ഓര്‍ക്കുന്നുണ്ടോ നമ്മുടെ (എ) (A) ടാക്കീസുകളെ? ലൈംഗികത ഇണചേര്‍ന്ന ആ ദൃശ്യഭാഷ മലയാളിയെ എത്രമാത്രം സ്വാധീനിച്ചിരുന്നു. അത് തീര്‍ച്ചയായും നാട്ടിലെ തിയ്യറ്ററുകളുമായും, ജനപ്രിയ സിനിമകളുമായും എല്ലാം ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ എന്നത് എത്ര ജനകീയമായാണ് മലയാളിയെ സ്വാധീനിച്ചതെന്നതിന് ഓരോ മുക്കിലും മൂലയിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളല്ല സാക്ഷി; മറിച്ച് ഇവിടെ നിലനിന്നിരുന്ന, നാമാവശേഷ മായിക്കൊണ്ടിരിക്കുന്ന ടാക്കീസുകളാണ്. തിയ്യറ്ററുകള്‍ അടച്ചുപൂട്ടുകയും, പുതിയ ദൃശ്യസംസ്‌കാരം രൂപപ്പെടുകയും, നമ്മളെല്ലാം തിരശ്ശീലയില്‍ നിന്ന് ഡിവിഡിയിലേക്ക് കൂടുമാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും കുറെ ടാക്കീസുകള്‍ സൃഷ്ടിച്ച ദൃശ്യസന്നിവേശത്തിന്റെ ആവേശത്തെ മറക്കാന്‍ കഴിയുമോ?
ഗിരിജയുടെ നിറഞ്ഞ യൗവ്വനം
തൃശൂരിലെ യുവത്വത്തെ പല കാലം നെഞ്ചിടിപ്പിച്ച ഗിരിജ തിയ്യറ്റിന്റെ രൂപാന്തരമാണ് ഈ ടാക്കീസുകളെക്കുറിച്ചോര്‍ക്കാന്‍ കാരണം. നഗരപ്രാന്തങ്ങളേയും ഗ്രാമങ്ങളേയും അവ ഒരുകാലത്ത് വ്യാപകമായി വശീകരിച്ചിരുന്ന 'എ' പടങ്ങള്‍ കളിച്ചിരുന്ന ടാക്കീസുകള്‍ ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതായി. സമൂഹത്തിന്റെ ചടുലപരിണാമങ്ങളില്‍, സാങ്കേതികവിദ്യ തുറന്നുവിട്ട സാധ്യതകളുടെ കുലംകുത്തലില്‍ അവ അപ്രസക്തമായി. അരനൂറ്റാണ്ട് മുന്‍പ് സ്ഥാപിക്കപ്പെട്ട്, കാല്‍നൂറ്റാണ്ട് കാലം എ പടങ്ങള്‍ മാത്രം കളിച്ച തൃശൂര്‍ ഗിരിജയുടെ മാറ്റത്തെക്കുറിച്ച് ഒരു തൃശൂരുകാരന്‍ സുഹൃത്ത് പറയുന്നു: "സദാചാരത്തിന്റെ പേരുദോഷ പട്ടികയില്‍ നിന്ന് ഗിരിജക്ക് കാലത്തിന്റെ മാമോദീസ".
സിഡി, ഡിവിഡികളൊന്നുമില്ലാത്ത ഒരു വലിയ കാലയളവ് പിന്നിട്ടുപോന്ന മലയാളിക്ക് സിനിമയുണ്ടാക്കിയ അത്ഭുതം വിചിത്രമായ ഒന്നുതന്നെയാണ്. തിയ്യറ്ററിനെ കുറിച്ച് പങ്കുവെക്കുന്ന ഓര്‍മ്മകളില്‍ പോലും മലയാളി ഒരു സദാചാരം കാത്തുസൂക്ഷിക്കുന്ന പോലെ. പലരും ജീവിതനൗകയും ചെമ്മീനും അങ്ങാടിയും കണ്ട ടാക്കീസിനെക്കുറിച്ച് മാത്രമേ പറയൂ. അതിനേക്കാളേറെ തവണ അവര്‍ നെഞ്ചിടിപ്പോടെ പോയിവന്ന ഗിരിജയും ഗീതയും പുഷ്‌പയും ദുര്‍ഗയും ഗംഗയും വിജയയും (എല്ലാം പെണ്‍പേരുകള്‍!) ഓര്‍മ്മയില്ലാതാകുന്നു. ദൃശ്യങ്ങളുടെ കൗമാരസ്വപ്‌നങ്ങളിലേക്ക് എത്രയോ തലമുറയെ കൈപിടിച്ചുയര്‍ത്തിയ (എ) ടാക്കീസുകള്‍ക്ക് നമ്മുടെ ഓര്‍ത്തെടുക്കലുകളില്‍ സീറ്റുകിട്ടുന്നില്ല.
അതൊരു സങ്കടത്തിന്റെ റീല്‍. അതിനു ഒരുപാടു അനുബന്ധങ്ങളുണ്ട്: ഫിലിം പ്രൊജക്ടറുടെ ജീവിതം മുതല്‍ ഒരുപാട് കഥകള്‍. സിനിമയെക്കുറിച്ച് സാങ്കേതികമായി ഒന്നും അറിയാത്ത കാലത്ത്, ലോകോത്തര സിനിമാപ്രവര്‍ത്തകരേയും ചിത്രങ്ങളേയും അറിയാത്ത കാലത്ത്, ടാക്കീസില്‍ കാഴചക്കാരന്റെ പുറകിലൂടെ അരിച്ചുവന്നിരുന്ന വെളിച്ചം ശീലയില്‍ സിനിമയാകുന്നത് ഒരു അത്ഭുതമായിരുന്നു.

