അമേരിക്കക്കാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ പൂനെ സ്ഫോടനത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിട്ടു കളയുകയായിരുന്നുവെന്ന് എ റശീദുദീന്‍
"രാഹുല്‍ ഗാന്ധി ഉത്തരവിട്ടത്തിനെ തുടര്‍ന്ന് 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമയുടെ സംവിധായകന്റെയും നായകന്റെയും നിര്‍മാതാവിന്റെയും വിതരണക്കാരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ മഹാരാഷ്ട്രയിലെ പൊലീസും സുരക്ഷാസംവിധാനവും കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെട്ടതാണ് സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ പൂനെയില്‍ ഭീകരര്‍ക്കു അവസരമൊരുക്കിയത്." ശനിയാഴ്ച രാത്രി പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ ബോംബ് സ്ഫോടനം നടന്നയുടന്‍ ബിജെപി നേതാവ് മുഖ്തര്‍ അബ്ബാസ് നഖ്വി നടത്തിയ പ്രതികരണമാണിത്. ഉണ്ടായ സംഭവത്തിന് ലഭിച്ച ഏറ്റവും പരിതാപകരമായ വിശദീകരണവും ഇതാണ്. ജാവദേക്കറും അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ പഴയപോലെ പാക് തീവ്രവാദവുമായി ചേര്‍ത്തു പറഞ്ഞു. ശവപ്പെട്ടി കുംഭകോണകാലത്തെ പാര്‍ലമെന്റ് അക്രമണകാരികളെ പോലെ സ്ഥലകാലബോധമില്ലാത്ത കോമാളികളാവുകയാണ് പാകിസ്താനിലെ ഭീകരര്‍. 'ഖാന്‍ സാഹിബു'മാരെ അമേരിക്കക്കാരന്‍ ഭീകരന്മാരാക്കുന്നതിനെതിരെയുള്ള സിനിമ പോലും ഈ അലമ്പുകള്‍ സമ്മതിച്ചുകൊടുക്കില്ല! സംഭവസമയത്ത് ഷാരൂഖ് ഖാന്‍ ബെര്‍ലിനില്‍ ആയതുകൊണ്ടാണ് പൂനെയിലെ ജര്‍മന്‍ ബേക്കറി തന്നെ ഭീകരര്‍ തെരഞ്ഞെടുത്തത് എന്നും കൂടി ബിജെപി നേതാക്കളില്‍ ആരെങ്കിലും പറഞ്ഞെങ്കില്‍ കാര്യങ്ങള്‍ വൃത്തിയായേനെ.
ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യന്‍ മുജാഹിദീനും ലഷ്കര്‍-ഇ തൊയ്ബയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി പളനിയപ്പന്‍ ചിദംബരം വിരല്‍ ചൂണ്ടുന്നത് ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുടെ നേര്‍ക്കും. അങ്ങോരെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടാന്‍ എല്ലാ ശ്രമവും ഇന്ത്യ നടത്തുന്നുണ്ടത്രെ. ഈ അവസരത്തില്‍ ഹെഡ് ലിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയിലേക്ക് എടുത്തിട്ടു എന്നതാണ് ശ്രദ്ധേയമായ വസ്തുത. അമേരിക്കന്‍ താല്പര്യമനുസരിച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോഴത്തെ ചര്‍ച്ച നടത്താനൊരുങ്ങുന്നതെന്ന് പുനരാരംഭിച്ച ബ്ലോഗെഴുത്തില്‍ അദ്വാനി അവര്‍കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വല്ലാത്തൊരു 'കോഞ്ഞാട്ട' സാഹചര്യത്തിലാണ് ഈ ഹെഡ് ലി വലിഞ്ഞു കയറി വരുന്നതെന്ന് സ്പഷ്ടം. പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താത്തതില്‍ കെറുവിച്ച ഷാരൂഖ് ഖാന്റെ സിനിമയാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ആളും അര്‍ത്ഥവും ഉപയോഗിച്ച് വിജയിപ്പിക്കുന്നത്.
ബിജെപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം പാന്‍-ഇസ്ലാമിക് നിലപാട്. രാഹുല്‍ ഗാന്ധി ചെന്ന് താക്കറെയുടെ കടുവാ മീശക്ക് തോണ്ടി തിരിച്ച് പോന്നു. സിനിമയാവട്ടെ എല്ലായിടത്തും റിലീസ് ആവുകയും ചെയ്തു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിപക്ഷ ബഹുമാനമില്ലാത്തവിധം പ്രകോപിപ്പിക്കപ്പെട്ടിരിക്കുന്നു. ശിവസേനയുമായുള്ള ബിജെപിയുടെ ഇടപാടുകളെക്കുറിച്ച് മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയും ഇവിടെയും ചോദ്യമുന്നയിക്കാനും തുടങ്ങി. കഴിഞ്ഞ കുറേക്കലമായി സംഘപരിവാറിനു പിഴയ്ക്കുമ്പോഴൊക്കെയും വിളിപ്പുറത്താണ് കാലന്‍ ലഷ്കര്‍-ഇ തൊയ്ബയുടെ രൂപത്തില്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും എപ്പോഴൊക്കെ പ്രതിസന്ധികളില്‍ ബിജെപിയുടെ നാഷനല്‍ എക്സിക്യൂട്ടിവ് നടന്നിട്ടുണ്ടോ, അപ്പോഴൊക്കെയും. ബാംഗ്ലൂര്‍ സ്ഫോടനം ഓര്‍ക്കുക. പക്ഷെ, ലഷ്കറിനെ എതിര്‍ക്കുമ്പോള്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുമെങ്കിലും കേസ് ഹെഡ് ലിയുടേതാണെങ്കില്‍ ഇന്ത്യ അനിവാര്യമായും പാകിസ്ഥാനോട് വിരോധിക്കണമെന്നില്ല. അമേരിക്ക സഹായിച്ചുകൊള്ളണമെന്നുമില്ല. എന്നല്ല, ഇന്ത്യയില്‍ ഈ പിശാചിന്റെ ബാധയേല്‍ക്കുന്നവരില്‍ മുസ്ലീങ്ങളല്ലാത്തവരും ഉണ്ടായേക്കാം.
'അമേരിക്കന്‍ ഇസ്ലാമിസ്റ്റായ ഹെഡ് ലിയെ ആണ് സംശയിക്കുന്നതെന്ന' സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ ഓര്‍മപ്പെടുത്തലില്‍ എല്ലാമുണ്ട്. ഭീകരതയെ കുറിച്ച് ചൂണ്ടുവിരല്‍ അമേരിക്കക്കെതിരെ തിരിയുന്ന അവസരങ്ങളില്‍ എങ്ങിനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നതിന് ഒറിജിനല്‍ സിഎന്‍എന്‍ മുദ്ര പതിപ്പിച്ച ഇന്ത്യന്‍ ശീര്‍ഷകം. "ഇസ്ലാമിസ്റ്റ്" എന്ന വാക്കിന് കൂട്ടത്തില്‍ ഒരു അടിവരയും ഇട്ടേക്കുക. (ഏയ്, രാജ്ദീപ് സര്‍ദേശായിക്ക് അങ്ങിനെ മതവിദ്വേഷമൊന്നുമില്ല. അതൊരു രാഷ്ട്രീയ പ്രയോഗമല്ലേ?) പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍ വിശേഷിച്ച് മറുപടിയൊന്നും പറയാതെ അര്‍ഥഗര്‍ഭമായ മറുപടിയുമായി ഒഴിഞ്ഞു മാറുകയാണ് വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ. ബിജെപിയുടേതടക്കമുള്ള മുഴുവന്‍ ചരടുകളും വലിയുന്നത് വിദേശകരങ്ങളുടെ നേര്‍ക്ക് തന്നെയാണ്. അവര്‍ പറയുന്നതിനെ ഒന്നിച്ചെടുക്കുമ്പോള്‍ നമുക്ക് മനസിലാക്കാനാവുന്നത് പൂനെയിലെ ജര്‍മന്‍ ബേക്കറിയിലാണ് ഇന്തോ-പാക് ബന്ധങ്ങളുടെ എല്ലാ സുനാപ്പികളും