിമാരുടെ സ്വത്തുവഹകള്‍ 'തട്ടിപ്പറി'ച്ചെടുക്കുന്നതിനാല്‍ മൂപ്പനും, മൂപ്പന്റെ ആളൂകളും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് 'കൊള്ളക്കാരാ'ണ്. മൂപ്പന്റെ വീട്ടിലെത്തിയെ പഴശ്ശിരാജ 'കൊള്ളത്തലവന്റെ കുടി ഞാനുമൊന്ന് കാണട്ടെ' എന്നാണ് ഹാസ്യരൂപേണ പറയുന്നത്. പിന്നീട് പഴശിയുടേയും, കുങ്കന്റേയും തലയ്ക്ക് വിലയിട്ടു കൊണ്ട് വിളംബരം നടത്തുന്ന ബ്രിട്ടീഷ് അനുകൂല സേനയെ ആക്രമിക്കുന്നത് മൂപ്പന്റെ വലംകൈയായ അത്തന്‍ ഗുരുക്കളും (മാമുക്കോയ) സംഘവുമാണ്.
അതുപോലെ തന്നെ പഴശ്ശിയുടെ യുദ്ധങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള തലയ്ക്കല്‍ ചന്തുവെന്ന (മനോജ് കെ ജയന്‍) ആദിവാസി യുവാവിനെ ഉജ്വലമായി അവതരിപ്പിക്കാന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊതുവെ ആദിവാസികളെ ഷോ-പീസുകളായി അവതരിപ്പിക്കുന്ന മുഖ്യധാര സിനിമാ യുക്തിയില്‍ നിന്നും വ്യത്യസ്ഥമായി പഴശ്ശിയുടെ യുദ്ധം അവരുടെ യുദ്ധമാണെന്നും, മലബാറില്‍ വേരുറപ്പിക്കാന്‍ അന്നു കിണഞ്ഞു ശ്രമിച്ചിരുന്ന ബ്രിട്ടീഷ് കമ്പനിയെ തുടക്കത്തില്‍ മുട്ടു കുത്തിച്ചത് ഈ ആദിവാസി പടയാണെന്നും മനോഹരമായി തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട് സിനിമ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മണത്തണ ക്യാമ്പാക്രമണം. പഴശ്ശിപ്പടയെ നേരിടുന്നതിനായി ബ്രിട്ടീഷുകാര്‍ കൂത്തുപ്പറമ്പിലും, കുറ്റ്യാടിയിലും മണത്തണയിലും ക്യാമ്പുകള്‍ തുറന്നെന്ന് ചരിത്രം പറയുന്നു. മണത്തണ ക്യാമ്പ് കുറിച്യരുടെ നേതൃത്വത്തില്‍ ആക്രമിച്ച് അവിടെയുണ്ടായിരുന്ന എല്ലാ വെള്ളക്കാരേയും, സിപ്പായിമാരേയും കൊലപ്പെടുത്തുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത് അതീവ മികവോടെയാണ്. തലയ്ക്കല്‍ ചന്തുവിന്റെയും, നീലിയുടേയും (പത്മപ്രിയ) മെയ് വഴക്കവും, ആദിവാസികളുടെ യുദ്ധമുറകളും, വിജയഭേരികളും ചേരുന്ന ആക്രമണ രംഗങ്ങള്‍ ചിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായി എണ്ണപ്പെടും. അവസാനം ശത്രുവിന്റെ ക്യാമ്പ് കത്തിയെരിയുന്നത് ദൂരെ കുതിരപ്പുറത്ത് നിന്ന് നോക്കിക്കാണുന്ന രാജാവിന്റെ മുഖത്തെ സംതൃപ്തിയും കൂടി ചേരുന്നിടത്താണ് ഈ രംഗങ്ങളുടെ പൂര്‍ണത.
പഴശ്ശിയുടെ മരണത്തെ പറ്റി നിരവധി കഥകളുണ്ടെങ്കിലും രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ പിന്‍തുടരുകയാണ് സിനിമ ചെയ്യുന്നത്. ജീവനോടെ പിടിക്കാന്‍ പറ്റാതെ വരുമ്പോള്‍ പട്ടാളത്തിന് പഴശ്ശിയെ വെടി വച്ചിടേണ്ടി വരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മൃദദേഹം പല്ലക്കിലേക്കു മാറ്റി പട്ടാളം ആദരവ് പ്രകടിപ്പിക്കുന്നുണ്ട്. "He was our enemy, but he was a great man, a great warrior. Honour him", എന്നാണ് മ്രുദദേഹം നോക്കി അസിസ്റ്റന്‍ഡ് കലക്റ്റര്‍ ബാബേര്‍ പറയുന്നത്. ഇവിടെ പടിഞ്ഞാറന്‍ സാംസ്കാരിക മര്യാദകളെ തൊട്ടു തലോടി പോകുന്നുണ്ട് സിനിമ. "സായിപ്പിനെ എനിക്കറിയാം, അവര്‍ സ്ത്രീകളെ ആക്രമിക്കില്ല," എന്ന് പഴശ്ശിരാജ പറയുമ്പോഴും, ബാബേറുടെ കൂട്ടുകാരി ഡോറ കമ്പനിയുടെ ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുമ്പോഴും ബാലന്‍സിങ്ങിനുള്ള ഒരു ശ്രമം നടക്കുന്നതായി പ്രേക്ഷകര്‍ക്കനുഭവപ്പെട്ടേക്കാം. ബാബേറുമായി പിണങ്ങി തിരിച്ചു പോകുമ്പോള്‍ ഡോറ 'പഴശ്ശി രാജാവിനെ' ഉച്ചത്തില്‍ പുകഴുത്തുന്ന രംഗം അല്പം നാടകീയമാവുന്നതും കാണാം.
കഥയുടെ സ്മൂത്തായ മുന്നോട്ടു പോക്കിന് അഭിനേതാക്കള്‍ വഹിച്ച പങ്ക് ചെറുതല്ല. ആദ്യ രംഗങ്ങളില്‍ മമ്മൂട്ടിയുടെ ശരീരഭാഷയിലും ഡയലോഗ് പ്രസന്റേഷനിലും പാളിച്ചകള്‍ കാണാമെങ്കിലും, പിന്നീട് നടന്‍ കഥാപാത്രമായി മാറുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ അന്ത്യത്തോടടുക്കുമ്പോള്‍. രാജാവ് തെരുവിലിറങ്ങി എപ്പോഴും യുദ്ധം ചെയ്യേണ്ട ആളല്ലാത്തതു കൊണ്ട് തന്നെ, സംഘട്ടന രംഗങ്ങളിലെല്ലാം കൂടുതലും ചന്തുവും, കുങ്കനും നീലിയുമെല്ലാമാണ്. കുങ്കനായഭിനയിച്ച ശരത്കുമാറിന്റെ ഓണ്‍സ്ക്രീന്‍ സാന്നിധ്യം പലപ്പോഴും മമ്മൂട്ടിയെ പോലും കടത്തി വെട്ടുന്നതായി തോന്നും. പഴയംവീടന്‍ ചന്തുവുമായി (സുമന്‍) നടത്തുന്ന ഏറ്റുമുട്ടലും, ചന്തുവിനെ കൊലപ്പെടുത്തുന്നതിന്‍ മുന്‍പുള്ള കുങ്കന്റെ സംഭാഷണവും അവിസ്മരണീയമാണ്. അതുപോലെ തന്നെ എടുത്തു പറയേണ്ട വേഷമാണ് പത്മപ്രിയയുടെ നീലി. പൊതുവെ, വീരനായകന്മാരോടൊപ്പം കണ്ണീരൊഴുക്കി നടക്കാറുള്ളവരാണ് മലയാള ചരിത്ര സിനിമകളിലെ സ്ത്രീകള്‍. ഇതിനു പകരം ആദിവാസി സ്ത്രീകളെ സംഘടിപ്പിക്കുകയും, അവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും, ഇഷ്ടക്കാരന്‍ കൂടിയായ ചന്തുവിനോടൊപ്പം തോള്‍ചേര്‍ന്ന് യുദ്ധം ചെയ്യുകയും ചെയ്യുന്ന നീലി സിനിമയില്‍ വേറിട്ടൊരനുഭവമാണ്. 'ചിലപ്പോള്‍ ഞങ്ങള്‍ പറയുന്നത് തമ്പുരാന്‍ കേള്‍ക്കേണ്ടി വരും' എന്ന് പഴശ്ശിരാജയോടു പറയുന്ന നീലിയെ ആത്മവിശ്വാസത്തിന്റേയും കരുത്തിന്റേയും പ്രതീകമായാണ് അവതരിപ്പിച്ചിട്ടുള്ളത്. പഴശ്ശിരാജയുടെ ഭാര്യയായ മാക്കത്തിന് (കനിഹ) കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും, ചിത്രത്തിലുട നീളം അവരുടെ സാന്നിധ്യം കാണാം. ചിറയ്ക്കല്‍ കൊട്ടരത്തില്‍ വരുന്ന പഴശ്ശി കൈതേരിയിലെത്തുമെന്നറിഞ്ഞ് സന്തോഷഭരിതയാകുന്ന മാക്കവും, തുടര്‍ന്നുള്ള പാട്ടും ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒഴുക്കില്‍ മുഴച്ചു നില്‍ക്കുന്നുമുണ്ട്.
