ആധുനിക ഇന്ത്യയുടെ ഇസ്തിരിയിട്ട ജനാധിപത്യബോധം വച്ചല്ല ദന്തേവാഡയിലെ ആദിവാസികളുടേയും, പാവങ്ങളുടേയും ജീവിതം മനസിലാക്കാന് ശ്രമിക്കേണ്ടതെന്ന് ഡി ശ്രീജിത്ത്
വാര്‍ത്തകളുടെ തലേക്കെട്ടുകളില്‍ നിന്ന് ദന്തേവാഡ പതുക്കെ അപ്രത്യക്ഷമാവുകയാണ്. സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, വന്‍കിട കമ്പിനികളുടെ പദ്ധതികള്‍ തടസപ്പെടുമ്പോള്‍, റെയില്‍മാര്ഗം തകര്‍ക്കപ്പെടുമ്പോള്‍, വീണ്ടും മാധ്യമങ്ങളുടെ തലേക്കെട്ടുകളിലേയ്‌ക്ക് ദന്തേവാഡയും മാവോയിസ്റ്റുകളും ജാര്‍ഖണ്ഡും ഒറീസയും തിരിച്ചെത്തും. ഗണപതി മുതല്‍ കിഷന്‍ജി വരെയുള്ളവരുടെ വര്‍ത്തമാനവും ഭൂതകാലവും സുന്ദരമായ കഥകളായി അവതരിക്കും. നേപ്പാള്‍ മുതല്‍ കേരളം വരെ ചുവന്ന ഇടനാഴിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യമാകും. അതുവരെ നമുക്ക് ശശിതരൂര്‍, ഐപിഎല്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ സംസാരിക്കാം. പക്ഷേ അതിനിടയിലും ദന്തേവാഡയിലും ബീജാപ്പൂരും കാങ്കേറിലും രാജ്‌നന്ദ്‌ഗാവിലും ലാത്തേഹാറിലും പലാമൂവിലും ഘാട്‌സിലയിലും മിഡ്‌നാപ്പൂരിലും ആദിവാസികുടിലുകളില്‍ മാവോയിസ്റ്റുകളുടെ വേരുകള്‍ തിരക്കി സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഛത്തീസ്‌ഗഢിലും ജാര്‍ഖണ്ഡിലും ഒറീസയിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ പുതിയ പുതിയ താവളങ്ങള്‍ ഉറപ്പിക്കുന്നുണ്ട്. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച് പകല്‍ മുഴുവന്‍ അലയുന്നുണ്ട്. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച് അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്, മരിക്കുന്നുണ്ട്.
****
ആദ്യമേ പറയട്ടേ, ഇതു മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന, അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ലേഖനമല്ല. ദളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണരെ അല്ലാതെ ഒരു മാവോയിസ്റ്റു നേതാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. മാവോയിസം പ്രബലമായിരിക്കുന്ന ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയും അതിന് ശേഷവും ആ മേഖലയുമായി തുടരുന്ന ബന്ധവും മാത്രമാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനം. ദില്ലിപോസ്റ്റിന്റെ വായനക്കാരില്‍ ആരെങ്കിലും എഴുപതിലധികം സിആര്‍പിഎഫ് ഭടന്മാരുടെ മരണത്തില്‍ വേദനിക്കാതിരിക്കും എന്നും കരുതുന്നില്ല. പക്ഷേ, ഒരു സംശയം. എഴുപത്തിമൂന്ന് പേര്‍ കൊല്ലപ്പെട്ടതില്‍ ഒരു ഓഫീസര്‍ പോലുമില്ലാത്തത് എന്തുകൊണ്ടാണ്? ഛത്തീസ്‌ഗഢിന്റെ ഗ്രാമങ്ങളെ കുറിച്ച് യാതൊരു ധാരണയില്ലാത്ത ഉത്തര്‍പ്രദേശുകാരും ബീഹാറികളും തമിഴരുമായ ഭടന്മാരെ എന്തു നിശ്ചയത്തിന്റെ പേരിലാണ് കാടുകളിലേയ്‌ക്ക് അയയ്ക്കുന്നത്? ഈ പ്രദേശങ്ങളില്‍ നിന്ന് പോലീസിന് എപ്പോഴും തെറ്റായ `ഇന്റലിജന്‍സ്' ലഭ്യമാകുന്നത് എന്തുകൊണ്ടാണ്? മാവോയിസ്റ്റുകള് ആക്രമണങ്ങളിലെല്ലാം ഒരേ യുദ്ധതന്ത്രം പയറ്റിയിട്ടും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും സുരക്ഷാസൈനികര്‍ കൊല്ലപ്പെടുന്നത്? ഇത്രയും വലിയ ബുദ്ധിശൂന്യതയിലേയ്‌ക്ക് സിആര്പിഎഫ് ഭടന്മാരെ വലിച്ചെറിഞ്ഞ ഓഫീസര്‍മാര്‍ക്കെതിരെ ഒരു ചെറിയ നടപടി പോലും ഇല്ലാത്തത് എന്തുകൊണ്ടാണ്? ഛത്തീസ്‌ഗഢിലും ഒറീസയിലും ബഹുരാഷ്ട്രകുത്തകകള്‍ ഭൂമി കൈയ്യേറ്റം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മാവോയിസ്റ്റുകളെ സഹായിക്കലാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ ഇടതുപക്ഷം എന്താണ് നോക്കി നില്‍ക്കുന്നത്? ജാമിയ മിലിയ സര്വകലാശാല താലിബാന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അതേ രാഷ്ട്രീയം ജെഎന്‍യു മാവോയിസ്റ്റുകളുടെ കേന്ദ്രമാണെന്ന് ആരോപിക്കുമ്പോള്‍ അതിന് പിന്നിലുള്ള വലിയ അജന്ഡകളെ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച് എതിര്‍ക്കാന്‍ ആകാത്തത് എന്തുകൊണ്ടാണ്? ജനാധിപത്യത്തിനെതിരായാണ് മാവോയിസ്റ്റുകള് പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് ഒരു ജനാധിപത്യ ഭരണകൂടത്തിന് അവര്‍ക്കെതിരെ ജനാധിപത്യ വരുദ്ധമായി പ്രവര്‍ത്തിക്കാം എന്നുള്ളത് ഫാഷിസ്റ്റുകളുടെ നിലപാടല്ലേ?
ചോദ്യങ്ങള്‍ ഒട്ടേറെയാണ്. ഉത്തരങ്ങള്‍ എന്തു തന്നെയായാലും ദന്തേവാഡയിലേയും ബീജാപ്പൂരിലേയും പലാമൂവിലേയും ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ജാര്‍ഖണ്ഡില്‍ റാഞ്ചി-ജംഷേഡ്‌പൂര്‍ ദേശീയ പാതയില്‍ തലയറുത്ത നിലയില്‍ കാണപ്പെട്ട ഫ്രാന്‍സിസ് ഇന്‍ഡ്‌വാര്‍ എന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവും മഹാരാഷ്ട്രയുടെ ഛത്തീസ്‌ഗഢ് അതിര്‍ത്തിയോടടുത്ത ഗഡ്‌ചറോളി ജില്ലയില്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് 18 സിആര്‍പിഎഫ് ഭടന്മാര്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞ സമയത്താണ് ഈ മേഖലയിലെ സാമൂഹ്യ-സാമ്പത്തികാവസ്ഥ നേരിട്ടറിയുന്നതിന് ഒരു യാത്ര നടത്തിയത്.
1960-കളിലുണ്ടായ നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് തത്വചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലെ പലമേഖലകളിലും അനീതികളെ എതിര്‍ക്കാനായി ഉയര്‍ത്തെഴുന്നേറ്റ തീവ്ര ഇടതുപക്ഷം പല പരീക്ഷണ ഘട്ടങ്ങള്‍ക്ക് ശേഷമാണ് ആദിവാസി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പല വിഭാഗങ്ങള്‍, പല തരത്തില്‍ ഉന്മൂലന സിദ്ധാന്തത്തില്‍ അടിയുറച്ച് പുതിയ ദേശീയതയ്‌ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചു. ഇതില്‍ രണ്ട് പ്രധാന വിഭാഗങ്ങളുടെ (ഇവ തന്നെ വിവിധ ഘടകങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്) 2004-ലെ കൂടിച്ചേരലാണ് സിപിഐ (മാവോയിസ്റ്റ്) പാര്ടി രൂപവത്‌കരിച്ചത്. പക്ഷേ, ഒരു പ്രധാന ചോദ്യമായിരുന്നു ആദ്യലക്ഷ്യസ്ഥാനമായ ഛത്തീസ്‌ഗഢിലേയ്‌ക്ക് തിരിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത് -- എന്തുകൊണ്ടാണ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് എന്ന പ്രബല ഗ്രൂപ്പ് (സംഘടനാ ശേഷിയിലും ആസൂത്രണത്തിലും രണ്ടാമത്തെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് സെന്ററിനേക്കാള്‍ മികവും അച്ചടക്കവും പുലര്‍ത്തിയിരുന്നു പിഡബ്‌ളിയുജി) അവരുടെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായിരുന്ന ആന്ധ്രപ്രദേശില്‍ നിന്ന് ദണ്ഡകാരണ്യ വനത്തിലൂടെ ദന്തേവാഡയിലേയ്‌ക്കും പരിസരപ്രദേശങ്ങളിലേയക്കും മാറ്റിയത്? ഈ മേഖലയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും അതിനുത്തരം നല്‍കും.
ദന്തേവാഡയിപ്പോള്‍ നക്‌സല്‍ വിനോദ സഞ്ചാരമേഖലയാണ്. റായിപൂരില്‍ നിന്നോ വിശാഖപട്ടണത്ത് നിന്ന് ജഗദല്‍പൂര്‍ വഴിയോ ദന്തേവാഡയില്‍ ജനമെത്തും. പട്ടണമെന്നുപോലും വിളിക്കാന്‍ പറ്റാത്ത, ഒരു ഓട്ടോറിക്ഷ പോലുമില്ലാത്ത ജില്ലാ ആസ്ഥാനമാണ് ദന്തേവാഡ ഇപ്പോഴും. ഒരേയൊരു ഹോട്ടലും ഒരു ടൂറിസ്റ്റ് ബംഗ്ലാവും 500 മീറ്റര്‍ നീളത്തില്‍ മാത്രം വലുതായ ഈ പട്ടണത്തിലുണ്ട്. പട്ടണത്തെ കാക്കാന്‍ ദന്തേവാഡ ദേവിയും -- കാളി, സര്‍വ്വശക്ത. ദന്തേവാഡ ശാന്തമാണ്. നിരായുധരായ ആദിവാസികളെ മാവോയിസ്റ്റുകളില് നിന്ന് അകറ്റാന്‍ സായുധരായ ആദിവാസികളെ കൊണ്ട് നേരിടാമെന്നും പൊലീസിന്റെ അധികാരങ്ങള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് നല്‍കാമെന്നും കണ്ടുപിടിച്ച, ആദിവാസിനേതാക്കളിലൊരാളായ മഹേന്ദ്രകര്മയുടെ പരസ്‌പാള്‍ ഗ്രാമം പട്ടണത്തോട് ചേര്‍ന്നുതന്നെയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ അഥവാ ആദിവാസികള്‍ സംഘടിക്കുന്നതിരെ കോണ്‍ഗ്രസും ബിജെപിയും ഐക്യപ്പെടുന്നതിന്റെ അശ്ലീലക്കാഴ്‌ചയ്ക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഈ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. സല്‍വാജൂഡൂം എന്നാണ് ഈ ആദിവാസി പീഢകരുടെ നാമം. ആന്ധ്രയിലെ പോലീസ് വേട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ ദണ്ഡകാരണ്യ വനത്തിന്റെ മറുഭാഗത്തേയ്‌ക്ക് പാലായനം ചെയ്‌തിരുന്ന പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ താത്‌കാലിക ആസ്ഥാനം മാത്രമായിരുന്നു സല്‍വാജൂഢൂം പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന മേഖല. ഏകദേശം പത്തുവര്‍ഷത്തോളം വലിയ വളര്‍ച്ചയൊന്നുമില്ലാതെ ചില പോക്കറ്റുകളില്‍ ഒതുങ്ങി നിന്നിരുന്ന നക്സലേറ്റുകള്‍ സല്‍വാജൂഡിന്റെ ആവിര്‍ഭാവത്തോടെ 22 മടങ്ങ് ശക്തരായി എന്നുള്ളത് എന്റെ ഊഹക്കണക്കല്ല, പൊലീസ് റിക്കാര്‍ഡുകള്‍ നോക്കി സല്‍വാജൂഡൂമിന്റെ സംരക്ഷകനും പുതിയ `ഹരിതവേട്ട`യുടെ പ്രയോക്താവുമായ ദന്തേവാഡ സൂപ്രണ്ട് ഓഫ് പോലീസ് അമരേന്ദ് മിശ്ര പറഞ്ഞു തന്നതാണ്. ഇപ്പോള്‍ ദന്തേവാഡയിലെ അഞ്ച് സബ്‌ഡിവിഷനുകളില്‍ നാലെണ്ണവും `മാവോ ബാധിത' മാണെന്നും അദ്ദേഹം പറഞ്ഞു. ദന്തേവാഡ ഡിവിഷന്‍ മാത്രമാണ് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ദ്രോണപാല്‍, കോണ്ട, കിരന്ദൂര്‍ സബ്‌ഡിവിഷനുകളില്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ നാമമാത്രമാണ്. സുഖ്‌മ ഡിവിഷന്‍ പോലീസ് കണക്കില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി.
ശരിയാണ്, ഇപ്പോള്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള് സര്‍ക്കാരിനെ പ്രവേശിപ്പിക്കാത്തതുകൊണ്ട് അവിടേക്ക് വികസനം എത്തിക്കാന്‍ കഴിയുന്നില്ല. പക്ഷേ, സര്‍/മാഡം, പത്തുവര്‍ഷം മുമ്പു വരെ ഇവിടം നിങ്ങളുടെ നോട്ടത്തില്‍ പെടില്ലായിരുന്നല്ലോ? കാലാകാലങ്ങളോളം ആ ദേശത്തിന്റെ ഉടയോരായവര്‍ക്ക് മേല്‍ ഈ പ്രദേശങ്ങളില്‍ കടന്നുചെന്ന് അധികാരത്തിന്റെ ചുട്ടിക്കുത്താന്‍ ശ്രമിച്ച നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചടികളേറ്റു പുളയുമ്പോഴല്ലേ ഈ ദേശങ്ങള്‍ നിങ്ങളുടെ ദൃഷ്ടിപഥങ്ങളില്‍ പെടുന്നത്? ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന ദേശങ്ങള്‍ ബസ്‌തര്‍ എന്ന ഒറ്റ ജില്ലയുടെ പരിധിയില്‍ പെടുന്നതായിരുന്നു ഈയടുത്ത സമയം വരെ. കേരളത്തിന്റെ രണ്ടിരട്ടി വരുന്ന ഈ പ്രദേശങ്ങളെ ഒരു ജില്ലാ ഭരണകൂടം എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്? ആദിവാസികള്‍ക്കും ഭരണകൂടത്തിനും ഇടനിലയായി പ്രവര്‍ത്തിച്ചിരുന്ന, ഒരു കൂട്ടം ചൂഷകര്‍ക്ക് മാവോയിസ്റ്റുകളുടെ സാന്നിധ്യം അസന്തുഷ്ടി സൃഷ്ടിച്ചപ്പോള്‍ മാത്രമാണ് പ്രദേശിക ഭരണകൂടം ഈ മേഖലയില്‍ ഇടപെടാന്‍ ആരംഭിക്കുന്നത്. കാലാവസ്ഥകൊണ്ട് സമ്പന്നമായ ദണ്ഡകാരണ്യവനത്തില്‍ മൗവ്വയും തണ്ടു പത്തയും മറ്റ് വനവിഭവങ്ങളും തഴച്ചു വളര്‍ന്നിരുന്നു. ഇവിടത്തെ കനത്ത വനമേഖലയില്‍ ആദിവാസി ഊരുകളിലെ നിയമങ്ങള്‍ നടപ്പിലായി. ആരും ആരേയും അന്വേഷിച്ച് വന്നില്ല. പുറം ലോകത്തോട് ബന്ധപ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റുകളും സജീവമായിരുന്നു. കുറേ കൂടി അകത്തേയ്ക്ക് ആരുമില്ല. നാഗരിക വിദ്യാഭ്യാസവും പൊതു ആരോഗ്യരക്ഷാ മാര്ഗങ്ങളും എത്തിനോക്കിയിട്ടില്ല. അവിടേയ്‌ക്ക് പിന്നീടെത്തിയ സര്‍ക്കാര്‍ ഇടനിലക്കാരും കച്ചവടക്കാരുമാണ് ചൂഷണത്തിന്റെ ആദ്യ ആഘാതങ്ങള്‍ ആദിവാസി ജീവിതങ്ങള്‍ക്ക് നല്‍കിയത്.
സഹിച്ചും പൊറുത്തും ജീവിച്ചിരുന്ന ഈ ജീവിതങ്ങളെ തൊണ്ണൂറുകളില്‍ ആന്ധ്രയില്‍ നിന്ന് എത്തിയ പിഡബ്‌ളിയുജി നക്‌സലുകള്‍ വലുതായി ആകര്‍ഷിച്ചിട്ടൊന്നുമില്ല. എന്നാല്‍ സല്‍വാജുദൂമിന് ശേഷം കഥമാറി. നക്‌സലുകളെ തേടി സല്‍വാജൂദൂം കാരും പുറത്തുനിന്നെത്തിയ അര്ധസൈനിക വിഭാഗവും ആദിവാസി കുടിലുകള്‍ കയറിയിറങ്ങിയതോടെ പതുക്കെ പതുക്കെ നക്‌സലുകളുടെ അടിത്തറ വിപുലമായിത്തുടങ്ങി. വെടിയുണ്ടകളും നാടന്‍ ബോംബുകളും കാര്യങ്ങള്‍ നിയന്ത്രിച്ച തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളിലും പുതിയ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിലും മറ്റ് രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്ണണമായും ഈ പ്രദേശങ്ങളില്‍ നിന്ന് പിന്മാറി.
ആദിവാസികളുടെ ജീവിതാവസ്ഥയില്‍ എന്തുമാറ്റമാണ് ഉണ്ടായത്? വികസിത സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ യാതൊരു മാറ്റവും നടന്നിട്ടില്ല. ഇപ്പോഴും അവര്‍ 14 പൂര്‍ത്തിയാകമ്പോഴേക്കും ഇണകള്‍ക്കൊപ്പം പാര്‍പ്പുതുടങ്ങും. ഉടനെ മാതാക്കളും പിതാക്കളുമാകും. മൂന്ന് വയസുമുതല്‍ കുട്ടികള്‍ ഇളയ കുട്ടികളെ സംരക്ഷിക്കാന്‍ തുടങ്ങും. ആറുവയസു മുതല്‍ കന്നുകാലിക്കൂട്ടങ്ങളെ നയിച്ച് ലോകത്തിനെ നേരിടാന്‍ ഇറങ്ങും. കൈകകളും കാലുകളും ഉറയ്‌ക്കുമ്പോഴേയ്‌ക്കും കൃഷിപ്പണികളില്‍ സഹായിക്കാന്‍ തുടങ്ങും. മിക്കവാറും പേര്‍ നേരത്തേ മരിക്കും. നക്‌സലേറ്റുകള്‍ക്ക് മുമ്പും പിമ്പും ഇതാണ് സ്ഥിതി. പക്ഷേ, പലരില്‍ നിന്നും വാമൊഴിയായി ശേഖരിച്ച ഈ ചരിത്രത്തില്‍ നിന്ന് ഒരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞു. അതിതാണ്- തെണ്ടുപത്ത എന്ന ബീഡിയില പെറുക്കി വില്‍ക്കുന്നത് ആദിവാസികളുടെ ഊരുകളുടെ വരുമാനങ്ങളിലൊന്നാണ്. നൂറുകെട്ടുകളടങ്ങിയ ഒരു സേക്ട തെണ്ടു പത്തയ്‌ക്ക് നക്‌സല്‍ ആവിര്‍ഭാവത്തിന് മുമ്പ് ഇടനിലക്കാര്‍ നല്‍കിയിരുന്നത് രണ്ട് രൂപമുതല്‍ പത്തു രൂപവരെയാണ്. ഇപ്പോഴത് നൂറു രൂപമുതല്‍ 120 രൂപവരെ ഉയര്‍ന്നിരിക്കുന്നു. ദന്തേവാഡയുടെ തന്നെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത് 60 രൂപമാത്രമാണെന്നു കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം നിലയക്ക് തുടങ്ങിയും ചിലയിടങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ഉപദ്രവിക്കാതെയും നക്‌സലുകള്‍ സമാന്തരമായ ഒരു ലോകമിവിടെ സൃഷ്ടിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ പരിരക്ഷകള്‍ മുഴുവന്‍ അനുഭവിച്ച് ജീവിക്കുന്ന എന്നെ സംബന്ധിച്ചടത്തോളം അത് അപൂര്ണവും അപരിഷ്‌കൃതവും അസംബന്ധവുമാണ്. പക്ഷേ, എനിക്കറിയാം എന്റെ യുക്തിയല്ല, എന്റെ കാഴ്‌ചയല്ല, എന്റെ ഇസ്‌തിരിയിട്ട ജനാധിപത്യ ബോധമല്ല അവരെ നിര്ണയിക്കുന്നതെന്നും നയിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും.
****
ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയെ കുറിച്ച് എഴുതണമെന്നായിരുന്നു ദില്ലിപോസ്റ്റ് ആവശ്യപ്പെട്ടിരുന്നത്. ദന്തേവാഡയിലെ ബൈലാഡില്ലയിലെ ദേശീയ ഖനന കോര്‍പറേഷനും എസ്സാര്‍ സ്റ്റീല്‍ കമ്പിനിയുടെ പ്ലാന്റും ആദിവാസി പൊലീസും ജാര്‍ഖണ്ഡിലെ റ്റാറ്റാ സ്റ്റീല്‍സും ഒറീസയിലെ വേദാന്ത ഗ്രൂപ്‌സും ഈ വനമേഖലയിലെ വിഭവങ്ങള്‍ക്ക് മേലുള്ള നിരന്തരമായ ചൂഷണവും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ആദിവാസികള്‍ കൂട്ടത്തോടെ കുടിയൊഴിക്കപ്പെടുന്നതുമായിരുന്നു എഴുതേണ്ട വിഷയം. പക്ഷേ, ചുരുക്കി പറയാന്‍ മാത്രം ചെറുതല്ല, ഈ ജീവിതങ്ങള്‍. ശീലവും തൊഴിലുമായ പത്രഭാഷ വളഞ്ഞും പുളഞ്ഞും പരിധിയില്‍ നില്‍ക്കുന്നില്ല. നിക്‌പക്ഷത എന്ന കാപട്യം കുട പിടിക്കുന്നതുമില്ല.