കിടക്കുന്നത് എന്നാണ്. അപ്പുറത്ത് ഓഷോ ആശ്രമം, അതായത്, ആചാര്യ രജനീഷ് മുതല്‍ ഹെഡ് ലി വരെയുള്ള മുഴുവന്‍ അമേരിക്കന്‍ ഏടാകൂടങ്ങളുടെയും മേച്ചില്‍പുറം. ഇപ്പുറത്ത് ചബാദ് ലുബാവിക് എന്ന ജൂത സാംസ്കാരിക കേന്ദ്രം. ഈ കേന്ദ്രം മുംബെയിലും ആക്രമിക്കപ്പെട്ടിരുന്നല്ലോ. പൂനെ അപ്-മാര്‍ക്കറ്റിലെ ഈ ജൂത-അമേരിക്കന്‍ ഇടപാട് കൗണ്ടറുകളും, ഇന്തോ-പാക് ചര്‍ച്ചയുടെ കരട് അജന്‍ഡയും, സര്‍വോപരി ഷാരുഖ് ഖാന്റെ ജിപിഎസ് പൊസിഷനുകളും സാറ്റലൈറ്റ് ക്യാമറകള്‍ വഴി വീക്ഷിച്ച് കിറുകൃത്യം ബോംബു വച്ച പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരുടെ പേരുകള്‍ എത്രയും പെട്ടന്ന് വെളിപ്പെടുമെന്ന് ആശിക്കുക. മുംബെ, കറാച്ചി, പൂനെ... പറപറന്നല്ലെ നാറികള്‍ ആഞ്ഞടിക്കുന്നത്!
സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്ന ഏര്‍പ്പാട് അടുത്തകാലത്തൊന്നും നാം അനുഭവിക്കാന്‍ പോവുന്നില്ലന്നു വ്യക്തം. ഇന്ത്യയിലെ സാധാരണക്കാരന്റെ നേര്‍ക്ക് കണ്ണില്‍ ചോരയില്ലാത്ത ഒരു കൂട്ടം തെമ്മാടികള്‍ അഴിഞ്ഞാടുന്നതിന്റെ മുഖ്യ കാരണമായി മാറുന്നത് ഷണ്ടന്മാരായിത്തീരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ അനവധാത കൂടിയാണ്. ഊരും പേരുമില്ലാതെ പൊട്ടുന്ന ബോംബുകള്‍ക്ക് ഇസ്ലാമിക വിലാസമായിരുന്നു ഇതേവരെ കല്പ്പിക്കപ്പെട്ടിരുന്നത്. ഹെഡ് ലിയെ പൂനെ സംഭവത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം മാധ്യമങ്ങള്‍ വിട്ടുകളയുകയാണ് ചെയ്യുന്നത്. ഒന്നുകില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പൂര്‍ണമായ അറിവോടു കൂടി. അല്ലെങ്കില്‍ അവരുടെ കഴിവുകേടിന് അടിവരയിട്ടുകൊണ്ട്. ഇതു രണ്ടുമല്ലാതെ ഇപ്പോഴത്തെ ആക്രമണം സാധ്യമാകുമായിരുന്നില്ല. വളരെ നേരിയ ഒരു സംശയത്തിന്റെ മുന തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആരോപണമുന്നയിക്കാന്‍ എമ്പാടും മതി. അറിഞ്ഞിടത്തോളം ടെക്സാസിലെ ജയിലിലാണ് ഹെഡ് ലിയാശാന്‍ ഇപ്പോഴുള്ളത്. എഫ്ബിഐ നിരന്തരം ഇങ്ങേരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഏകദേശം പത്തു മാസം മുമ്പ് അവസാനമായി ഇന്ത്യയില്‍ വന്ന ഹെഡ് ലി ഇപ്പോഴും തന്റെ ഇന്ത്യന്‍ റാക്കറ്റുകളെ സജീവമായി നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അതുതന്നെയല്ലേ പൂനെയിലെ സ്ഫോടനെത്തെക്കാള്‍ വലിയ വാര്‍ത്ത? അതു സത്യമാണെങ്കില്‍ എള്ളുണക്കുന്നിടത്തു കാക്കയെ ആട്ടാന്‍ തൂക്കിയിട്ട ഒരു പ്ലാസ്റ്റിക് പേക്കോലത്തെയല്ലേ എഫ്ബിഐ ഓര്‍മ്മിപ്പിക്കുന്നത്.