ചെറിയ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും, ചരിത്രത്തോടുള്ള സൂക്ഷ്മസമീപനം കൊണ്ടും, സാങ്കേതിക മികവു കൊണ്ടും, ശ്രദ്ധേയമായ അവതരണ രീതി കൊണ്ടും, അഭിനയ പാടവം കൊണ്ടും വേറിട്ടു നില്‍ക്കുന്ന സിനിമയാണ് പഴശ്ശിരാജ. വസ്ത്രാലങ്കാരം മുതല്‍ പോരാളികള്‍ ഉപയോഗിച്ചിരിക്കുന്ന വാളുകള്‍ വരെ തെരഞ്ഞെടുക്കുന്നതില്‍ അണിയറക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തിയിട്ടുള്ളതു കാണാം. അക്കാലത്ത് കേരളത്തിലെ നാട്ടുരാജ്യങ്ങളില്‍ പൊതുവെ ഉപയോഗിച്ചിരുന്നത് കാരിരുമ്പു കൊണ്ടുള്ള വാളുകളാണ്. സിനിമയിലൊരിടത്തും, വെളുത്ത വെട്ടിത്തിളങ്ങുന്ന വാള്‍ ഉപയോഗിച്ചതായി കണ്ടില്ല. ചടുലമായ എഡിറ്റിംഗിന് ശ്രീകര്‍ പ്രസാദിനേയും, ശബ്ദ സമന്വയത്തില്‍ മികവു പുലര്‍ത്തിയ റസൂല്‍ പൂക്കുട്ടിയേയും അഭിനന്ദിക്കാതെ വയ്യ. ചിത്രത്തിന്റെ വേഗത്തിനും, ഗൗരവത്തിനും ചേരുന്ന രീതിയിലാണ് ശബ്ദവിന്യാസം. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുറിവേറ്റ് കാട്ടില്‍ കഴിയുന്ന പഴശ്ശി ഒറ്റക്കൈ കൊണ്ട് വാള്‍ ചുഴറ്റുമ്പോഴുണ്ടാവുന്ന സീല്‍ക്കാര ശബ്ദം.
മലയാള സിനിമയുടെ പരിമിതികള്‍ പരിഗണിക്കുമ്പോള്‍, ഇതൊരു ഇമ്മിണി വലിയ ചിത്രമാണെന്ന് സംശയലേശമന്യേ പറയാം. ചിത്രത്തില്‍ മുഴുവന്‍ നിലനില്‍ക്കുന്ന കൊളോനിയല്‍ വിരുദ്ധതയും എടുത്തു പറയേണ്ടതാണ്. ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍ എന്നിങ്ങനെയുള്ള വന്‍ ഹോളിവുഡ് ചിത്രങ്ങളുമായുള്ള താരതമ്യത്തിനൊന്നും പോയില്ലെങ്കില്‍ മുഴുവന്‍ സമയവും ആസ്വദിച്ചിരുന്നു കാണാവുന്ന സിനിമയാണ് പഴശ്ശിരാജ. ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടുത്താതെ പോയ ഒരു ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ പുനസൃഷ്ടി.
എംജെഎസ്
Oct 28, 2009
മവോയിസ്റ്റുകളെ നേരിടുമ്പോള്‍
ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് എന്തിനും അവരുടേതായ യുക്തിയും ന്യായീകരണവുമുണ്ട്. അവരുടെ ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ഒറ്റുകാര്‍ക്കുള്ള മുന്നറിയിപ്പാണെന്നവര്‍ പറയും. ആജ്ഞകള്‍ ലംഘിക്കപ്പെട്ടാല്‍, ദയാരഹിതമായ പ്രതികാരം ഉടനടിയുണ്ടാവും. സിപിഎം പ്രവര്‍ത്തകരേയും അനുഭാവികളേയുമുള്‍പ്പെടെ സാധാരണക്കാരെ വേട്ടയാടി ക്രൂരമായി ഇല്ലായ്മ ചെയ്യുന്ന ഈ നയത്തിനു പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് - ട്രൈബല്‍ ബെല്‍റ്റില്‍ മറ്റൊരു പാര്‍ടിയുടേയും സാന്നിധ്യം മാവോയിസ്റ്റുകള്‍ക്ക് താത്പര്യമില്ല.ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ വിപ്ലവം സാധ്യമാണെന്നു തന്നെ അവര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, അതീവ ജാഗ്രതയോടെ, അതി സൂക്ഷ്മമായി തങ്ങളുടെ രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ഏകദേശം 10 കോടിയോളം വരുന്ന ആദിവാസി ജനങ്ങളെ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി അവഗണന പേറുന്ന ജനതയാണ് ആദിവാസികള്‍. ദലിതര്‍ക്ക് പറയാന്‍ ഒരു അംബേദ്കറെങ്കിലുമുണ്ടായിരുന്നു. ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയുടെ കാലം മുതല്‍ വ്യവസ്ഥിതിക്കുള്ളില്‍ നിന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ ദലിതര്‍ക്കായി അംബേദ്കര്‍ ചെയ്തിട്ടുമുണ്ട്. കാന്‍ഷി റാമും, മായാവതിയുമെല്ലാം തങ്ങളുടെ കൂടുതല്‍ ആക്രമോത്സുകമായ ദലിത് രാഷ്ട്രീയം കെട്ടിയുയര്‍ത്തിയത് ഭരണഘടനാ ശില്പി കൂടിയായിരുന്ന അംബേദ്കര്‍ എന്ന അടിത്തറയിലാണ്. പക്ഷേ, ദലിത് രാഷ്ട്രീയം എത്ര തന്നെ തീവ്രമായിരുന്നെങ്കിലും അതൊരിക്കലും മുഖ്യധാര ദേശീയതയുടെ പരിധികള്‍ ലംഘിച്ചിട്ടില്ലെന്നോര്‍ക്കണം.
അവഗണനയും ചൂഷണവും
ദലിതര്‍ക്കുണ്ടായതു പോലെ ഒരു അംബേദ്കര്‍ അദിവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്നില്ല. അതുകൊണ്ടു തന്നെ കാലങ്ങളായി ഇക്കൂട്ടര്‍ അവഗണനയും ചൂഷണവും സഹിച്ചു കഴിയുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ഇവര്‍ കുടിയൊഴിക്കപ്പെട്ടു; പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടു; അവരുടെ സ്ത്രീകള്‍ പലപ്പോഴും വെറും ഉപഭോഗവസ്തുക്കളായി... അങ്ങിനെയങ്ങിനെ ചൂഷണത്തിന്റെ പട്ടിക നീളും. കാട്ടിലെ മരങ്ങള്‍ക്കും, മൃഗങ്ങള്‍ക്കും വേണ്ടി സംസാരിക്കാന്‍ ഇന്ത്യയില്‍ പരിസ്ഥിതിവാദികളും, വന്യ ജീവിസംരക്ഷകരുമുണ്ടായെങ്കിലും, ആദിവാസികളുടെ ജീവിതമെങ്ങിനെയെന്ന് അന്വേഷിക്കാന്‍ ആരുമുണ്ടായില്ല.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നത്തെ ഝാര്‍ഖണ്ഡ്. റ്റാറ്റാ സ്റ്റീല്‍ അതിന്റെ ഉരുക്കു വ്യവസായ സാമ്രാജ്യം കെട്ടിയുയര്‍ത്തിയത് ഈ മേഖലയിലാണ്. ഒരു നൂറ്റാണ്ടോളമായി റ്റാറ്റ ഇവിടെയുണ്ടെങ്കിലും, ആരുടെ ഭൂമിയിലാണോ കമ്പനി സ്റ്റീല്‍ പ്ലാന്റ് പണിതത് ആ ആദിവാസികള്‍ ഇന്നും കടുത്ത ദുരിതങ്ങളില്‍ തന്നെ കഴിയുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ഇവിടെ വരികയും, റ്റാറ്റാ യൂനിറ്റില്‍ ജോലിയെടുക്കുകയും, അവരുടെയൊക്കെ ജീവിതം പുരോഗതി നേടുകയും ചെയ്തപ്പോള്‍, ആദിവാസികള്‍ പുറകിലുപേക്ഷിക്കപ്പെട്ടു. ഇത് ഝാര്‍ഖണ്ഡിലെ മാത്രം സ്ഥിതിയല്ല. ഒറീസയിലും, ആന്ധ്രാ പ്രദേശിലും, മഹാരാഷ്ട്രയിലും, മധ്യ പ്രദേശിലും, ഹരിയാണയിലും, ഉത്തരഖണ്ഡിലും ഇതു തന്നെയാണവസ്ഥ. രാജ്യത്തെ ആദിവാസി ജനവിഭാഗത്തിന്റെ മൊത്തം ആഭ്യന്തരോല്പാദം എത്ര വരുമെന്നന്വേഷിക്കാന്‍ ഒരു ഗവേഷകനും ഇതു വരെ തുനിഞ്ഞിട്ടില്ല. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ആദിവാസികളുടെ അളോഹരി വരുമാനത്തിന്റെ കണക്കെടുത്തു പരിശോധിച്ചാല്‍, അതിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 0.5 ശതമാനമാണെന്നു കാണാം. മാനവിക വികസന സൂചികയെടുത്താല്‍ കിട്ടുന്നത് കൂടുതല്‍ ഭീതിദമായ വിവരമായിരിക്കും.