അതിനൊപ്പം, ആ വെള്ളിവെളിച്ചത്തിന്റെ നിയന്താവിനോട് കൗതുകം കലര്‍ന്ന ആരാധാനയും. നാട്ടിന്‍പുറത്തെ ഒരു ഫിലിം ഓപ്പറേറ്റര്‍ ബിംബം മനസ്സിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്കു കുതിരവട്ടം പപ്പുവിന്റെ മുഖച്ഛായ വരുന്നു. അതല്ലെങ്കില്‍ മാമുക്കോയയുടെ. തലയില്‍ ചിലപ്പോള്‍ ടവല്‍ കൊണ്ട് ഒരു കെട്ട്. അല്ലെങ്കില്‍ മുണ്ടിന്റെ ഒരു തല അരയിലേക്ക് എടുത്തുകുത്തിയിരിക്കും. ഷര്‍ട്ടഴിച്ച് ഏതെങ്കിലും ഒരു മെഷീനടുത്ത് തൂക്കിയിരിക്കും. സിനിമയുടെ എല്ലാമെല്ലാമായ അത്ഭുതമായിരുന്നു അയാള്‍. താനാണ് ഇതിന്റെയെല്ലാം സൃഷ്ടാവ് എന്ന ഭാവം അയാളുടെ മുഖത്തും ഇടയ്‌ക്കിടെ മിന്നിമറഞ്ഞിരുന്നു. ഡിജിറ്റല്‍ സിനിമയുടെ ഈ കാലത്ത് അത്തരമൊരു രൂപത്തെക്കുറിച്ചുള്ള ചിന്ത അപ്രസക്തമായിരിക്കുന്നു.
അതിനു കാരണമുണ്ട്. ഗ്രാമങ്ങളില്‍ സിനിമക്കുള്ള പദവി ഒന്നുവേറെ തന്നെയായിരുന്നു. കല്ല്യാണം കഴിഞ്ഞ് രണ്ട് ആഴ്‌ച്ചക്കുള്ളില്‍ പെണ്ണിനെ സിനിമക്കു കൊണ്ടുപോകാത്ത പുമാനെ നാട്ടുകാര്‍ കൊള്ളാത്തവനായി കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന കാലം. കൂലിപ്പണിക്ക് പോയിവന്ന് ഗൃഹനാഥനും കുടുംബവും സിനിമക്ക് പോകും. ചെറ്റപ്പുരയുടെ വാതില്‍, ഉള്ളിലേക്ക് ചേര്‍ത്തടച്ച്, നാലുകട്ട ടോര്‍ച്ചുമെടുത്ത് സിനിമക്ക് പോകുമ്പോള്‍ വീട്ടിലുള്ള എവിടെ നിന്നോ വന്നുചേര്‍ന്ന ആ നായയെ കൂടി കൊണ്ടുപോകും. ഓല ടാക്കീസിലെ പൂഴിമണലില്‍ നായയും കിടന്ന് സിനിമ കാണും. സ്റ്റണ്ട് വരുമ്പോള്‍ വിരണ്ട ശ്വാനന്റെ ഉച്ചസ്ഥായിയിലുള്ള സദിര്!
നാടന്‍ കൊട്ടകകളുമായി ചേര്‍ന്ന് എത്രയോ അനുഭവങ്ങള്‍. ആ വാക്കുപോലും പലര്‍ക്കും അപരിചിതമായിരിക്കുന്നു. പണ്ട് സിനിമ കാണാന്‍ പോയി കറന്റ് പോയാല്‍ ചിലയിടത്ത് പിന്നെ ഷോ ഉണ്ടാകില്ല. പിറ്റേന്ന് ടിക്കറ്റിന്റെ പകുതി കൊണ്ടുവന്നാല്‍ വീണ്ടും കാണാം. ചിലയിടത്ത് പെട്രോമാക്‌സുമായി ഒരാള്‍ വന്ന് ബാക്കി കഥ പറഞ്ഞുകൊടുത്തിരുന്നു. ബീഡിക്കുറ്റി നിറഞ്ഞ, പൂഴി നിറച്ചിട്ട തറയാണ് ടാക്കീസിന്റെ പ്രധാന മേഖല. മരബഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ പെടും. സീറ്റിലിരിക്കുന്നവന്‍ ഇരിപ്പില്‍ ഉന്നതകുലജാതന്‍. കടലയും ബീഡിയും വൃത്തിയാക്കാത്ത മൂത്രപ്പുരയും ഈ കാഴ്‌ച്ചകളെ പൂര്‍ണ്ണമാക്കുന്നു. രണ്ട് പേര്‍ക്ക് മാത്രമേ നാട്ടിന്‍പുറ ജീവിതത്തില്‍ അക്കാലത്ത് കളക്ടര്‍ പദവിയുണ്ടായിരുന്നുള്ളൂ. ഒന്ന് ഓപ്പറേറ്റര്‍ മറ്റൊന്ന് അനൗണ്‍സര്‍. എന്തായിരുന്നു അവരുടെ വീമ്പ്. നാട്ടിലെ ഒരു അനൗണ്‍സറുടെ വാക്കുകള്‍ക്ക് കേട്ടാണ് വെള്ളിയാഴ്‌ച്ചകള്‍ പിറന്നുവീണത്. ഘനഗാംഭീര്യമുള്ള അയാളുടെ വാക്കുകള്‍ക്ക്, ശബ്ദത്തിനോട് ആരാധനയും കൗതുകവും കൂട്ടുപോയി. അനൗണ്‍സ്‌മെന്റ് വാഹനത്തിന് പുറകേ ഓടി നോട്ടീസ് പെറുക്കിയെടുത്തിരുന്ന കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നു. നാട്ടിന്‍പുറത്ത് ആ അനൗണ്‍സറെ, അല്ലെങ്കില്‍ ഓപ്പറേറ്ററെ പരിചയമുള്ളവനാകുക എന്നതായിരുന്നു ഏറ്റവും ദുഷ്‌കരമായ ദൗത്യം. സിനിമാ തീയ്യറ്ററിലെത്തുമ്പോള്‍ നാട്ടുകാരുടെ, പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് അയാള്‍ എന്നോട്ട് മാത്രമായി എന്തെങ്കിലും ലോഹ്യം പറഞ്ഞാല്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു. നാട്ടിലെ കൊട്ടകള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമേ അവധിയുള്ളൂ. ഒന്ന് ഓണത്തിനുള്ള കരി ഓയില്‍ പൂശലിന്. മറ്റൊന്ന് മഴക്കാലത്തിന് മുമ്പുള്ള ഓലമേച്ചിലിന്.