ഇനി സംഭവത്തില്‍ അമേരിക്കന്‍ കേന്ദ്രീകൃത ഭീകരരല്ല, പാക്കിസ്ഥാനിലെ വിദൂഷകന്മാരാണെന്നു വയ്ക്കുക. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കഥ അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് എക്കാലവും സുഖിക്കാത്തവരാണ് ഇവര്‍. പാക് അധീന കാഷ്മീരിലേക്ക് കുടിയേറിയ ഇന്ത്യന്‍ കാഷ്മീരികള്‍ സമാധാന ചര്‍ച്ചയുടെ മുന്നോടിയായി ചകോടി പാലം കടന്ന് തംഗ്ദാറിലേക്ക് തിരിച്ചൊഴുകിയതിനെയാണത്ര പാകിസ്ഥാനു ഭയം (അക്കൂട്ടത്തില്‍ യഥാര്‍ത്ഥ ഭീകരന്മാര്‍ ഉണ്ടാവില്ല കേട്ടോ, കാരണം നാം പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ട്). മുസഫറാബാദിലെ ഭീകരവാദ പള്ളിക്കൂടങ്ങളില്‍ തലവരി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. വലിയ സംഭവമല്ലേ ഇത്? നിയന്ത്രണ രേഖയുടെ അതിരുകളെ മറികടന്ന് കാശ്മീര്‍ ജനത മാത്രമല്ല ഭീകരര്‍ പോലും ഒന്നാവുന്ന കാലമുണ്ടായാല്‍ എങ്ങിനെ സഹിക്കും ലഷ്കര്‍-ഇ തൊയ്ബ? പൂനെയില്‍ അല്ല അട്ടപ്പാടിയില്‍ വരെ പൊട്ടിക്കില്ലേ ബോംബ്? പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ പ്രകോപിതരാവുന്ന ഈ സാഹചര്യം നമ്മള്‍ വിശ്വസിച്ചേ മതിയാവൂ. ഭീകരത് എന്നു പറയുന്നത് അങ്ങിനെയാണ്. തങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏര്‍പ്പാടുകളാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തത്. മാത്രമല്ല ഇന്തോ-പാക് ചര്‍ച്ചയുടെ നാളും തരവും അജന്‍ഡയുമൊക്കെ ചകോടി പാലത്തിനക്കരെയുള്ള ടാര്‍പോളിന്‍ ഷെഡ്ഡുകളിലിരിക്കുന്നവര്‍ക്കാണ് ഇസ്ലാമബാദിലെയും നയീദില്ലിയിലെയും വാഷിംഗ്ടണിലെയും നയതന്ത്രകാര്യാലയങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി വിലയിരുത്താന്‍ കഴിയുന്നതും. പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ പ്രതികരിക്കാനും എളുപ്പമുണ്ട്. ഡെല്‍ഹിയിലാകെ എന്തൊരു കനത്ത സെക്യൂരിറ്റിയാണപ്പാ! ഇനി സെക്യൂരിറ്റി ഇല്ലെങ്കില്‍ പോലും നയതന്ത്ര പ്രാധാന്യം കിടക്കുന്നത് പൂനെയിലല്ലേ?