പ്രത്യാക്രമണത്തിന്റെ ദോഷങ്ങള്‍
നല്ല പോലെ ഗൃഹപാഠം നടത്തിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ടോ, ഒമ്പതോ സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു കിടക്കുന്ന ഒരു സംഘടനാ സംവിധാനം കഴിഞ്ഞ ഏതാനു വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിയുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. ആദിവാസികള്‍ കൂട്ടത്തോടെ ജീവിക്കുന്ന മേഖലകളായിരുന്നു അവരുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. അനിവാര്യമായ വിപ്ലവത്തിന്റെ ഭടന്മാരാണ് ഇത്രകാലവും പീഡനവും ചൂഷണവും സഹിച്ചു ജീവിച്ചിരുന്ന ആദിവാസികളെന്ന് അവര്‍ പറയുന്നു. അടുത്ത കാലത്തായി മാവോയിസ്റ്റുകള്‍ അവരുടെ അക്രമപരമ്പരകള്‍ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും അവര്‍ ജനങ്ങളെ കൊലപ്പെടുത്തുന്നു, റയില്‍വേ ട്രാക്കുകള്‍ നശിപ്പിക്കുന്നു, പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുന്നു... അതായത്, ഭരണകൂടത്തെ ഒരു തുറന്ന യുദ്ധത്തിലേക്ക് അവര്‍ മനപൂര്‍വം ക്ഷണിക്കുകയാണെന്നു കാണാം. അത്തരമൊരു പ്രത്യാക്രമണം തുടങ്ങിയാല്‍, സര്‍ക്കാരിന് വന്‍തോതില്‍ പൊലീസിനേയും, സൈനീക, അര്‍ധ സൈനീക വിഭാഗങ്ങളേയും മാവോയിസ്റ്റുകള്‍ക്ക് മേല്‍ക്കയ്യുള്ള ആദിവാസി മേഖലകളിലേക്ക് അയക്കേണ്ടി വരുമെന്ന് മാവോയിസ്റ്റുകള്‍ക്കറിയാം. അവിടെയാണ് അവരുടെ അവസരങ്ങള്‍ കിടക്കുന്നതും.
വന്‍തോതിലുള്ള മാവോയിസ്റ്റ് വേട്ടയ്ക്കായി സര്‍ക്കാര്‍ സൈന്യത്തെ അയച്ചാല്‍ അതുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചെറുതായിരിക്കില്ല. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള എല്ലാ ഗ്രാമങ്ങളിലേക്കും സൈന്യം കടക്കും, സംശയമുള്ളവരുടെ കുടിലുകള്‍ റൈഡ് ചെയ്യപ്പെടും, മാവോയിസ്റ്റുകളെ പറ്റി വിവരം തേടി ഇവര്‍ ഗ്രാമീണരെ അറസ്റ്റു ചെയ്തു കൊണ്ടു പോകും, ഇതില്‍ പലരേയും ഭീഷണിപ്പെടുത്തും, ചില്ലപ്പോള്‍ പീഡിപ്പിക്കും... അങ്ങിനെ ചുരുങ്ങിയ സമയം കൊണ്ട് ആദിവാസികള്‍ക്കിടയില്‍ കൂടുതല്‍ ഭീതിയുടെ വിത്തു പാകാന്‍ ഈ ഇത്തരമൊരു ഓപ്പറേഷനാകും. കാട്ടില്‍ കയറിയ സൈന്യത്തിനെതിരെ മാവോയിസ്റ്റുകള്‍ ആക്രമണ പരമ്പര തന്നെ അഴിച്ചു വിടുമെന്നുറപ്പ്. സൈന്യം പ്രതികാര നടപടികളെടുക്കും. പലപ്പോഴും ഇത്തരം ആക്രമണ-പ്രത്യാക്രമണത്തിനിടയില്‍ പെട്ടു പോകുന്നത് സാധാരണക്കാരായിരിക്കും. ഇവിടേയും അതു തന്നെയായിരിക്കും സ്ഥിതി. തുറന്ന യുദ്ധം നിരവധി ഗ്രാമീണരുടെ കൊലപാതകത്തിലേക്ക് നയിക്കും. സര്‍ക്കാര്‍ വ്യോമാക്രമണത്തിനു തുനിഞ്ഞാല്‍ മരണ സംഖ്യ കുത്തനെ ഉയരും. ഗ്രാമീണരുടെ താമസ സ്ഥലങ്ങളും, കൃഷിയിടങ്ങളും നശിക്കും, കടക്കമ്പോളങ്ങള്‍ അടഞ്ഞു കിടക്കും.. ഫലം, അരജകത്വവും, കൂട്ടനാശവും. ഈ പീഡനത്തിന്റേയും, കൊലപാതകത്തിന്റേയും വാര്‍ത്തകള്‍ കാട്ടുതീ പോലെ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കു പടരും. ഇത്, അവശ വിഭഗങ്ങള്‍ക്കിടയിലെ ഭരണകൂട വിരുദ്ധ മനോഭാവത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. തുടക്കത്തിലെ പരിഭ്രാന്തി ഒഴിഞ്ഞു പോയാലും, ഭരണകൂടത്തോടുള്ള ഇവരുടെ വെറുപ്പും ഭീതിയും ഇല്ലാതാവില്ല.
മാവോയിസ്റ്റുകള്‍ക്ക് വേണ്ടത്
ചൈനയിലേയും, വിയറ്റ്നാമിലേയും, ക്യൂബയിലേയുമെല്ലാം ഒളിയുദ്ധങ്ങള്‍ വിജയം കണ്ടതെങ്ങിനെയാണെന്ന് മാവോയിസ്റ്റുകള്‍ക്കറിയാം. ഭരണകൂട മര്‍ദനം കൂടിയപ്പോഴെല്ലാം ഈ രാജ്യങ്ങളില്‍ വിപ്ലവകാരികള്‍ കൂടുതല്‍ ശക്തരായിട്ടേയുള്ളൂ. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. സര്‍ക്കാര്‍ പ്രതിയുദ്ധം തുടങ്ങിയാല്‍ അതു വരുത്തി വച്ചേക്കാവുന്ന നാശനഷ്ടങ്ങളും, ആള്‍നാശവും മുതലെടുക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ.
ദില്ലിയിലെ അധികാരികള്‍ ഈ പ്രശ്നങ്ങളെ കുറിച്ച് അറിവില്ലാത്തവരൊന്നുമല്ല. പക്ഷേ, സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നാല്‍ മവോയിസ്റ്റുകള്‍ ആക്രമണത്തിന്റെ തോതു കൂട്ടും. അത്, പൊതു ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുകയും, അവര്‍ സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്യും. ഇനി സര്‍ക്കാര്‍, മാവോയിസ്റ്റുകള്‍ക്കെതിരെ മുഴുനീള യുദ്ധം തന്നെ തുടങ്ങിയെന്നു കരുതുക, നിരപരാധികളായ നിരവധി ആദിവാസികള്‍ കൊല്ലപ്പെടുകയും, അനവധി ഗ്രാമങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും. അതുവഴി, മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തെയും വാദങ്ങളേയും പിന്തുണയ്ക്കാന്‍ കൂടുതലാളുണ്ടാവും.
ഇങ്ങിനെയൊരു സാഹചര്യത്തില്‍, മാവോയിസ്റ്റുകള്‍ സര്‍ക്കാരിന്റെ അടുത്ത നീക്കത്തിനു വേണ്ടി കാത്തിരിക്കുകയാണ്. തുറന്ന യുദ്ധം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ മാവോയിസ്റ്റുകള്‍ക്ക് അതില്പരം സന്തോഷമുണ്ടാക്കുന്ന മറ്റൊരു വാര്‍ത്തയുമുണ്ടാവില്ല. ഒരു ആഭ്യന്തര യുദ്ധം രാജ്യത്തുണ്ടാവുകയാണെങ്കില്‍ അതില്‍ ഏറ്റവും ആനന്ദിക്കുക മാവോയിസ്റ്റുകളായിരിക്കും. ഇരകള്‍ പതിവു പോലെ ആദിവാസികളാകും എന്നതിനാല്‍, ഇത് വംശീയ യുദ്ധമാണെന്നു വരെ വ്യാഖ്യാനിക്കപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നാണ് മാവോയിസ്റ്റുകളുടെ പ്രതീക്ഷ.
അശോക് മിത്ര
(ദ റ്റെലിഗ്രഫില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ)
Oct 10, 2009
യുദ്ധവും സമാധാനവും
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ലഭിച്ച നൊബേല്‍ സമാധാന പുരസ്കാരം ലോകത്ത് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയത്. ആ പുരസ്കാരയുക്തിയെ വിശകലനം ചെയ്യുകയാണ് എംജെഎസ്
"യാത്രക്കാരെ അരവരെ വെള്ളത്തില്‍ ഇറക്കിവിടുന്ന മകന്‍ വഞ്ചിക്കാരനായി വന്നപ്പോള്‍ മുട്ടറ്റം വരെ വെള്ളത്തില്‍ ഇറക്കിവിട്ടിരുന്ന അവന്റെ തന്ത മഹാനായ കഥയില്ലേ, അതിന്റെ റിവേഴ്സ് വെര്‍ഷന്‍." സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കാ ണെന്നറിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണിത്. അതിനടുത്ത ദിവസം, ഒക്ടോബര്‍ 10ന് ഒബ്സര്‍വര്‍ പത്രത്തിന്റെ വിദേശകാര്യ എഡിറ്റര്‍ പീറ്റര്‍ ബ്യൂമൊണ്ട് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "സത്യത്തില്‍, താന്‍ എന്തല്ല എന്നതിനുള്ള അംഗീകാരമാണ് ഒബാമയ്ക്കുള്ള നോബല്‍ സമ്മാനം -- ജോര്‍ജ് ബുഷ് അല്ലല്ലോ എന്നതിനുള്ള സമ്മാനം."
അധികാരത്തിലിരിക്കുമ്പോള്‍ നോബല്‍ സമ്മാനം ലഭിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. റഷയും ജപ്പാനും തമ്മില്‍ സമാധാനകരാറിനു മധ്യസ്ഥം വഹിച്ച തിയഡോര്‍ റൂസ്വെല്‍റ്റിന് 1906ല്‍ സമാധാനത്തിനുള്ള സമ്മാനം ലഭിച്ചപ്പോള്‍, ലീഗ് ഓഫ് നേഷന്‍സ് സ്ഥാപകന്‍ തോമസ് വുഡ്റോ വില്‍സനെ തേടി 1919ല്‍ നൊബേലെത്തി. ഇവര്‍ രണ്ടുപേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒബാമയുടെ നേട്ടങ്ങളുടെ പട്ടികയില്‍ എന്തുണ്ടെന്നാണ് വിമര്‍ശകരുടെ ചോദ്യം. അന്തര്‍ദേശീയ രംഗത്ത് നയതന്ത്രവും, സഹകരണവും ശക്തിപ്പെടൂത്താനായി ഒബാമ സ്വീകരിച്ച "അസാധാരണ ശ്രമങ്ങള്‍ക്കുള്ള" ബഹുമതിയാണ് ഈ വര്‍ഷത്തെ നൊബേല്‍ എന്നാണ് അവാര്‍ഡ് ജൂറി പറഞ്ഞത്. ഒപ്പം, ഒരു ആണവവിരുദ്ധ ലോകം കെട്ടിപ്പെടുക്കു ന്നതിനായുള്ള ഒബാമയുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരവും.