ശ്രീജിത്തിന്റെ മറ്റൊരു ലേഖനം:
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി
Showing posts with label തീവ്രവാദം. Show all posts

Apr 18, 2010
Apr 12, 2010
മാവോയിസ്റ്റുകളും വികസനവും
മാവോയിസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടത് വെടിത്തിരകള്‍ കൊണ്ടല്ലെന്ന് സുനിത നരൈന്‍
ഛത്തീസ്ഗഢിലെ ദന്തേവാദ ജില്ലയില്‍ എഴൂപത്താറു പൊലീസുകാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കം നിയമവിരുദ്ധവും, തെറ്റുമാണ്. എന്നാല്‍ അതേ സമയം തന്നെ പല ഗ്രാമങ്ങളിലും, ഗിരിവര്‍ഗ പ്രദേശങ്ങളിലും അമര്‍ഷവും, സംഘര്‍ഷവും സൃഷ്ടിക്കുന്ന ദാരിദ്ര്യവും, ഒറ്റപ്പെടലും, നീതി നിഷേധവും നമുക്കു തള്ളിക്കളയാവുന്നതല്ല. കോണ്‍ഗ്രസ് പറയുന്ന പോലെ, ഈ വികസന സംബന്ധിയായ പ്രശ്നങ്ങള്‍ ദീര്‍ഘകാല പരിഗണന വേണ്ടതും , അടിയന്തിരമായി ചെയ്യേണ്ടത് നക്സലുകളെ തുടച്ചു നീക്കലുമല്ല. കാരണം, ഇവിടെ മുറിഞ്ഞതെന്തോ, അതു നമുക്കു ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പായും നമുക്കു പിന്നെ അതിനു കഴിഞ്ഞെന്നു വരില്ല.
ഇന്ത്യയുടെ ധാതു, ജല, വനസമ്പന്ന മേഖലകള്‍, സാമൂഹിക ജീവിത നിലവാരത്തിന്റെയും, വികസനത്തിന്റെയും കാര്യത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതിനെപ്പറ്റി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍, ഏറ്റവും പാവപ്പെട്ടവരാകുന്നതു? നാം ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥ മാറുന്നതു വരെ.
ഈ പ്രദേശങ്ങളിലുള്ള സമ്പുഷ്ട വിഭങ്ങങ്ങളിലുള്ള നമ്മുടെ കൂട്ടുകൊള്ളയുടെ ലാഭം പറ്റുന്നതു നക്സലുകളാണെന്നു നമുക്കറിയാം. നമ്മുടെ വീട്ടിലെത്തുന്ന വൈദ്യുതി ഈ ദേശത്തിന്റെ വിഭങ്ങങ്ങളില്‍ നിന്നാണുണ്ടാകുന്നതു. എന്നാല്‍, ഇവിടെ ജീവിക്കുന്നവരാകട്ടെ നിത്യവും ഇരുട്ടിലും. ഈ ധാതു സമ്പത്തിന്റെയും, വനസമ്പത്തിന്റെയും ഉടമകള്‍ അവരാണ്. അതിന്റെ ഗുണഫലങ്ങള്‍ പറ്റേണ്ടതും അവരാണ്. അതു നടക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ ഭൂമി പിടിച്ചു പറിക്കാന്‍ നമ്മള്‍ നിയമങ്ങളുണ്ടാക്കുന്നു. അവരുടെ കാടു കയ്യേറുന്നു, വെള്ളം വിഷലിപ്തമാക്കുന്നു, ജീവിതോപാധികള്‍ തച്ചുടക്കുന്നു. നമ്മുടെ ഈ വികസനം അവരെ എന്നന്നേക്കും നിസ്വരാക്കുന്നു.
ഇതാണു വാസ്തവമെന്നിരിക്കെ, നാം ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. നാം എത്രമാത്രം അസഹിഷ്ണുക്കളായി മാറി എന്നതിനു ഒരു ഉദാഹരണം പറയാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഖനനവും, പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച ഞങ്ങളുടെ പഠനം പുറത്തുവിടുന്ന വേള. ആ മുറി എന്തുവിലകൊടുത്തും ഭൂമി കൊള്ളയടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്പനികളുടെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. ഖനനത്തെയും, അതുമൂലമുള്ള ദാരിദ്ര്യത്തെയും, മറ്റു പ്രശ്നങ്ങളെയും കുറിച്ചുയര്‍ന്ന ശബ്ദങ്ങളെല്ലാം അവര്‍ ഓരിയിട്ടോടിച്ചു. ആ റിപ്പോര്‍ട്ടിന്റെ ആദ്യ പ്രതി പുറത്തിറക്കിയ ഗവര്‍ണര്‍ പോലും ഞങ്ങളെ, ഇത്തരം അസുഖകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍, തീവ്രവാദികള്‍ എന്നു മുദ്ര കുത്താന്‍ തിടുക്കം കാണിച്ചു. എങ്കിലും, ഞങ്ങളുടെ കണക്കുകളെയോ, വിശകലനങ്ങളേയൊ തള്ളിക്കളയാന്‍ അദ്ദേഹത്തിനായില്ല.
അടുത്ത ദിവസം, ഭരണകൂടം കുറെക്കൂടെ ഉത്സാഹശാലിയായി ഞങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. എന്നാല്‍ ഖനനത്തില്‍കൂടി ലഭിക്കുന്ന വരുമാനം, ഏതു വിധത്തിലാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നതു എന്നതിനെക്കുറിച്ചു യാതൊരു വിധ കണക്കുകളും അവര്‍ പുറത്തുവിട്ടില്ല. മാത്രമല്ല, ധാതുസമ്പന്നമേഖലകളില്‍ കമ്പനികള്‍ വരുത്തിവയ്ക്കുന്ന അതിഭീകര മലിനീകരണത്തെ എങ്ങനെയാണ് നിയമങ്ങളെ വളച്ചാടിച്ചും തുറന്ന ചൂഷണത്താലും തദ്ദേശവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന്റെ പൊരുളും അവര്‍ക്ക് വിശദീകരിക്കാനായില്ല. ഖനന നിയമങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരുദ്ധരെന്നു വിളിക്കാനായിരുന്നു ഭരണകൂടത്തിനു താത്പര്യം. ഞങ്ങള്‍ ഭരണകൂടത്തിനെതിരാണെന്നും, അതിനാല്‍ തന്നെ, നക്സലുകളുടെ പക്ഷത്തണെന്നും സമര്‍ത്ഥിക്കുകയായിരുന്നു അടുത്ത പടി. ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ അവര്‍ക്കൊപ്പം. ഇതു യുദ്ധത്തിന്റെ ലക്ഷണമാണ്. ഇതു നമുക്കു സമാധാനം തരില്ല.
നമ്മുടെ വെല്ലുവിളിയിതാണ്: ഒരു പ്രദേശത്തിന്റെ പ്രകൃത്യാ ഉള്ള സമ്പത്ത് അവിടെ താമസിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാനുതകുന്ന ഒരു സാമ്പത്തിക വളര്‍ച്ചാ മാതൃക എങ്ങനെ നമുക്കു സൃഷ്ടിക്കാം? ഉത്തരം ബുദ്ധിമുട്ടേറിയതാണ്. അപ്പോള്‍, ഈ പാവങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്നു നമുക്കു ചോദിക്കേണ്ടിവരും. കൂടാതെ, തങ്ങളുടെ മുറ്റത്ത് ഖനനം വേണോ എന്നും, തങ്ങളുടെ കാടു നശിപ്പിക്കണോ എന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്നു കൂടി നമുക്കു അംഗീകരിക്കേണ്ടി വരും. ജനാധിപത്യത്തെ നമുക്കു അല്പം ഗൗരവമായിത്തന്നെ കാണേണ്ടിയും വരും.
ഈ വസ്തുത അംഗീകരിച്ചാല്‍ നമുക്കു ഇന്നു നടക്കുന്ന വന്‍കിട വികസന പദ്ധതികള്‍ക്കെതിരായ ജനകീയ സമരങ്ങളെ മറ്റൊരു രീതിയില്‍ കാണേണ്ടി വരും. ഒറീസയിലെ നിയമഗിരി കുന്നുകളിലും, ചത്തീസ്ഗഡിലെ റ്റാറ്റായുടെ ഉരുക്കുനിര്‍മ്മാണശാലക്കെതിരേയും സമരം നടത്തുന്നവര്‍ വഴിതെറ്റിയവരോ, നക്സലുകളോ അല്ല. ഇവരുടെ ഈ എണ്ണമറ്റ കലാപങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഇതിനു മറുപടിയായി, നമുക്കു നാം ഇന്നു ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ പാടില്ല. അവരുടെ സന്ദേഹങ്ങളെ ദില്ലിയിലോ, മറ്റെവിടെയെങ്കിലൊ ഇരിക്കുന്ന ഒരു കമ്മിറ്റിയുടെ വിശകലനവിനോദങ്ങള്‍ക്കനുസരിച്ചു തള്ളിക്കളയാന്‍ പാടില്ല. ഈ മനുഷ്യര്‍ക്കു വേണ്ടതെന്തെന്നു തീരുമാനിക്കേണ്ടതു നമ്മളല്ല.
വികസന പദ്ധതികളില്‍മേല്‍ തദ്ദേശവാസികള്‍ക്കു തീര്‍പ്പുകല്പിക്കാനുള്ള അവകാശത്തെ നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍, അതു നമ്മെ കഠിനമായ ഒരു പദ്ധതിയിലേക്കു നയിക്കും. നമുക്കു അവരുമായി ഗൗരവമാം വണ്ണം സംവദിക്കേണ്ടി വരും, ആ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കേണ്ടിയും വരും. ഇതിനര്‍ത്ഥം ജനങ്ങളുടെ ധാതുസമ്പത്തു പിഴിഞ്ഞുള്ള ധനം അവരുമായി പങ്കു വയ്ക്കേണ്ടിവരുമെന്നതു കൂടിയാണ് -- അവര്‍ക്കു നമ്മള്‍ ഇപ്പോള്‍ കൊടുക്കുന്ന വിഷഗുളികകള്‍ പോരാതെ വരും. മാത്രമല്ല, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും, മുന്‍ഗണനകളും മാറ്റേണ്ടിവരും. ഇന്നു നിലനില്‍ക്കുന്ന വനങ്ങളാണ് നമ്മുടെ ജലവിഭവങ്ങളേയും, വന്യജീവികളേയും, നമ്മുടെ മലിനമല്ലാത്ത ഭാവിതന്നെയും കാത്തു സൂക്ഷിക്കുന്നതെന്നു നമുക്കു അംഗീകരിക്കേണ്ടി വരും. അപ്പോള്‍, പ്രകൃതിയെ സംരക്ഷിച്ച്, അതിന്റെ ഗുണഫലങ്ങളുത്പാദിപ്പിക്കാന്‍ വനവാസികള്‍ക്കു കൂടുതല്‍ പണം നല്‍കേണ്ടിയും വരും.
എല്ലാറ്റിലും ഉപരിയായി, ഈ വിമതശബ്ധങ്ങള്‍ക്കു ചെവികൊടുക്കുകയാണെങ്കില്‍, നമുക്കു വികസനത്തെ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരും. നമ്മുടെ കാടുകളിലുള്ള കല്‍ക്കരിയും, ബോക്സൈറ്റും ഒന്നടങ്കം ഊറ്റിയെടുക്കാന്‍ പറ്റില്ല എന്നും നമുക്കു സമ്മതിക്കേണ്ടിവരും. വളര്‍ച്ചക്കായി നമ്മുടെ ധാതു സമ്പത്തിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ നമുക്കു അതീവശ്രദ്ധാലുക്കളാകേണ്ടി വരും. കുറഞ്ഞ ഉറവിടങ്ങള്‍ കൊണ്ട് നമുക്കു കൂടുതല്‍ ചെയ്യേണ്ടി വരും. ഈ ദരിദ്രര്‍ നമ്മെ പഠിപ്പിക്കുന്നതിതാണ്: ഭൂമിയെ പരുക്കേല്പ്പിക്കാതെ നടക്കൂ. അതിനു നമ്മള്‍ വെടിത്തിരകള്‍ കൊണ്ടല്ല അവര്‍ക്കു മറുപടി കൊടുക്കേണ്ടത്.
പരിസ്ഥിതി പ്രവര്‍ത്തകയായ ലേഖിക 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡി'ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Apr 7, 2010
പേഷാവറിന്റെ ജാലികപ്പഴുതിലൂടെ
സാനിയാ മിര്‍സ ഒരു പാകിസ്ഥാനിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ക്കും തീവ്രവാദികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായിരിക്കുകയാണ്. താക്കറെമാരും മാധ്യമപ്രഭുക്കളും ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ വിരോധത്തില്‍ വിളവെടുപ്പു നടത്തുമ്പോള്‍ ആ രാജ്യത്തിലേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ യാത്രകള്‍ ഓര്‍ത്തെടുക്കുകയാണ് എ റശീദുദ്ദീന്‍
ലാഹോറില്‍ നിന്നും പേഷാവറിലേക്കുള്ള യാത്ര. ഇന്ത്യയെ കുറിച്ച് അഹങ്കാരം തോന്നിപ്പോയ ചില സ്വകാര്യ നിമിഷങ്ങളുടെ ഇന്നും ഒളിമങ്ങാത്ത എന്റെ ഓര്‍മകളാണത്. സുരക്ഷാചിട്ടവട്ടങ്ങളും, വാഹനസൗകര്യവും കൊണ്ട് പാകിസ്ഥാനികള്‍ നമ്മളെ അതിശയിപ്പിച്ചിരുന്നു. അന്നാട്ടിലെ റോഡുകളുടെ നിലവാരവും കൊതിപ്പിക്കുന്നതായിരുന്നു. ഇത്ര മണിക്ക് പുറപ്പെടുമെന്നും, ഇന്ന സമയത്ത് എത്തിച്ചേരുമെന്നും പറഞ്ഞാല്‍ കടുകിട പിഴയ്ക്കാത്ത സമയക്രമം. പട്ടാളഭരണത്തിന് അങ്ങിനെ ചില വശങ്ങള്‍ കൂടിയുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ കാലത്തെ കുറിച്ചും കഥകള്‍ വേണ്ടുവോളമില്ലെ? തത്വത്തില്‍ അതു തന്നെയായിരുന്നു പട്ടാളഭരണവും. അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ അന്നാട്ടിലെ ജനാധിപത്യത്തെ അപേക്ഷിച്ച് മുഷര്‍റഫിനും കൂട്ടര്‍ക്കും എടുത്തുപറയാവുന്ന പലതും ചെയ്യാനായി. വെള്ളവും വെളിച്ചവും റോഡും വിദ്യാലയങ്ങളും പാകിസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലുമെത്തി. പാകിസ്ഥാന്റെ ഉള്‍പ്രദേശങ്ങളുടെ ഈ പ്രത്യേകത അടുത്തു കാണാന്‍ എനിക്ക് ആദ്യം അവസരമുണ്ടായത് 2005ലാണ്. ഭൂകമ്പം റിപോര്‍ട്ട് ചെയ്യാന്‍ പോയ നാളുകളില്‍. ഇസ്ലാമാബാദില്‍ നിന്നും മുസഫറാബാദിലേക്കുള്ള മലമ്പാതകളിലൂടെ 'പഠാണി' ഡ്രൈവര്‍മാരുടെ കൂടെ വീശിയൊടിഞ്ഞു കയറി പോകുമ്പോള്‍ കപ്പലിന്റെ മുകള്‍തട്ടിലിരിക്കുന്ന ലഘവത്വമാണ് അനുഭവപ്പെടുക. മലപ്പുറത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കെളച്ചു വിടാന്‍' പറ്റിയ റോഡുകളായിരുന്നു അത്. ബട്ഗ്രാമിലും മാന്‍സേരയിലും, ബാലക്കോട്ടിലുമൊക്കെ കുഗ്രാമങ്ങളില്‍ പോലും നല്ല വൈദ്യുതി വെളിച്ചം. നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടുപോയ ആ രാത്രികാല യാത്രകളുടെ ഓര്‍മകള്‍ക്ക് ഒരു കൊള്ളിയാന്റെ നഭസ്.
ബേനസീര്‍ ഭുട്ടോ കൊല്ലപ്പെട്ടപ്പോഴാണ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ കൂടി പാകിസ്‌ഥാന്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായത്. പേഷാവറില്‍ പോകണമെന്ന് മുമ്പത്തെ തവണ നടക്കാതെ പോയ ആഗ്രഹം അക്കുറി സാധിച്ചു. ബേനസീറിന്‍െറ മരണമാണ് പാകിസ്‌ഥാനില്‍ പര്‍വേസ് മുഷര്‍റഫിന്‍െറ പതനത്തിന് തുടക്കമിടുന്നത്. തെരുവുകളിലെ ബോംബുസ്‌ഫോടനങ്ങള്‍ തീവ്രവാദികളുടെ ഉത്സവമായി മാറിയ ആസിഫ് സര്‍ദാരി ഭരണകാലം അന്ന് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. പേഷാവര്‍ നഗരത്തിന് ഏഴു മണിവരെയെങ്കിലും അന്ന് `ജീവനു'ണ്ടായിരുന്നു. ഇപ്പോഴൊരു പക്ഷേ അവിടെ നട്ടുച്ചക്കു പോലും മനുഷ്യന്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നുണ്ടാവണം. ഡ്യൂറന്‍റ് ലൈനിന്‍െറ ഇരുവശത്തും വിളയാടുന്ന താലിബാന്‍ തെമ്മാടികളെ കുറിച്ച് ഒരു സീരീസ്; അതിര്‍ത്തി ഗാന്‌ധി ഖാന്‍ അബ്‌ദുല്‍ ഗഫാര്‍ ഖാന്‍െറ ചര്‍സദ്ദയിലെ വീട്ടില്‍ ഒരു സന്ദര്‍ശനം; `ചരസ് കി ഗലി'യില്‍ പോയി മൂക്കുമുട്ടെ കറാഹി ഖോശ്‌ത്; ഒത്താല്‍ സൂഫികളോടൊപ്പം ഒരു സംഗീത നിശ - അതിരുവിട്ട ആഗ്രഹങ്ങളായിരുന്നു ഇവയെല്ലാം. ആതിഥേയനായ സുബൈര്‍ അഹമ്മദ് പരിഹസിക്കാന്‍ തുടങ്ങി. പേഷാവറിലെത്തുന്നതുവരെ എനിക്ക് അസ്സല്‍ വട്ടായിരിക്കണം. കിസ്സാകഹാനി ചൗക്കിനെ കുറിച്ചും ബാലാഹിസ്സാര്‍ കോട്ടയെ കുറിച്ചും വായിച്ചറിഞ്ഞ, സുന്ദരികള്‍ പര്‍ദ്ദക്കുള്ളിലൂടെ വെള്ളാരങ്കണ്ണെറിയുന്ന, എന്നോ വരുന്ന അതിഥിക്കു വേണ്ടി അറുക്കാനായി വീട്ടിനു മുമ്പില്‍ നിത്യവും ആടിനെ കെട്ടിയിടുന്ന, ആതിഥ്യം നിരസിച്ചാല്‍ തോക്കുകൊണ്ട് ഉപചാരമര്യാദ പഠിപ്പിക്കുന്ന പത്താന്‍മാരുടെ പേഷാവര്‍ നഗരം ചത്തുപോയിരുന്നു.
പേഷാവറില്‍ നിന്ന് സുദീര്‍ഘവും അപകടകരവുമായ യാത്ര കഴിഞ്ഞെത്തുന്ന ചര്‍സദ്ദയില്‍ അതിര്‍ത്തി ഗാന്‌ധിയുടെ വീട്ടിനു പുറത്തെ `ഹുജുറ'യില്‍ കാത്തിരുന്നു മുഷിഞ്ഞതല്ലാതെ ഇന്ത്യയില്‍ നിന്നെത്തിയ അതിഥിയെ കാണാന്‍ ആരും വന്നില്ല. ഗഫാര്‍ഖാന്‍െറ ചെറുമകന്‍ അസ്‌ഫന്ദിയാര്‍ വലിഖാനെ ഫോണില്‍ വിളിച്ച് അനുവാദം തേടിയിരുന്നുവെങ്കിലും യാദൃശ്‌ചികമായി വന്ന രാഷ്‌ട്രീയ തിരക്കുകള്‍ക്കിടയില്‍ പെട്ട് അദ്ദേഹത്തിന് കറാച്ചിയിലേക്കു പോവേണ്ടി വന്നു. രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്‌ത അദ്ദേഹത്തിന്‍െറ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും `വിശ്രമ'ത്തിലായിരുന്നു. ഡസന്‍ കണക്കിന് അതിഥികളെ സ്വീകരിക്കാന്‍ കഴിയുന്ന ഹുജുറയില്‍ പത്താന്‍കാരുടെ ആതിഥേയ മര്യാദകളൊന്നും കാണാനുണ്ടായിരുന്നില്ല. `ചിമി കമാ മഹ്‌വി സവെന്താ സണാ ലേലാദാ' എന്ന വരികള്‍ അര്‍ധനഗ്‌നയായ ഒരു സ്‌ത്രീയുടെ ചിത്രത്തോടൊപ്പം ചുവരില്‍ തൂക്കിയിട്ടത് കാണാം. വലിഖാന്‍ കുഞ്ഞായിരിക്കവെ മരിച്ചു പോയ അവരുടെ അമ്മയുടെ ഓര്‍മ്മയാണിതെന്ന് വേലക്കാരന്‍ പറഞ്ഞുതന്നു. പുഷ്‌തുവും ഉറുദുവും കൂടിക്കലര്‍ന്ന വാക്കുകളില്‍ അയാള്‍ വിശദീകരിച്ച അര്‍ഥം സ്‌ത്രീത്വത്തിന്‍െറ സാര്‍വ്വലൗകികതയെ കുറിച്ച എന്തോ ഫിലോസഫിയായിരുന്നു. എനിക്കത് ശരിക്കും മനസ്സിലായില്ല.
എഫ്‌എം ചാനലുകളിലൂടെ മുല്ലമാര്‍ നാടുഭരിക്കുന്ന, തോക്കുകള്‍ പച്ചമല്‍സ്യം കണക്കെ മാര്‍ക്കറ്റില്‍ പരസ്യമായി വില്‍പ്പനക്കു വച്ചിരുന്ന, അരാജകത്വത്തിന് അന്തര്‍ദേശീയ സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന വലിയൊരു പ്രഹേളികയാണ് ഇപ്പോഴത്തെ പേഷാവര്‍. പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍, പ്രത്യേകിച്ചും ഇംഗ്‌ളീഷ് മീഡിയങ്ങളില്‍, നിരന്തരമായി ബോംബുകള്‍ പൊട്ടി. സ്‌ത്രീകളുടെ പൊതുജീവിതത്തിന് താലിബാന്‍െറ നിരോധനാജ്‌ഞ. സിനിമാ തിയേറ്ററുകള്‍ അടഞ്ഞു പോയിരുന്നു. സൂഫികളുടെ ഗലികളിലെ മഹ്‌ഫിലുകളില്‍ ഹാര്‍മോണിയങ്ങള്‍ക്ക് കാറ്റു പടരുന്നുണ്ടായിരുന്നില്ല. സിരകളിലെ ചരസ്സും ഉലകളുടെ സംഗീതവും പകരുന്ന എല്ലാതരം ലഹരികളും ഖൈബറിലെയും കാബൂളിലെയും മുല്ലമാര്‍ നിയമം പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. ചരസ് കീ ഗലിയില്‍ അറുത്തുതൂക്കുന്ന ആടുകളുടെ എണ്ണം പ്രതിദിനം ഒന്നോ രണ്ടോ ആയി ചുരുങ്ങി.