ഇതൊക്കെ എഴുതുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ 'ബുദ്ധിസാമര്‍ഥ്യം' സമ്മതിക്കുക തന്നെ വേണം. പക്ഷെ ഈ ബുദ്ധി രാക്ഷസന്മാര്‍ എളുപ്പം മറന്നു കളയുന്ന ചില സാഹചര്യങ്ങളുണ്ട്. 'പാകിസ്ഥാനുമായി ചര്‍ച്ച നടത്താനൊരുങ്ങുന്ന സാഹചര്യത്തില്‍' ഇതാദ്യമല്ല ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്നത്. ഖുര്‍ഷിദ് അഹമ്മദ് കസൂരി വിദേശകാര്യ മന്ത്രിയായിരിക്കവെ നടന്ന സംഝോത്ത എക്സ്പ്രസ് ആക്രമണം ഉദാഹരണം. സമാധാന ചര്‍ച്ചകള്‍ നടക്കുന്ന വിവരം മുസഫറാബാദിലെ വൈതാളികരെക്കാള്‍ മുമ്പേ ആര്‍എസ്എസിന്റെ ഇന്‍ഡോറിലെ നേതാവ് സമീര്‍ കുല്‍ക്കര്‍ണിയാണ് അറിഞ്ഞതെന്നു മാത്രം! കുറ്റവാളികളെ പാകിസ്ഥാന്‍ വിട്ടു തരാതിരുന്നതുകൊണ്ട് മാത്രമാണോ ആ കേസ് എവിടെയും എത്താതെ പോയത്? സന്യാസി അമ്മയെയും സ്വാമിജിയെയും മറ്റും ഈ കേസില്‍ പെടുത്തിയത് ഹേമന്ദ് കാര്‍ക്കറെയുടെ ഉച്ചക്കിറുക്ക് ആയിരുന്നോ? അദ്വാനി ആവശ്യപ്പെട്ടതുപോലെ ഈ കേസുകള്‍ പുനരന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടല്ലോ? അല്ലാത്തിടത്തോളം സാധ്യതയിലെ ഒന്നാമത്തെ ഇനം സ്വദേശി ബ്രാന്‍ഡ് ചര്‍ച്ചാ വിരോധം തന്നെയല്ലേ?
മാലെഗാവ് അറസ്റ്റുകള്‍ക്കു ശേഷം ചില കേസുകള്‍ ലഷ്കറിന്റെ തലയില്‍ നിന്നും ഒഴിവാക്കാനെങ്കിലും ഭീകരതവിചാരിപ്പുകാര്‍ സന്മനസ് കാണിക്കുന്നുണ്ട്. സാമൂഹിക മലിനീകരണത്തിന് അത്രയെങ്കിലും ആക്കം ബി രാമന്റെ ഒടുവിലത്തെ ലേഖനത്തില്‍ ജെയ്പൂര്‍, അജ്മീര്‍, അയോധ്യ, വാരണാസി കേസുകളേ ഇന്ത്യന്‍ മുജാഹിദീന്റെ പട്ടികയിലുള്ളൂ. ഹൈദരാബാദ്, സംഝോത്ത, മാലെഗാവ്, മുബൈ ട്രയിന്‍ മുതലായവ ഇല്ല. പാക് ഭീകരരെയും പാകിസ്ഥാന്‍ എന്ന രാജ്യത്തെയും വേര്‍തിരിച്ചു കാണേണ്ട ആവശ്യമൊന്നും സാധാരണ ഗതിയില്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്കില്ല. സമവാക്യങ്ങള്‍ രൂപീകരിക്കുന്നതില്‍ സാമാന്യബുദ്ധിയടെ ആവശ്യവും അവര്‍ക്കില്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ സമാധാന സംഭാഷണത്തിനൊരുങ്ങുതെന്ന് പറയുന്ന അദ്വാനിയുടെ രാഷ്ട്രീയ താല്‍പര്യം പോലും മനസിലാക്കാന്‍ കഴിയാത്തവരാണ് പൂനെയിലേക്ക് ഹെഡ് ലിയെ ആട്ടിത്തെളിച്ച് കൊണ്ടുവരുന്നത്.