വാഗ്ദാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഒബാമയുടെ രാഷ്ട്രീയജീവിതം. അമേരിക്കയുടെ ആരോഗ്യരംഗം അഴിച്ചു പണിയും, നിയമ വിരുദ്ധ തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടും, ഇറാഖ് യുദ്ധം അവസാനിപ്പിക്കും, അഫ്ഘാനിസ്ഥാനില്‍ താലിബാനെ തോല്പ്പിക്കും, ഇറാന്‍ ആണവ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണും, ആഗോള താപനത്തിന് പ്രതിവിധി കാണാനായി മറ്റു രാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും... എന്നിങ്ങനെ ഒരു വ്യാഴവട്ടക്കാലത്തേക്കുള്ള വാഗ്ദാനങ്ങള്‍ ഒബാമ ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. എന്നാല്‍ ഒരു കണക്കെടുപ്പു നടത്തിയാല്‍ ഇതില്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടുള്ളതായി കാണാമോ? വിദേശകാര്യ രംഗത്ത് ശ്രദ്ധേയമായിട്ടുള്ള ഒരു നീക്കവും ഒബാമയുടേതായില്ല. ഇറാഖില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അനന്തമായി നീളുന്നു. അഫ്ഘാനിസ്ഥാനിലെ "അനിവാര്യ" യുദ്ധം പരാജയത്തിന്റെ വക്കിലാണെന്ന് അമേരിക്കന്‍ പട്ടാള ജനറല്‍മാര്‍ തന്നെ സമ്മതിക്കുന്നു. ഒബാമ പ്രസിഡന്റായതിനു ശേഷം 30,000ലേറെ സൈനീകരെ അഫ്ഘാനിസ്ഥാനിലേക്കയച്ചു കഴിഞ്ഞു. പക്ഷേ, താലിബാന്‍ കൂടുതല്‍ ശക്തിപ്പെട്ടിട്ടേയുള്ളു. കൂടുതല്‍ സൈന്യത്തെ വേണമെന്നാണ് ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ ആവശ്യപ്പെടുന്നത്. അമേരിക്കയുടെ വ്യോമാക്രമണത്തിന് പലപ്പോഴും ഇരകളാവേണ്ടി വരുന്നത് സാധാരണക്കാരാണെന്നും, അതിനാല്‍ തന്നെ, വിദേശസൈനികരോടൂള്ള തദ്ദേശീയരുടെ രോഷം ഇരട്ടിക്കുകയാണെന്നും, ഈ രോഷമാണ് താലിബാനടക്കമുള്ള കൊലയാളികള്‍ ആളെക്കൂട്ടാന്‍ ഉപയോഗിക്കുന്നതെന്നും സ്വതന്ത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിട്ടും, ഫലപ്രദമായ ഒരു 'അഫ്-പാക്' തന്ത്രം മുന്നോട്ടു വയ്ക്കാന്‍ ഒബാമയുടെ വിദേശകാര്യ സംഘത്തിനായിട്ടില്ല.
ഇതേ സ്ഥിതിയാണ് ഇറാന്റെ കാര്യത്തിലും. എങ്ങിനെയാണോ ബുഷ് ഇറാനെതിരെ പ്രബല രാഷ്ട്രങ്ങളെ അണിനിരത്താന്‍ ശ്രമിച്ചിരുന്നത്, അതേ പാതയില്‍ തന്നെയാണ് ഒബാമയും. ഇറാന്‍ അണ്വായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം 2003ല്‍ അവസാനിപ്പിച്ചുവെന്ന് 2007ലെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറഞ്ഞെങ്കിലും, അത് ബുഷിന്റെ ഇറാന്‍ നയത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല. ഇപ്പോള്‍ ഒബാമയുടെ ഇന്റലിജന്‍സ് ചാരന്മാര്‍ പറയുന്നു ഇറാനിലെ ഖൂം നഗരത്തില്‍ രഹസ്യ ആണവനിലയമുണ്ടെന്ന്. നിലയത്തിന്റെ വ്യാപ്തിയും സൗകര്യങ്ങളും വച്ചു നോക്കുമ്പോള്‍, അതില്‍ ബോംബു നിര്‍മിക്കാനാവശ്യമായ അളവില്‍ യുറേനിയം സമ്പുഷ്ടമാക്കാന്‍ പറ്റുമെന്നും അതിനാല്‍ തന്നെ ഇറാന്‍ ലോകസമാധാനത്തിന് വെല്ലുവിളിയാണെന്നുമാണ് അമേരിക്കയുടെയും യൂറോപ്യന്‍ നേതാക്കളുടേയും ഭാഷ്യം. അപ്പോള്‍, ഇറാനെ നേര്‍വഴിക്കു കൊണ്ടു വരണമെങ്കില്‍ സാമ്പത്തിക പ്രതിരോധമേര്‍പ്പെടുത്തണം. അങ്ങിനെയൊരു നീക്കം ഐക്യരാഷ്ട്രസഭയില്‍ വരുമ്പോള്‍ റഷയും ചൈനയും സമ്മതിക്കണം. കിഴക്കന്‍ യൂറോപ്പില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനുള്ള ബുഷിന്റെ പദ്ധതി ഉപേക്ഷിക്കാനാണ് ഒബാമ തീരുമാനിച്ചത്. ഇതിനെ മുകളില്പറഞ്ഞ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണേണ്ടതെന്ന് പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ പില്‍ജര്‍ പറയുന്നു. മിസൈല്‍ പ്രതിരോധ സംവിധാനത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്ന റഷയെ ഈ നീക്കം വഴി അനുനയിപ്പിക്കാനും, ഇറാന്‍ വിരുദ്ധ നീക്കത്തില്‍ കൂടെ നിര്‍ത്താനുമാണ് ഒബാമയുടേയും, കൂട്ടരുടേയും ശ്രമമെന്ന് പില്‍ജര്‍.
ഇതാണ് നൊബേല്‍ കമ്മിറ്റി ശ്ലാഘിച്ച ഒബാമയുടെ അന്തര്‍ദേശീയ നയതന്ത്ര ശ്രമങ്ങള്‍. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിലും ക്രിയാത്മകമായി ഇടപെടാന്‍ ഒബാമയ്ക്ക് ഇതേ വരെ കഴിഞ്ഞിട്ടില്ല. ഒബാമ അധികാര മേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ ഗാസയെ ആക്രമിച്ച്, ഹമാസിനെ വേട്ടയാടുന്നു എന്ന പേരില്‍, ആയിരക്കണക്കിന് പലസ്തീന്‍കാരെ കൊന്നൊടുക്കിയത്. 'സമാധാന പ്രേമി'യായ ഒബാമയെ സംബന്ധിച്ച് അതൊരു വിഷയമേ ആയിരുന്നില്ല. ഗാസ ആക്രമണത്തില്‍ ഇസ്രയേല്‍ മനപൂര്‍വം സാധാരണക്കരെ കൂട്ടക്കൊല നടത്തിയെന്നും അതു യുദ്ധക്കുറ്റമാണെന്നും യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് തന്നെ കണ്ടെത്തിയെങ്കിലും, ഒബാമയെ സംബന്ധിച്ചിടത്തോളം ആ റിപ്പോര്‍ട്ട് "അപ്രസക്ത"മാണ്. സമാധാന ശ്രമങ്ങള്‍ മുന്നോട്ടു പോകണമെങ്കില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തിവരുന്ന കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കണമെന്ന് പരസ്യപ്രസ്താവന നടത്തി കയ്യടി നേടിയെങ്കിലും ഈ ദിശയില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇതു വരെ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കില്‍ വച്ച് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും കണ്ടശേഷം ഒബാമ പറഞ്ഞത് വെസ്റ്റ് ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ "നിയന്ത്രിക്കാനുള്ള" നടപടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, ഇസ്രയേല്‍ അവ പ്രവര്‍ത്തിയിലേക്കു കൊണ്ടു വരണമെന്നുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം, നെതന്യാഹു ഒബാമയുടെ വാക്കുകള്‍ എടുത്തു പറയുകയുണ്ടായി. "എനിക്കും ഇംഗ്ലിഷ് അറിയാം. സെറ്റില്‍മെന്റ്സ് നിയന്ത്രിക്കാനാണ്, അല്ലാതെ നിര്‍ത്തി വയ്ക്കാനല്ല, പ്രസിഡന്റ് പറഞ്ഞത്," നെതന്യാഹു പറഞ്ഞു. ഒബാമയുടെ സമാധാന ശ്രമങ്ങളില്‍ ഇതും ഉള്‍പ്പെടും.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, ഒബാമയുടെ നൊബേല്‍ സമ്മാനം കണ്ട് അതിശയിക്കേണ്ട കാര്യമൊന്നുമില്ല. ഈ നൊബേല്‍ കമ്മിറ്റിക്കാര്‍ വലിയ തമാശക്കാരാണ്. മഹാത്മാഗാന്ധി എന്നൊരു മനുഷ്യനെ പറ്റി ഇവര്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. എന്നാല്‍, വിയറ്റ്നാമിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ച്, ഒടുവില്‍ യുദ്ധപരാജയത്തിന്റെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനായി ആ രാജ്യവുമായി സമാധാന കാരാറിലേര്‍പ്പെട്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍ക്ക് 1973ല്‍ സമാധാന സമ്മാനം കിട്ടിയിട്ടുമുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റത്തിന്റെ ശക്തമായ വക്താക്കളിലൊരാളായിരുന്ന ഷിമോണ്‍ പെരസിനും കിട്ടി ഒരെണ്ണം -- 1994ല്‍. ഒബാമ എന്തായാലും കിസിഞ്ചറല്ലല്ലോ, എന്നായിരിക്കും പലരുടേയും ആശ്വാസം.