ഇല്ലാതായ എല്ലാരുടേയും ഇടങ്ങള്‍
ടിവിയും കേബിളും പ്രചാരത്തിലില്ലാത്ത ആ കാലം. അന്ന് സിനിമയുടെ ഏക ആശ്രയവും ഇത്തരം ടാക്കീസുകളായിരുന്നു. ഇന്ന് ടാക്കീസുകള്‍ മിക്കതും കല്ല്യാണമണ്ഡപങ്ങളോ, ആധുനിക തിയ്യറ്റര്‍ സമുച്ചയങ്ങളോ ആയി മനം മാറ്റത്തിനും വിധേയമായി. മലയാളിയുടെ ജീവിതത്തില്‍ ഒരു കാലത്ത് നാടകവും പിന്നീട് സിനിമയും ചെലുത്തിയ സ്വാധീനത്തിന്റെ സ്ഥിതിവിവര കണക്കുകളില്‍ ഇത്തരം ടാക്കീസുകളിലെ അനുഭവങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. ചിത്രം സെക്‌സ് ആയാലും അല്ലെങ്കിലും അവിടെ സൃഷ്ടിക്കപ്പെട്ടിരുന്ന പൊതു ഇടമാണ് ഇവയുടെ അഭാവത്തോടെ ഇല്ലാതായത് എന്നും പറയാം. തിയ്യറ്ററിലേക്ക് കത്തിയെറിഞ്ഞ് നായകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കാലത്തില്‍ നിന്ന് യാഥാര്‍ത്ഥ്യബോധത്തോടെ സമൂഹം രക്ഷപ്പെട്ടെങ്കിലും അവിടെയെല്ലാം പ്രസക്തമാക്കപ്പെട്ട ഒരു കാര്യം സിനിമ എന്ന ശക്തമായ ദൃശ്യാനുഭത്തിന്റെ കരുത്ത് തന്നെ. അതുകൊണ്ടാണ് മൂട്ടയുടെ കടിയും പൊളിഞ്ഞ സീറ്റും അക്കാലത്ത് പലര്‍ക്കും ഒരു പ്രശ്‌നമല്ലാതിരുന്നത്. കേവലം ഫിലിം പ്രൊജക്ടര്‍ എന്ന ഒരൊറ്റ സാങ്കേതിക സാധ്യത മാത്രമുണ്ടായിരുന്ന ആ കാലത്ത് എത്രയോ തലമുറകള്‍ അവിടേക്ക് ഈയാംപാറ്റകളെ പോലെയെത്തി ടാക്കീസുകളാല്‍, പ്രത്യേകിച്ചും ഇക്കിളിപ്പടങ്ങള്‍ക്ക്, വശീകരിക്കപ്പെട്ടത്.
ചിലര്‍ തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും വികലാംഗരെ പോലെ അഭിനയിച്ചും സിനിമക്കെത്തിയത്. ചിലര്‍ പടം തുടങ്ങിക്കഴിഞ്ഞ് മാത്രം വന്നു. മറ്റുചിലര്‍ സിനിമ കഴിയുന്നതിന് തൊട്ടുമുമ്പേ തിയ്യറ്റര്‍ വിട്ടു. ക്ഷമയുടെ നെല്ലിപ്പലകകള്‍ക്ക് ടാക്കീസുകള്‍ പലവട്ടം സാക്ഷ്യം വഹിച്ചു. ആരെങ്കിലും ഒന്ന് കാലില്‍ ചവുട്ടിയാല്‍ പോലും അവര്‍ വഴക്കടിച്ചില്ല. മൂട്ടകടിയില്‍ അസഹ്യരായില്ല. ചിലര്‍ ചായയും ബീഡിയും പോലും ഒഴിവാക്കി. പലര്‍ക്കും അതിന് കഴിയില്ലായിരുന്നു. വഴക്കുണ്ടാക്കിയാല്‍ നാട്ടുകാരോ വീടിനടുത്തള്ളവരോ തിരിച്ചറിഞ്ഞാലോ എന്ന ഭയമായിരിക്കാം ഈ ജനാധിപത്യബോധത്തിന് കാരണം. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവരുടെ ജീവിതസാഹചര്യങ്ങളില്‍ മറ്റൊരു സാധ്യതയുമില്ലായിരുന്നു. ഈ സഹിഷ്ണുതയെപ്പറ്റിയുമുണ്ടൊരു കഥ. ഷക്കീല തരംഗം സജീവമായ കാലത്ത് മദ്രാസില്‍ ഒരു ചിത്രമെടുക്കുന്നത് നാല് ചിത്രങ്ങള്‍ക്ക് വേണ്ട വിഷ്വല്‍ എടുത്തിട്ടാണത്രെ. എന്നിട്ട് നാല് കോപ്പി ഉണ്ടാക്കി വില്‍ക്കും. ഒരു ചിത്രത്തില്‍ മിസ് ആര്‍ നായികയാണെങ്കില്‍ മറ്റൊന്നില്‍ പെങ്ങളായിരിക്കും, അടുത്തതില്‍ അയലത്തെ വീട്ടിലെ പെണ്‍കുട്ടി. അങ്ങനെ നഗരത്തില്‍ ഒരു ചിത്രം കളിക്കുന്നു. ചിത്രത്തില്‍ നായികയും നായകനും തമ്മിലുള്ള കിടപ്പറ രംഗം. എരിവു പോര. പെട്ടെന്ന് കൂവലുയര്‍ന്നു. ഉചിതഞ്ജനായ ഫിലിം ഓപ്പറേറ്റര്‍ ആവശ്യമുള്ള ബിറ്റ് ഇട്ടുകൊടുത്തു. നിര്‍ഭാഗ്യത്തിന് ബിറ്റില്‍ അഭിനയിച്ച നടി കണ്ടുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കഥ പ്രകാരം കഥാനായകന്റെ പെങ്ങളായിരുന്നത്രെ. എന്നിട്ടും, പ്രേക്ഷകര്‍ പ്രശ്‌നമുണ്ടാക്കിയില്ല!