അഞ്ച് മണി കഴിയുന്നതോടെ തന്നെ നഗരം ശൂന്യതയിലേക്ക് കൂപ്പുകുത്താനാരംഭിച്ചു. ഒറ്റക്കിറങ്ങാന്‍ ആണുങ്ങള്‍ പോലും ഭയപ്പെടുന്ന ഭീകരത. നഗരത്തില്‍ അല്‍പ്പസമയം തപ്പിത്തടഞ്ഞു നിന്നാല്‍ ഏതൊരാളും അപകടത്തില്‍ പെട്ടതുതന്നെ. തണുപ്പില്‍ ചുരുണ്ടുമടങ്ങി നടക്കുന്നതു പോലെ തോന്നിക്കുന്ന ചത്‌റാവല്‍ തൊപ്പിക്കാരില്‍ നിന്ന് കമ്പളത്തിനിടയിലെ എകെ.47ഉം വലിച്ചൂരി ഫിദായീനുകള്‍ നടന്നെത്തുമായിരുന്നു. സ്‌ത്രീകളുടെ കിളിയൊച്ചകള്‍ നിലച്ച, ഏതോ പടുകൂറ്റന്‍ ലേബര്‍ ക്യാമ്പുപോലെ തോന്നിച്ച നഗരം. വടക്കന്‍ പ്രവിശ്യകള്‍ ഒഴികെയുള്ള പാകിസ്‌ഥാന്‍െറ ചിത്രം ഇതായിരുന്നില്ല. കടുംവര്‍ണങ്ങളിലുളള ചാദറുകളും വളകളും ചുറ്റി, `ലംബീ ജുദായി' പാടാനിരിക്കുന്ന രേഷ്‌മയെ ആണ് അലസഗമനം നടത്തുന്ന പഞ്ചാബി സുന്ദരികള്‍ ഓര്‍മ്മിപ്പിക്കുക. `ഒതുക്ക'മില്ലാത്ത പഞ്ചാബി പെണ്ണുങ്ങളെ കൊണ്ട് നിറഞ്ഞ ലാഹോര്‍ മാര്‍ക്കറ്റുകളും മുടിയഴിച്ചിട്ട് ദ്രുതതാളങ്ങളില്‍ തലയറഞ്ഞു പാടുന്ന ആബിദാ പര്‍വീന്‍െറ ഹൈദരാബാദും, ചുണ്ടു ചുവപ്പിച്ച കൊച്ചമ്മമാര്‍ മദാലസരായി സമയം കൊല്ലാനിറങ്ങുന്ന ഇസ്‌ലാമാബാദും പേഷാവറിലെത്തുന്നവരുടെ പകല്‍കിനാവുകളായി മാറുന്നു. ആ നഗരങ്ങളൊന്നും പാകിസ്‌ഥാനിലേ ആയിരുന്നില്ലെന്ന് തോന്നിപ്പോകും.
മുഖാവരണമണിയാത്ത സത്യങ്ങള്‍
സുരക്ഷിതത്വം ഭയന്ന് ആളുകള്‍ യാത്ര ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ഈ നഗരത്തിലേക്ക് ദല്‍ഹിയിലെ പാക് ഹൈക്കമീഷന്‍ എനിക്ക് വിസ നല്‍കിയതു തന്നെ അല്‍ഭുതമായിട്ടു തോന്നി. പക്ഷെ `ദയേവൂ എക്‌സ്‌പ്രസ്' അവലംബിക്കാവുന്ന യാത്രമാധ്യമായിരുന്നു. വഴിയിലൊരിടത്തും ആളെ എടുക്കാതെയും സുരക്ഷാ സൈനികരുടെ കാവലുള്ള പ്രത്യേക മതില്‍ക്കെട്ടുകള്‍ക്കകത്ത് മാത്രം വിശ്രമത്തിന് നിര്‍ത്തിയുമുള്ള പാകിസ്‌ഥാന്‍കാരുടെ `ബസ്സുവിമാനം'. രാത്രി എട്ടുമണിയോടെയാണ് എക്‌സ്‌പ്രസ് ലാഹോറിലെ അഡ്ഡയില്‍ നിന്നു പുറപ്പെട്ടത്. ഓരോ യാത്രക്കാരനും അകത്തു കയറുന്നത് പൂര്‍ണമായ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം. യാത്ര ആരംഭിക്കുന്നതിനു മുമ്പെ പാകിസ്‌ഥാന്‍ പൊലീസ് ഓരോ സീറ്റിലും വന്ന് യാത്രക്കാരുടെ മുഖങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ നഗരാതിര്‍ത്തിയിലും ഈ ഫോട്ടോയെടുപ്പ് ആവര്‍ത്തിക്കുന്നുണ്ട്. ക്യാമറ, ലാപ്‌ടോപ് മുതലായവ ഒഴികെ മറ്റ് ലഗേജുകള്‍ സീറ്റില്‍ അനുവദിക്കുന്നില്ല. എക്‌സ്‌റേ മെഷീനില്‍ ഇട്ടതിനു ശേഷം അവ നേരെ ബസിന്‍െറ കീഴ്‌ഭാഗത്തെ ലോക്കറുകളിലേക്ക് എടുത്തുമാറ്റും. വിമാനത്തിലെ പോലെ ലഗേജുകള്‍ക്ക് `ടാഗ്' കെട്ടി `കൗണ്ടര്‍ഫോയില്‍' തിരികെയേല്‍പ്പിക്കും. ബസ് പുറപ്പെടുന്നതുവരെ നിങ്ങള്‍ക്ക് ലോഞ്ചില്‍ വിശ്രമിക്കാം. വിദേശനിര്‍മ്മിത എയര്‍കണ്ടീഷന്‍ഷഡ് ബസുകളാണിത്. പാകിസ്‌ഥാനിക്ക് നമ്മളെ പോലെ സ്വന്തമായി ടാറ്റയും അശോക് ലൈലാന്‍ഡുമൊന്നുമില്ല. അവരുടെ റോഡിലൂടെ മേഴ്‌സിഡസ് ബെന്‍സും മാര്‍ക്കോപോളോയും ദയേവുവും വോള്‍വോയുമൊക്കെയാണ് ചീറിപ്പായുന്നത്. സീറ്റിനടിയില്‍ നിന്ന് ഒരു കുഷ്യന്‍ മുന്നോട്ടു വലിച്ചിട്ടാല്‍ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ കാലു നീട്ടിവയ്ക്കുന്ന സൗകര്യത്തോടെ കിടന്നുറങ്ങാം. ചായയും ലഘു പാനീയവുമൊക്കെ റ്റിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. സുബൈദ എന്ന അതീവസുന്ദരിയായ ഒരു പഞ്ചാബി യുവതിയാണ് `ബസ് ഹോസ്‌റ്റസ്'. ഡ്രൈവറെ അവള്‍ പരിചയപ്പെടുത്തിയത് `ക്യാപ്‌റ്റന്‍' മന്‍സൂര്‍ അഹമ്മദ് ഖാന്‍ എന്നാണ്. തലയില്‍ സവിശേഷമായ ഒരു തൊപ്പിവെച്ച, നിറയെ ബട്ടനുകളും ബക്കിളുകളുമുള്ള കോട്ട് ധരിച്ച മന്‍സൂര്‍ അഹമ്മദ് ഖാന്‍െറ `എടുപ്പ്' പൈലറ്റിനേക്കാള്‍ ഒട്ടും മോശമായിരുന്നില്ല. ശരിക്കും `കപ്‌ത്താന്‍' തന്നെ!
ദൈവമേ ഈ വാഹനത്തെ മനുഷ്യന് അധീനപ്പെടുത്തിത്തന്ന നീയാണ് മഹാന്‍' എന്ന പ്രാര്‍ത്ഥനയോടെ ബസ് മുന്നോട്ടുരുണ്ടു. തങ്ങളുടേത് `ഇസ്‌ലാമിക രാജ്യ'മാണെന്ന ഒരുതരം ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ബസ് ഹോസ്‌റ്റസാണ് പ്രാര്‍ത്ഥന ചൊല്ലിത്തരുന്നത്. ബഹളം ഒന്നടങ്ങിയപ്പോഴേക്കും നഗരാതിര്‍ത്തി പിന്നിടാറായി. ഇനിയങ്ങോട്ട് കോണ്‍ക്രീറ്റില്‍ പണിത നാലുവരിപ്പാതയാണ്. റേഡിയല്‍ ടയറിന്‍െറ നനുത്ത ശബ്‌ദം മാത്രമുണ്ട് കൂട്ടിന്. ബസിലെ ടിവിയില്‍ ഏതോ പാകിസ്‌ഥാന്‍ സിനിമയുടെ തുടക്കം. ഓരോ യാത്രക്കാരനും സുബൈദ ഇയര്‍ഫോണ്‍ കൊണ്ടുത്തന്നു. സിനിമയുടെ ഒച്ചയും ബഹളവും അടിച്ചേല്‍പ്പിക്കാത്ത ആ രീതിയിലും ചില സൂക്ഷ്‌മതകളുണ്ട്. പാക് സൂപ്പര്‍സ്‌റ്റാര്‍ നായകനായ ഷാന്‍ ആണ് അഭിനയിക്കുന്നത്. കഷ്‌ടിച്ച് പത്തു മിനിറ്റ് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. അസഹനീയമെന്ന് എനിക്കു മാത്രമല്ല തോന്നിയത്. തൊട്ടുമുമ്പിലെ സീറ്റിലിരുന്ന രണ്ട് പര്‍ദ്ദാ ധാരിണികളിലൊരാള്‍ സുബൈദയെ വിളിക്കാനുള്ള ബട്ടന്‍ അമര്‍ത്തി. അവരുടെ മുഖത്ത് കണ്ണുകളുണ്ടെന്നതിന് തെളിവ് രണ്ട് ജാലികകള്‍ മാത്രം. ബുര്‍ഖയുടെ തനി പാരമ്പര്യരൂപം. ഒരു ബഹളത്തിന് തയാറെടുത്തു നില്‍ക്കുന്ന അവരുടെ സംഭാഷണം ഞാന്‍ മനസ്സില്‍ പ്രതീക്ഷിച്ചു. തങ്ങള്‍ക്കിഷ്‌ടമല്ലെങ്കില്‍ ആരും സിനിമ കാണേണ്ട എന്നതായിരിക്കണം അവര്‍ പറയാന്‍ പോകുന്നത്. `തുമാരെ ബസ് മേം ഹിന്ദുസ്‌ഥാന്‍ കാ കോയി മൂവി നഹീം ഹൈക്യാ' അവരുടെ പതിഞ്ഞ ചോദ്യം. ഇന്ത്യയുടെ സിനിമകള്‍ ഒന്നുമില്ലേയെന്ന്! തൊട്ടുപിന്നിലായിരുന്നതു കൊണ്ട് എനിക്കത് വ്യക്‌തമായി കേള്‍ക്കാമായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. പാകിസ്‌ഥാന്‍െറ ഈ അറുബോറന്‍ സിനിമക്കു പകരം ഇന്ത്യയുടെ സിനിമ കാണിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പര്‍ദയെ കുറിച്ച്, വിശിഷ്യ പേഷാവറിലേക്കു പോകുന്ന ബസിലെ യാത്രക്കാരിയായ അവരുടെ ആ നിര്‍ബന്‌ധിതമായ വേഷത്തെ കുറിച്ച് എനിക്ക് സഹതാപം തോന്നി. അല്‍പ്പസമയം കൊണ്ടുതന്നെ വേറെയും സീറ്റുകളില്‍ നിന്ന് ഉച്ചത്തില്‍ ഇതേ ആവശ്യമുയരാന്‍ തുടങ്ങി. പെട്ടെന്നുതന്നെ റ്റിവി സ്ക്രീനില്‍ നിന്നും ഷാന്‍ അപ്രത്യക്ഷനായി. 'ദില്‍വാലെ ദുല്‍ഹനിയാ ലേജായേംഗെ...' കാജോളും ഷാരൂഖ് ഖാനും അടിച്ചുപൊളിച്ച ബോളിവുഡിന്‍െറ സൂപ്പര്‍ഹിറ്റ് സിനിമ. പേഷാവര്‍ നഗരം പക്ഷെ പുതിയൊരു ലോകമായിരുന്നു. അവിടത്തെ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ സിനിമകളുടെയെന്നല്ല പാട്ടുകളുടെ സിഡികള്‍ പോലും കിട്ടാനുണ്ടായിരുന്നില്ല. വീട്ടിനു മുകളില്‍ റ്റെലിവിഷന്‍ ആന്‍റിനകള്‍ സ്‌ഥാപിക്കണമെങ്കില്‍ പോലും അവര്‍ക്ക് താലിബാനെ ഭയപ്പെടണമായിരുന്നു.
`കബായിലീ ഇലാഖ'കള്‍ക്കു പുറത്തെ ജനങ്ങളുടെ കാര്യം ഇതായിരുന്നില്ല. ഇന്ത്യയിലെ സിനിമാതാരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും സിന്‌ധിലെയും പഞ്ചാബിലെയും സ്വന്തം വീട്ടിലെ കുട്ടികളെ പോലെ സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. പാകിസ്‌ഥാനിലെ ആഴ്‌ചച്ചന്തകളില്‍ റാണി മുഖര്‍ജിയും ഐശ്വര്യറായിയും പ്രീതിയും സോനാലിയും കരീനയും മനീഷയുമൊക്കെ എല്ലായിടത്തും തൂങ്ങിക്കിടന്നു. പുരുഷന്‍മാരായ മിക്ക ബോളിവുഡ് നടന്‍മാരുടെയും മുഴുകായ കളര്‍ ചിത്രങ്ങള്‍ കിട്ടാനുണ്ടായിരുന്നു. സ്വീകരണമുറിയില്‍ തൂക്കിയിടാനായി ജനങ്ങള്‍ വിലകൊടുത്തു വാങ്ങുന്നവരുടെ കൂട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു മുമ്പില്‍. ഭുട്ടോ കുടുംബത്തിന്‍െറ കബറുകള്‍ സ്‌ഥിതി ചെയ്യുന്ന ലാര്‍ഖാനയില്‍ നിന്ന് മോഹന്‍ജദാരോവിലേക്കുള്ള വഴിയില്‍ കണ്ട ചെറിയൊരു അങ്ങാടിയില്‍ വണ്ടി നിര്‍ത്തി വെറുതെ ഗ്രാമീണരോടു സംസാരിച്ചു. ഇന്ത്യയിലെ സിനിമകളെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചും. ക്രിക്കറ്റിന്‍െറ കാര്യത്തില്‍ ഒരു പൊടിപോലും അവര്‍ വിട്ടുതരാന്‍ ഒരുക്കമുണ്ടായിരുന്നില്ല. ശുഐബ് അഖ്‌തറിനോളം പോന്ന ഒരു ബൗളര്‍ ലോകത്ത് എവിടെയുമില്ലെന്ന് അവര്‍ വാതുവച്ചു. പക്ഷെ സിനിമയുടെ കാര്യത്തില്‍ അവര്‍ ബോളിവുഡിനു മുമ്പില്‍ സുല്ലിട്ടു. `ഇതര്‍ കാ സബ് ബേകാര്‍ ഹൈ. വോ സബ് തുമാരാ വഹാം അഛാ ബന്‍താ ഹൈ'. തങ്ങളുടെ സംഗീതത്തെ കുറിച്ച് അവര്‍ മേനി പറഞ്ഞു. റാഹത്ത് ഫത്തേ അലി ഖാനും ശഫാഖത്തും ഇന്ത്യയില്‍ നേടുന്ന സ്വീകാര്യത പാകിസ്‌ഥാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമകള്‍ തിയേറ്ററുകളില്‍ കാണിക്കണമെന്ന ആവശ്യത്തെ കുറിച്ച് പാക് ഭരണകൂടം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതും ഇതേ കാലത്താണ്. ആദ്യത്തെ ഇന്ത്യാ പാക് യുദ്ധത്തിനു ശേഷം 1965ലാണ് പാകിസ്‌ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. പക്ഷെ പാക് മാര്‍ക്കറ്റുകളില്‍ ബോളിവുഡിലെ ഏത് സിനിമയുടെയും സിഡികള്‍ യഥേഷ്‌ടം കിട്ടാനുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ തട്ടിയും തടഞ്ഞുമെത്തുന്ന ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ ലാഹോറിലെ സോസോ വേള്‍ഡ്, നിഷാത്ത് തുടങ്ങിയ തിയേറ്ററുകളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. ലാഹോറിലെ പഴയ നഗരിയില്‍ ഇതെ കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി പാകിസ്‌ഥാനിലെ പത്രങ്ങളില്‍ കണ്ടു. പാക്, അഫ്‌ഗാന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ശബ്ബിസ്‌ഥാന്‍, ഓഡിയോണ്‍ തിയേറ്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ വാഗ്വാദങ്ങള്‍.
ശാശരിക്കാരന്‍െറ സത്യസന്‌ധത
ഇന്ത്യയെന്നാല്‍ അവര്‍ക്ക് വികസനത്തിന്‍െറയും സംസ്‌കാരത്തിന്‍െറയും പ്രതീകമായിരുന്നു. ലാഹോറിലെ മാര്‍ക്കറ്റുകളില്‍ `ഇന്ത്യ'യില്‍ നിന്നും വന്ന ചരക്കുകള്‍ക്കായിരുന്നു പ്രിയം. ഗോല്‍കപ്പയും കുല്‍ഫിയും ദില്ലിയുടെ പേരില്‍ വില്‍ക്കുമ്പോഴായിരുന്നു ആവശ്യക്കാര്‍ കൂടുതലെത്തിയത്. ദില്ലിയിലേക്കും അമൃത്‌സറിലേക്കുമുള്ള ദൂരം എഴുതിവച്ച ലാഹോറിലെ നാഴികക്കല്ലുകള്‍ ഇന്നും പിഴുതെടുത്തിട്ടില്ല. ഭൂതകാലത്തിലേക്കുള്ള വഴിയടയാളമായി അവ നിലകൊള്ളുന്നു. അവിടത്തെ പഴയ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ പേരുകളിലുള്ള സ്‌മാരകങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്. ലാഹോര്‍ എന്ന നഗരം പോലും രാമന്‍െറ മകനായ ലവന്‍െറ (ഉറുദുവില്‍ ലഹ്) പേരില്‍ നിന്നാണ് രൂപം കൊണ്ടത്. തങ്ങളുടെ ഏതെങ്കിലുമൊരു പുണ്യവാളന്‍െറ പേരിലേക്ക് അവര്‍ക്കും ഈ നഗരത്തെ ചേര്‍ത്തെഴുതാമായിരുന്നു. പക്ഷെ ബോംബെക്കും മദ്രാസിനും ബാംഗ്‌ളൂരിനും സംഭവിച്ച ദുരന്തം ലാഹോര്‍ ഇതുവരെ നേരിട്ടിട്ടില്ല. ലാഹോറില്‍ ഇപ്പോഴും ഒറ്റപ്പെട്ട ഏതാനും ഹിന്ദുക്കള്‍ താമസിക്കുന്നുണ്ട്. പക്ഷെ പൊതുജീവിതത്തില്‍ അവരുടെ സാന്നിധ്യമില്ല. ദില്ലിയിലെ പോലെ ഗംഗാറാം ഹോസ്‌പിറ്റല്‍ അതേ പേരില്‍ ലാഹോറിലുമുണ്ട്. ഗുലാബ് ദേവി ഹോസ്‌പിറ്റല്‍, ജാന്‍ കി ദേവി ഹോസ്‌പിറ്റല്‍, ദയാല്‍സിംഗ് കോളേജ് എന്നിവയും. പഴയ പേരുകളാണ് നിലനിര്‍ത്തുന്നത്. ലാഹോറിലെ പ്രശസ്‌തമായ മുഗള്‍ സ്‌മാരകമാണ് ശാഹി കില. നമ്മുടെ ചെങ്കോട്ട തന്നെ. അതിന്‍െറ മതിലുകളില്‍ രാജാ രഞ്‌ജിത് സിംഗിന്‍െറയും ചില ഹിന്ദുദൈവങ്ങളുടെയും ചിത്രങ്ങള്‍ മായ്‌ക്കാതെ ബാക്കിവച്ചിട്ടുണ്ട്. രഞ്‌ജിത് സിംഗ് ഇടക്കാലത്ത് മുഗളന്‍മാരെ കീഴടക്കി ലാഹോര്‍ പിടിച്ചെടുത്തിരുന്നുവല്ലോ. എനിക്ക് അത് കണ്ടപ്പോള്‍ അതിശയമാണ് തോന്നിയത്. രഞ്‌ജിത് സിംഗിന്‍െറയും ഹിന്ദുദൈവങ്ങളുടെയും ചിത്രം മായ്‌ച്ചു കളയാന്‍ അവര്‍ക്ക് ആരെയും ഭയക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ചിത്രങ്ങള്‍ നിലനിര്‍ത്താനായിരുന്നു പാകിസ്‌ഥാനികള്‍ക്ക് ഇഛാശക്‌തിയുടെ ആവശ്യമുണ്ടായിരുന്നത്. വാജ്പായി ലാഹോറിലേക്കു പോയപ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിച്ചതിന് അറസ്‌റ്റിലായ റാശിദ് ദാവൂദ് എന്ന ചെറുപ്പക്കാരനെ ലാഹോര്‍ യൂനിവേഴ്‌സിറ്റിയില്‍ വച്ച പരിചയപ്പെട്ടു. വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ മതമൗലികവാദിയായിരുന്ന റാശിദ് പക്ഷെ ഭൂതകാലവുമായി തികഞ്ഞ സൗഹാര്‍ദത്തിലായിരുന്നു. ബാല്‍ താക്കറെയെ ഏറ്റുപിടിക്കുന്ന ഇന്ത്യക്കാരന് ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം വൈരാഗ്യത്തിന്‍െറ തുടര്‍ച്ചയാവുകയാണല്ലോ സംഭവിക്കുന്നത്.
ഇപ്പോള്‍ സാനിയാ മിര്‍സ ഷൊയബ് മാലിക്കിനെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്തയോട് അന്നാട്ടുകാര്‍ എങ്ങിനെയാവും പ്രതികരിക്കുയ എന്നന്നത് ഓര്‍ത്തുനോക്കാവുന്നതേ ഉള്ളൂ. അവര്‍ക്കത് സ്വാഭാവികമായും ഉല്‍സവമായി മാറും. ദേശീയ പതാകാ വിവാദവും മിനി സ്‌കര്‍ട്ട് വിവാദവുമായി സാനിയയെ എന്നും പിന്‍കാലില്‍ നിര്‍ത്താന്‍ മല്‍സരിച്ച നമ്മുടെ മാധ്യമങ്ങള്‍ക്ക് ചളിവാരിയെറിയാനുള്ള അടുത്ത അവസരമായി സ്വാഭാവികമായും ഈ വിവാഹം മാറുകയും ചെയ്യും. സാനിയ മിര്‍സ കാണിച്ചത് ബുദ്‌ധിമോശമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശുഐബിനെ പോലുള്ള ഒരുത്തനെയല്ലാതെ അവള്‍ക്ക് വേറെയാരെയും കിട്ടാത്തത് ഇന്ത്യയിലെ യുവാക്കള്‍ക്ക് മൊത്തത്തില്‍ അപമാനമാണ്. പക്ഷെ സാനിയക്കുമില്ലേ ചില ദുരനുഭവങ്ങള്‍? അവളെ എപ്പോഴെങ്കിലും ഇന്ത്യയുടേതെന്ന് മനസാ ആഘോഷിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നോ? എവിടെയോ ചെറിയൊരു അക്ഷരത്തെറ്റ് സനിയയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു. സാനിയ ഇസ്‌ലാം മതത്തിനെതിരാണെന്ന് സ്‌ഥാപിക്കാനായിരുന്നു ആദ്യകാലങ്ങളില്‍ തിടുക്കം. അങ്ങനെയാണ് അവര്‍ക്ക് ഇന്ത്യയുടെ മനസ്സാക്ഷിയിലേക്ക് നമ്മളൊരു കിളിവാതിലെങ്കിലും തുറക്കാന്‍ തുടങ്ങിയത്. ഇസ്‌ലാം വിരുദ്‌ധനായ/വിരുദ്ധയായ ഒരാള്‍ക്കേ ഇന്ത്യയെ പ്രതിനിധീകരിച്ചു കൂടൂ! എത്ര അനായാസമായാണ് പ്രായം 95 കടന്ന മറ്റൊരു വിഖ്യാത ഇന്ത്യക്കാരനെ നാം പിണ്‌ഡം വെച്ച് പടിയടച്ചത്? ബ്രിട്ടീഷുകാരനെതിരെ തെരുവുകളില്‍ ചിത്രം വരച്ച് സാമ്രാജ്യത്വ വിരുദ്‌ധ വികാരമുണര്‍ത്തിയ ചരിത്രത്തിന്‍െറ ചിത്രകാരനെയാണ് അന്നത്തെ വെറുമൊരു തുക്കടാ കാര്‍ട്ടൂണിസ്‌റ്റ് ആട്ടിയോടിച്ചത്! ഇസ്‌ലാമിനെ കുറിച്ചും പാകിസ്‌ഥാനെ കുറിച്ചുമുള്ള നമ്മുടെ ഞരമ്പുരോഗങ്ങളാണിത്. അവ രണ്ടും ഇന്ത്യയുടേതല്ല. ആവാനും പാടില്ല!