ഇതെഴുതുന്നയാളുടെ സഹപ്രവര്‍ത്തകയായ ദേവിരൂപാ മിത്രയുടെ ഗൂഗ്ള്‍ സ്റ്റാറ്റസ് മെസേജില്‍ കണ്ടതുപോലെ, "ഇനിയെനിക്കും വേണം ഒരു നോബല്‍ സമ്മാനം. ലോകത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കണമെന്നും, ആണവായുധ ങ്ങളില്ലാതാക്കണമെന്നും, ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥപിക്കണ മെന്നുമെല്ലാം എനിക്കുമാഗ്രഹമുണ്ട്."
"യാത്രക്കാരെ അരവരെ വെള്ളത്തില്‍ ഇറക്കിവിടുന്ന മകന്‍ വഞ്ചിക്കാരനായി വന്നപ്പോള്‍ മുട്ടറ്റം വരെ വെള്ളത്തില്‍ ഇറക്കിവിട്ടിരുന്ന അവന്റെ തന്ത മഹാനായ കഥയില്ലേ, അതിന്റെ റിവേഴ്സ് വെര്‍ഷന്‍." സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കാ ണെന്നറിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണിത്. അതിനടുത്ത ദിവസം, ഒക്ടോബര്‍ 10ന് ഒബ്സര്‍വര്‍ പത്രത്തിന്റെ വിദേശകാര്യ എഡിറ്റര്‍ പീറ്റര്‍ ബ്യൂമൊണ്ട് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "സത്യത്തില്‍, താന്‍ എന്തല്ല എന്നതിനുള്ള അംഗീകാരമാണ് ഒബാമയ്ക്കുള്ള നോബല്‍ സമ്മാനം -- ജോര്‍ജ് ബുഷ് അല്ലല്ലോ എന്നതിനുള്ള സമ്മാനം."അധികാരത്തിലിരിക്കുമ്പോള്‍ നോബല്‍ സമ്മാനം ലഭിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. റഷയും ജപ്പാനും തമ്മില്‍ സമാധാനകരാറിനു മധ്യസ്ഥം വഹിച്ച തിയഡോര്‍ റൂസ്വെല്‍റ്റിന് 1906ല്‍ സമാധാനത്തിനുള്ള സമ്മാനം ലഭിച്ചപ്പോള്‍, ലീഗ് ഓഫ് നേഷന്‍സ് സ്ഥാപകന്‍ തോമസ് വുഡ്റോ വില്‍സനെ തേടി 1919ല്‍ നൊബേലെത്തി. ഇവര്‍ രണ്ടുപേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒബാമയുടെ നേട്ടങ്ങളുടെ പട്ടികയില്‍ എന്തുണ്ടെന്നാണ് വിമര്‍ശകരുടെ ചോദ്യം. അന്തര്‍ദേശീയ രംഗത്ത് നയതന്ത്രവും, സഹകരണവും ശക്തിപ്പെടൂത്താനായി ഒബാമ സ്വീകരിച്ച "അസാധാരണ ശ്രമങ്ങള്‍ക്കുള്ള" ബഹുമതിയാണ് ഈ വര്‍ഷത്തെ നൊബേല്‍ എന്നാണ് അവാര്‍ഡ് ജൂറി പറഞ്ഞത്. ഒപ്പം, ഒരു ആണവവിരുദ്ധ ലോകം കെട്ടിപ്പെടുക്കു ന്നതിനായുള്ള ഒബാമയുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരവും.
വാഗ്ദാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഒബാമയുടെ രാഷ്ട്രീയജീവിതം. അമേരിക്കയുടെ ആരോഗ്യരംഗം അഴിച്ചു പണിയും, നിയമ വിരുദ്ധ തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടും, ഇറാഖ് യുദ്ധം അവസാനിപ്പിക്കും, അഫ്ഘാനിസ്ഥാനില്‍ താലിബാനെ തോല്പ്പിക്കും, ഇറാന്‍ ആണവ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണും, ആഗോള താപനത്തിന് പ്രതിവിധി കാണാനായി മറ്റു രാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും... എന്നിങ്ങനെ ഒരു വ്യാഴവട്ടക്കാലത്തേക്കുള്ള വാഗ്ദാനങ്ങള്‍ ഒബാമ ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. എന്നാല്‍ ഒരു കണക്കെടുപ്പു നടത്തിയാല്‍ ഇതില്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടുള്ളതായി കാണാമോ? വിദേശകാര്യ രംഗത്ത് ശ്രദ്ധേയമായിട്ടുള്ള ഒരു നീക്കവും ഒബാമയുടേതായില്ല. ഇറാഖില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അനന്തമായി നീളുന്നു. അഫ്ഘാനിസ്ഥാനിലെ "അനിവാര്യ" യുദ്ധം പരാജയത്തിന്റെ വക്കിലാണെന്ന് അമേരിക്കന്‍ പട്ടാള ജനറല്‍മാര്‍ തന്നെ സമ്മതിക്കുന്നു. ഒബാമ പ്രസിഡന്റായതിനു ശേഷം 30,000ലേറെ സൈനീകരെ അഫ്ഘാനിസ്ഥാനിലേക്കയച്ചു കഴിഞ്ഞു. പക്ഷേ, താലിബാന്‍ കൂടുതല്‍ ശക്തിപ്പെട്ടിട്ടേയുള്ളു. കൂടുതല്‍ സൈന്യത്തെ വേണമെന്നാണ് ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ ആവശ്യപ്പെടുന്നത്. അമേരിക്കയുടെ വ്യോമാക്രമണത്തിന് പലപ്പോഴും ഇരകളാവേണ്ടി വരുന്നത് സാധാരണക്കാരാണെന്നും, അതിനാല്‍ തന്നെ, വിദേശസൈനികരോടൂള്ള തദ്ദേശീയരുടെ രോഷം ഇരട്ടിക്കുകയാണെന്നും, ഈ രോഷമാണ് താലിബാനടക്കമുള്ള കൊലയാളികള്‍ ആളെക്കൂട്ടാന്‍ ഉപയോഗിക്കുന്നതെന്നും സ്വതന്ത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിട്ടും, ഫലപ്രദമായ ഒരു 'അഫ്-പാക്' തന്ത്രം മുന്നോട്ടു വയ്ക്കാന്‍ ഒബാമയുടെ വിദേശകാര്യ സംഘത്തിനായിട്ടില്ല.
ഇതേ സ്ഥിതിയാണ് ഇറാന്റെ കാര്യത്തിലും. എങ്ങിനെയാണോ ബുഷ് ഇറാനെതിരെ പ്രബല രാഷ്ട്രങ്ങളെ അണിനിരത്താന്‍ ശ്രമിച്ചിരുന്നത്, അതേ പാതയില്‍ തന്നെയാണ് ഒബാമയും. ഇറാന്‍ അണ്വായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം 2003ല്‍ അവസാനിപ്പിച്ചുവെന്ന് 2007ലെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറഞ്ഞെങ്കിലും, അത് ബുഷിന്റെ ഇറാന്‍ നയത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല. ഇപ്പോള്‍ ഒബാമയുടെ ഇന്റലിജന്‍സ് ചാരന്മാര്‍ പറയുന്നു ഇറാനിലെ ഖൂം നഗരത്തില്‍ രഹസ്യ ആണവനിലയമുണ്ടെന്ന്. നിലയത്തിന്റെ വ്യാപ്തിയും സൗകര്യങ്ങളും വച്ചു നോക്കുമ്പോള്‍, അതില്‍ ബോംബു നിര്‍മിക്കാനാവശ്യമായ അളവില്‍ യുറേനിയം സമ്പുഷ്ടമാക്കാന്‍ പറ്റുമെന്നും അതിനാല്‍ തന്നെ ഇറാന്‍ ലോകസമാധാനത്തിന് വെല്ലുവിളിയാണെന്നുമാണ് അമേരിക്കയുടെയും യൂറോപ്യന്‍ നേതാക്കളുടേയും ഭാഷ്യം. അപ്പോള്‍, ഇറാനെ നേര്‍വഴിക്കു കൊണ്ടു വരണമെങ്കില്‍ സാമ്പത്തിക പ്രതിരോധമേര്‍പ്പെടുത്തണം. അങ്ങിനെയൊരു നീക്കം ഐക്യരാഷ്ട്രസഭയില്‍ വരുമ്പോള്‍ റഷയും ചൈനയും സമ്മതിക്കണം. കിഴക്കന്‍ യൂറോപ്പില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനുള്ള ബുഷിന്റെ പദ്ധതി ഉപേക്ഷിക്കാനാണ് ഒബാമ തീരുമാനിച്ചത്. ഇതിനെ മുകളില്പറഞ്ഞ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണേണ്ടതെന്ന് പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ പില്‍ജര്‍ പറയുന്നു. മിസൈല്‍ പ്രതിരോധ സംവിധാനത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്ന റഷയെ ഈ നീക്കം വഴി അനുനയിപ്പിക്കാനും, ഇറാന്‍ വിരുദ്ധ നീക്കത്തില്‍ കൂടെ നിര്‍ത്താനുമാണ് ഒബാമയുടേയും, കൂട്ടരുടേയും ശ്രമമെന്ന് പില്‍ജര്‍.