ഏത് നിമിഷവും പൊട്ടിമുളക്കാവുന്ന സര്‍ഗാത്മകതയുടെ എത്രയോ ചടുലന്‍ വാഴ്‌വുകള്‍ എ ടാക്കീസുകള്‍ നമുക്കു നല്‍കി. കുറിക്കു കൊള്ളുന്ന കമന്റുകള്‍. നല്ല സിനിമയെന്നത് വിശ്വസാഹിത്യമാണെങ്കില്‍ അശ്ലീല സിനിമക്ക് ചുവരെഴുത്തിന്റെ രാശിയാണ് സമൂഹം സമ്മാനിച്ചത്. കുളിമുറിയിലും ഹോസ്‌റ്റല്‍ ചുവരിലും ചില എഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ആവിഷ്‌കാരത്തിന്റെ ഭിന്നപ്രകൃതിയുടെ പ്രതിനിധാനമായാണ് ഇത്തരം സിനിമകള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടത്. അധമവാസനകളുടെ എഴുത്തെന്ന് പരമ്പരാഗതമായി ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോഴും ചുവരെഴുത്തുകള്‍ക്കുള്ള പ്രസക്തിയും ധര്‍മ്മവും തന്നെയാണ് ഇത്തരം ചിത്രങ്ങളില്‍ സമൂഹത്തിന് നല്‍കിയത്. ഇത്തരത്തില്‍ പല വൈരുദ്ധ്യങ്ങളും വൈകൃതങ്ങളും ഇത്തരം ദൃശ്യപരിശ്രമങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതെല്ലാം ഒരു തരത്തിലില്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനെ, പ്രത്യേകിച്ച് പുരുഷനെ, സ്വാധീനിച്ചിരിക്കാം. മലയാളിയുടെ സ്വതസിദ്ധമായ കാപട്യത്തിനും ഇത്തരം സംഭവങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ചിത്രങ്ങളിലൂടെയും സമൂഹം കടന്നുപോയിട്ടുണ്ട്.
'വികാരി'യച്ചന്‍ മാറ്റിനി!
പാലക്കാട്ടെ ഇത്തരം ചിത്രങ്ങള്‍ കളിച്ചിരുന്ന ഒരു തിയ്യറ്ററില്‍ ഇടവേളക്ക് പ്രത്യേക സമയക്രമമൊന്നുമുണ്ടായിരുന്നില്ല. അപ്പുറത്ത് താമസിക്കുന്ന ചായക്കാരന്‍ ചേട്ടന്‍ ചായയും കടിയുമായി വരുന്നത് എപ്പോഴാണോ അപ്പോള്‍ ഇടവേള; ഇതായിരുന്നു നിയമം. കൊണ്ടുവരുന്ന ചായയും ബീഡിയും കടലയും പരിപ്പുവടയും നിരത്തിവെച്ച് അയാള്‍ ടാക്കീസിന്റെ വാതില്‍ പുറത്തുനിന്ന് തുറക്കും. ചായ തീര്‍ന്നാല്‍ രണ്ടാം പകുതി. പലരും ചായ താല്‍പര്യമില്ലാതിരുന്നിട്ടും വേഗം കുടിച്ചുതീര്‍ത്തു. ഇയാളൊന്ന് പോയിക്കിട്ടാന്‍. ഷോ തുടങ്ങാന്‍ വേണ്ടി രണ്ടുചായയും രണ്ട് കടിയും കഴിച്ചവരുമുണ്ട്. വയനാട്ടിലെ ഒരു എ പടം കളിച്ചിരുന്ന തിയ്യറ്റര്‍ അടുത്തകാലത്ത് രൂപഭാവം വരുത്തിയപ്പോള്‍ ഉണ്ടായത് കല്ല്യാണമണ്ഡപമോ ഷോപ്പിങ് കോംപ്ലക്‌സോ അല്ല മറിച്ച് ഒരു ക്രിസ്‌ത്യന്‍ പള്ളി. പള്ളിയായി മാറിയ തിയ്യറ്ററിനെ നാട്ടുകാര്‍ "ഷക്കീലപ്പള്ളി" എന്നു വിളിക്കുന്നു. വയനാട്ടില്‍ തന്നെ അടുത്തിടെ ഒരു എ ടാക്കീസില്‍ പടം കളിച്ചുകൊണ്ടിരിക്കെ തീപിടുത്തമുണ്ടായപ്പോള്‍ കാണാന്‍ പോയ പലരും പരിക്കേറ്റ് ആസ്‌പത്രിയിലായി. അവര്‍ക്ക് ഒരൊറ്റ അഭ്യര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; ഡോക്ടറോടല്ല, പത്രക്കാരോട്; അപകടത്തില്‍ പെട്ടവരുടെ പേര് കൊടുക്കരുത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലില്‍ നിന്ന് തൊട്ടയല്‍ വക്കത്തുള്ള തേഞ്ഞിപ്പാലം രമ്യയിലേക്ക് 'എ' പടങ്ങള്‍ക്ക് പോയിരുന്നവനാണ് ഇതെഴുന്നയാളും. അത്തരമൊരു ഷോയ്ക്കിടയില്‍ വേണ്ടത്ര എക്‌സ്‌ട്രാ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഒരു പ്രേക്ഷകന്‍ ഷര്‍ട്ടൂരി ഫിലിം പ്രൊജക്ടറിന്റെ വെളിച്ചം വരുന്ന ചതുരത്തില്‍ കെട്ടിത്തൂക്കി! നായിക കുളിക്കുന്ന ദൃശ്യം തുടങ്ങുമ്പോള്‍ മുന്നിലൂടെ പാഞ്ഞുപോകുന്ന ട്രെയിന്‍ ഏതെങ്കിലും ദിവസം വൈകി വരുമെന്ന് പ്രതീക്ഷിച്ച് എല്ലാ ദിവസവും ഷോ കാണാന്‍ പോയ ഒരാളെക്കുറിച്ച് നിരൂപകനായ എം കൃഷ്‌ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതിയിരുന്നു. മനസ്സിന്റെ ഏതു വികാരങ്ങളെന്ന് പേരിട്ടും വിളിച്ചാലും ശരി, മലയാളിയെ ഈ സിനിമകളും, ടാക്കീസുകളും സ്വാധീനിച്ചിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടെക്‌നോളജിയുടെ സ്വാധീനം മൂലം മനുഷ്യന്‍ കൂടുതല്‍ വളരുമ്പോഴും അവന്റെ സ്വകാര്യതയും, അതിനനുസരിച്ച് അവന്റെ ദുഷ്‌സ്വാതന്ത്ര്യവും, വളര്‍ന്നു എന്നത് മറ്റൊരു സത്യം.അതിനു കാരണമുണ്ട്. ഗ്രാമങ്ങളില്‍ സിനിമക്കുള്ള പദവി ഒന്നുവേറെ തന്നെയായിരുന്നു. കല്ല്യാണം കഴിഞ്ഞ് രണ്ട് ആഴ്‌ച്ചക്കുള്ളില്‍ പെണ്ണിനെ സിനിമക്കു കൊണ്ടുപോകാത്ത പുമാനെ നാട്ടുകാര്‍ കൊള്ളാത്തവനായി കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന കാലം. കൂലിപ്പണിക്ക് പോയിവന്ന് ഗൃഹനാഥനും കുടുംബവും സിനിമക്ക് പോകും. ചെറ്റപ്പുരയുടെ വാതില്‍, ഉള്ളിലേക്ക് ചേര്‍ത്തടച്ച്, നാലുകട്ട ടോര്‍ച്ചുമെടുത്ത് സിനിമക്ക് പോകുമ്പോള്‍ വീട്ടിലുള്ള എവിടെ നിന്നോ വന്നുചേര്‍ന്ന ആ നായയെ കൂടി കൊണ്ടുപോകും. ഓല ടാക്കീസിലെ പൂഴിമണലില്‍ നായയും കിടന്ന് സിനിമ കാണും. സ്റ്റണ്ട് വരുമ്പോള്‍ വിരണ്ട ശ്വാനന്റെ ഉച്ചസ്ഥായിയിലുള്ള സദിര്!