പ്രതിലോമകരമായി മുസ്‌ലിംകളെ ആഘോഷിക്കാനാവുന്ന അവസരങ്ങളേ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ളൂ. മിയാന്‍ദാദിന്‍െറ മകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ മകളെ കെട്ടിയപ്പോള്‍ ഒരു കുഴപ്പവും മാധ്യമങ്ങള്‍ക്കുണ്ടായിരുന്നില്ല. മിയാന്‍ദാദിനെ എന്തുകൊണ്ട് നാം പരിഹസിച്ചില്ല? മിയാന്‍ദാദിന് കറാച്ചിയിലെ റഹ്‌മാന്‍ ഡെക്കോയിറ്റിന്‍െറ കുടുംബത്തില്‍ നിന്ന് പെണ്ണിനെ എടുത്തു കൂടായിരുന്നോ? മിയാന്‍ദാദ് ഇന്നെന്താണോ ആ പ്രശ്‌സതിയില്‍ ഒരു പങ്ക് നാം ഇന്ത്യക്കാരും കൂടിയാണ് നല്‍കിയത്. ഇന്ത്യ വെറുക്കുന്ന ദാവൂദിനെ പോലുള്ള ഒരു അധോലോക നേതാവിന്‍െറ കുടുംബവുമായിട്ടായിരുന്നില്ല മിയാന്‍ദാദ് ബന്‌ധം വയ്ക്കേണ്ടതെന്ന് എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌തു? പാകിസ്‌ഥാനിലേക്ക് പെണ്ണിനെ കൊടുക്കുന്നവനും അന്നാട്ടില്‍ നിന്ന് പെണ്ണു തേടുന്നവരും തെമ്മാടികളാവണമെന്നതാണ് മാധ്യമ മനസ്സാക്ഷിയുടെ തേട്ടം. (മലയാള മനോരമ കുടുംബത്തിലെ ഇളമുറക്കാരിലൊരാള്‍ ഈയിടെ പാകിസ്‌ഥാനില്‍ നിന്നു പെണ്ണു കെട്ടിയപ്പോള്‍ നിലപാട് വേറെയായിരുന്നു. ഈ പെണ്‍കുട്ടിയുടെ പിതാവ് ഒരു ഐ.എസ്.ഐ ഉദ്യോഗസ്ഥനും, പിതാവിന്റെ ചാര്‍ച്ചക്കരിലൊരാള്‍ ലഷ്കര്‍ ഇ തോയ്‌ബയുടെ നേതാവായ ഹാഫിസ് സഈദിന്‍െറ മുരീദ്‌കെ ആസ്‌ഥാനത്ത് ഫിനാന്‍ഷ്യല്‍ മാനേജറായും ജോലി ചെയ്‌തിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പക്ഷെ ആ വിവാഹം അയല്‍പക്ക സൗഹൃദത്തിന്‍െറ മകുടോദാഹരണമായി മാറി!) കിരണ്‍മോറെയോട് ബാറ്റുയര്‍ത്തിച്ചാടിയ മിയാന്‍ദാദ് ഇന്ത്യക്കാരന്‍െറ കണ്ണില്‍ ക്രിക്കറ്റിലെ തെമ്മാടിയായിരുന്നു. അതുകൊണ്ട് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. ഈ വിവാഹം റിപ്പോര്‍ട്ടു ചെയ്യാന്‍ പത്രക്കാര്‍ക്ക് പാസ് ലഭിക്കാതിരുന്നതു മൂലം ദുബായിയിലെ ഒരു മലയാളി പത്രക്കാരന് ഹയാത്ത് റീജന്‍സി ഹോട്ടലില്‍ രണ്ടു ദിവസം മുമ്പെ റൂം ബുക്കു ചെയ്‌തു കൊടുത്ത് ഹോട്ടലിന്‍െറ `ഗസ്‌റ്റായി' താമസിപ്പിച്ച ഇന്ത്യന്‍ ചാനലുകള്‍ വരെയുണ്ട്. പാകിസ്‌ഥാനിലേക്കു പോകുന്ന ബന്‌ധങ്ങള്‍ ഈ വകുപ്പിലേ പാടുള്ളൂ എന്നതാണ് തത്വം. ഷൊയബ് മാത്രമല്ല സുഹൈല്‍ തന്‍വീറും മിസ്‌ബാഹുല്‍ ഹഖുമൊക്കെ ഇന്ത്യന്‍ പട്ടണങ്ങള്‍ക്ക് സ്വീകാര്യരാവുന്ന ഘട്ടത്തിലാണ് ഐപിഎല്ലില്‍ താക്കറെക്ക് `ബൗള്‍' ചെയ്യാന്‍ അവസരം കൊടുത്തത്. ദായേവൂ എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌ത അഞ്‌ജാതയായ ആ ബുര്‍ഖാധാരിണിയേക്കാള്‍ സാംസ്‌കാരികമായി എത്രയോ താഴെയല്ലേ നമ്മുടെ ബാലാസാഹിബ് താക്കറെ?
യാത്രാവിവരണം രാഷ്‌ട്രീയ ലേഖനമായതില്‍ വായനക്കാര്‍ ക്ഷമിക്കുക. യാത്രകള്‍ അങ്ങനെയാണ്. ഒരു ദേശത്തിന്‍െറ മണ്ണില്‍ നിന്നു മാത്രമല്ല മനസ്സില്‍ നിന്നു കൊണ്ടു കൂടിയാണ് കാഴ്‌ചകളുടെയും അനുഭവങ്ങളുടെയും ചക്രവാളം വികസിക്കുന്നത്. രാജ്യമെന്ന നിലക്കും മനുഷ്യരെന്ന നിലക്കും ഒരേപോലെയല്ല പലപ്പോഴും താക്കറെമാര്‍ നമ്മെ നയിക്കുന്നത്. മനുഷ്യരെന്ന നിലക്ക് അവര്‍ നമ്മളെ കൊണ്ടെത്തിക്കുന്നത് പേഷാവറിനേക്കാളും കൊള്ളരുതാത്ത പ്രവിശ്യകളിലേക്കാണ്. `ഞമ്മന്‍േറ'തല്ലെന്ന് മുല്ലമാര്‍ വിധിക്കുന്നതെന്തും തള്ളിപ്പറയാന്‍, ഏറിയാല്‍ മനസ്സാക്ഷിയെ വഞ്ചിച്ച് ഒളിഞ്ഞു നോക്കാന്‍ നിര്‍ബന്‌ധിതരാവുന്ന അതേ പക്‌തൂണികളാവുകയാണ് ഇന്ത്യക്കാരനും.
റശീദുദ്ദീന്റെ മറ്റു ലേഖനങ്ങള്‍
Mar 25, 2010
നക്‌സല്‍ബാരിയിലേക്കുള്ള വഴി
ഒരിക്കല്‍ കനു സന്യാല്‍ ഒരു പ്രതീക്ഷയും പ്രസ്ഥാനവുമായിരുന്നു. ഒരു തൂങ്ങിമരണം കൊണ്ട് തന്റെ ജീവിത വിപ്ലവത്തിനു വിരാമചിഹ്നമിടുമ്പോള്‍ സന്യാല്‍ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? വിഎസ് സനോജ് അന്വേഷിക്കുന്നു
United Naxalites alone can guide the movement on the right path.
I urge all Naxalite factions to form a common platform and take
the anti-farmland acquisition movement to every corner of the state.
Forget about the elections, just make a collective effort to intensify
and sustain the struggle generated out of Singur and Nandigram...
-- kanu sanyal
തൃശൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത് ബോധി എന്ന പാരലല്‍ കോളേജ് നടത്തുന്ന ശേഖരന്‍ മാഷിന്റെ മക്കള്‍ക്ക് സന്യാലെന്നും സന്താളെന്നും പേരിട്ടത് എന്തിനാണെന്ന് അന്ന് ട്യൂഷന് പോയിരുന്ന ഏഴാം ക്ലാസുകാരനായ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. ഞാനടക്കമുള്ളവരുടെ കണ്ണില്‍ മാത്രമല്ല നാട്ടിന്‍പുറത്തെ പ്രായമായവര്‍ക്കുപോലും അപരിചിതമായിരുന്നു ആ പേരുകള്‍. പിന്നീട് മുതിര്‍ന്നപ്പോള്‍ മാഷ് നക്‌സലാണെന്നും അത് ബംഗാളി പേരുകളാണെന്നും അതിന് മുന്നില്‍ കനു എന്നും ജംഗള്‍ എന്നുമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കനുസന്യാല്‍ ചാരുമജൂംദാറും ആവേശവും ആരാധനയുമായി കൂടെക്കൂടി. ഇതൊരു നാട്ടിന്‍പുറ അനുഭവം. ഒപ്പം ഓര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്: ഭരതന്‍ എന്ന നക്‌സലിനെക്കുറിച്ച്.
കോങ്ങാട് വധക്കേസിലെ പ്രതിയായിരുന്ന ഭരതേട്ടന്‍ തൂങ്ങിമരിച്ചപ്പോഴാണ് നക്‌സല്‍ കാലത്തെ ആവേശങ്ങളുടെ ബാക്കിപത്രങ്ങള്‍ക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണാമങ്ങളുടെ ആഴം ബോധ്യപ്പെട്ടത്. വഴിപിരിഞ്ഞ മുന്‍ നക്സല്‍ നേതാവ് കെ. വേണുവിനെ പോലെ സക്രിയമായ സംവാദാത്മകത സൃഷ്ടിക്കാനോ വെള്ളത്തൂവല്‍ സ്റ്റീഫനെപ്പോലെ ദൈവവിളിക്ക് കാതോര്‍ക്കാനോ കഴിയാത്തവന്റെ തോറ്റുപോയ ജീവിതമായിരുന്നു ഭരതേട്ടന്‍ എന്ന മനുഷ്യന്‍ . വ്യക്തിജീവിതത്തിലെ അവഗണനയും രോഗാതുരതയും, ഒപ്പം രാഷ്ട്രീയ പരാജയവും കൂടിയാകുമ്പോള്‍ സത്യസന്ധമായ ഒരു ജീവിതത്തില്‍ പിന്നെന്ത് സംഭവിക്കാം എന്നതിന്റെ തെളിവായിരുന്നു ആ മരണം. എല്ലാ അര്‍ത്ഥത്തിലും നിരാശയുടെ ആഴക്കടലിലകപ്പെട്ട ഒരാളായിരുന്നു സഖാവ് ഭരതന് . മുഖ്യധാരാ ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്നിട്ടുകൂടി, നാട്ടുകാര്‍ ഭീതിയോടെയും പുച്ഛത്തോടെയും മാത്രം അയാളെ കണ്ടു.
കനു സന്യാല്‍ തൂങ്ങിമരിച്ചുവെന്ന ന്യൂസ് ഫ്‌ളാഷ് കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും പുലര്‍ച്ചെ സ്വന്തം വീടിന് മുന്നില്‍ തൂങ്ങിനില്‍ക്കുന്ന ഭരതേട്ടന്റെ രൂപമായിരുന്നു. പാവപ്പെട്ടവന്റെ മോചനം സ്വപ്‌നം കണ്ടു എന്ന 'വലിയ' തെറ്റായിരുന്നു മറ്റുപലരേയും പോലെ അദ്ദേഹവും ചെയ്‌തത്. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി ജന്മിത്വത്തിനെതിരെ ഉന്‍മൂലസിദ്ധാന്തവുമായി വിപ്ലവപാതയിലൂടെ ഇവരെല്ലാം ഇറങ്ങിത്തിരിച്ചു. ഭരതേട്ടനും കനുബാബുവിനും സംഭവിച്ചത് ഒന്നുതന്നെ. ഭരതേട്ടന്‍ പ്രശസ്‌തനായില്ല, സന്യാല്‍ പ്രശസ്‌തനായ കമ്യൂണിസ്റ്റായി. കടുത്ത ഏകാന്തത, വ്യക്തിജീവിതത്തിലെ അവഗണനകള്‍, വിഷാദരോഗം...ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും, സിംഗൂര്‍ മാതൃകയിലുള്ള ചൂഴ്നിലകളും വളയഞ്ഞു കുരുക്കൂന്ന ബംഗാളിലെ ഗ്രാമങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ വൈകിപ്പോയിരിക്കുന്നു എന്ന് ബോധ്യമാണ് സന്യാലിന് നല്‍കുന്നത് എന്നൊരു തോന്നല്‍.
കാര്‍ഷികവിരുദ്ധമായ ഈ 'ചിദ്രജനിതക വഴുതനങ്ങാകാലം' കനു സന്യാലിനെ പോലുള്ളവര്‍ക്കായി ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാവാം ആ സന്ദേഹത്തിന് കാരണം. ഈ നിരീക്ഷണം ശരിയാവാം തെറ്റാവാം. 1960-കളില്‍ ബംഗാളിലെ ഒരു ക്ലര്‍ക്കിന്റെ ജീവിതം, അത് ഘട്ടക്കിന്റേയും റേയുടേയും സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിരസമായ, വര്‍ണ്ണാഭമല്ലാത്ത ഒരു ജീവിതസ്ഥലിയായിരിക്കും എന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഒരു വിപ്ലവ സ്വപ്‌നത്തിന്റെ വസന്താഗമനം അധികമകലെയായില്ല. അത് ബിഥാന്‍ ചന്ദ്ര റോയിയെ കരിങ്കൊടി കാണിച്ചതുകൊണ്ടുമാത്രം തീര്‍ന്നില്ല. 1964-ലെ വേദനിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പില്‍, 1969-ലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍, 1970-ലെ പാര്‍വതീപുരം ഗൂഢാലോചനാകേസിന്റെ അറസ്‌റ്റില്‍, പുതിയ ആശയഭിന്നതകളില്‍, ചേരിസഖ്യങ്ങളില്‍, ചാരുംമജൂംദാറുമായുള്ള രാഷ്ട്രീയ ഭിന്നതയില്‍, പിളര്‍പ്പിന്റെ നൈരന്തര്യങ്ങളില്‍, തീര്‍പ്പു കല്‍പ്പിക്കാനാകാത്ത പ്രത്യയശാസ്‌ത്ര-രാഷ്ട്രീയ വ്യവഹാരങ്ങളില്‍... അതങ്ങനെ തുടര്‍ന്നു.
രാഷ്ട്രീയ ആത്മഹത്യയേക്കാള്‍ മാന്യമാണ് രാഷ്ട്രീയവനവാസമെന്ന തിരിച്ചറിവ് അധികാരം തൊട്ടുനക്കാന്‍ വിയോജിപ്പുള്ളവന്റെ അവസാനത്തെ വഴിയാണ്. എന്നിട്ടും സിംഗൂരിലെ പ്രക്ഷോഭങ്ങളിലേക്ക് അദ്ദേഹം തന്റെ വാര്‍ദ്ധക്യത്തിലും തിരിച്ചുവന്നു. 2006-ല്‍ സിലിഗുരിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ച് ട്രെയിന്‍ തടഞ്ഞതിന് അറസ്‌റ്റിലായത് അങ്ങനെയാണ്. 'മുപ്പതുമുക്കോടി' മാവോയിസ്‌റ്റ് ഗ്രൂപ്പുകളുള്ള ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ച് ഒരു 'പൊളിറ്റിക്കല്‍ ഔട്ട് സൈഡര്‍' ആണ് കനു സന്യാല്‍ എന്നും പറയാം. ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴിമാറിപ്പോയ മാവോ ശിഷ്യന്‍മാരുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയസന്യാസികള്‍ അപൂര്‍വമായ ഈ കാലത്ത് കനു ഒരപൂര്‍വ്വതയാണ്. ജ്യോതിബസുവിന്റെ പ്രത്യേക താല്‍പര്യത്താല്‍ ജയിലിന് പുറത്തുകടന്ന കനു സന്യാല്‍ ബുദ്ധദേവിന്റെ ഔദാര്യമൊന്നും വേണ്ടെന്ന നിലപാടെടുത്തത് സിംഗൂരും നന്ദിഗ്രാമും നല്‍കുന്ന മുറിവുകളുടെ ഉത്തരമായിരിക്കാം.
'കോണ്‍ഗ്രസുകാരില്‍ നന്‍മയുള്ളവരെ കമ്യൂണിസ്‌റ്റുകാരെന്നും കമ്യൂണിസ്‌റ്റുകാരില്‍ സത്യസന്ധതയുള്ളവരെ നക്‌സലുകളെന്നും വിളിച്ചു'വെന്ന് പണ്ട് ആരോ പറഞ്ഞത് ചരിത്രം ശരിയെന്ന് ബോധ്യപ്പെടുത്തുന്ന ഈ ഗ്രീന്‍ ഹണ്ടിന്റെ കാലത്ത് കനുവിന്റെ എഴുതപ്പെട്ട 'ഗൂഗിള്‍' ചരിത്രത്തിലേക്കിനി പോകുന്നില്ല. നക്‌സാല്‍ബാരി ഇന്നും മാവോയിസ്‌റ്റ് ഗ്രൂപ്പുകളുടെ അധീനതയിലുള്ള ഒരു പട്ടിണിഗ്രാമമാണ്. ബംഗാളിലെ പല ഗ്രാമങ്ങളെയും പോലെ. അവിടെയെല്ലാം വസന്തം വിരിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ പിന്‍മുറക്കാരുണ്ട്. അധികാരം എന്ന മധുരമനോജ്ഞപദം അവരിലേക്ക് കടന്നുവന്നിട്ട് കാലമേറെയായി. അതിനിയും കാണാന്‍ നില്‍ക്കാതെ സന്യാല്‍ തന്റെ പിന്‍വാങ്ങലുകളെ ആത്മഹത്യ എന്ന ഒറ്റവരിയിലേക്ക് കാവ്യാത്മകമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. അത് ഭഗത്‌സിങ് ജീവന്‍ വെടിഞ്ഞ ദിനത്തിലായിപ്പോയത് കേവല യാദൃശ്ചികതയാണോ എന്നറിയില്ല.
1967-ല്‍ ബീജിങ് റേഡിയോയും, പീപ്പിള്‍സ് ഡെയ്‌ലിയും വസന്തത്തിന്റെ ഇടിമുഴക്കം എന്ന് വിളിച്ച ഉദിച്ചുയരലിന്റെ തലതൊട്ടപ്പന്‍ പക്ഷേ അവസാനകാലത്ത് പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പിന്റെ തുടക്കത്തിലുള്ളത്. പ്രതീക്ഷയുടെ സമ്മോഹനമായ കൂടിച്ചേരലിന് ആഗ്രഹിക്കുന്ന മനസ്സ് ആ വാക്കുകളില്‍ കാണാം. 'നമ്മള്‍ കൊയ്യും വയലെല്ലാം കുത്തകളുടേതാകും പൈങ്കിളിയേ' എന്ന് വിപ്ലവ കാവ്യവിചാരത്തെ അപനിര്‍മ്മിക്കേണ്ടിവരുന്ന ഈ കാലത്ത്, അവശേഷിക്കുന്ന ഭൂസമരങ്ങളെ പോലും അശ്ലീലവ്യവഹാരമായി ഭരണകൂടം വിധിയെഴുതുന്ന ഈ കാലത്ത്, ആത്മവഞ്ചകര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ഇല്ലാതായിരിക്കുന്നു. ഭരതേട്ടന്‍ അഞ്ച് വര്‍ഷം മുമ്പ തിരഞ്ഞെടുത്ത അതേ വഴി എന്റെ നാട്ടില്‍ നിന്ന് സിലിഗുരിയിലേക്ക് നീണ്ടുപോയിരിക്കുന്നു. ലാല്‍സലാം.
സനോജിന്റെ ലേഖനങ്ങള്‍
പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!
മലയാള സിനിമയിലെ വാര്‍ധക്യപുരാണം
ബാസുവിന് ശേഷം ഇനിയെന്ത്?

Feb 16, 2010
നമുക്കു പാര്‍ക്കാന്‍ വെള്ളരിക്കാപ്പട്ടണങ്ങള്‍
അമേരിക്കക്കാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ പൂനെ സ്ഫോടനത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിട്ടു കളയുകയായിരുന്നുവെന്ന് എ റശീദുദീന്‍
"രാഹുല്‍ ഗാന്ധി ഉത്തരവിട്ടത്തിനെ തുടര്‍ന്ന് 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമയുടെ സംവിധായകന്റെയും നായകന്റെയും നിര്‍മാതാവിന്റെയും വിതരണക്കാരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ മഹാരാഷ്ട്രയിലെ പൊലീസും സുരക്ഷാസംവിധാനവും കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെട്ടതാണ് സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ പൂനെയില്‍ ഭീകരര്‍ക്കു അവസരമൊരുക്കിയത്." ശനിയാഴ്ച രാത്രി പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ ബോംബ് സ്ഫോടനം നടന്നയുടന്‍ ബിജെപി നേതാവ് മുഖ്തര്‍ അബ്ബാസ് നഖ്വി നടത്തിയ പ്രതികരണമാണിത്. ഉണ്ടായ സംഭവത്തിന് ലഭിച്ച ഏറ്റവും പരിതാപകരമായ വിശദീകരണവും ഇതാണ്. ജാവദേക്കറും അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ പഴയപോലെ പാക് തീവ്രവാദവുമായി ചേര്‍ത്തു പറഞ്ഞു. ശവപ്പെട്ടി കുംഭകോണകാലത്തെ പാര്‍ലമെന്റ് അക്രമണകാരികളെ പോലെ സ്ഥലകാലബോധമില്ലാത്ത കോമാളികളാവുകയാണ് പാകിസ്താനിലെ ഭീകരര്‍. 'ഖാന്‍ സാഹിബു'മാരെ അമേരിക്കക്കാരന്‍ ഭീകരന്മാരാക്കുന്നതിനെതിരെയുള്ള സിനിമ പോലും ഈ അലമ്പുകള്‍ സമ്മതിച്ചുകൊടുക്കില്ല! സംഭവസമയത്ത് ഷാരൂഖ് ഖാന്‍ ബെര്‍ലിനില്‍ ആയതുകൊണ്ടാണ് പൂനെയിലെ ജര്‍മന്‍ ബേക്കറി തന്നെ ഭീകരര്‍ തെരഞ്ഞെടുത്തത് എന്നും കൂടി ബിജെപി നേതാക്കളില്‍ ആരെങ്കിലും പറഞ്ഞെങ്കില്‍ കാര്യങ്ങള്‍ വൃത്തിയായേനെ.
ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യന്‍ മുജാഹിദീനും ലഷ്കര്‍-ഇ തൊയ്ബയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി പളനിയപ്പന്‍ ചിദംബരം വിരല്‍ ചൂണ്ടുന്നത് ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുടെ നേര്‍ക്കും. അങ്ങോരെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടാന്‍ എല്ലാ ശ്രമവും ഇന്ത്യ നടത്തുന്നുണ്ടത്രെ. ഈ അവസരത്തില്‍ ഹെഡ് ലിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയിലേക്ക് എടുത്തിട്ടു എന്നതാണ് ശ്രദ്ധേയമായ വസ്തുത. അമേരിക്കന്‍ താല്പര്യമനുസരിച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോഴത്തെ ചര്‍ച്ച നടത്താനൊരുങ്ങുന്നതെന്ന് പുനരാരംഭിച്ച ബ്ലോഗെഴുത്തില്‍ അദ്വാനി അവര്‍കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വല്ലാത്തൊരു 'കോഞ്ഞാട്ട' സാഹചര്യത്തിലാണ് ഈ ഹെഡ് ലി വലിഞ്ഞു കയറി വരുന്നതെന്ന് സ്പഷ്ടം. പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താത്തതില്‍ കെറുവിച്ച ഷാരൂഖ് ഖാന്റെ സിനിമയാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ആളും അര്‍ത്ഥവും ഉപയോഗിച്ച് വിജയിപ്പിക്കുന്നത്.
ബിജെപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം പാന്‍-ഇസ്ലാമിക് നിലപാട്. രാഹുല്‍ ഗാന്ധി ചെന്ന് താക്കറെയുടെ കടുവാ മീശക്ക് തോണ്ടി തിരിച്ച് പോന്നു. സിനിമയാവട്ടെ എല്ലായിടത്തും റിലീസ് ആവുകയും ചെയ്തു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിപക്ഷ ബഹുമാനമില്ലാത്തവിധം പ്രകോപിപ്പിക്കപ്പെട്ടിരിക്കുന്നു. ശിവസേനയുമായുള്ള ബിജെപിയുടെ ഇടപാടുകളെക്കുറിച്ച് മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയും ഇവിടെയും ചോദ്യമുന്നയിക്കാനും തുടങ്ങി. കഴിഞ്ഞ കുറേക്കലമായി സംഘപരിവാറിനു പിഴയ്ക്കുമ്പോഴൊക്കെയും വിളിപ്പുറത്താണ് കാലന്‍ ലഷ്കര്‍-ഇ തൊയ്ബയുടെ രൂപത്തില്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും എപ്പോഴൊക്കെ പ്രതിസന്ധികളില്‍ ബിജെപിയുടെ നാഷനല്‍ എക്സിക്യൂട്ടിവ് നടന്നിട്ടുണ്ടോ, അപ്പോഴൊക്കെയും. ബാംഗ്ലൂര്‍ സ്ഫോടനം ഓര്‍ക്കുക. പക്ഷെ, ലഷ്കറിനെ എതിര്‍ക്കുമ്പോള്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുമെങ്കിലും കേസ് ഹെഡ് ലിയുടേതാണെങ്കില്‍ ഇന്ത്യ അനിവാര്യമായും പാകിസ്ഥാനോട് വിരോധിക്കണമെന്നില്ല. അമേരിക്ക സഹായിച്ചുകൊള്ളണമെന്നുമില്ല. എന്നല്ല, ഇന്ത്യയില്‍ ഈ പിശാചിന്റെ ബാധയേല്‍ക്കുന്നവരില്‍ മുസ്ലീങ്ങളല്ലാത്തവരും ഉണ്ടായേക്കാം.
'അമേരിക്കന്‍ ഇസ്ലാമിസ്റ്റായ ഹെഡ് ലിയെ ആണ് സംശയിക്കുന്നതെന്ന' സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ ഓര്‍മപ്പെടുത്തലില്‍ എല്ലാമുണ്ട്. ഭീകരതയെ കുറിച്ച് ചൂണ്ടുവിരല്‍ അമേരിക്കക്കെതിരെ തിരിയുന്ന അവസരങ്ങളില്‍ എങ്ങിനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നതിന് ഒറിജിനല്‍ സിഎന്‍എന്‍ മുദ്ര പതിപ്പിച്ച ഇന്ത്യന്‍ ശീര്‍ഷകം. "ഇസ്ലാമിസ്റ്റ്" എന്ന വാക്കിന് കൂട്ടത്തില്‍ ഒരു അടിവരയും ഇട്ടേക്കുക. (ഏയ്, രാജ്ദീപ് സര്‍ദേശായിക്ക് അങ്ങിനെ മതവിദ്വേഷമൊന്നുമില്ല. അതൊരു രാഷ്ട്രീയ പ്രയോഗമല്ലേ?) പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍ വിശേഷിച്ച് മറുപടിയൊന്നും പറയാതെ അര്‍ഥഗര്‍ഭമായ മറുപടിയുമായി ഒഴിഞ്ഞു മാറുകയാണ് വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ. ബിജെപിയുടേതടക്കമുള്ള മുഴുവന്‍ ചരടുകളും വലിയുന്നത് വിദേശകരങ്ങളുടെ നേര്‍ക്ക് തന്നെയാണ്. അവര്‍ പറയുന്നതിനെ ഒന്നിച്ചെടുക്കുമ്പോള്‍ നമുക്ക് മനസിലാക്കാനാവുന്നത് പൂനെയിലെ ജര്‍മന്‍ ബേക്കറിയിലാണ് ഇന്തോ-പാക് ബന്ധങ്ങളുടെ എല്ലാ സുനാപ്പികളും കിടക്കുന്നത് എന്നാണ്. അപ്പുറത്ത് ഓഷോ ആശ്രമം, അതായത്, ആചാര്യ രജനീഷ് മുതല്‍ ഹെഡ് ലി വരെയുള്ള മുഴുവന്‍ അമേരിക്കന്‍ ഏടാകൂടങ്ങളുടെയും മേച്ചില്‍പുറം. ഇപ്പുറത്ത് ചബാദ് ലുബാവിക് എന്ന ജൂത സാംസ്കാരിക കേന്ദ്രം. ഈ കേന്ദ്രം മുംബെയിലും ആക്രമിക്കപ്പെട്ടിരുന്നല്ലോ. പൂനെ അപ്-മാര്‍ക്കറ്റിലെ ഈ ജൂത-അമേരിക്കന്‍ ഇടപാട് കൗണ്ടറുകളും, ഇന്തോ-പാക് ചര്‍ച്ചയുടെ കരട് അജന്‍ഡയും, സര്‍വോപരി ഷാരുഖ് ഖാന്റെ ജിപിഎസ് പൊസിഷനുകളും സാറ്റലൈറ്റ് ക്യാമറകള്‍ വഴി വീക്ഷിച്ച് കിറുകൃത്യം ബോംബു വച്ച പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരുടെ പേരുകള്‍ എത്രയും പെട്ടന്ന് വെളിപ്പെടുമെന്ന് ആശിക്കുക. മുംബെ, കറാച്ചി, പൂനെ... പറപറന്നല്ലെ നാറികള്‍ ആഞ്ഞടിക്കുന്നത്!
സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്ന ഏര്‍പ്പാട് അടുത്തകാലത്തൊന്നും നാം അനുഭവിക്കാന്‍ പോവുന്നില്ലന്നു വ്യക്തം. ഇന്ത്യയിലെ സാധാരണക്കാരന്റെ നേര്‍ക്ക് കണ്ണില്‍ ചോരയില്ലാത്ത ഒരു കൂട്ടം തെമ്മാടികള്‍ അഴിഞ്ഞാടുന്നതിന്റെ മുഖ്യ കാരണമായി മാറുന്നത് ഷണ്ടന്മാരായിത്തീരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ അനവധാത കൂടിയാണ്. ഊരും പേരുമില്ലാതെ പൊട്ടുന്ന ബോംബുകള്‍ക്ക് ഇസ്ലാമിക വിലാസമായിരുന്നു ഇതേവരെ കല്പ്പിക്കപ്പെട്ടിരുന്നത്. ഹെഡ് ലിയെ പൂനെ സംഭവത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം മാധ്യമങ്ങള്‍ വിട്ടുകളയുകയാണ് ചെയ്യുന്നത്. ഒന്നുകില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പൂര്‍ണമായ അറിവോടു കൂടി. അല്ലെങ്കില്‍ അവരുടെ കഴിവുകേടിന് അടിവരയിട്ടുകൊണ്ട്. ഇതു രണ്ടുമല്ലാതെ ഇപ്പോഴത്തെ ആക്രമണം സാധ്യമാകുമായിരുന്നില്ല. വളരെ നേരിയ ഒരു സംശയത്തിന്റെ മുന തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആരോപണമുന്നയിക്കാന്‍ എമ്പാടും മതി. അറിഞ്ഞിടത്തോളം ടെക്സാസിലെ ജയിലിലാണ് ഹെഡ് ലിയാശാന്‍ ഇപ്പോഴുള്ളത്. എഫ്ബിഐ നിരന്തരം ഇങ്ങേരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഏകദേശം പത്തു മാസം മുമ്പ് അവസാനമായി ഇന്ത്യയില്‍ വന്ന ഹെഡ് ലി ഇപ്പോഴും തന്റെ ഇന്ത്യന്‍ റാക്കറ്റുകളെ സജീവമായി നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അതുതന്നെയല്ലേ പൂനെയിലെ സ്ഫോടനെത്തെക്കാള്‍ വലിയ വാര്‍ത്ത? അതു സത്യമാണെങ്കില്‍ എള്ളുണക്കുന്നിടത്തു കാക്കയെ ആട്ടാന്‍ തൂക്കിയിട്ട ഒരു പ്ലാസ്റ്റിക് പേക്കോലത്തെയല്ലേ എഫ്ബിഐ ഓര്‍മ്മിപ്പിക്കുന്നത്.
ഇനി സംഭവത്തില്‍ അമേരിക്കന്‍ കേന്ദ്രീകൃത ഭീകരരല്ല, പാക്കിസ്ഥാനിലെ വിദൂഷകന്മാരാണെന്നു വയ്ക്കുക. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കഥ അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് എക്കാലവും സുഖിക്കാത്തവരാണ് ഇവര്‍. പാക് അധീന കാഷ്മീരിലേക്ക് കുടിയേറിയ ഇന്ത്യന്‍ കാഷ്മീരികള്‍ സമാധാന ചര്‍ച്ചയുടെ മുന്നോടിയായി ചകോടി പാലം കടന്ന് തംഗ്ദാറിലേക്ക് തിരിച്ചൊഴുകിയതിനെയാണത്ര പാകിസ്ഥാനു ഭയം (അക്കൂട്ടത്തില്‍ യഥാര്‍ത്ഥ ഭീകരന്മാര്‍ ഉണ്ടാവില്ല കേട്ടോ, കാരണം നാം പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ട്). മുസഫറാബാദിലെ ഭീകരവാദ പള്ളിക്കൂടങ്ങളില്‍ തലവരി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. വലിയ സംഭവമല്ലേ ഇത്? നിയന്ത്രണ രേഖയുടെ അതിരുകളെ മറികടന്ന് കാശ്മീര്‍ ജനത മാത്രമല്ല ഭീകരര്‍ പോലും ഒന്നാവുന്ന കാലമുണ്ടായാല്‍ എങ്ങിനെ സഹിക്കും ലഷ്കര്‍-ഇ തൊയ്ബ? പൂനെയില്‍ അല്ല അട്ടപ്പാടിയില്‍ വരെ പൊട്ടിക്കില്ലേ ബോംബ്? പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ പ്രകോപിതരാവുന്ന ഈ സാഹചര്യം നമ്മള്‍ വിശ്വസിച്ചേ മതിയാവൂ. ഭീകരത് എന്നു പറയുന്നത് അങ്ങിനെയാണ്. തങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏര്‍പ്പാടുകളാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തത്. മാത്രമല്ല ഇന്തോ-പാക് ചര്‍ച്ചയുടെ നാളും തരവും അജന്‍ഡയുമൊക്കെ ചകോടി പാലത്തിനക്കരെയുള്ള ടാര്‍പോളിന്‍ ഷെഡ്ഡുകളിലിരിക്കുന്നവര്‍ക്കാണ് ഇസ്ലാമബാദിലെയും നയീദില്ലിയിലെയും വാഷിംഗ്ടണിലെയും നയതന്ത്രകാര്യാലയങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി വിലയിരുത്താന്‍ കഴിയുന്നതും. പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ പ്രതികരിക്കാനും എളുപ്പമുണ്ട്. ഡെല്‍ഹിയിലാകെ എന്തൊരു കനത്ത സെക്യൂരിറ്റിയാണപ്പാ! ഇനി സെക്യൂരിറ്റി ഇല്ലെങ്കില്‍ പോലും നയതന്ത്ര പ്രാധാന്യം കിടക്കുന്നത് പൂനെയിലല്ലേ?
ഇതൊക്കെ എഴുതുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ 'ബുദ്ധിസാമര്‍ഥ്യം' സമ്മതിക്കുക തന്നെ വേണം. പക്ഷെ ഈ ബുദ്ധി രാക്ഷസന്മാര്‍ എളുപ്പം മറന്നു കളയുന്ന ചില സാഹചര്യങ്ങളുണ്ട്. 'പാകിസ്ഥാനുമായി ചര്‍ച്ച നടത്താനൊരുങ്ങുന്ന സാഹചര്യത്തില്‍' ഇതാദ്യമല്ല ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്നത്. ഖുര്‍ഷിദ് അഹമ്മദ് കസൂരി വിദേശകാര്യ മന്ത്രിയായിരിക്കവെ നടന്ന സംഝോത്ത എക്സ്പ്രസ് ആക്രമണം ഉദാഹരണം. സമാധാന ചര്‍ച്ചകള്‍ നടക്കുന്ന വിവരം മുസഫറാബാദിലെ വൈതാളികരെക്കാള്‍ മുമ്പേ ആര്‍എസ്എസിന്റെ ഇന്‍ഡോറിലെ നേതാവ് സമീര്‍ കുല്‍ക്കര്‍ണിയാണ് അറിഞ്ഞതെന്നു മാത്രം! കുറ്റവാളികളെ പാകിസ്ഥാന്‍ വിട്ടു തരാതിരുന്നതുകൊണ്ട് മാത്രമാണോ ആ കേസ് എവിടെയും എത്താതെ പോയത്? സന്യാസി അമ്മയെയും സ്വാമിജിയെയും മറ്റും ഈ കേസില്‍ പെടുത്തിയത് ഹേമന്ദ് കാര്‍ക്കറെയുടെ ഉച്ചക്കിറുക്ക് ആയിരുന്നോ? അദ്വാനി ആവശ്യപ്പെട്ടതുപോലെ ഈ കേസുകള്‍ പുനരന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടല്ലോ? അല്ലാത്തിടത്തോളം സാധ്യതയിലെ ഒന്നാമത്തെ ഇനം സ്വദേശി ബ്രാന്‍ഡ് ചര്‍ച്ചാ വിരോധം തന്നെയല്ലേ?
മാലെഗാവ് അറസ്റ്റുകള്‍ക്കു ശേഷം ചില കേസുകള്‍ ലഷ്കറിന്റെ തലയില്‍ നിന്നും ഒഴിവാക്കാനെങ്കിലും ഭീകരതവിചാരിപ്പുകാര്‍ സന്മനസ് കാണിക്കുന്നുണ്ട്. സാമൂഹിക മലിനീകരണത്തിന് അത്രയെങ്കിലും ആക്കം ബി രാമന്റെ ഒടുവിലത്തെ ലേഖനത്തില്‍ ജെയ്പൂര്‍, അജ്മീര്‍, അയോധ്യ, വാരണാസി കേസുകളേ ഇന്ത്യന്‍ മുജാഹിദീന്റെ പട്ടികയിലുള്ളൂ. ഹൈദരാബാദ്, സംഝോത്ത, മാലെഗാവ്, മുബൈ ട്രയിന്‍ മുതലായവ ഇല്ല. പാക് ഭീകരരെയും പാകിസ്ഥാന്‍ എന്ന രാജ്യത്തെയും വേര്‍തിരിച്ചു കാണേണ്ട ആവശ്യമൊന്നും സാധാരണ ഗതിയില്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്കില്ല. സമവാക്യങ്ങള്‍ രൂപീകരിക്കുന്നതില്‍ സാമാന്യബുദ്ധിയടെ ആവശ്യവും അവര്‍ക്കില്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ സമാധാന സംഭാഷണത്തിനൊരുങ്ങുതെന്ന് പറയുന്ന അദ്വാനിയുടെ രാഷ്ട്രീയ താല്‍പര്യം പോലും മനസിലാക്കാന്‍ കഴിയാത്തവരാണ് പൂനെയിലേക്ക് ഹെഡ് ലിയെ ആട്ടിത്തെളിച്ച് കൊണ്ടുവരുന്നത്.
ഹെഡ് ലി എന്ന പേര് ഇന്ത്യന്‍ ഭരണകൂടം ഉപയോഗിച്ചത് പശുവിന്റെ വാലു പൊങ്ങിയെതിനെയാണ് അനുസ്മരിപ്പിച്ചത്. സാധ്യതകള്‍ വല്ലാതെ കണ്ട് ചുരുങ്ങിപ്പോയി. ഒരു പക്ഷെ പാക് ചര്‍ച്ചയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അവസാന നിമിഷം വിമ്മിട്ടമുണ്ടയിക്കാണണം. അമേരിക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് പോവുന്നതും മുസഫറാബാദിലെ കാശ്മീരികളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കുന്നതെന്നുമുള്ള പ്രചാരണം ബിജെപി അഴിച്ചുവിടുന്നത് ഒരു കാരണവുമായിരിക്കാം. എന്നാല്‍ ഹെഡ് ലിയെ നേര്‍ക്കുനേരെ പാകിസ്ഥാനുമായോ അമേരിക്കയുമായോ ബന്ധപ്പെടുത്തുന്ന പ്രസ്താവനകളൊന്നും ഇതേവരെയില്ല. ചര്‍ച്ച നടക്കും, അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കില്‍ അതു കേള്‍ക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ അര്‍ഥം. 26/11ല്‍ ഹെഡ് ലിക്ക് ഇന്ത്യയില്‍ ചില സഹായികളുണ്ടായിരുന്നുവെന്ന് പോയവാരം മാത്രമാണ് ചിദംബരം വ്യക്തമാക്കിയത്.
ഒന്നുകില്‍ ജര്‍മന്‍ ബേക്കറിയുടെ അപ്പുറത്തെയോ ഇപ്പുറത്തയോ കെട്ടിടങ്ങളില്‍ ഒന്ന്. അല്ലെങ്കില്‍ കര്‍ക്കറയെ വധിക്കാനുണ്ടായിരുന്നു എന്ന് പറയുന്ന നാലാമത്തെ 'ചാത്തന്‍'. മുംബൈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഹെഡ് ലിക്കും 'ചാത്തനും' ഈ രണ്ട് കെട്ടിടങ്ങളുമായും ഇടപാടുകളുണ്ടെന്ന് എഴുതിവച്ചവരുമുണ്ട്. എങ്ങിനെ നോക്കിയാലും മുബൈയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്ന ചാത്തന്റെ ആവശ്യം മാത്രമാണ് മറ്റാരുടേതിനേക്കാളും മുഴത്തതായി ബാക്കിനില്‍ക്കുന്നത്. ഹെഡ് ലിയുടെ 'ഇന്ത്യന്‍ സേവകന്മാര്‍ക്ക് ' പശു ചത്തിട്ടും മോരിലെ പുളി മാറിയിട്ടില്ലെന്നും നിരൂപിക്കാവുന്നതാണ്.

Jan 20, 2010
എല്ലാവര്‍ക്കും വേണ്ടെ ജനാധിപത്യത്തില്‍ അല്പമിടം?
വഴുവഴുപ്പന്‍ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനും അരാജകത്വത്തിനും മധ്യേയുള്ള മറ്റെന്തോ ആണ് മദനി പറയുന്നതെന്ന് എ റശീദുദ്ദീന്റെ മറുപടി
"ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ" എന്ന പേരില്‍ ജനുവരി 5ന് ഞാന്‍ ദില്ലിപോസ്റ്റിലെഴുതിയ ലേഖനത്തിന് പല സ്വഭാവത്തിലുള്ള മറുപടികള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ആ ചര്‍ച്ചയെ കുറിച്ച് വല്ലതും പറയാന്‍ തന്നെ എനിക്കു പേടിയാവുന്നു. കാളിദാസന്‍ ഒടുവിലെഴുതിയതൊഴിച്ചാല്‍ ഈ പ്രതികരണങ്ങളെല്ലാം മറ്റെന്തിനേയോ കുറിച്ചാണ്. ബ്ലോഗെഴുത്തല്ല, അതിനെ അനുകൂലിക്കുന്നവന്റെ തരമാണ് മുഖ്യ വിഷയം. അതിനെ കുറിച്ച് ഞാനെന്തു പറയാന്‍. എഴുത്തുകാരന്‍ ഇടതുപക്ഷത്തിന്റെ ഏജന്റോ, മദനിയുടെ ആരാധകനോ, ഒരുവേള സാക്ഷാല്‍ ചെകുത്താന്‍ തന്നെയോ ആണെന്നു വയ്ക്കുക. ഭീകരതയുടെ യഥാര്‍ത്ഥ പ്രയോക്താക്കളെ നമ്മുടെ ഭരണകൂടം സംരക്ഷിക്കുകയോ പോറ്റി വലുതാക്കുകയോ ചെയ്യുന്നുണ്ടോ? അതോ ഇല്ലാത്ത പ്രതീകങ്ങളെ നാം പടച്ചുണ്ടാക്കുകയാണോ ചെയ്യുന്നത്? റേറ്റിംഗ് നിശ്ചയിക്കുന്നതില്‍ പങ്കില്ലാത്ത, പോക്കറ്റ് കാലിയായ സമൂഹങ്ങളുടെ നെഞ്ചത്ത് പാഞ്ഞു കയറിയാണോ പ്രതീകങ്ങളെ സൃഷ്ടിക്കുന്നത്? വലിയവനിലേയും, ചെറിയവനിലേയും ഭീകരതയോട് നമ്മുടെ നിലപാട് ഒന്നു തന്നെയാണോ എന്നൊക്കെയല്ലെ ഈയുള്ളവന്‍ ചോദിക്കാന്‍ ശ്രമിച്ചത്. അതിനു മറുപടി പറഞ്ഞതിനു ശേഷം, കൊമ്പും കുഴലും തൂക്കി അലയുന്നവരും, എസി റൂമിലിരുന്ന് 'ശാപ്പാട്' പത്രസേവനം നടത്തുന്നവരും തമ്മിലുള്ള വ്യത്യാസം നമുക്ക് ചര്‍ച്ചയാക്കാമായിരുന്നു. അഞ്ചു ലക്ഷത്തോട് നുണ പറയാമെന്നും, 500 പേരോട് സത്യം പറഞ്ഞാല്‍ മതിയെന്നും കരുതുന്നവരല്ല ബ്ലോഗില്‍ എഴുതാനെത്തുന്നത്. 'സ്വലേ' എന്ന വ്യക്തിയല്ല, ശമ്പളം തരുന്ന പീറക്കടലാസാണ് നുണ പറയുന്നത് എന്ന് സമ്മതിക്കാനുള്ള ആര്‍ജവമാണ് അവരുടേത്. അത്രയെങ്കിലും വിഷമിറങ്ങുന്നില്ലെ? ശ്രീജിത്തിനോട് നന്ദി പറയുന്നത് ഈ സാമൂഹിക ബോധത്തിന്റെ പേരിലാണ്.അപ്പപ്പോഴത്തെ ചരിത്രത്തെ മുന്നില്‍ വച്ചാണ് കാളിദാസന്‍ വാദമുന്നയിക്കുന്നത്. അതനുസരിച്ച് മദനി ജയിലില്‍ കഴിയാനിടയായ ഭരണകൂട ഭാഷ്യങ്ങള്‍ ശരി വച്ചു കഴിഞ്ഞു. മദനിയുടെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഭീകരതയഅണെന്ന് പൊലീസിന്റെ വാദവും സാക്ഷ്യപ്പെടുത്തി അദ്ദേഹവും കുടുംബവും അതേ പരിപാടിയാണ് തുടരുന്നതെന്ന് ഞാനും സമ്മതിക്കണം. വാദത്തിനു സമ്മതിച്ചു തരാം. പക്ഷേ, ഇപ്പറഞ്ഞതൊന്നും ശരിയായിരുന്നില്ല എന്നും, കിട്ടാനുള്ളത് ഉറക്കെ ചോദിച്ചവനെ കൊടുക്കേണ്ടവര്‍ അടിച്ചിരുത്തിയതാണെന്നും വയ്ക്കുക. കാളിദാസന്‍ എന്തു ചെയ്യും? മലയാളി സമൂഹം എന്തു ചെയ്യണം? ചോദിക്കേണ്ടത് ചോദിക്കാന്‍ അങ്ങേര്‍ സ്വീകരിക്കുന്ന ശൈലി പ്രശ്നമാണെങ്കില്‍ നാം അംഗീകരിക്കുന്ന രണ്ട് ശൈലികള്‍ ബാക്കിയുണ്ട്. അതിലൊന്നിനെയാണ് മതേതര നപുംസകത്വം എന്നു വിളിച്ചത്. 'അന്താരാഷ്ട്ര ഭീകരത കേരളത്തില്‍ ഇല്ലാതാക്കിയത് ഞമ്മനാണെന്ന' അവകാശവാദം നടത്തുന്നത് ഇക്കൂട്ടരാണ്. ബുഷമ്മാന്‍ നിര്‍വചിച്ച ആ ഭീകരത മുസ്ലിം സമൂഹത്തില്‍ ഉണ്ടെന്ന് അനുക്തസിദ്ധം. തെളിവ് തടിയന്റവിട നസീര്‍ പറഞ്ഞതായി പറയപ്പെടുന്ന ഈ കുഴലൂത്തും. ഈ മാപ്പുസാക്ഷി നിലപാട് കേരളീയ മുസ്ലിം സമൂഹത്തില്‍ ആവശ്യമുള്ളവര്‍ സ്വീകരിക്കട്ടെ. ബഹുത്ത് ഖുഷി. മന്ത്രിമാരുടെ എണ്ണം കൂടുമല്ലോ.