ഇതാണ് നൊബേല്‍ കമ്മിറ്റി ശ്ലാഘിച്ച ഒബാമയുടെ അന്തര്‍ദേശീയ നയതന്ത്ര ശ്രമങ്ങള്‍. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിലും ക്രിയാത്മകമായി ഇടപെടാന്‍ ഒബാമയ്ക്ക് ഇതേ വരെ കഴിഞ്ഞിട്ടില്ല. ഒബാമ അധികാര മേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ ഗാസയെ ആക്രമിച്ച്, ഹമാസിനെ വേട്ടയാടുന്നു എന്ന പേരില്‍, ആയിരക്കണക്കിന് പലസ്തീന്‍കാരെ കൊന്നൊടുക്കിയത്. 'സമാധാന പ്രേമി'യായ ഒബാമയെ സംബന്ധിച്ച് അതൊരു വിഷയമേ ആയിരുന്നില്ല. ഗാസ ആക്രമണത്തില്‍ ഇസ്രയേല്‍ മനപൂര്‍വം സാധാരണക്കരെ കൂട്ടക്കൊല നടത്തിയെന്നും അതു യുദ്ധക്കുറ്റമാണെന്നും യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് തന്നെ കണ്ടെത്തിയെങ്കിലും, ഒബാമയെ സംബന്ധിച്ചിടത്തോളം ആ റിപ്പോര്‍ട്ട് "അപ്രസക്ത"മാണ്. സമാധാന ശ്രമങ്ങള്‍ മുന്നോട്ടു പോകണമെങ്കില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തിവരുന്ന കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കണമെന്ന് പരസ്യപ്രസ്താവന നടത്തി കയ്യടി നേടിയെങ്കിലും ഈ ദിശയില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇതു വരെ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കില്‍ വച്ച് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും കണ്ടശേഷം ഒബാമ പറഞ്ഞത് വെസ്റ്റ് ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ "നിയന്ത്രിക്കാനുള്ള" നടപടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, ഇസ്രയേല്‍ അവ പ്രവര്‍ത്തിയിലേക്കു കൊണ്ടു വരണമെന്നുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം, നെതന്യാഹു ഒബാമയുടെ വാക്കുകള്‍ എടുത്തു പറയുകയുണ്ടായി. "എനിക്കും ഇംഗ്ലിഷ് അറിയാം. സെറ്റില്‍മെന്റ്സ് നിയന്ത്രിക്കാനാണ്, അല്ലാതെ നിര്‍ത്തി വയ്ക്കാനല്ല, പ്രസിഡന്റ് പറഞ്ഞത്," നെതന്യാഹു പറഞ്ഞു. ഒബാമയുടെ സമാധാന ശ്രമങ്ങളില്‍ ഇതും ഉള്‍പ്പെടും.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, ഒബാമയുടെ നൊബേല്‍ സമ്മാനം കണ്ട് അതിശയിക്കേണ്ട കാര്യമൊന്നുമില്ല. ഈ നൊബേല്‍ കമ്മിറ്റിക്കാര്‍ വലിയ തമാശക്കാരാണ്. മഹാത്മാഗാന്ധി എന്നൊരു മനുഷ്യനെ പറ്റി ഇവര്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. എന്നാല്‍, വിയറ്റ്നാമിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ച്, ഒടുവില്‍ യുദ്ധപരാജയത്തിന്റെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനായി ആ രാജ്യവുമായി സമാധാന കാരാറിലേര്‍പ്പെട്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍ക്ക് 1973ല്‍ സമാധാന സമ്മാനം കിട്ടിയിട്ടുമുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റത്തിന്റെ ശക്തമായ വക്താക്കളിലൊരാളായിരുന്ന ഷിമോണ്‍ പെരസിനും കിട്ടി ഒരെണ്ണം -- 1994ല്‍. ഒബാമ എന്തായാലും കിസിഞ്ചറല്ലല്ലോ, എന്നായിരിക്കും പലരുടേയും ആശ്വാസം.
ഇതെഴുതുന്നയാളുടെ സഹപ്രവര്‍ത്തകയായ ദേവിരൂപാ മിത്രയുടെ ഗൂഗ്ള്‍ സ്റ്റാറ്റസ് മെസേജില്‍ കണ്ടതുപോലെ, "ഇനിയെനിക്കും വേണം ഒരു നോബല്‍ സമ്മാനം. ലോകത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കണമെന്നും, ആണവായുധ ങ്ങളില്ലാതാക്കണമെന്നും, ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥപിക്കണ മെന്നുമെല്ലാം എനിക്കുമാഗ്രഹമുണ്ട്."
Oct 8, 2009
Jul 17, 2009
യഥാര്‍ത്ഥ അമേരിക്ക
മഴക്കാലമൊരുക്കിയ മൂടല്‍മഞ്ഞിന്റെ ആലസ്യത്തിലായിരുന്നു മധ്യ വിയറ്റ്നാം. ഒരു യുദ്ധ റിപ്പോര്‍ട്ടറായിരുന്ന ഞാനന്ന് അമേരിക്കന്‍ സൈനികരുടെയൊപ്പം വിയറ്റ്നാമിലെ ടയ് ലോണ്‍ എന്ന ഗ്രാമത്തിലായിരുന്നു. "കൊല ചെയ്യുകയല്ല ഇവിടെ നമ്മുടെ കര്‍മം," പട്ടാള സെര്‍ജന്റ് തന്റെ ഉദ്യോഗസ്ഥരോടു പറയുന്നു. "അമേരിക്കന്‍ സ്വാതന്ത്ര്യം ഇവിടുത്തുകാര്‍ക്ക് നല്‍കുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം. പസിഫിക്കേഷന്‍ ഹാന്‍ഡ്ബുക്കിന്റെ 86-ം പേജില്‍ പറയുന്നതു പോലെ, തദ്ദേശീയരുടെ ഹൃദയവും മനസും കീഴടക്കുകയാണു ചെയ്യേണ്ടത്."സെര്‍ജന്റിന്റെ പട്ടാള യൂനിറ്റ് അറിയപ്പെട്ടിരുന്നത് സംയുക്ത കര്‍മ സേനയെന്നായിരുന്നു. തന്റെ യൂനിറ്റിനെകുറിച്ച് പാതി തമാശയില്‍ അദ്ദേഹം തന്നെ വിശദീകരിക്കുന്നതു നോക്കുക: "തിങ്കളാഴ്ചകളില്‍ നമ്മള്‍ ഇവര്‍ക്കെതിരെ ആക്രമണമഴിച്ചു വിടും. ചൊവ്വാഴ്ചകളില്‍ നാം ഇവരുടെ ഹൃദയവും മനസും കീഴടക്കും." ടയ് ലോണിലെ ഗ്രാമീണര്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു അന്ന് പട്ടാളക്കാരുടെ ഉദ്ദേശ്യം. ഒരു നെല്‍വയലിനരികെ നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പിലിരുന്നുകൊണ്ട് സെര്‍ജന്റ് ശബ്ദകോളാംബിയിലൂടെ അലറുന്നതു കേള്‍ക്കാം. "എല്ലാവരും മുന്നോട്ടു വരൂ... നിങ്ങള്‍ക്കു വേണ്ട അരിയും, ടൂത്ത്ബ്രഷും, മിഠായിയുമായാണ് ഞങ്ങളെത്തിയിരിക്കുന്നത്."
നിശബ്ദത. ഒരു നിഴല്‍ പോലും അനങ്ങുന്നില്ല.
വീണ്ടും പട്ടാളക്കാരന്റെ അലര്‍ച്ച: "നിങ്ങള്‍ ഒന്നുകില്‍ ഇങ്ങോട്ടു വരിക; അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ തേടി അങ്ങോട്ടു വരുന്നതാണ്."
ടയ് ലോണ്‍കാര്‍ ഒടുവില്‍ അവരുടെ കുടിലുകളില്‍ നിന്നും പുറത്തു വന്ന് അരി പായ്ക്കറ്റുകളും മറ്റു സാധനങ്ങളും വാങ്ങാനായി വരിവരിയായി നിന്നു. "ഈ സമ്മാനങ്ങള്‍ വെറും വസ്തുക്കളേക്കാളുപരിയായി അമേരിക്കയുടെ സഹായ മനസ്കതയാണു കാണിക്കുന്നത്," സെര്‍ജന്റ് ഗ്രാമീണരോടായി പറഞ്ഞു. "സുഹ്രുത്തുക്കളെ, അമേരിക്കയെപോലൊരു സ്ഥലം ഈ ഭൂമിയില്‍ തന്നെ വേറെയില്ല. എനിക്കും നിങ്ങള്‍ക്കും അമേരിക്കയൊരു പ്രകാശ ഗോപുരമാണ്. ലോകത്തിതു വരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ ജനാധിപത്യത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഈ നേട്ടങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുക എന്നതാണ് ഞങ്ങളുടെ കടമ."
തോമസ് ജെഫേഴ്സന്‍ , ജോര്‍ജ് വാഷിംഗ്ടണ്‍, ഡേവി ക്രോക്കെറ്റ് എന്നിവരെല്ലാം ആ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ഒരു വാക്കു പോലും മനസിലായില്ലെങ്കിലും ചുറ്റും നിന്നിരുന്ന പട്ടാളക്കാരും കുട്ടികളും നിര്‍ത്താതെ കരഘോഷം മുഴക്കി. ഇതിനെയാണ് ചരിത്രകാരന്മാര്‍ 'exceptionalism' എന്നു വിളിക്കുന്നത്. അതായത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് 'സ്വാതന്ത്ര്യവും ജനാധിപത്യവും' കയറ്റുമതി ചെയ്യാന്‍ അമേരിക്കക്ക് വിശുദ്ധാധികാരമുണ്ടെന്ന വാദം.