നാടന്‍ കൊട്ടകകളുമായി ചേര്‍ന്ന് എത്രയോ അനുഭവങ്ങള്‍. ആ വാക്കുപോലും പലര്‍ക്കും അപരിചിതമായിരിക്കുന്നു. പണ്ട് സിനിമ കാണാന്‍ പോയി കറന്റ് പോയാല്‍ ചിലയിടത്ത് പിന്നെ ഷോ ഉണ്ടാകില്ല. പിറ്റേന്ന് ടിക്കറ്റിന്റെ പകുതി കൊണ്ടുവന്നാല്‍ വീണ്ടും കാണാം. ചിലയിടത്ത് പെട്രോമാക്‌സുമായി ഒരാള്‍ വന്ന് ബാക്കി കഥ പറഞ്ഞുകൊടുത്തിരുന്നു. ബീഡിക്കുറ്റി നിറഞ്ഞ, പൂഴി നിറച്ചിട്ട തറയാണ് ടാക്കീസിന്റെ പ്രധാന മേഖല. മരബഞ്ചില്‍ ഇരിക്കുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ പെടും. സീറ്റിലിരിക്കുന്നവന്‍ ഇരിപ്പില്‍ ഉന്നതകുലജാതന്‍. കടലയും ബീഡിയും വൃത്തിയാക്കാത്ത മൂത്രപ്പുരയും ഈ കാഴ്‌ച്ചകളെ പൂര്‍ണ്ണമാക്കുന്നു. രണ്ട് പേര്‍ക്ക് മാത്രമേ നാട്ടിന്‍പുറ ജീവിതത്തില്‍ അക്കാലത്ത് കളക്ടര്‍ പദവിയുണ്ടായിരുന്നുള്ളൂ. ഒന്ന് ഓപ്പറേറ്റര്‍ മറ്റൊന്ന് അനൗണ്‍സര്‍. എന്തായിരുന്നു അവരുടെ വീമ്പ്. നാട്ടിലെ ഒരു അനൗണ്‍സറുടെ വാക്കുകള്‍ക്ക് കേട്ടാണ് വെള്ളിയാഴ്‌ച്ചകള്‍ പിറന്നുവീണത്. ഘനഗാംഭീര്യമുള്ള അയാളുടെ വാക്കുകള്‍ക്ക്, ശബ്ദത്തിനോട് ആരാധനയും കൗതുകവും കൂട്ടുപോയി. അനൗണ്‍സ്‌മെന്റ് വാഹനത്തിന് പുറകേ ഓടി നോട്ടീസ് പെറുക്കിയെടുത്തിരുന്ന കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നു. നാട്ടിന്‍പുറത്ത് ആ അനൗണ്‍സറെ, അല്ലെങ്കില്‍ ഓപ്പറേറ്ററെ പരിചയമുള്ളവനാകുക എന്നതായിരുന്നു ഏറ്റവും ദുഷ്‌കരമായ ദൗത്യം. സിനിമാ തീയ്യറ്ററിലെത്തുമ്പോള്‍ നാട്ടുകാരുടെ, പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് അയാള്‍ എന്നോട്ട് മാത്രമായി എന്തെങ്കിലും ലോഹ്യം പറഞ്ഞാല്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു. നാട്ടിലെ കൊട്ടകള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമേ അവധിയുള്ളൂ. ഒന്ന് ഓണത്തിനുള്ള കരി ഓയില്‍ പൂശലിന്. മറ്റൊന്ന് മഴക്കാലത്തിന് മുമ്പുള്ള ഓലമേച്ചിലിന്.
ഇല്ലാതായ എല്ലാരുടേയും ഇടങ്ങള്‍
ടിവിയും കേബിളും പ്രചാരത്തിലില്ലാത്ത ആ കാലം. അന്ന് സിനിമയുടെ ഏക ആശ്രയവും ഇത്തരം ടാക്കീസുകളായിരുന്നു. ഇന്ന് ടാക്കീസുകള്‍ മിക്കതും കല്ല്യാണമണ്ഡപങ്ങളോ, ആധുനിക തിയ്യറ്റര്‍ സമുച്ചയങ്ങളോ ആയി മനം മാറ്റത്തിനും വിധേയമായി. മലയാളിയുടെ ജീവിതത്തില്‍ ഒരു കാലത്ത് നാടകവും പിന്നീട് സിനിമയും ചെലുത്തിയ സ്വാധീനത്തിന്റെ സ്ഥിതിവിവര കണക്കുകളില്‍ ഇത്തരം ടാക്കീസുകളിലെ അനുഭവങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. ചിത്രം സെക്‌സ് ആയാലും അല്ലെങ്കിലും അവിടെ സൃഷ്ടിക്കപ്പെട്ടിരുന്ന പൊതു ഇടമാണ് ഇവയുടെ അഭാവത്തോടെ ഇല്ലാതായത് എന്നും പറയാം. തിയ്യറ്ററിലേക്ക് കത്തിയെറിഞ്ഞ് നായകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കാലത്തില്‍ നിന്ന് യാഥാര്‍ത്ഥ്യബോധത്തോടെ സമൂഹം രക്ഷപ്പെട്ടെങ്കിലും അവിടെയെല്ലാം പ്രസക്തമാക്കപ്പെട്ട ഒരു കാര്യം സിനിമ എന്ന ശക്തമായ ദൃശ്യാനുഭത്തിന്റെ കരുത്ത് തന്നെ. അതുകൊണ്ടാണ് മൂട്ടയുടെ കടിയും പൊളിഞ്ഞ സീറ്റും അക്കാലത്ത് പലര്‍ക്കും ഒരു പ്രശ്‌നമല്ലാതിരുന്നത്. കേവലം ഫിലിം പ്രൊജക്ടര്‍ എന്ന ഒരൊറ്റ സാങ്കേതിക സാധ്യത മാത്രമുണ്ടായിരുന്ന ആ കാലത്ത് എത്രയോ തലമുറകള്‍ അവിടേക്ക് ഈയാംപാറ്റകളെ പോലെയെത്തി ടാക്കീസുകളാല്‍, പ്രത്യേകിച്ചും ഇക്കിളിപ്പടങ്ങള്‍ക്ക്, വശീകരിക്കപ്പെട്ടത്.