രണ്ടാമത്തെ ശൈലിയെ കൂടുതല്‍ അറിയണമെങ്കില്‍ 'വടിവാള്‍, നാടന്‍ ബോംബ്, കത്തിക്കുത്ത് ഇത്യാദിയും കേരള മുസ്ലിങ്ങളും' എന്ന തലക്കെട്ടില്‍ ഒരു ഗവേഷണം തുടങ്ങുക. പൊതുവെ കിട്ടുന്ന വിവരത്തിന്റെ ഒരു ലസാഗു ഉണ്ടാക്കുക. വല്ല സംഘടനകളുടേയും പേര് അതില്‍ മുഴച്ചു കാണുന്നു എന്നിരിക്കട്ടെ, അവരുടെ നേതാവ് ആര്, പരിപാടി എന്ത് എന്ന് റ്റെലിവിഷന്‍ കാണുന്ന പത്താളുകളോട് ചോദിക്കുകയും, ഈ ഇനത്തില്‍ എടുത്ത 10 കേസുകളിലെ നടപടികളുടെ ശരാശരി തുടര്‍ച്ച എന്താണെന്നും കണ്ടെത്തുക. എന്നിട്ട് ഭരണകൂടവും മാധ്യമങ്ങളും ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, ഒതുക്കുന്നുണ്ടോ, ഇല്ലേ എന്ന് നമുക്ക് വേണ്ടൂവോളം തര്‍ക്കിക്കാം. മദനി പറയുന്നത് ഇതു രണ്ടുമല്ലാത്ത മറ്റു വല്ലതുമാണെങ്കിലോ? പൊതു സമൂഹത്തിന്റെ കണ്ണിലൂടെ ഈ വാക്കുകളുടെ ഗുണവും ദോഷവും വിലയിരുത്താനുള്ള സാഹചര്യം പോലും ഉണ്ടാക്കാതെയല്ലെ ഈ കല്ലേറ്? അത് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതല്ലേ എന്നു വാദിക്കുന്നത് ഒട്ടകപക്ഷി നയമല്ലേ? ബ്ലോഗിലെ പക്ഷിയല്ല. അത് ബ്രോയിലര്‍ ചിക്കന്റെ പുറത്ത് പേരെഴുതി വച്ച ഏതോ ഒരു സാധുജീവി മാത്രം.
കോടതിയില്‍ ആര്‍എസ്എസുകാരന് മാപ്പു കൊടുത്ത മദനി അങ്ങാടിയില്‍ 'ക്വട്ടേഷന്‍'കാരനെ ഏര്‍പ്പാടാക്കുന്നുണ്ടെങ്കിലേ ഈ കല്ലേറില്‍ അര്‍ത്ഥമുള്ളൂ. സൂഫിയയെ പിടിച്ചുകൊണ്ടു പോയതില്‍ പ്രതിഷേധിച്ച് അന്‍വാറുശേരി തപാലാപ്പീസിനു പോലും പിഡിപിക്കാര്‍ തീ വച്ചിട്ടില്ല. മദനിയുടെ വാക്കും പ്രവര്‍ത്തിയും പരസ്പരവിരുദ്ധമായി പൊതുസമൂഹമോ കോടതിയോ കാണുന്നില്ല, പൊലീസ് പറയുന്നതൊഴികെ. അതേ സമയം, ചാനലില്‍ മൂന്നാം കണ്ണ് തുറക്കുന്നവര്‍ക്ക് വാക്കുകള്‍ വിലയില്ലാതെയില്ല. അര്‍ധരാത്രിയില്‍ ഓണം കേറാമൂലയിലെ എസി മുറിയിലിരുന്ന് 'സ്ത്രീ'ശാക്തീകരണം ചര്‍ച്ച ചെയ്യുന്ന 'പ്രദേശ്' നിലവാരവും, ചര്‍ച്ചയില്‍ മൂന്നുപേരെ പങ്കെടുപ്പിക്കുന്ന ദേശീയ നിലവാരവും നേതാവ് പറഞ്ഞ വിശദീകരണമാണ് കൊണ്ടാടുന്നതെന്നോര്‍ക്കുക. സാമുദായിക സംഘര്‍ഷങ്ങളില്‍ ഇടപെട്ട കേസുകളില്‍ എന്‍ഡിഎഫിനെതിരെ തെളിവെന്ത് എന്ന് ഒരു സുഹൃത്ത് ചോദിച്ചത് ശ്രദ്ധിച്ചല്ലോ. അവിടെയും നിഷേധത്തിനാണ് വില. അതായത് വാക്കുകള്‍ക്ക്. പ്രസംഗിച്ചു വലുതായ മദനിയുടെ കാര്യത്തില്‍ പക്ഷേ വാക്കിനല്ല വില. സൂഫിയയുടെ തട്ടത്തിലും, മദനിയുടെ തൊപ്പിയിലും പിടിച്ചു വലിച്ച് നാറ്റിച്ചിട്ട് അവര്‍ ഒടുവില്‍ എന്താവണം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്‍ഡിഎഫില്‍ ലയിക്കണമോ?
മദനി മുസ്ലിങ്ങള്‍ക്ക് എന്താണ്, എന്തല്ല എന്നതൊന്നും എന്റെ വിഷയമല്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നത് വഴുവഴുപ്പന്‍ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനും അരാജകത്വത്തിനും മധ്യേയുള്ള മറ്റെന്തോ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനെ മാളിക കയറ്റാനും, ചിതയ്ക്ക് വയ്ക്കാനും കഴിയുന്നവര്‍ ഈ രണ്ടില്‍ ഏതിനെയാണ് പിന്തുണയ്ക്കുന്നതെന്നും, അതുകൊണ്ട് സമുദായത്തിന് -- സമുദായ രാഷ്ട്രീയത്തിനല്ല -- എന്ത് നേട്ടമാണുള്ളതെന്നുമാണ് ഇക്കൂട്ടര്‍ക്കു വേണ്ടി വാദിക്കുന്നവര്‍ ചിന്തിക്കേണ്ടത്. ഏതോ എക്സ് മുസലിയാര്‍ ആര്‍ത്തവകാല രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ പ്രതിലോമകരമായ കാര്യങ്ങള്‍ മാത്രമല്ല ഒരു പക്ഷേ മുസ്ലിങ്ങള്‍ക്ക് പറയാനുണ്ടാവുക. മദനിക്കും വേണ്ടെ ജനാധിപത്യത്തില്‍ അല്പം ഒരിടം?
അതോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിയമവാഴ്ചയെ രക്ഷപ്പെടുത്താന്‍ മദനിയും കുടുംബവും ഇടയ്ക്കിട ജയിലില്‍ കിടക്കണമെന്നാണോ? തെങ്കാശിയിലെ ഹിന്ദു മുന്നണിക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും ആര്‍എസ്എസ് ഓഫീസിനകത്ത് പൊട്ടിച്ച ബോംബിന്റെ കേസില്‍ ആരെയാണ് പിടിക്കേണ്ടിയിരുന്നതെന്ന്. തട്ടക്കാരും, തൊപ്പിക്കാരും രാജ്യസ്നേഹം കാണിക്കാത്തതിന്റെ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് പലരുടേയും ഭാഷ്യം. ബോംബു വച്ചത് സാധ്വി പ്രജ്ഞയും സംഘവുമാണെന്ന് പിന്നീട് പുറത്തായ പല കേസുകളിലും, ഇപ്പോഴും എത്ര തൊപ്പിക്കാരെയാണ് പിടിച്ച് അകത്തു വച്ചിട്ടുള്ളത്? എത്രയെത്ര കേസുകളാണ് ഇക്കൂട്ടര്‍ ഏറ്റെടുത്തു തന്നത്! ഈ ദേശക്കൂറ് ഒറ്റയടിക്ക് തള്ളിപ്പറഞ്ഞാലോ?
കോടതിവിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അറിവില്ലായ്മ സമ്മതിച്ചു തരാവുന്നതേയുള്ളൂ. അക്ഷരങ്ങളെ കല്‍ക്കി ഉപാസിക്കുന്ന രീതി അങ്ങേയറ്റം പ്രശംസനീയവുമാണ്. പക്ഷേ അതിലടങ്ങിയ വിചാരത്തിന് ഒരു കുടുസു വ്യാഖ്യാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യായാസനം മഹത്തരമാണോ അല്ലയോ എന്നതല്ലല്ലോ തര്‍ക്കവിഷയം. അതേ കുറിച്ചുള്ള തത്വങ്ങള്‍ പ്രജകള്‍ക്കും ന്യായാധിപര്‍ക്കും തെറ്റുന്നുണ്ടോ എന്നതല്ലെ? ഉദാഹരണങ്ങള്‍ എഴുതിയതും അതിനല്ലെ? ഇത്തരം പൂര്‍വാപര വൈജാത്യങ്ങളൊന്നും സംഭവിക്കാതെ നിയമവ്യവസ്ഥ ശക്തിപ്പെടുക തന്നെയാണ് വേണ്ടത്. 'ലൗ ജിഹാദിന്റെ' ഇരകളായ പെണ്‍കുട്ടികളുടെ പേരു വിളിക്കാത്ത കോടതിയുടെ സാമൂഹികബോധത്തെ നാം ആദരിച്ചേ പറ്റൂ. പക്ഷേ പകരം വിളിച്ചത് എന്തായിരുന്നു എന്നിടത്താണ് പ്രശ്നം. കേസിന്റെ അടിസ്ഥാനം തന്നെ മതമായിരുന്നല്ലോ. നിയമം ഋജുവായ റെയില്‍ പാളമാണെന്നു വച്ച് അതിലൂടെ എയ്റോ പ്ലെയിന്‍ ഓടിക്കാമെന്നൊന്നും ആരും ധരിച്ചു വശാവരുത്. നേരും നെറിയും എല്ലാവര്‍ക്കും ബാധകമായ തത്വങ്ങളാവണം. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാത്രമല്ല നമുക്ക് ജനാധിപത്യ ബോധം ഉണ്ടാവേണ്ടതും.
Jan 5, 2010
ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ
നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്നാണ് മദനി-സൂഫിയ മദനി കേസുകള്‍ തെളിയിക്കുന്നതെന്ന്
എ റശീദുദ്ദീന്‍
സൂഫിയ മദനിയെ അറസ്റ്റ് ചെയ്ത നീക്കവും തുടര്‍സംഭവങ്ങളും നിയമത്തിന്റെ പതിവു നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സംസ്ഥാന ആഭ്യന്ത മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ പൊതുവേയും, ദക്ഷിണകേരളത്തില്‍ വിശേഷിച്ചും മുസ്ലിം വോട്ടു ബാങ്ക് കുറേക്കൂടി ഇടതുപക്ഷോന്മുഖമാവുകയും, സവര്‍ണ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയുമായുള്ള പരീക്ഷണമവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് ചായാന്‍ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റും അനുബന്ധ നാടകങ്ങളും നടക്കുന്നത്. മദനി കുടുംബത്തിലെ രണ്ടാമത്തെ ഒരംഗം കൂടി നിയമവാഴ്ചയുടെ രാവണന്‍കോട്ടയില്‍കൂടെ വര്‍ഷങ്ങള്‍ നടന്ന് സത്യസന്ധത തെളിയിക്കേണ്ട ഈ ദുരവസ്ഥ ആഭ്യന്തര മന്ത്രി കൈ മലര്‍ത്തുന്നതു പോലെ തനിയെ ഉണ്ടാവുന്നതല്ല. മറിച്ച് ബോധപൂര്‍വം, സൃഷ്ടിക്കപ്പെടുന്നതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ നെറികേട് മുതല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുര്‍നാടകങ്ങളും അതിലുപരി ദേശത്തിന്റെ നയങ്ങളെന്ന പേരില്‍ അടിച്ചേല്പ്പിക്കപ്പെടുന്ന പുത്തന്‍ശീലങ്ങളുമൊക്കെ ഇതിലുണ്ട്.
പഴുതുകളുള്ള നിയമവ്യവസ്ഥ
ബസ് കത്തിക്കല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിയമപീഠത്തിന്റെ കണ്ടെത്തലില്‍ നിന്നു തന്നെയാവട്ടെ ചര്‍ച്ചയുടെ തുടക്കം. പ്രഥമദൃഷ്ട്യാ പൊതുമുതല്‍ നശിപ്പിച്ച കുറ്റം. അത് കേവലമൊരു പ്രതിഷേധ സമരമാണെന്ന് ഇതേ കോടതിയില്‍ നേരത്തേ സമര്‍പ്പിക്കപ്പെട്ട സത്യവാങ് മൂലം നിലനില്‍ക്കവേ തെളിവുകളുടേയും, വിചാരണയുടേയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസായി മാറേണ്ടിയിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ ഭീകരതയാണെന്ന് അഭിപ്രായപ്പെടാനാവുന്ന എന്ത് തെളിവാണ് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയുടെ മുന്‍പാകെ ഉണ്ടായിരുന്നത്? ഈ കേസില്‍ സൂഫിയാ ഉള്‍പ്പെട്ടു എന്നു തന്നെ കരുതുക. യാത്രക്കാരെ പുറത്തിറക്കി ബസ് കത്തിക്കുന്നവര്‍ എന്തിനെയാണ് ഉന്നം വയ്ക്കുന്നതെന്ന് ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പ്രതിഷേധത്തിന്റെ ലക്ഷ്യമോ മാര്‍ഗമോ അല്ല, പ്രതിഷേധിച്ചവരുടെ തരമാണ് ഇവിടെ ചര്‍ച്ചയാക്കപ്പെടുന്നത്. രാഷ്ട്ര സങ്കല്പ്പങ്ങളെ ആശയപരമായി പുഷ്ടിപ്പെടുത്താന്‍ കഴിയുമെങ്കിലേ ജഡ്ജിമാര്‍ പൊതുവായ നിരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യമുള്ളൂ എന്നാണ് നിയമ പണ്ഡിതരുടെ മതം. ബസ് കത്തിക്കല്‍ ഭീകരതയാണെന്ന നിരീക്ഷണവും, അതിനെതിരായ പ്രതികരണം ദേശസ്നേഹമാണെന്ന പ്രചാരണവും ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ചര്‍ച്ചയ്ക്കെടുക്കേണ്ടത്. ഭീകരതയ്ക്കെതിരെ പൊതു ജനം പ്രതികരിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. ആ പരാമര്‍ശത്തിന്റെ നിയമപരമായ സാധുതയും വ്യാഖ്യാനവും വിശദമാക്കപ്പെടേണ്ടതുണ്ട്. ഭീകരര്‍ എന്ന് മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നവരുടെ കാര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുക്കണമോ?
കേരള ഹൈക്കോടതിയില്‍ ലവ്ജിഹാദിനെ കുറിച്ച് ആദ്യം വിവാദമുണ്ടാക്കിയ ജസ്റ്റിസ് തന്നെയാണ് സൂഫിയാ മദനി കേസിലും വാദം കേട്ടത്. ലവ്ജിഹാദിനെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ മറുവശമെന്തായിരുന്നുവെന്ന് പിന്നീട് കണ്ടു. താടിവയ്ക്കല്‍ താലിബാന്‍ വത്കരണമാണെന്ന് സുപ്രീം കോടതിയിലെ വിശിഷ്ട ന്യായാധിപന്മാരിലൊരാള്‍ ഈയിടെ പറഞ്ഞത് ശ്രദ്ധിക്കുക. ഒരു വ്യക്തി തന്നിഷ്ടപ്രകാരം ശരീര ഭാഗങ്ങളില്‍ രോമം വളര്‍ത്തുന്നതിന് നിയമപരമായ എന്തെങ്കിലും വ്യാഖ്യാനം സാധ്യമായിരുന്നോ? ഗണേശപൂജക്കാലത്ത് ജലാശയങ്ങളില്‍ അരങ്ങേറുന്ന വിഗ്രഹനിമജ്ഞനത്തിനെതിരെ സാലിക് ചന്ദ് ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച വിധി മതപരമായ അവകാശങ്ങളെ കുറിച്ച് ഒരു തരം ശുദ്ധിപത്രമാണ് എന്ന് പറയേണ്ടി വരും. വ്യക്തികള്‍ക്ക് തന്നിഷ്ടപ്രകാരമുള്ള മതം ആചരിക്കാനുള്ള അവകാശമുണ്ടെന്നാണ് ഈ കേസില്‍ വിധിയുണ്ടായത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശം പോലും വ്യക്തികള്‍ക്ക് മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള വിശാലമായ ഭരണഘടനാ താല്പര്യങ്ങള്‍ക്ക് അതീതമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടി കാട്ടുന്നതിന്റെ അന്തസത്ത. ഒരു മതസമൂഹത്തിന്റെ വിശ്വാസപരമായ ചിഹ്നത്തെ കുറിച്ച് ഒരേ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പറഞ്ഞ അഭിപ്രായങ്ങളായി ഇവയെ കണക്കിലെടുക്കുക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ പോലും അഭിപ്രായവ്യത്യാസത്തിന് പഴുതുകളുള്ള നിയമമാണ് നമ്മുടേത് എന്നല്ലേ വരുന്നത്?
മദനി ഭീകരനായിരുന്നോ?
വര്‍ഗീയമെന്ന് തോന്നിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്ന കേസുകളില്‍ കുറേക്കൂടി യുക്തിപൂര്‍വകമായി ഇടപെടുന്നില്ലെങ്കില്‍ കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. മദനിയുടെ കാര്യത്തില്‍ നേരത്തെ സംഭവിച്ച കൊടും പിഴവിന്റെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ 'വരണ്ട' വഴിയിലൂടെ പോകാതിരിക്കലായിരുന്നൂ നീതിപീഠത്തിനു നല്ലത്. സൂഫിയ ഏതു വിദേശരാജ്യത്തേക്കു പോകുമെന്നാണ് പൊലീസ് ആരോപിക്കുന്നത്. പാക്കിസ്ഥാനിലേക്കോ? ബംഗ്ലാദേശിലേക്കോ? പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കാന്‍ പറഞ്ഞാല്‍ തീരുന്ന കേസാണ് പ്രൊസിക്യൂഷന്റെ അവഗണിക്കാനാവാത്ത എതിര്‍ വാദമായി മാറുന്നത്. മദനിക്ക് ജാമ്യം നിഷേധിച്ചതിന്റെ ന്യായങ്ങളും ഈ മട്ടിലുള്ള വര്‍ത്തമാനങ്ങളായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ മദനി ഭീകരനായിരുന്നോ? ആയിരുന്നെങ്കില്‍ പിന്നീട് വിട്ടയയ്ക്കപ്പെടുകയും, ഈ കേസില്‍ പൊലീസിനെ അടച്ചാക്ഷേപിക്കും വിധം പില്‍ക്കാലത്ത് കോടതിവിധികളുണ്ടാവുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്? ഭീകരന്‍ എന്ന പദപ്രയോഗവും, ഭീകരത എന്ന ആശയവും നിയമപരമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തവയായി മാറുന്നുണ്ട്.
മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ മുന്‍പിലെത്തിയ അവസരങ്ങളിലൊന്നില്‍ ബഞ്ചിലുണ്ടായിരുന്ന ഒരു ജഡ്ജി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പൊതുബോധത്തിന്റെ മുന്‍വിധി പ്രകടമായിരുന്നു. "ഒരു ഭീകരന്റെ കാര്യത്തിലാണോ നിങ്ങള്‍ സര്‍വസാധാരണമായ രോഗങ്ങളെ കുറിച്ച ഈ പരാതിയുമായി എത്തിയിരിക്കുന്നത്?," എന്നായിരുന്നു ക്രിമിനല്‍ അഭിഭാഷകനായ സുശീല്‍ കുമാറിനോട് കോടതി ചോദിച്ചത്. "ജഡ്ജിയായ എനിക്കും അഭിഭാഷകനായ താങ്കള്‍ക്കും പ്രമേഹവും, ബ്ലഡ് പ്രഷറും, കൊളസ്ട്രോളുമൊക്കെ ഉള്ളതല്ലെ," എന്ന നിരീക്ഷണം പൊതു യുക്തിയുടെ ഭാഗമായിരുന്നു. സുപ്രീം കോടതിയില്‍ മദനിയുടെ ജാമ്യാപേക്ഷ വിചാരണയ്ക്കു വരുന്ന ദിവസങ്ങളിലൊക്കെയും പ്രമുഖ ഇംഗ്ലിഷ് ദിനപ്പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഐഎസ്ഐ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം എന്തായിരുന്നുവെന്ന് കോടതി നടപടികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. "ജഡ്ജിയും പത്രം വായിക്കുന്നുണ്ട്. നിയമപരമായ അവകാശങ്ങള്‍ക്കായുള്ള സമരം കോടതി മുറികളില്‍ മാത്രം നടത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും കൂടി അവ നടക്കാത്തിടത്തോളം നീതി ലഭിക്കുക എളുപ്പമല്ലെന്നും," ഈ കേസിനെ കുറിച്ച് അന്ന് നന്ദിതാ ഹക്സര്‍ പറഞ്ഞതോര്‍ക്കുക.