കുറച്ചു നാള്‍ മുന്‍പ്, വാഷിംഗ്ടണ്‍ ഡിസിയിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് ഹിസ്റ്ററി ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അന്നവിടെ 'ദ പ്രൈസ് ഓഫ് ഫ്രീഡം: അമേരിക്കന്‍സ് അറ്റ് വാര്‍' എന്ന പ്രശസ്തമായ ഒരു എക്സിബിഷന്‍ നടക്കുന്നുണ്ടായിരുന്നു. ഒഴിവു ദിനമായിട്ടു കൂടി നിരവധി ആളുകള്‍ - കുട്ടികളുള്‍പ്പെടെ - ആ എക്സിബിഷന്‍ ഹാളിലൂടെ അമേരിക്കയുടെ 'മഹത്തായ ദൗത്യ'ങ്ങളെ കുറിച്ചുള്ള സന്ദേശങ്ങളും വായിച്ച് അന്നു നീങ്ങുന്നുണ്ടായിരുന്നു. ഇതിലൊരു സന്ദേശം 'വിയറ്റ്നാമില്‍ കമ്യൂണിസ്റ്റ് വ്യാപനത്തിനെതിരെ ധീരയുദ്ധം നടത്തി ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ച അമേരിക്കന്‍ സൈനികര്‍ക്ക്' സ്തുതി പാടിക്കൊണ്ടുള്ളതായിരുന്നു. അതുപോലെ മറ്റൊരെണ്ണം 'ഇറാഖില്‍ കൃത്യതയോടെ വ്യോമാക്രമണം നടത്തിയ ധീരസൈനികര്‍ക്കുള്ള' പ്രശംസയും. ആധുനിക ചരിത്രത്തിലെ ഏറ്റവും ഘോരമായ കുറ്റകൃത്യങ്ങളെ അമേരിക്കയുടെ മഹത്തായ ദൗത്യമായി അവതരിപ്പിക്കുന്നതു കണ്ടിട്ട് ഞാന്‍ ശരിക്കും നടുങ്ങിപോവുകയാണുണ്ടായത്.
"ഓര്‍മകള്‍ നില നില്‍ക്കാത്ത ചരിത്രമാണ് അമേരിക്കക്കാരുടേത്. തങ്ങള്‍ മറ്റു ജനങ്ങളോട് ചെയ്തതെന്തെന്ന് പൊതുവെ അമേരിക്കക്കാര്‍ ഓര്‍ക്കാറില്ല," റ്റൈം മാഗസിന്‍ 20-ം നൂറ്റാണ്ടിന്റെ അവസാനമെഴുതി. ഇതിലെ വൈരുധ്യമെന്താണെന്നു വച്ചാല്‍, റ്റൈമിന്റെ സ്ഥാപകനായ ഹെന്‍റി ലൂസാണ് പോയ നൂറ്റാണ്ടിനെ അമേരിക്കന്‍ നൂറ്റാണ്ടെന്നു വിളിച്ചത്. അതായത്, അമേരിക്ക മറ്റു ജനതകളുടെ മേല്‍, സമൂഹികവും, രാഷ്ട്രീയവും, സാംസ്കാരികവുമായ വിജയം നേടുമെന്നും അമേരിക്കയുടെ സ്വാധീനം ലോകം മുഴുവന്‍ വ്യാപിക്കുമെന്നുമാണ് അദ്ദേഹം എഴുതിയത്. ഈ മിത്തുകളുടെ ഏറ്റവും പുതിയ പ്രചാരകര്‍ ഇന്നത്തെ റ്റെലിവിഷന്‍ ചരിത്രകാരന്മാരാണ്.
അമേരിക്ക 'പഴയ ലോകത്തില്‍' നിന്നും വ്യത്യസ്തമാണെന്നാണ് പ്രചാരണ വേലക്കാര്‍ പറഞ്ഞിരുന്നത്. സ്വാതന്ത്ര്യത്തിന്റെ ഭൂമികയായ അമേരിക്ക വെട്ടിപ്പിടിക്കലുകളില്‍ വിശ്വസിക്കുന്നില്ലെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. ജോര്‍ജ് വാഷിംഗ്ടന്റെ 'ഉയരുന്ന സാമ്രാജ്യ' സങ്കല്പത്തേയും, ജെയിംസ് മഡിസന്റെ 'മഹത്തായ സാമ്രാജ്യത്വ'മെന്ന ആശയത്തേയും കുറിച്ച് ഇക്കൂട്ടര്‍ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അടിമത്വത്തെ കുറിച്ച് എന്താണ് പറയാനുള്ളത്? മെക്സിക്കോയില്‍ നിന്നും തട്ടിയെടുത്ത റ്റെക്സാസിനെ കുറിച്ച്? മധ്യ അമേരിക്കയുടെ മേലുള്ള അധിനിവേശത്തെ കുറിച്ച്; ക്യൂബയേയും ഫിലിപ്പൈന്‍സിനേയും കുറിച്ച്?
മൂലധനാധിനിവേശം
യുദ്ധാനന്തര ലോകക്രമത്തില്‍ അധീശത്വമുറപ്പിക്കുക എന്നതായിരുന്നു അമേരിക്കന്‍ മൂലധനത്തിന്റെ ഒരേയൊരു ലക്ഷ്യം. 'സ്വതന്ത്ര കോര്‍പറേറ്റ് ഭീമന്മാരുടെ മുന്നേറ്റ'മായിരുന്നു പിന്നീടുണ്ടായത്. അതിന്റെ ഫലമായി ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ പാതിയോളം അമേരിക്കയുടെ കൈകളിലെത്തിച്ചേര്‍ന്നു. ഈ പുതിയ സാമ്രാജ്യത്വത്തിന്റെ മൂലക്കല്ലിടല്‍ കര്‍മം 1944ല്‍ ന്യൂ ഹാംപ്ഷയറിലെ ബ്രട്ടന്‍വുഡ്സില്‍ നടന്ന ഒരു സമ്മേളനത്തില്‍ വച്ച് നടത്തപ്പെട്ടു. 'സാമ്പത്തിക സുസ്ഥിരതയെകുറിച്ചുള്ള ചര്‍ച്ചകള്‍' എന്ന പേരില്‍ നടന്ന ആ സമ്മേളനമാണ് ലോകം കീഴടക്കാനുള്ള അമേരിക്കന്‍ യാത്രയുടെ തുടക്കം കുറിച്ചത്.
ഫ്രെഡറിക് എഫ് ക്ലൈര്‍മോണ്ട് 'ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ഇക്കണോമിക് ലിബറലിസ'ത്തില്‍ എഴുതിയതു പോലെ അമേരിക്കന്‍ വരേണ്യര്‍ക്കു വേണ്ടിയിരുന്നത് സഖ്യ കക്ഷികളെയായിരുന്നില്ല, മറിച്ച് സാമന്ത രാജ്യങ്ങളെയായിരുന്നു. ലോക വിപണിയുടെ സ്വേച്ഛാധികാരം ഉറപ്പിക്കുന്നതിനായുള്ള മാര്‍ഗരേഖയാണ് ബ്രട്ടന്‍വുഡ്സില്‍ തയ്യാറാക്കപ്പെട്ടത്. യുഎസ് ട്രഷറിയുടെ അധികാര ഹസ്തങ്ങളായി ലോക ബാങ്ക്, അന്തര്‍ദേശീയ നാണ്യ നിധി (IMF), ഏഷ്യന്‍ വികസന ബാങ്ക് (ADB), ആഫ്രിക്കന്‍ വികസന ബാങ്ക്, ഇന്റര്‍-അമേരിക്കന്‍ ഡെവലപ്മെന്റ് ബാങ്ക് എന്നീ സാമ്പത്തിക സ്ഥാപനങ്ങള്‍ രൂപീകരിക്കപ്പെട്ടു. പുതിയ വിപണി കേന്ദ്രീകൃത ലോകക്രമത്തിന്റെ നിയന്ത്രണം കൈയാളുകയായിരുന്നു ഈ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യം. എഡ്വാര്‍ഡ് ബെര്‍ണെയ്സ് എഴുതിയതു പോലെ അമേരിക്കന്‍ സൈന്യവും അതിന്റെ സാമന്ത ശക്തികളും ഈ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കുകയും മാധ്യമങ്ങളുടെ അദൃശ്യമായ ഒരു ഭരണകൂടം ഇവയെ ചുറ്റിപറ്റിയുള്ള മിത്തുകള്‍ നില നിര്‍ത്തുകയും ചെയ്തു. സിഗ്മണ്ട് ഫ്രോയിഡിന്റെ അനന്തിരവനാണ് മാധ്യമ കാലഘട്ടത്തിന്റെ പിതാവെന്നറിയപ്പെടുന്ന ബെര്‍ണെയ്സ്.
ഔദ്യോഗിക ശത്രുവിനെതിരെ ഭീതിയും ഉപഭോഗ സംസ്കാരത്തിനോടു വിധേയത്വവുമുള്ള ഒരു പൊതു സംസ്കാരം (mass culture) എങ്ങിനെ നിര്‍മിച്ചെടുക്കാമെന്നതിനെ കുറിച്ച് ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങളുപയോഗിച്ച് ബെര്‍ണെയ്സ് പഠനം നടത്തിയിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകള്‍ പുകവലി ആരംഭിക്കണമെന്ന പ്രചാരണം നടത്തിയ ബെര്‍ണെയ്സ് റ്റുബാക്കോ വ്യവസായത്തെ സഹായിക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. സിഗററ്റുകള്‍ 'സ്വാതന്ത്ര്യത്തിന്റെ ദീപശിഖ'കളെന്നാണ് അദ്ദേഹമന്ന് പറഞ്ഞത്.