ചിലര്‍ തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും വികലാംഗരെ പോലെ അഭിനയിച്ചും സിനിമക്കെത്തിയത്. ചിലര്‍ പടം തുടങ്ങിക്കഴിഞ്ഞ് മാത്രം വന്നു. മറ്റുചിലര്‍ സിനിമ കഴിയുന്നതിന് തൊട്ടുമുമ്പേ തിയ്യറ്റര്‍ വിട്ടു. ക്ഷമയുടെ നെല്ലിപ്പലകകള്‍ക്ക് ടാക്കീസുകള്‍ പലവട്ടം സാക്ഷ്യം വഹിച്ചു. ആരെങ്കിലും ഒന്ന് കാലില്‍ ചവുട്ടിയാല്‍ പോലും അവര്‍ വഴക്കടിച്ചില്ല. മൂട്ടകടിയില്‍ അസഹ്യരായില്ല. ചിലര്‍ ചായയും ബീഡിയും പോലും ഒഴിവാക്കി. പലര്‍ക്കും അതിന് കഴിയില്ലായിരുന്നു. വഴക്കുണ്ടാക്കിയാല്‍ നാട്ടുകാരോ വീടിനടുത്തള്ളവരോ തിരിച്ചറിഞ്ഞാലോ എന്ന ഭയമായിരിക്കാം ഈ ജനാധിപത്യബോധത്തിന് കാരണം. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവരുടെ ജീവിതസാഹചര്യങ്ങളില്‍ മറ്റൊരു സാധ്യതയുമില്ലായിരുന്നു. ഈ സഹിഷ്ണുതയെപ്പറ്റിയുമുണ്ടൊരു കഥ. ഷക്കീല തരംഗം സജീവമായ കാലത്ത് മദ്രാസില്‍ ഒരു ചിത്രമെടുക്കുന്നത് നാല് ചിത്രങ്ങള്‍ക്ക് വേണ്ട വിഷ്വല്‍ എടുത്തിട്ടാണത്രെ. എന്നിട്ട് നാല് കോപ്പി ഉണ്ടാക്കി വില്‍ക്കും. ഒരു ചിത്രത്തില്‍ മിസ് ആര്‍ നായികയാണെങ്കില്‍ മറ്റൊന്നില്‍ പെങ്ങളായിരിക്കും, അടുത്തതില്‍ അയലത്തെ വീട്ടിലെ പെണ്‍കുട്ടി. അങ്ങനെ നഗരത്തില്‍ ഒരു ചിത്രം കളിക്കുന്നു. ചിത്രത്തില്‍ നായികയും നായകനും തമ്മിലുള്ള കിടപ്പറ രംഗം. എരിവു പോര. പെട്ടെന്ന് കൂവലുയര്‍ന്നു. ഉചിതഞ്ജനായ ഫിലിം ഓപ്പറേറ്റര്‍ ആവശ്യമുള്ള ബിറ്റ് ഇട്ടുകൊടുത്തു. നിര്‍ഭാഗ്യത്തിന് ബിറ്റില്‍ അഭിനയിച്ച നടി കണ്ടുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കഥ പ്രകാരം കഥാനായകന്റെ പെങ്ങളായിരുന്നത്രെ. എന്നിട്ടും, പ്രേക്ഷകര്‍ പ്രശ്‌നമുണ്ടാക്കിയില്ല!
ഏത് നിമിഷവും പൊട്ടിമുളക്കാവുന്ന സര്‍ഗാത്മകതയുടെ എത്രയോ ചടുലന്‍ വാഴ്‌വുകള്‍ എ ടാക്കീസുകള്‍ നമുക്കു നല്‍കി. കുറിക്കു കൊള്ളുന്ന കമന്റുകള്‍. നല്ല സിനിമയെന്നത് വിശ്വസാഹിത്യമാണെങ്കില്‍ അശ്ലീല സിനിമക്ക് ചുവരെഴുത്തിന്റെ രാശിയാണ് സമൂഹം സമ്മാനിച്ചത്. കുളിമുറിയിലും ഹോസ്‌റ്റല്‍ ചുവരിലും ചില എഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ആവിഷ്‌കാരത്തിന്റെ ഭിന്നപ്രകൃതിയുടെ പ്രതിനിധാനമായാണ് ഇത്തരം സിനിമകള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടത്. അധമവാസനകളുടെ എഴുത്തെന്ന് പരമ്പരാഗതമായി ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോഴും ചുവരെഴുത്തുകള്‍ക്കുള്ള പ്രസക്തിയും ധര്‍മ്മവും തന്നെയാണ് ഇത്തരം ചിത്രങ്ങളില്‍ സമൂഹത്തിന് നല്‍കിയത്. ഇത്തരത്തില്‍ പല വൈരുദ്ധ്യങ്ങളും വൈകൃതങ്ങളും ഇത്തരം ദൃശ്യപരിശ്രമങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതെല്ലാം ഒരു തരത്തിലില്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനെ, പ്രത്യേകിച്ച് പുരുഷനെ, സ്വാധീനിച്ചിരിക്കാം. മലയാളിയുടെ സ്വതസിദ്ധമായ കാപട്യത്തിനും ഇത്തരം സംഭവങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ചിത്രങ്ങളിലൂടെയും സമൂഹം കടന്നുപോയിട്ടുണ്ട്.
'വികാരി'യച്ചന്‍ മാറ്റിനി!