തത്വവും വിവേചനവും
നിയമത്തിന്റെ നിഘണ്ടുവനുസരിച്ചും ഭരണഘടനയുടെ മൂല്യങ്ങളുടെ വെളിച്ചത്തിലും കൊടും കുറ്റവാളിയുടെ ലക്ഷണങ്ങള്‍ ഭേസുന്ന ലാല്‍ കൃഷ്ണ അഡ്വാനി സാങ്കേതികത്വങ്ങളുടെ മറ പിടിച്ച് ഒരു വിചാരണ പോലും നേരിടാതെ രക്ഷപ്പെടുന്നത് പൊതുസമൂഹം കാണുന്നുണ്ട്. അന്വേഷണ കമ്മിഷനു മുമ്പാകെ നുണയന്മാരെ ഹാജരാക്കി മറ്റൊരു മുഖ്യമന്ത്രി നരഹത്യാ കേസുകളില്‍ നിന്നും തടിയൂരിയതും ജനം നോക്കി നില്‍ക്കവെയാണ്. സാങ്കേതികമായി ഈ നടപടിക്രമങ്ങള്‍ ശരിയായിരിക്കാം. മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി പ്രജ്ഞാ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് ലോക്സഭയില്‍ അടിയന്തിര പ്രമേയം കൊണ്ടു വന്നതും പ്രധാന മന്ത്രി മറുപടി പറഞ്ഞതും ഇതോടു ചേര്‍ത്തു വായിക്കുക. പക്ഷേ, ഈ തത്വത്തെ കുറിച്ച് മറ്റൊരു അവസരത്തിലും നമ്മുടെ പ്രധാന മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഓര്‍മയുണ്ടായിട്ടില്ല. കേസന്വേഷണത്തിലുമുണ്ട് ഇത്തരം ചില ശരിതെറ്റുകള്‍. കേണല്‍ പുരോഹിത് പിടിയിലാവുന്നതിനു മുന്‍പുള്ള കാലത്ത് നാന്ദേഡ് സ്ഫോടന കേസിലെ പ്രതികളെ സിബിഐ അന്വേഷണം വെള്ള പൂശുകയാണ് ചെയ്തത്.
പക്ഷേ ഇവ തത്വമാവുന്നതും, വിവേചനമാവുന്നതും തമ്മിലുള്ള വ്യത്യാസം പൊതുജനത്തിന് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ കലാപങ്ങളേയും ഭീകരാക്രമണങ്ങളേയും നയിച്ചവര്‍ക്ക് ചില പ്രത്യേക കേസുകളില്‍ ബാധകമായ ഈ സാങ്കേതികത്വം ഗുജറാത്തിലേതെന്നോ, ദില്ലിയിലേതെന്നൊ, കേരളത്തിലേതെന്നോ വേര്‍ത്തിരിക്കാനാകില്ല. രാഷ്ട്രീയമോ, മതപരമോ ആയ ഏതെങ്കിലും സാമ്യതകളില്‍ ഈ ആനുകൂല്യങ്ങള്‍ പരിമിതമാവുന്നില്ലെന്നാണ് കോടതികള്‍ ഉറപ്പു വരുത്തേണ്ടത്.
മാധ്യമങ്ങളുടെ ദുസ്വാധീനത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ടിയിരുന്ന ജഡ്ജിമാര്‍ അവരുടെ പ്രചാരണങ്ങളെ ഏറ്റു പിടിക്കുന്നുവെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന സ്ഥിതിവിശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സൃഷ്ടിക്കപ്പെടുന്നത്. വരാണസി സ്ഫോടനങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫുല്പൂരിലെ ഇമാം വലിയുള്ളയെ "ലഷ്കര്‍ ഭീകരനായ സ്ഥിതിക്ക് തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്" വിചാരണ വേളയില്‍ നീതിപീഠം അഭിപ്രായപ്പെട്ടത്. വലിയുള്ളയുടെ ഹര്‍ജിയെ തുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്കു മാറ്റി വാദം തുടര്‍ന്ന കേസ് ഒടുവില്‍ എവിടെയെത്തി? പൊലീസ് ഹാജരാക്കിയ മുഴുവന്‍ രാജ്യദ്രോഹ കേസുകളും ഒടുവില്‍ തെളിവില്ലെന്നു കണ്ട് തള്ളുകയാണുണ്ടായത്. സൂഫിയയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലുമുണ്ട് പൊലീസിന്റെ ഭാവനാ വിലാസങ്ങള്‍. അവര്‍ കുറ്റം സമ്മതിച്ചു എന്ന വാര്‍ത്ത തന്നെ ഉദാഹരണം. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും, പൊലീസ് തന്റെ പേരില്‍ നുണ പറയുകയാണെന്നും സൂഫിയയുടെ വിശദീകരണം പുറകെ വന്നു. ഇത്തരത്തിലുള്ള പല വാര്‍ത്തകളുടേയും യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുന്നതേയില്ല. നൂരിഷാ ത്വരീഖത്ത് എന്ന ചിന്താധാരയുടെ സമീപകാല വളര്‍ച്ച മുസ്ലിം സമൂഹത്തിലെ സംഘടനാ സമവാക്യങ്ങളുടെ സ്വാഭാവിക ഘടനയ്ക്കു തന്നെ വിരുദ്ധമാണ്. ഇതിന്റെ വേരുകളില്‍ ചിലതെങ്കിലും രാഷ്ട്രീയ സംഘടനകളുമായും ഭരണകൂട ഉപകരണങ്ങളുമായും ബന്ധപ്പെടുന്നവയാണെന്ന് സംശയിക്കേണ്ടി വരുന്നു. തീഹാര്‍ ജയിലില്‍ നിന്നും നവാബ് കമറും ഇര്‍ഷാദ് അലിയും പ്രധാന മന്ത്രിക്കയച്ച കത്തിനെ കുറിച്ച് സിബിഐ അന്വേഷണം പുറത്തു കൊണ്ടു വന്ന സത്യങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷന വകുപ്പ് എങ്ങിനെയാണ് ഒരു സമുദായത്തെ ഭീകരരായി മാറ്റിയെടുക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയുണ്ട്. മുസ്ലിം സംഘടനകളില്‍ ഏതിലൊക്കെ 'ടൂളുകള്‍' നുഴഞ്ഞു കയറി അജന്‍ഡ നിശ്ചയിച്ചുവെന്ന് ഈ കക്കകൂട്ടങ്ങളില്‍ ഒറ്റയെണ്ണം പോലും തിരിച്ചറിയുന്നില്ല.
മദനിയെ ആര്‍ക്കാണ് ഭയം?
അവനവനിലെ വര്‍ഗീയതയെ സുഖിപ്പിക്കാനാണ് നിയമം അതിന്റെ വഴിയെ പോകട്ടെയെന്ന കാപട്യത്തെ മലയാളിയും കൂട്ടു പിടിക്കുന്നത്. നിയമനടപടികള്‍ വര്‍ഗീയമായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഒരു സൂക്ഷ്മതയും നമുക്കില്ല. രേഖകളിലോ, വാക്കുകളിലോ പുതിയ ഒന്നും ഹാജരാക്കതെയാണ് സൂഫിയ കേസ് വീണ്ടും രാഷ്ട്രീയ നേതൃത്വം പൊടിതട്ടിയെടുക്കുന്നത്. നായന്മാരും, ഈഴവരും, കൃസ്ത്യാനികളും, സാമുദായിക വോട്ടുബാങ്കുകളായിട്ടുള്ള ദക്ഷിണ കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിന് ഇടക്കാലത്ത് ലഭിച്ച പിന്തുണ മദനിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുന്നതാണ് വിഷയത്തിന്റെ മര്‍മം. രണ്ട് മുന്നണികളേയും ഭയപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സാന്നിധ്യമായി പിഡിപി മാറിക്കഴിഞ്ഞു. എന്‍ഡിഎഫിന്റെ വോട്ടു ബാങ്ക് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് ലഭിച്ചിരുന്നതെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനു ശേഷം മദനി സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. മദനിയെ ലക്ഷ്യം വയ്ക്കുന്നവര്‍ മറുഭാഗത്ത് എന്‍ഡിഎഫിനെ തലോടുകയാണ് ചെയ്യുന്നതും.
മുസ്ലിങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ഭീകരര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ദിശയുടെ നേരെ എതിരെയാണ് ജയില്‍ മോചിതനായ മദനി മുന്നോട്ടു പോകുന്നത്. ജയില്‍ വാസം അദ്ദേഹത്തിനു നല്‍കിയ അനുഭവ പാഠങ്ങളാവണം ഒരുപക്ഷേ ഈ പുതിയ നിലപാടിന്റെ പ്രചോദനം. അതിനെ എന്തു കൊണ്ട് ഭരണവര്‍ഗം മുഖവിലയ്ക്കെടുക്കുന്നില്ല? അദ്ദേഹം പറയുന്ന മുഖമല്ല, പൊലീസ് ആരോപിക്കുന്ന മുഖമാണ് പിഡിപിക്ക് ഉണ്ടാക്കിയെടുക്കേണ്ടതെങ്കില്‍ അതു കൊണ്ട് രാജ്യത്തിന് എന്താണ് നേട്ടം? മറുഭാഗത്ത് എന്‍ഡിഎഫിനോടുള്ള സമീപനം പകല്‍ പോലെ പൊതു ജനം കാണുന്നുമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ദിശയാണ് മുസ്ലിം സമുദായത്തിന് വേണ്ടതെന്നാണോ 'ആഗോള ഭീകരവിരുദ്ധ യുദ്ധ'കാലത്തെ ആഭ്യന്തര നയം? എന്‍ഡിഎഫിനോടും പിഡിപിയോടുമുള്ള ഈ ഇരട്ട സമീപനങ്ങളില്‍ മുസ്ലിം സമൂഹം നേര്‍വഴിക്കു സഞ്ചരിക്കരുതെന്ന ഒരു താത്പര്യം പ്രകടമായി തന്നെ കാണാവുന്നില്ലെ? ഒന്നുകില്‍ 'മതേതര'മായ ബാനറിലുള്ള നപുംസകങ്ങള്‍, അല്ലെങ്കില്‍ ഭീകരത പരസ്യമായി ഉദ്ഘോഷിക്കുന്നവര്‍. ഇതു രണ്ടുമല്ലാത്ത ഒരു മുസ്ലിമിനും ഇന്ത്യയില്‍ രാഷ്ടീയപ്രവര്‍ത്തനം സാധ്യമല്ലെന്നല്ലെ സ്ഥാപിക്കപ്പെടുന്നത്?
ഒരു പൊതുതെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്ന ബിജെപി വോട്ട് ഇക്കുറി എങ്ങോട്ട് പോകുമെന്ന് അറിയാത്തതിന്റെ ആശങ്കയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഈ നാടകത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായി മാറുന്നുണ്ട്. കേസിന്റെ വഴി കേരളത്തില്‍ നിന്നല്ല തുടങ്ങുന്നതെന്ന് ശ്രദ്ധിക്കുക. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്രം അന്വേഷിച്ചാല്‍ മതിയെന്ന പുതിയ നിയമത്തിലെ വകുപ്പ് രമേശ് ചെന്നിത്തലയും കൂട്ടരും സമര്‍ത്ഥമായി ഉപകാരപ്പെടുത്തുകയാണെന്ന് കൂട്ടി വായിക്കാവുന്നതേയുള്ളൂ. എന്‍ഐഎ എന്ന അവതാരം ഒരര്‍ത്ഥത്തില്‍ അഡ്വാനിയുടെ പൊലീസ് നവീകരണ സംരഭങ്ങളുടെ പുതിയ മുഖമാണ്. ഈ 'നവീകരണ' പദ്ധതികള്‍ ഏറ്റവും ഉത്സാഹപൂര്‍വം ആവിഷ്കരിക്കുകയും സ്വന്തമായി ഭീകരവിരുദ്ധ നിയമം നടപ്പാക്കുകയും ചെയ്ത മഹാരാഷ്ട്രയിലായിരുന്നു അഭിനവ് ഭാരത് ജന്മം കൊണ്ടതെന്നോര്‍ക്കുക. ഏറ്റവുമധികം ഭീകരാക്രമണങ്ങളുണ്ടായ സംസ്ഥാനവും അതാണ്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും, ആന്ധ്രയുടേയും, രാജസ്ഥാന്റേയും, മധ്യ പ്രദേശിന്റേയും, യുപിയുടേയും വഴിയില്‍ കേരളത്തെ നടത്തിക്കാന്‍ കേസന്വേഷണം കേന്ദ്രം നേരില്‍ ഏറ്റെടുക്കേണ്ടി വന്നു എന്നു മാത്രം.
കൊടിയേരിയുടെ പൊലീസും, അച്യുതാനന്ദന്റെ പ്രൊസിക്യൂട്ടറും, വാദം കേള്‍ക്കുന്ന ജഡ്ജിയും, ഭീകരതയെ കുറിച്ച് കേസുകള്‍ അന്വേഷിക്കുന്ന ഐഎന്‍എയും ഈ വിവരങ്ങള്‍ ജനത്തെ അറിയിക്കുന്ന മാധ്യമങ്ങളും ഒരു സാമൂഹ്യക്രമത്തിന്റേയും കൂടി ഭാഗമാണ്. ഇവരിലെല്ലാമുള്ള വ്യക്തികളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതെന്നാണ് വ്യക്തമാവുന്നത്. നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്ന് അനുഭവ സാക്ഷ്യം. രഹസ്യമായി ഒതുക്കേണ്ടവരെയാണ് കാട്ടുവഴിയിലൂടെ അയയ്ക്കുന്നത്. ഇപ്പോഴത്തെ കോലാഹലങ്ങളുടെ പൊരുള്‍ ഭീകരതയും അതിനെ ചെറുക്കലുമല്ല. ഭീകരതയെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളെ ആള്‍കൂട്ട വിചാരണയ്ക്ക് എറിഞ്ഞു കൊടുക്കലാണ്.
ലേഖകന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

Dec 31, 2009
അനാശാസ്യ (മാധ്യമ)പ്രവര്‍ത്തനം
മലയാളി മനസിനെ മാധ്യമങ്ങള്‍ രോഗാതുരമാക്കുന്നുവെന്ന് യാമിനി ഉണ്ണികൃഷ്ണന്‍
ഇന്ത്യയില്‍ ആദ്യവും അവസാനവുമായി ഒരു ബസ് കത്തിച്ച സംഭവമുണ്ടായത് കളമശേരിയിലാണോ? അതെയെന്ന് തോന്നിപ്പോവും മലയാളത്തിലെ ചാനലുകള്‍ കാണുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്‌താല്‍. കേസിലെ പത്താംപ്രതി സൂഫിയ മദനിയെ വിടാതെ വേട്ടയാടുന്ന മാധ്യമങ്ങളുടെ അജന്‍ഡയെന്താണ്? നമ്മുടെ പൊതുബോധത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്‌ത്രീവിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും ലാവാപ്രവാഹമാണ് ഈ വാര്‍ത്തകളില്‍ കാണാനാവുന്നത്. മുഖ്യധാരാമാധ്യമങ്ങളുടെ മുന്‍വിധിയുടെയും സമ്മതിനിര്‍മിതിക്കായുള്ള (consent manufacturing) ത്വരയുടെയും ഇരയായി സൂഫിയാ മദനി ഇപ്പോള്‍ മാറിയിരിക്കുന്നു.
സൂഫിയ മദനിയെ ന്യായീകരിക്കാനോ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനോ അല്ല മുതിരുന്നത്. കേസന്വേഷണത്തിനും വിചാരണക്കും ഒടുവില്‍ ഏതെങ്കിലും കാലം സൂഫിയ മദനി കുറ്റക്കാരിയല്ലെന്ന് 'ബഹുമാനപ്പെട്ട' ജുഡീഷ്യറി വിധിക്കുകയാണെന്നിരിക്കട്ടെ. ആ സ്‌ത്രീക്ക് ഈ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത 'തീവ്രവാദിനി' പട്ടം തിരിച്ചെടുക്കാന്‍ കഴിയുമോ. അന്നന്നത്തെ അഷ്ടിക്കുള്ള വഹ തേടുമ്പോള്‍ കിട്ടുന്ന എന്തും ആഘോഷമാക്കുന്ന ചാനല്‍ ലേഖകരുടെയും ചാനല്‍ സായാഹ്‌നങ്ങളിലെ ന്യൂസ് അവറിനും കൗണ്ടര്‍പോയിന്റിനും മറ്റും പ്രതിഫലമില്ലാതെ പാഞ്ഞെത്തുന്ന `ചര്‍ച്ചാംദേഹി'കളുടെയും കയ്യില്‍പുരണ്ട ചോരയുടെ മണം ഏതു സുഗന്ധദ്രവ്യം കൊണ്ടാണ് മായ്‌ക്കാന്‍ കഴിയുക. കേസിന്റെ നടപടികള്‍ തുടങ്ങും മുമ്പുതന്നെ വിധി പറയാന്‍ ഇവിടുത്തെ മാധ്യമ ന്യായാധിപന്മാര്‍ക്ക് ആരും ഒരവകാശവും കല്‍പ്പിച്ചു നല്‍കിയിട്ടില്ല. അവരുടെ ജീനുകളില്‍ നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ ന്യൂനപക്ഷ-സ്‌ത്രീ വിരോധത്തിന്റെ ഇളകിയാടലുകളാണ് ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്.
എല്ലാ മുസ്ലീമും തീവ്രവാദി ആണെന്ന (എല്ലാ തമിഴനും മോഷ്ടാവുമാണെന്നും ചേര്‍ത്തുവായിക്കുക) മുന്‍വിധി മലയാളികളുടെ പൊതുബോധത്തെ ഗ്രസിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍.
രോഗാതുരമായ മലയാളി മനസ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന മദനിയെ കോടതി വെറുതെ വിടുകയും തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം പരസ്യമായി തള്ളിപ്പറയുകയും ചെയ്‌തിട്ടും അദ്ദേഹത്തെ വീണ്ടും തീവ്രവാദിയായി മുദ്രകുത്തുന്ന രോഗാതുരമായ മനസാണ് കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്. തന്റെ കാല്‍ തകര്‍ത്ത ആര്‍എസ്‌എസുകാരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയുള്ള നിലപാട് സ്വീകരിച്ചയാളാണ് മദനിയെന്നും ഓര്‍ക്കുക. മുംബൈ കലാപങ്ങളുടെ പേരില്‍ ശ്രീകൃഷ്‌ണാ കമ്മിഷന്‍ കുറ്റപ്പെടുത്തിയ ബാല്‍ താക്കറെയും ബാബ്‌രി മസ്‌ജിദ് തകര്‍ത്തതിന് ലിബര്‍ഹാന്‍ കമ്മിഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അദ്വാനി, വാജ്പായി, മുര്‍ളി മനോഹര്‍ ജോഷി തുടങ്ങിയവരും ഞെളിഞ്ഞു നടക്കുന്ന രാജ്യത്തു തന്നെയാണ് കോടതി കുറ്റവിമുക്തനാക്കിയ മദനി വേട്ടയാടപ്പെടുന്നത്. താക്കറെക്കും അദ്വാനിക്കും വാജ്പായിക്കും ജോഷിക്കും നമ്മുടെ മാധ്യമങ്ങള്‍ അനുവദിക്കുന്ന സഹിഷ്‌ണുതയുടെ ഒരു തരിമ്പെങ്കിലും മദനിക്കും അവകാശപ്പെട്ടതല്ലേ.
മദനിക്കു പിന്നാലെ സൂഫിയ മദനിയും. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കമന്ററിയുടെ പശ്‌ചാത്തലത്തില്‍ സൂഫിയയുടെ ദൃശ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ പര്‍ദയെ പെണ്‍ഫിദായീനുകളുടെ യൂണിഫോമാക്കി മാറ്റുന്ന ഒരു ബോധനിര്‍മിതിയിലേക്ക് നമ്മുടെ ചാനലുകള്‍ വളര്‍ത്തിക്കഴിഞ്ഞു. ബാബ്‌രി മസ്‌ജിദ് തകര്‍ക്കാനും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ആയുധവുമായി പോകുന്ന ഗണവേഷധാരികളുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊടുക്കുന്ന സ്‌ത്രീകള്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളായി ചിത്രീകരിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. മുംബൈയിലെ തീവ്രവാദ ആക്രമണത്തിനിടെ ഹേമന്ത് കര്‍ക്കറെ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ കവിത കര്‍ക്കറെയുടെ പരാതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ അവഗണിച്ചത് അവരുടെ അബോധത്തിലെ ന്യൂനപക്ഷ വിരുദ്ധതയും മൃദുഹിന്ദുത്വവും കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ വലിയ വിവരമൊന്നും വേണ്ട.
അടിയന്‍ ലച്ചിപ്പോം
മദനിക്കും ഭാര്യക്കുമെതിരെയുള്ള മാധ്യമങ്ങളുടെ കുറ്റവിചാരണക്കും പരിഹാസങ്ങള്‍ക്കും തൊട്ടുമുമ്പായിരുന്നു ലൗജിഹാദിന്റെ പേരിലുള്ള ഇളകിയാട്ടങ്ങള്‍. സംഘപരിവാര്‍ അനുകൂലികളുടെ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ നമുക്കു മുമ്പില്‍ വിളമ്പിയവരാണ് മുഖ്യധാരാ മാധ്യമങ്ങള്‍. ലൗജിഹാദിന്റെ കഥകള്‍ മെനയുന്നതില്‍ കണ്ട ആവേശമൊന്നും പിന്നീട് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ലൗജിഹാദ് ഒരു മിഥ്യയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ കണ്ടില്ല.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അനാശാസ്യപ്രവര്‍ത്തനം മഞ്ചേരിക്കാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ അത് മറച്ചുവയ്‌ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും ഇന്ത്യാവിഷനും മനോരമ വിഷനും മാതൃഭൂമിയും മലയാള മനോരമയും കാട്ടിയ ഉത്‌സാഹം സമീപകാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നായിരുന്നു. ചാനലുകളുടെ ഓമനയാണ് ഉണ്ണിത്താന്‍. എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ ഉണ്ണിത്താന്‍ കോണ്‍ഗ്രസുകാര്‍ അടങ്ങുന്ന വേദിയില്‍ സൂഫിയ മദനിയെയും പിണറായി വിജയനെയും ചേര്‍ത്ത് നടത്തിയ പരാമര്‍ശങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയവരാണ് ഇന്ത്യാവിഷന്‍. ഇത് സംപ്രേഷണം ചെയ്‌ത് മണിക്കൂറുകള്‍ക്കകമാണ് ഉണ്ണിത്താന്‍ പിടിക്കപ്പെട്ടത്. എന്നാല്‍ ഡിസംബര്‍ 21ന് ഉച്ചവരെ ഈ വാര്‍ത്ത മറച്ചു വയ്‌ക്കാന്‍ എന്തിനാണിവര്‍ തിടുക്കം കാട്ടിയത്. കുറ്റാരോപിതയായ ഒരു സ്‌ത്രീയെ വാക്കുകള്‍ കൊണ്ട് പരസ്യമായി ആക്ഷേപിച്ച മനുഷ്യന്‍ തന്നെ മണിക്കൂറുകള്‍ക്കകം അനാശാസ്യപ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടതില്‍ വാര്‍ത്തയില്ലെന്ന് പത്രപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി പഠിക്കാത്തവര്‍ പോലും പറയില്ല. എന്നിട്ടും ഏത് സദാചാരമൂല്യങ്ങളുടെ പേരിലാണ് അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ നമ്മുടെ മാധ്യമങ്ങള്‍ ഉണ്ണിത്താനെ സംരക്ഷിച്ചത്.