അതായത് മുതലാളിത്തത്തിന്റെ കുപ്രചാരണത്തിന്റെ ഒരു ലക്ഷ്യം തൊഴിലാളി വര്‍ഗത്തെ അവരുടെ സമൂഹ്യ ജനാധിപത്യ ചോദനകളില്‍ നിന്നും അകറ്റുകയെന്നതായിരുന്നു. ഇക്കാലയളവില്‍ കൂറ്റന്‍ കച്ചവട സംഘങ്ങള്‍ അവയുടെ മാഫിയ പ്രതിച്ഛായയില്‍ നിന്നും രക്ഷപ്പെടുക മാത്രമല്ല, പുതിയ ദേശസ്നേഹത്തിന്റെ രൂപകങ്ങളായി മാറുകയും ചെയ്തു. 'സ്വതന്ത്ര കോര്‍പറേറ്റുകള്‍' എന്ന ആശയത്തിന് മുമ്പൊന്നുമില്ലാത്ത സ്വീകാര്യതയുമുണ്ടായി.
"1950കളുടെ ആരംഭമായപ്പോഴേക്കും വിനോദ വ്യവസായം അതിന്റെ തത്സ്വരൂപം വെളിയിലെടുത്തു കഴിഞ്ഞിരുന്നു," നോം ചോംസ്കി എഴുതുന്നു. "തൊഴിലാളി യൂനിയനുകള്‍ പ്രതിനായക സ്ഥാനത്ത് അവതരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ ജീവിതത്തിലെ സൗഹാര്‍ദം നശിപ്പിക്കുന്ന വില്ലന്മാരായാണ് യൂനിയനുകളെ വിനോദ വ്യവസായം അവതരിപ്പിച്ചത്. ജീവിതത്തിന്റെ എല്ലാ തുറകളേയും പുതിയ ബിസിനസ് വര്‍ഗം ലക്ഷ്യം വച്ചു. 1954 ആയപ്പോഴേക്കും ഈ കച്ചവട ലോബിയുടെ കുപ്രചാരണം സ്കൂള്‍ റ്റെക്സ്റ്റ് പുസ്തകങ്ങളില്‍ പോലും ഇടം തേടിയിരുന്നു."
അമേരിക്കനിസവും ഒബാമയും
അമേരിക്കനിസം ഏറ്റവും പുതിയ 'ഇസ'മായി വളര്‍ന്നു. ഈ ഇസത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ബാരക് ഒബാമ. പ്രസിഡന്റ് ഒബാമയുടെ മുന്‍ഗണന 'മാറ്റം' കൊണ്ടു വരിക എന്നതിനേക്കളേറെ ലോകം ഭരിക്കാനുള്ള അമേരിക്കയുടെ അവകാശം അരക്കിട്ടുറപ്പിക്കുക എന്നതു തന്നെയാണ്. അമേരിക്കയെ കുറിച്ച് അദ്ദേഹം പറയുന്നത് നോക്കു: "തിന്മയെ പരാജയപ്പെടുത്തി ആത്യന്തികമായ നന്മയുടെ വിജയം കുറിക്കാനായുള്ള യുദ്ധത്തില്‍ നമ്മള്‍ ലോകത്തെ നയിക്കുന്നു. 21-ം നൂറ്റാണ്ടിനു അനുയോജ്യമായ ഒരു പട്ടാളത്തെ പടുത്തുയര്‍ത്തി, നമ്മുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി കൊണ്ടു വേണം ഈ യുദ്ധത്തെ നാം നയിക്കേണ്ടത്."
1945 മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും അമേരിക്ക 50ലധികം ഭരണകൂടങ്ങളെ അട്ടിമറിച്ചിട്ടുണ്ട്. ഇതില്‍ ജനാധിപത്യ ഭരണകൂടങ്ങളും ഉള്‍പ്പെടും. മുപ്പതിലധികം സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ തകര്‍ത്ത ചരിത്രമുള്ള അമേരിക്ക ഈജിപ്റ്റ് മുതല്‍ ഗ്വാട്ടിമാല വരെ എത്രയധികം സ്വേച്ഛാ ഭരണകൂടങ്ങളെയാണ് പിന്തുണച്ചിട്ടുള്ളത്! ഇതാണ് അമേരിക്കയുടെ പാരമ്പര്യം. യുദ്ധക്കൊതിയന്മാരെ കൊണ്ടും, ബുഷ്-ക്ലിന്റണ്‍ കാലഘട്ടത്തിലെ കമ്പോള മൗലികവാദികളെ കൊണ്ടും നിറഞ്ഞ ഒബാമയുടെ ക്യാബിനറ്റ് അമേരിക്കയുടെ ഈ പാരമ്പര്യത്തെ അടിവരയിട്ടുറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.2005ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം വാങ്ങികൊണ്ട് ഹരോള്‍ഡ് പിന്റര്‍ നടത്തിയ പ്രസംഗം ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. "യുദ്ധാനന്തര ലോകത്തില്‍ സോവിയറ്റ് യൂനിയന്‍ ഭീകരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതേ കാലയളവില്‍ അമേരിക്ക നടത്തിയിട്ടുള്ള ഭീകരതകള്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ? അതുപോട്ടെ, അവയെ കുറ്റകൃത്യങ്ങളായെങ്കിലും ലോകം അംഗീകരിച്ചിട്ടുണ്ടോ?"
അഫ്ഘാനിസ്ഥാനില്‍ സിവിലിയന്‍മാരെ കൊല്ലാന്‍ ഒബാമ ഡ്രോണ്‍ വിമാനങ്ങളെ അയയ്ക്കുമ്പോള്‍ പോള്‍ ക്രുഗ്മാനെ പോലുള്ള ലിബറല്‍ ബുദ്ധിജീവികള്‍ അമേരിക്ക പ്രതിനിധാനം ചെയ്യുന്ന 'ഉത്കൃഷ്ടമായ ആശയ'ങ്ങളെ ഓര്‍ത്ത് ആനന്ദിക്കുകയാണ് ചെയ്തത്. ഒബാമയുടെ ഡ്രോണ്‍ വിമാനങ്ങള്‍ ജനുവരി മുതല്‍ കൊലപ്പെടുത്തിയത് 700-ലധികം സിവിലിയന്മാരെയാണ്.
ഇങ്ങിനെ ഒബാമയുടെ കീഴിലുള്ള അമേരിക്ക അത്ഭുതങ്ങള്‍ കാണിക്കുമെന്ന് ലിബറല്‍ ബുദ്ധിജീവികള്‍ പ്രസംഗിക്കുന്നുണ്ടെങ്കിലും ലക്ഷക്കണക്കിനു വരുന്ന സാധാരണ അമേരിക്കക്കാരെ അലട്ടുന്ന പ്രശ്നങ്ങള്‍ മറ്റു പലതുമാണ്. ജോലി നഷ്ടപ്പെട്ട, ഭവനങ്ങള്‍ ജപ്തി ചെയ്യപ്പെട്ട അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ഭീമന്‍ ബാങ്കുകളെ സഹായിക്കുന്ന, സൈന്യത്തെ തീറ്റിപോറ്റുന്ന ഒരു പ്രസിഡന്റ് മാത്രമാണ് ഒബാമ. അവര്‍ക്ക് ഒബാമ പ്രസിഡന്‍സി ജോര്‍ജ് ബുഷിന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല തന്നെ.
നിഷേധികള്‍
എന്നാല്‍ എത്ര കാലം ഇങ്ങിനെ മുന്നോട്ടു പോകും എന്നതാണ് ചോദ്യം. ഇന്നത്തെ അമേരിക്കയെ സംബന്ധിച്ച് ഏറ്റവും അസാധാരണമായ കാര്യം അമേരിക്കന്‍ ജനതയുടെ നിഷേധാത്മക മനോഭാവമാണ്. കോര്‍പറേറ്റ് ലോബിയുടെ കുപ്രചരണങ്ങളെയെല്ലാം തള്ളി കളയുന്ന അമേരിക്കക്കാരുടെ എണ്ണം കൂടി വരികയാണ്. വിശ്വസനീയമായ സര്‍വേകള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ ജനതയുടെ മൂന്നില്‍ രണ്ടു ഭാഗത്തോളം പുരോഗമനപരമായ നിലപാടുകളുള്ളവരാണെന്നാണ്. ദരിദ്രരുടേയും നിരാലംബരുടേയും സംരക്ഷണം ഭരണകൂടം ഏറ്റെടുക്കണം എന്ന അഭിപ്രായമുള്ളവരാണ് ഭൂരിഭാഗം ആളുകളും. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പു വരുത്തുന്നതിനായി ഉയര്‍ന്ന നികുതിയടയ്ക്കാന്‍ ഇവര്‍ തയ്യാറാണ്. സമ്പൂര്‍ണമായ ആണവ നിര്‍വ്യാപനമാണ് ഇവര്‍ക്കു വേണ്ടത്. എഴുപത്തിരണ്ടു ശതമാനം ആളുകളും അമേരിക്ക അതിന്റെ കൊളോനിയല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഇവര്‍ അറിവും വിവരവുമുള്ളവരാണ്. ഒരര്‍ത്ഥത്തില്‍ അമേരിക്കന്‍ വിരുദ്ധര്‍ (anti-American) പോലുമാണ്.
ഇത്തരത്തിലുള്ള ലക്ഷക്കണക്കിനു അമേരിക്കന്‍ വിരുദ്ധര്‍ ഇന്നത്തെ അമേരിക്കയിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഉണര്‍ന്നിരിക്കുന്ന മനസാക്ഷിയുള്ള ഇക്കൂട്ടരാണ് അമേരിക്കയില്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ നയിച്ചത്. അടിമത്തം അവസാനിപ്പിച്ചത്. ഏഷ്യയിലെ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തെരുവിലേക്കിറങ്ങിയതും ഇവരാണ്. ഇവര്‍ ചിലപ്പോഴൊക്കെ ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷരായേക്കാം. പക്ഷേ മഞ്ഞിനടിയില്‍ മൂടി കിടക്കുന്ന വിത്തുകള്‍ പോലെയാണ് ഇക്കൂട്ടര്‍.
ജോണ്‍ പില്‍ജര്‍
കടപ്പാട്: http://www.johnpilger.com/