പാലക്കാട്ടെ ഇത്തരം ചിത്രങ്ങള്‍ കളിച്ചിരുന്ന ഒരു തിയ്യറ്ററില്‍ ഇടവേളക്ക് പ്രത്യേക സമയക്രമമൊന്നുമുണ്ടായിരുന്നില്ല. അപ്പുറത്ത് താമസിക്കുന്ന ചായക്കാരന്‍ ചേട്ടന്‍ ചായയും കടിയുമായി വരുന്നത് എപ്പോഴാണോ അപ്പോള്‍ ഇടവേള; ഇതായിരുന്നു നിയമം. കൊണ്ടുവരുന്ന ചായയും ബീഡിയും കടലയും പരിപ്പുവടയും നിരത്തിവെച്ച് അയാള്‍ ടാക്കീസിന്റെ വാതില്‍ പുറത്തുനിന്ന് തുറക്കും. ചായ തീര്‍ന്നാല്‍ രണ്ടാം പകുതി. പലരും ചായ താല്‍പര്യമില്ലാതിരുന്നിട്ടും വേഗം കുടിച്ചുതീര്‍ത്തു. ഇയാളൊന്ന് പോയിക്കിട്ടാന്‍. ഷോ തുടങ്ങാന്‍ വേണ്ടി രണ്ടുചായയും രണ്ട് കടിയും കഴിച്ചവരുമുണ്ട്. വയനാട്ടിലെ ഒരു എ പടം കളിച്ചിരുന്ന തിയ്യറ്റര്‍ അടുത്തകാലത്ത് രൂപഭാവം വരുത്തിയപ്പോള്‍ ഉണ്ടായത് കല്ല്യാണമണ്ഡപമോ ഷോപ്പിങ് കോംപ്ലക്‌സോ അല്ല മറിച്ച് ഒരു ക്രിസ്‌ത്യന്‍ പള്ളി. പള്ളിയായി മാറിയ തിയ്യറ്ററിനെ നാട്ടുകാര്‍ "ഷക്കീലപ്പള്ളി" എന്നു വിളിക്കുന്നു. വയനാട്ടില്‍ തന്നെ അടുത്തിടെ ഒരു എ ടാക്കീസില്‍ പടം കളിച്ചുകൊണ്ടിരിക്കെ തീപിടുത്തമുണ്ടായപ്പോള്‍ കാണാന്‍ പോയ പലരും പരിക്കേറ്റ് ആസ്‌പത്രിയിലായി. അവര്‍ക്ക് ഒരൊറ്റ അഭ്യര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; ഡോക്ടറോടല്ല, പത്രക്കാരോട്; അപകടത്തില്‍ പെട്ടവരുടെ പേര് കൊടുക്കരുത്.
ടാക്കീസിന്റെ പൊതു ഇടത്തില്‍ നിന്ന് അഥവാ പേരിനെങ്കിലും ഒരുമിച്ചിരുന്നുള്ള കാല്‍പ്പനിക സോഷ്യലിസത്തില്‍ നിന്ന് സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കും പിന്നെ സ്വന്തം ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും അവന്റെ ദൃശ്യതാല്‍പര്യങ്ങള്‍ വളര്‍ന്നു. അത് അവനെ സാമൂഹ്യവിരുദ്ധനായി പരിണമിപ്പിച്ചിക്കുന്നതില്‍ പങ്കുവഹിച്ചിരിക്കാം. സമൂഹത്തിന്റെ പേരുദോഷ പട്ടികയില്‍ നിന്ന് അങ്ങനെ കുറെ പ്രേക്ഷക ഭൂരിപക്ഷങ്ങളും ചില ടാക്കീസുകളും കാലക്രമേണ, ഗിരിജയെപ്പോലെ, ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു. ചില ടാക്കീസുകള്‍ യൗവ്വനയുക്തരായി ഉപനയനം ചെയ്യപ്പെട്ടു. കുറെയധികം എണ്ണം അടച്ചുപൂട്ടി. ഫിലിം ഓപ്പറേറ്റര്‍മാരുടേതടക്കം കുറെ കുടുംബങ്ങള്‍ വഴിയാധാരമായി. അവരില്‍ പലരുടേയും ജീവിതം പഴയ ഫിലിം റോള്‍ പോലെ ദാരിദ്യത്താല്‍ ചുറ്റപ്പെട്ടുകഴിഞ്ഞിരുന്നു.
ഇടയ്‌ക്കെല്ലാം എ പടങ്ങള്‍ വിരുന്നെത്തിയിരുന്ന ഒരു നാട്ടിന്‍പുറ ടാക്കീസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെ ''സത്യത്തില്‍ മനസ്സിലായിരുന്നു ആരാധന. സ്വാഭാവികമായും ഓരോ നടീനടന്‍മാരും സങ്കല്‍പ്പങ്ങള്‍ക്കും ഭാവനകള്‍ക്കുമനുസരിച്ച് വളര്‍ന്നു. ആ ഭാവനകളില്‍ അവര്‍ കുളിച്ച് കുറിതൊട്ട് പൂചൂടി, അണിഞ്ഞൊരുങ്ങി ആ ഇടവഴികളില്‍ അനുരാധയായും ജയഭാരതിയായും ഞങ്ങളെ കാത്തുനിന്നു. ചിലര്‍ ഭാര്യയുടെയോ കാമുകിയുടേയോ അയലത്തെ വീട്ടിലെ പെണ്‍കുട്ടിയുടേയോ ഛായ അവരില്‍ മെനഞ്ഞു. കുറച്ചുകാലം മുമ്പ് വരെ, നാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച് ചില ടാക്കീസുകളില്‍ 'എ സ്‌പെഷ്യല്‍' ഓടിയിരുന്നു. ഉത്സവവും എ പടവും തമ്മില്‍ എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ലെങ്കിലും അത്തരം സ്‌പെഷ്യല്‍ ഷോകള്‍ ഏതെങ്കിലും അമ്പലക്കമ്മിറ്റികളോ പെരുന്നാള്‍ കമ്മിറ്റികളോ വിലക്കിയതായി ഓര്‍മ്മയിലില്ല.