അനുബന്ധം: ഡിസംബര്‍ 29ന് വൈകുന്നേരം, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പിറ്റേന്ന് കോടതിയില്‍ ഹാജരാവുമെന്ന വാര്‍ത്ത ചാനലുകള്‍ സ്‌ക്രോള്‍ബാറില്‍ നല്‍കിയത് ഇങ്ങനെ: "പിണറായി നാളെ ഹൈക്കോടതിയില്‍ ഹാജരായേക്കും/ പിണറായി കൊച്ചിയില്‍ വിമാനമിറങ്ങി/ പിണറായി അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി."
ഉണ്ണിത്താന്റെ അനാശാസ്യം ചാനലുകള്‍ മുക്കിയതുമൂലം സ്‌ക്രോള്‍ ബാറില്‍ കാഴ്‌ചക്കാര്‍ക്ക് നഷ്ടമായ ചില തുണ്ടുകള്‍ ഇങ്ങനെ: "ഉണ്ണിത്താന്‍ കയറിയ വീട് നാട്ടുകാര്‍ വളഞ്ഞു/ ഉണ്ണിത്താന്റെ ഇടതു കവിളില്‍ പ്രഹരമേറ്റു/ഉണ്ണിത്താന്റെ മുണ്ടഴിഞ്ഞു/ഉണ്ണിത്താന്‍ നാട്ടുകാരെ അസഭ്യം പറഞ്ഞു/ഉണ്ണിത്താന്‍ പൊലീസ് ജീപ്പില്‍ കയറി/ ഉണ്ണിത്താനും യുവതിക്കും ജാമ്യം."
ലേഖിക മാധ്യമ പ്രവര്‍ത്തകയാണ്.

Labels:
അവകാശങ്ങള്‍,
ഇസ്‌ലാം,
തീവ്രവാദം,
മതം,
രാഷ്ട്രീയം,
ഹിന്ദുത്വ
Dec 13, 2009
ഒബാമയുടെ അഫ്ഘാന്‍ മുറ
ഒബാമയുടെ അഫ്-പാക് നയം സൂചിപ്പിക്കുന്നത് അഫ്ഘാനിസ്ഥാനെ അമേരിക്ക വൈകാതെ ഉപേക്ഷിച്ചേക്കുമെന്നാണെന്ന് ടികെ വിനീത്
കഴിഞ്ഞ ഒക്ടോബര്‍ 9നാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള സമ്മാന ജേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് നോബല്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ലോകസമാധാനത്തിനുള്ള ഒബാമയുടെ സംഭാവനയെ പരിഗണിച്ചാണ് സമ്മാനം നല്‍കുന്നത് എന്നായിരുന്നു കമ്മിറ്റിയുടെ വാദം. സമാധാനകാംക്ഷിയായ പ്രസിഡന്റിന്റെ പുതിയ അഫ്-പാക് നയം വരാന്‍ കൃത്യം രണ്ടു മാസം തികഞ്ഞില്ല. ഡിസംബര്‍ 1ന് ന്യൂയോര്‍ക്കിലെ വെസ്റ്റ് പോയിന്റ് മിലിറ്ററി അക്കഡമിയില്‍ പ്രസംഗിക്കവെയാണ് യുദ്ധക്കെടുതിയില്‍ പെട്ടുഴലുന്ന അഫ്ഘാനിസ്ഥാനിലേക്ക് 30,000 അധിക സൈനികരെ അയയ്ക്കുമെന്ന് ഒബാമ പ്രഖ്യാപിക്കുന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയ്ക്കുള്ള ഈ രൂക്ഷവൈരുധ്യത്തെ കുറിച്ച് ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തക അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജെയിംസ് ജോണ്‍സിനോട് ചോദിച്ചിരുന്നു. "അഫ്ഘാന്‍ യുദ്ധത്തിന്റെ ലക്ഷ്യം സമാധാനമായതു കൊണ്ട്, ഒബാമയുടെ തീരുമാനത്തില്‍ യാതൊരു വൈരുധ്യവുമില്ല" എന്നായിരുന്നു ഉപദേശിയുടെ മറുപടി.
പതിറ്റാണ്ടുകളായി അധിനിവേശത്തിന്റേയും, ഭീകരവാദത്തിന്റേയും, ആഭ്യന്തര യുദ്ധത്തിന്റേയുമെല്ലാം കയ്പു പേറുന്ന ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. അധിക സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം പലരും സ്വാഗതം ചെയ്തിരുന്നു. അത്തരമൊരു നീക്കം താലിബാന്‍-അല്‍ക്ക്വയ്ദ ഭീകരരെ ഒതുക്കാന്‍ സഹായിച്ചേക്കും എന്ന പ്രതീക്ഷയിന്മേലാണ് ഈ സ്വാഗതം പറച്ചില്‍. എന്നാല്‍ ഡിസംബര്‍ 1-നു പ്രഖ്യാപിച്ച അഫ്-പാക് നയത്തിലെ സൂക്ഷ്മ വസ്തുതകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഇതു വെറും ഇടക്കാലാശ്വാസം മാത്രമാണെന്നു മനസ്സിലാകും. ഒറ്റയടിക്കു 30,000 സൈനികരെ അയയ്ക്കുന്ന ഈ ക്ഷിപ്ര മുന്നേറ്റം (sudden surge), അണയാന്‍ പോകുന്നതിനു മുന്‍പുള്ള ഒരു ആളിക്കത്തല്‍ മാത്രമാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, അതോടെ സൈന്യത്തെ പിന്‍വലിക്കാനാവുമെന്നുമാണ് ഒബാമയുടെ പ്രതീക്ഷ. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു ശേഷം, അദ്ദേഹം പറഞ്ഞതു അല്പ്പം കൂടിപ്പോയെന്ന മട്ടില്‍ ഹില്ലരി ക്ലിന്റനുള്‍പ്പടെയുള്ള ചില മുന്‍നിര ഉദ്യോഗസ്ഥര്‍ വീര്യം കുറഞ്ഞ വിശദീകരണങ്ങളുമായി രംഗത്തു വന്നത് അഫ്-പാക് നയത്തെക്കുറിച്ച് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനകള്‍ തന്നിരുന്നെങ്കിലും ഒബാമയുടെ യഥാര്‍ത്ഥ പ്ലാനില്‍ കാര്യമായ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല.
ഒബാമയുടെ പ്രഖ്യാപിത നയം തന്നെ അമേരിക്കന്‍ പട്ടാളക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയിക്കിടന്ന് കഷ്ടപ്പെടേണ്ട എന്നാണ്. ബുഷിന്റെ അന്തവും കുന്തവുമില്ലാത്ത ഇറാഖ് നയം മൂലം അമേരിക്കക്കുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിനും, ആള്‍ നാശത്തിനും, സര്‍വോപരി മുസ്ലീം രാജ്യങ്ങളുടെ ശത്രുതയ്ക്കുമെതിരെയുള്ള ജനവികാരം ഇളക്കി വിട്ടാണു ഒബാമ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നേറിയതും ജനപ്രീതി നേടിയതും എന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
അഫ്ഘാനിസ്ഥാന്‍ എന്ന കീറാമുട്ടി
അഫ്ഗാനിസ്ഥാന്‍ ഒരു പ്രഹേളികയായി തുടരുകയാണ്. അല്‍ഖ്വയ്ദ-താലിബാന്‍ തീവ്രവാദികളുടെ അംഗബലം ഏകദേശം 25,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളം ശ്രമിച്ചിട്ടും അമേരിക്കയുള്‍പ്പെടുന്ന സഖ്യ കക്ഷികള്‍ക്ക് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെയൊ, താലിബാനെയൊ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ തന്നെ ഏകദേശം 70,000 അമേരിക്കന്‍ സൈനികര്‍ അഫ്ഘാനിസ്ഥാനില്‍ ഉണ്ട്. കൂടാതെ ഒബാമയുടെ സംഭാവന 30,000 വേറെ. നാറ്റോയുടെയും (NATO) മറ്റു സഖ്യ കക്ഷികളുടെയും കൂടി ഒരു 40,000ന്റെ പട വേറെയും ഉണ്ട്. കഷ്ടിച്ചു ഒന്നര ലക്ഷം വരുന്ന ഈ വൈദേശിക പട്ടാളവും അഫ്ഘാനിസ്ഥാനിലെ 90,000 സൈനികരും കൂടിയാല്‍ ഒരു നല്ലൊരു സംഖ്യയാവും. തന്ത്രം കൊണ്ട് പറ്റിയില്ലെങ്കില്‍ താലിബാനെ ഇനി എണ്ണം കൊണ്ട് തോല്പിക്കാമെന്നാവും!
ഒബാമ പറഞ്ഞിരിക്കുന്നതു ജൂലൈ 2011ഓടെ പിന്മാറ്റത്തിനുള്ള അവസ്ഥ സംജാതമാകുമെന്നാണ്. ലാദനെ പിടിക്കാനുള്ള ശ്രമം അമേരിക്ക ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എങ്ങനെയെങ്കിലും അഫ്ഘാന്‍ ദൗത്യം ഉപേക്ഷിച്ച് പോയാല്‍ മതിയെന്ന അവസ്ഥയായി. നാറ്റോ കക്ഷികളും മുഷിഞ്ഞു തുടങ്ങി. കാനഡക്ക് 2011 ജൂലൈയ്ക്കു ശേഷം അഫ്ഘാനിസ്ഥാനില്‍ തുടരണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. ഒബാമയുടെ പിന്നാലെ നാറ്റോയും 7,000 സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാന രാജ്യങ്ങളായ ഫ്രാന്സും ജര്‍മനിയും സൈനികരെ അയയ്ക്കുന്നില്ല.
അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കാബൂളിലെ ഹമീദ് കര്‍സായി ഭരണകൂടമാണ് അധിനിവേശ ശക്തികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കാര്‍സായിയെ കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിനുള്ള മതിപ്പൊക്കെ പോയ മട്ടാണ്. ഈക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണത്തിനു ശേഷം പ്രത്യേകിച്ചും. താലിബാനെ ഒറ്റക്കു തുരത്താനുള്ള കോപ്പ് അഫ്ഘാന്‍ സര്‍ക്കാരിനുണ്ടെന്ന് ആരും പറയില്ല. കര്‍സായിക്ക് കാര്യങ്ങള്‍ എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.
ഇന്ത്യയുടെ തലവേദന
ഇവിടെയാണ് ഇന്ത്യക്കുള്ള കെണി. കാരണം താലിബാന്റെ നിയന്ത്രണം ഒട്ടുമുക്കാലും പാകിസ്ഥാനില്‍ നിന്നാണ്. അമേരിക്കയും നാറ്റോയും അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്ന അവസ്ഥ ഉണ്ടായാല്‍ , താലിബാന്‍ എത്ര കണ്ട് തകര്‍ക്കപ്പെട്ട അവസ്ഥയില്‍ നിന്നാണെങ്കില്‍ പോലും ഉയിര്‍ത്തെഴുന്നേക്കും, പാകിസ്ഥാന്‍ പട്ടാളത്തിന്റെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പിന്തുണയോടു കൂടി. പാകിസ്ഥാനില്‍ നിന്നും ദിവസേന വരുന്ന സ്ഫോടന വാര്‍ത്തകള്‍ ഭീകര അരാജകവാദം അവിടെ എങ്ങിനെ പിടിമുറുക്കുന്നുവെന്ന് കാണിക്കുന്നു. ഒരു പട്ടാള അട്ടിമറി പോലും തള്ളിക്കളയാനാകില്ല. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഒരുപോലെ കലാപ ഭൂമിയായാല്‍ അതിന്റെ അലകള്‍ ഇന്ത്യയിലേക്കും താമസിയാതെ എത്തും.
ശ്രദ്ധേയമായ ഒരു വാദം ഉയര്‍ന്നു വന്നിട്ടുള്ളത്, ബിന്‍ ലാദന്‍ അഫ്-പാക് പ്രദേശത്ത് ഇല്ലെന്നാണ് -- ഒന്നുകില്‍ ആക്രമണത്തിലോ അല്ലെങ്കില്‍ അസുഖം മൂലമോ മരിച്ചിരിക്കാം. അല്ലെന്ന് തെളിയിക്കാന്‍ തെളിവുകളില്ലാത്തിടത്തോളം കാലം ഈയൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കൂടാതെ അല്‍ഖ്വയ്ദയും താലിബാനും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. താലിബാന്റെ പിന്തുണയില്ലാതെ അല്‍ഖ്വയ്ദയ്ക്ക് അഫ്ഘാനിസ്ഥാനില്‍ നില്പ്പില്ല. അടുത്തിടെ ഒബാമയുടെ (ബുഷിന്റേയും) പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗെയിറ്റ്സ് തന്നെ പറഞ്ഞത്, ലാദനെക്കുറിച്ച് എന്തെങ്കിലും കേട്ടിട്ട് വര്‍ഷങ്ങളായെന്നാണ്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ അഫ്ഘാനിസ്ഥാനില്‍ ലാദന്‍ ഇല്ലെന്ന തോന്നല്‍ അമേരിക്ക് വന്നിട്ടുണ്ടെന്ന് വേണം കരുതാന്‍.
അപ്പോള്‍ എന്താണ് അമേരിക്കയുടെ ലക്ഷ്യം? കൂടുതല്‍ അഫ്ഘാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി, അല്‍ഖ്വയ്ദയുടെ പ്രഹരശേഷി കുറച്ച് അഫ്ഘാനിസ്ഥാന്‍ വിടുക എന്നതു തന്നെയായിരിക്കും. അതിനപ്പുറത്തേക്കുള്ള വലിയ ലക്ഷ്യങ്ങളേറ്റെടുക്കാനുള്ള ശേഷി ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്തിനില്ലെന്ന് ഒബാമക്കറിയും. ആവശ്യം കഴിഞ്ഞാല്‍ ആശ്രിതരെ ഉപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് അമേരിക്ക എന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. 1989-ല്‍ റഷ്യ അഫ്ഘാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു പുറകേ അമേരിക്കയും അഫ്ഘാനിസ്ഥാനെ ചൂലു പോലെ ഉപേക്ഷിച്ചിരുന്നു.
അഫ്ഘാന്‍ ഉപേക്ഷിച്ചാല്‍ പാകിസ്ഥാനോടുള്ള അമേരിക്കയുടെ ഉദാര മനസ്ഥിതിയും മാറാന്‍ സാധ്യതയുണ്ട്. ലാദനെയും അല്‍ഖ്വയ്ദക്കാരെയും പിടിക്കാന്‍ പാകിസ്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ തൂങ്ങിപ്പിടിച്ചാണ് അമേരിക്ക പാകിസ്താന് പണവും ദ്രവ്യവും വാരിക്കോരി കൊടുക്കുന്നത്. ഒറ്റപ്പെട്ട പാകിസ്താന്‍ എന്നത് പ്രത്യക്ഷത്തില്‍ ഇന്ത്യക്ക് ആവേശകരമായി തോന്നുമെങ്കിലും, അതുയര്‍ത്തുന്ന തന്ത്രപരമായ വെല്ലുവിളികള്‍ അനന്തമായിരിക്കും. പ്രത്യേകിച്ചും ദക്ഷിണേഷ്യയിലേക്ക് നുഴഞ്ഞു കയറാന്‍ ചൈന തക്കം പാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍. ഇന്ത്യ ഇതിനെ എങ്ങിനെ നേരിടും എന്നതായിരിക്കും ദില്ലിയിലെ നയ രൂപകര്‍ത്താക്കളുടെ അടുത്ത പ്രധാന തലവേദന.
ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്
കഴിഞ്ഞ ഒക്ടോബര്‍ 9നാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള സമ്മാന ജേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് നോബല്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ലോകസമാധാനത്തിനുള്ള ഒബാമയുടെ സംഭാവനയെ പരിഗണിച്ചാണ് സമ്മാനം നല്‍കുന്നത് എന്നായിരുന്നു കമ്മിറ്റിയുടെ വാദം. സമാധാനകാംക്ഷിയായ പ്രസിഡന്റിന്റെ പുതിയ അഫ്-പാക് നയം വരാന്‍ കൃത്യം രണ്ടു മാസം തികഞ്ഞില്ല. ഡിസംബര്‍ 1ന് ന്യൂയോര്‍ക്കിലെ വെസ്റ്റ് പോയിന്റ് മിലിറ്ററി അക്കഡമിയില്‍ പ്രസംഗിക്കവെയാണ് യുദ്ധക്കെടുതിയില്‍ പെട്ടുഴലുന്ന അഫ്ഘാനിസ്ഥാനിലേക്ക് 30,000 അധിക സൈനികരെ അയയ്ക്കുമെന്ന് ഒബാമ പ്രഖ്യാപിക്കുന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയ്ക്കുള്ള ഈ രൂക്ഷവൈരുധ്യത്തെ കുറിച്ച് ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തക അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജെയിംസ് ജോണ്‍സിനോട് ചോദിച്ചിരുന്നു. "അഫ്ഘാന്‍ യുദ്ധത്തിന്റെ ലക്ഷ്യം സമാധാനമായതു കൊണ്ട്, ഒബാമയുടെ തീരുമാനത്തില്‍ യാതൊരു വൈരുധ്യവുമില്ല" എന്നായിരുന്നു ഉപദേശിയുടെ മറുപടി.പതിറ്റാണ്ടുകളായി അധിനിവേശത്തിന്റേയും, ഭീകരവാദത്തിന്റേയും, ആഭ്യന്തര യുദ്ധത്തിന്റേയുമെല്ലാം കയ്പു പേറുന്ന ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. അധിക സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം പലരും സ്വാഗതം ചെയ്തിരുന്നു. അത്തരമൊരു നീക്കം താലിബാന്‍-അല്‍ക്ക്വയ്ദ ഭീകരരെ ഒതുക്കാന്‍ സഹായിച്ചേക്കും എന്ന പ്രതീക്ഷയിന്മേലാണ് ഈ സ്വാഗതം പറച്ചില്‍. എന്നാല്‍ ഡിസംബര്‍ 1-നു പ്രഖ്യാപിച്ച അഫ്-പാക് നയത്തിലെ സൂക്ഷ്മ വസ്തുതകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഇതു വെറും ഇടക്കാലാശ്വാസം മാത്രമാണെന്നു മനസ്സിലാകും. ഒറ്റയടിക്കു 30,000 സൈനികരെ അയയ്ക്കുന്ന ഈ ക്ഷിപ്ര മുന്നേറ്റം (sudden surge), അണയാന്‍ പോകുന്നതിനു മുന്‍പുള്ള ഒരു ആളിക്കത്തല്‍ മാത്രമാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, അതോടെ സൈന്യത്തെ പിന്‍വലിക്കാനാവുമെന്നുമാണ് ഒബാമയുടെ പ്രതീക്ഷ. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു ശേഷം, അദ്ദേഹം പറഞ്ഞതു അല്പ്പം കൂടിപ്പോയെന്ന മട്ടില്‍ ഹില്ലരി ക്ലിന്റനുള്‍പ്പടെയുള്ള ചില മുന്‍നിര ഉദ്യോഗസ്ഥര്‍ വീര്യം കുറഞ്ഞ വിശദീകരണങ്ങളുമായി രംഗത്തു വന്നത് അഫ്-പാക് നയത്തെക്കുറിച്ച് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനകള്‍ തന്നിരുന്നെങ്കിലും ഒബാമയുടെ യഥാര്‍ത്ഥ പ്ലാനില്‍ കാര്യമായ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല.
ഒബാമയുടെ പ്രഖ്യാപിത നയം തന്നെ അമേരിക്കന്‍ പട്ടാളക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയിക്കിടന്ന് കഷ്ടപ്പെടേണ്ട എന്നാണ്. ബുഷിന്റെ അന്തവും കുന്തവുമില്ലാത്ത ഇറാഖ് നയം മൂലം അമേരിക്കക്കുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിനും, ആള്‍ നാശത്തിനും, സര്‍വോപരി മുസ്ലീം രാജ്യങ്ങളുടെ ശത്രുതയ്ക്കുമെതിരെയുള്ള ജനവികാരം ഇളക്കി വിട്ടാണു ഒബാമ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നേറിയതും ജനപ്രീതി നേടിയതും എന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
അഫ്ഘാനിസ്ഥാന്‍ എന്ന കീറാമുട്ടി
അഫ്ഗാനിസ്ഥാന്‍ ഒരു പ്രഹേളികയായി തുടരുകയാണ്. അല്‍ഖ്വയ്ദ-താലിബാന്‍ തീവ്രവാദികളുടെ അംഗബലം ഏകദേശം 25,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളം ശ്രമിച്ചിട്ടും അമേരിക്കയുള്‍പ്പെടുന്ന സഖ്യ കക്ഷികള്‍ക്ക് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെയൊ, താലിബാനെയൊ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഇപ്പോള്‍ തന്നെ ഏകദേശം 70,000 അമേരിക്കന്‍ സൈനികര്‍ അഫ്ഘാനിസ്ഥാനില്‍ ഉണ്ട്. കൂടാതെ ഒബാമയുടെ സംഭാവന 30,000 വേറെ. നാറ്റോയുടെയും (NATO) മറ്റു സഖ്യ കക്ഷികളുടെയും കൂടി ഒരു 40,000ന്റെ പട വേറെയും ഉണ്ട്. കഷ്ടിച്ചു ഒന്നര ലക്ഷം വരുന്ന ഈ വൈദേശിക പട്ടാളവും അഫ്ഘാനിസ്ഥാനിലെ 90,000 സൈനികരും കൂടിയാല്‍ ഒരു നല്ലൊരു സംഖ്യയാവും. തന്ത്രം കൊണ്ട് പറ്റിയില്ലെങ്കില്‍ താലിബാനെ ഇനി എണ്ണം കൊണ്ട് തോല്പിക്കാമെന്നാവും!
ഒബാമ പറഞ്ഞിരിക്കുന്നതു ജൂലൈ 2011ഓടെ പിന്മാറ്റത്തിനുള്ള അവസ്ഥ സംജാതമാകുമെന്നാണ്. ലാദനെ പിടിക്കാനുള്ള ശ്രമം അമേരിക്ക ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എങ്ങനെയെങ്കിലും അഫ്ഘാന്‍ ദൗത്യം ഉപേക്ഷിച്ച് പോയാല്‍ മതിയെന്ന അവസ്ഥയായി. നാറ്റോ കക്ഷികളും മുഷിഞ്ഞു തുടങ്ങി. കാനഡക്ക് 2011 ജൂലൈയ്ക്കു ശേഷം അഫ്ഘാനിസ്ഥാനില്‍ തുടരണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. ഒബാമയുടെ പിന്നാലെ നാറ്റോയും 7,000 സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാന രാജ്യങ്ങളായ ഫ്രാന്സും ജര്‍മനിയും സൈനികരെ അയയ്ക്കുന്നില്ല.
അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കാബൂളിലെ ഹമീദ് കര്‍സായി ഭരണകൂടമാണ് അധിനിവേശ ശക്തികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കാര്‍സായിയെ കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിനുള്ള മതിപ്പൊക്കെ പോയ മട്ടാണ്. ഈക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണത്തിനു ശേഷം പ്രത്യേകിച്ചും. താലിബാനെ ഒറ്റക്കു തുരത്താനുള്ള കോപ്പ് അഫ്ഘാന്‍ സര്‍ക്കാരിനുണ്ടെന്ന് ആരും പറയില്ല. കര്‍സായിക്ക് കാര്യങ്ങള്‍ എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.ഇന്ത്യയുടെ തലവേദന