അടുത്തിടെ പഴയ നടി അനുരാധയുമായി ഒരു അഭിമുഖത്തില്‍ അക്കാലത്തെ നടിമാരുടെ മേനിപ്രദര്‍ശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് അവര്‍ പറഞ്ഞ ഒരഭിപ്രായം ഇങ്ങനെയായിരുന്നു. ''ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി കുറച്ചൊക്കെ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ നായികമാര്‍ ചെയ്യുന്നതിനോളം ഞങ്ങള്‍ ചെയ്‌തിട്ടില്ല". കോടമ്പാക്കം നടികള്‍ എന്ന് പേരില്‍ ആക്ഷേപിക്കപ്പെട്ട അവരെ പോലും ലജ്ജിപ്പിക്കുന്ന പ്രമേയങ്ങളും രംഗങ്ങളും കാണാന്‍ മലയാളി കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നു് എന്നതൊരു സത്യമാണ്. അന്ന് പ്രേക്ഷകന്റെ മേല്‍ ഈ ദൃശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടില്ല എന്നതാണ് ശരി. കാരണം നിങ്ങള്‍ക്ക് അത്തരം ചിത്രങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതി. എന്നാല്‍ ഇന്ന് സ്വീകരണമുറിയിലെ ടെലിവിഷനില്‍ അത് ഒരു സ്വാഭാവിക കാഴച്ച മാത്രം. സിനിമയിലും ഇതു തന്നെ. മലയാളത്തിലെ നല്ല പിള്ള, തമിഴിലും തെലുങ്കിലും തുടയിളക്കി! ചെന്നൈയില്‍ ഇപ്പോഴും സിനിമാജീവിതം എന്ന് വിളിക്കാവുന്ന എന്നാല്‍ സിനിമാ ജീവിതത്തിന്റെ സുഖഭോഗങ്ങളിലും ആര്‍ഭാടങ്ങളിലും പ്രശസ്‌തിയുടെ അപാരതയിലുമൊന്നും പെടാതെ കഴിയുന്ന നിരവധി പേരുണ്ട്. പക്ഷേ 'എ' പടം കളിപ്പിക്കുന്ന തിയ്യറ്ററിലെ ഓപ്പറേറ്റര്‍ക്ക് പോലും പേരുദോഷമാണ് സമൂഹം കരുതിവെച്ചതെന്നോര്‍ക്കുക. അപ്പോള്‍ പിന്നെ നടിയുടെ കാര്യം പറയണോ. ലൈറ്റ് ബോയ് മുതല്‍ ഫിലിം ഓപ്പറേറ്റര്‍ വരെ ആ അനുഭവത്തിന്റെ, വിവേചനത്തിന്റെ ഭാഗമായി പോയെന്ന് ചുരുക്കം.
സാധാരണക്കാരായ മധ്യവയസ്‌ക്കരുടെ സമൂഹത്തെ ഒരറ്റത്തേക്ക് മാറ്റിനിര്‍ത്തുകയാണ് സാങ്കേതികവിദ്യ ചെയ്‌തതെന്നതിന് എ പടങ്ങള്‍ നല്ലൊരു ഉദാഹരണമാണ്. ടാക്കീസുകളിലെ ഒരു ശക്തമായ ന്യൂനപക്ഷം അവരായിരുന്നല്ലോ. വാസ്തവത്തില്‍ ടെക്‌നോളജി അവര്‍ക്ക് ഒരു പൊതു ഇടം ഇല്ലാതാക്കുകയാണ് ചെയ്‌തത്. കേരളീയ സാമ്പത്തികാവസ്ഥയുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ തിയ്യറ്ററിലെ ദൃശ്യാനുഭവത്തില്‍ നിന്ന് ടെക്‌നോളജിയുടെ വളര്‍ച്ച ഒരു വ്യക്തിയെ അവനിലേക്ക് കൂടുതല്‍ ചുരുക്കുകയാണ് ചെയ്‌തത്. അതോടെ നഷ്ടമായത് സിനിമ കാണല്‍ എന്ന പ്രക്രിയയുടെ സാമൂഹികമായ ഇടമാണ്. വ്യക്തിക്ക് അയാള്‍ കാണുന്ന ദൃശ്യത്തിന് മേല്‍ സ്വാഭാവികമായി കൈവരുന്ന മേല്‍ക്കോയ്‌മയുടെ കാര്യത്തില്‍ പൂര്‍ണ്ണത ലഭിക്കുമെങ്കിലും അതിന്റെ സാമൂഹ്യസ്‌പര്‍ശവും ജൈവതയും നഷ്ടപ്പെട്ടുപോകുന്നു. കേരളത്തിന്റെ കുടുംബസാഹചര്യങ്ങളും സദാചാരനിഷ്‌ഠമായ ജീവിതത്തിന്റെ സ്വാഭാവികമായ സവിശേഷതകളും ഒരു പ്രത്യേക പ്രായത്തിനപ്പുറം സെക്‌സ് കടന്നുവരാതിരിക്കാനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് ദൃശ്യരതിയെ തേടി പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് ഒരു കാരണമാണ്. ടെക്‌നോളജി സൃഷ്ടിച്ച സാധ്യതകളെ പുതുതലമുറ ഉപയോഗപ്പെടുത്തി മാനസികമായ ദൃശ്യാനുഭവ സംതൃപ്‌തി നേടിയപ്പോള്‍ മധ്യവയസ്‌കര്‍ക്ക് തങ്ങളുടെ ലൈംഗിക ഛോദനകളുടെ ബദല്‍ സാധ്യതകളുടെ പഴുതടയ്‌ക്കപ്പെടുകയാണ് ഉണ്ടായത്. സ്വാഭാവികമായും അവരുടെ ലൈംഗിക താല്‍പര്യങ്ങളെ അവര്‍ പൊതുസ്ഥലങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും സംക്രമിപ്പിച്ചു. ഇത് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ടാകാം.
പടം എന്തായാലും ഒരു പൊതു ഇടം എന്ന രീതിയില്‍ ടാക്കീസുകള്‍ക്ക് പ്രസക്തിയുണ്ട്. അതില്ലാതാകുന്നതോടെ പൊതു ഇടങ്ങള്‍ തകരുന്നു, എല്ലാം സ്വകാര്യതയുടെ മറവിലേക്ക് മാറുകയും ചെയ്യുന്നു. ലൈംഗികതയെക്കുറിച്ച് മാത്രമല്ല പറഞ്ഞുവന്നത് മനുഷ്യന്റെ ആഘോഷങ്ങളെക്കുറിച്ചുതന്നെയാണ്. അതിനാല്‍ തന്നെ, ഒന്നുകൂടി ചോദിക്കുകയാണ്: ഓര്‍മ്മയുണ്ടോ നാട്ടിലെ ആ പഴയ എ ടാക്കീസിനെ?
ലേഖകന്‍ പത്രപ്രവര്‍ത്തകനാണ്