ഹെഡ് ലി എന്ന പേര് ഇന്ത്യന്‍ ഭരണകൂടം ഉപയോഗിച്ചത് പശുവിന്റെ വാലു പൊങ്ങിയെതിനെയാണ് അനുസ്മരിപ്പിച്ചത്. സാധ്യതകള്‍ വല്ലാതെ കണ്ട് ചുരുങ്ങിപ്പോയി. ഒരു പക്ഷെ പാക് ചര്‍ച്ചയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അവസാന നിമിഷം വിമ്മിട്ടമുണ്ടയിക്കാണണം. അമേരിക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് പോവുന്നതും മുസഫറാബാദിലെ കാശ്മീരികളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കുന്നതെന്നുമുള്ള പ്രചാരണം ബിജെപി അഴിച്ചുവിടുന്നത് ഒരു കാരണവുമായിരിക്കാം. എന്നാല്‍ ഹെഡ് ലിയെ നേര്‍ക്കുനേരെ പാകിസ്ഥാനുമായോ അമേരിക്കയുമായോ ബന്ധപ്പെടുത്തുന്ന പ്രസ്താവനകളൊന്നും ഇതേവരെയില്ല. ചര്‍ച്ച നടക്കും, അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കില്‍ അതു കേള്‍ക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ അര്‍ഥം. 26/11ല്‍ ഹെഡ് ലിക്ക് ഇന്ത്യയില്‍ ചില സഹായികളുണ്ടായിരുന്നുവെന്ന് പോയവാരം മാത്രമാണ് ചിദംബരം വ്യക്തമാക്കിയത്.
ഒന്നുകില്‍ ജര്‍മന്‍ ബേക്കറിയുടെ അപ്പുറത്തെയോ ഇപ്പുറത്തയോ കെട്ടിടങ്ങളില്‍ ഒന്ന്. അല്ലെങ്കില്‍ കര്‍ക്കറയെ വധിക്കാനുണ്ടായിരുന്നു എന്ന് പറയുന്ന നാലാമത്തെ 'ചാത്തന്‍'. മുംബൈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഹെഡ് ലിക്കും 'ചാത്തനും' ഈ രണ്ട് കെട്ടിടങ്ങളുമായും ഇടപാടുകളുണ്ടെന്ന് എഴുതിവച്ചവരുമുണ്ട്. എങ്ങിനെ നോക്കിയാലും മുബൈയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്ന ചാത്തന്റെ ആവശ്യം മാത്രമാണ് മറ്റാരുടേതിനേക്കാളും മുഴത്തതായി ബാക്കിനില്‍ക്കുന്നത്. ഹെഡ് ലിയുടെ 'ഇന്ത്യന്‍ സേവകന്മാര്‍ക്ക് ' പശു ചത്തിട്ടും മോരിലെ പുളി മാറിയിട്ടില്ലെന്നും നിരൂപിക്കാവുന്നതാണ്.
Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts
Feb 16, 2010
Jan 20, 2010
എല്ലാവര്‍ക്കും വേണ്ടെ ജനാധിപത്യത്തില്‍ അല്പമിടം?
വഴുവഴുപ്പന്‍ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനും അരാജകത്വത്തിനും മധ്യേയുള്ള മറ്റെന്തോ ആണ് മദനി പറയുന്നതെന്ന് എ റശീദുദ്ദീന്റെ മറുപടി
"ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ" എന്ന പേരില്‍ ജനുവരി 5ന് ഞാന്‍ ദില്ലിപോസ്റ്റിലെഴുതിയ ലേഖനത്തിന് പല സ്വഭാവത്തിലുള്ള മറുപടികള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ആ ചര്‍ച്ചയെ കുറിച്ച് വല്ലതും പറയാന്‍ തന്നെ എനിക്കു പേടിയാവുന്നു. കാളിദാസന്‍ ഒടുവിലെഴുതിയതൊഴിച്ചാല്‍ ഈ പ്രതികരണങ്ങളെല്ലാം മറ്റെന്തിനേയോ കുറിച്ചാണ്. ബ്ലോഗെഴുത്തല്ല, അതിനെ അനുകൂലിക്കുന്നവന്റെ തരമാണ് മുഖ്യ വിഷയം. അതിനെ കുറിച്ച് ഞാനെന്തു പറയാന്‍. എഴുത്തുകാരന്‍ ഇടതുപക്ഷത്തിന്റെ ഏജന്റോ, മദനിയുടെ ആരാധകനോ, ഒരുവേള സാക്ഷാല്‍ ചെകുത്താന്‍ തന്നെയോ ആണെന്നു വയ്ക്കുക. ഭീകരതയുടെ യഥാര്‍ത്ഥ പ്രയോക്താക്കളെ നമ്മുടെ ഭരണകൂടം സംരക്ഷിക്കുകയോ പോറ്റി വലുതാക്കുകയോ ചെയ്യുന്നുണ്ടോ? അതോ ഇല്ലാത്ത പ്രതീകങ്ങളെ നാം പടച്ചുണ്ടാക്കുകയാണോ ചെയ്യുന്നത്? റേറ്റിംഗ് നിശ്ചയിക്കുന്നതില്‍ പങ്കില്ലാത്ത, പോക്കറ്റ് കാലിയായ സമൂഹങ്ങളുടെ നെഞ്ചത്ത് പാഞ്ഞു കയറിയാണോ പ്രതീകങ്ങളെ സൃഷ്ടിക്കുന്നത്? വലിയവനിലേയും, ചെറിയവനിലേയും ഭീകരതയോട് നമ്മുടെ നിലപാട് ഒന്നു തന്നെയാണോ എന്നൊക്കെയല്ലെ ഈയുള്ളവന്‍ ചോദിക്കാന്‍ ശ്രമിച്ചത്. അതിനു മറുപടി പറഞ്ഞതിനു ശേഷം, കൊമ്പും കുഴലും തൂക്കി അലയുന്നവരും, എസി റൂമിലിരുന്ന് 'ശാപ്പാട്' പത്രസേവനം നടത്തുന്നവരും തമ്മിലുള്ള വ്യത്യാസം നമുക്ക് ചര്‍ച്ചയാക്കാമായിരുന്നു. അഞ്ചു ലക്ഷത്തോട് നുണ പറയാമെന്നും, 500 പേരോട് സത്യം പറഞ്ഞാല്‍ മതിയെന്നും കരുതുന്നവരല്ല ബ്ലോഗില്‍ എഴുതാനെത്തുന്നത്. 'സ്വലേ' എന്ന വ്യക്തിയല്ല, ശമ്പളം തരുന്ന പീറക്കടലാസാണ് നുണ പറയുന്നത് എന്ന് സമ്മതിക്കാനുള്ള ആര്‍ജവമാണ് അവരുടേത്. അത്രയെങ്കിലും വിഷമിറങ്ങുന്നില്ലെ? ശ്രീജിത്തിനോട് നന്ദി പറയുന്നത് ഈ സാമൂഹിക ബോധത്തിന്റെ പേരിലാണ്.അപ്പപ്പോഴത്തെ ചരിത്രത്തെ മുന്നില്‍ വച്ചാണ് കാളിദാസന്‍ വാദമുന്നയിക്കുന്നത്. അതനുസരിച്ച് മദനി ജയിലില്‍ കഴിയാനിടയായ ഭരണകൂട ഭാഷ്യങ്ങള്‍ ശരി വച്ചു കഴിഞ്ഞു. മദനിയുടെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഭീകരതയഅണെന്ന് പൊലീസിന്റെ വാദവും സാക്ഷ്യപ്പെടുത്തി അദ്ദേഹവും കുടുംബവും അതേ പരിപാടിയാണ് തുടരുന്നതെന്ന് ഞാനും സമ്മതിക്കണം. വാദത്തിനു സമ്മതിച്ചു തരാം. പക്ഷേ, ഇപ്പറഞ്ഞതൊന്നും ശരിയായിരുന്നില്ല എന്നും, കിട്ടാനുള്ളത് ഉറക്കെ ചോദിച്ചവനെ കൊടുക്കേണ്ടവര്‍ അടിച്ചിരുത്തിയതാണെന്നും വയ്ക്കുക. കാളിദാസന്‍ എന്തു ചെയ്യും? മലയാളി സമൂഹം എന്തു ചെയ്യണം? ചോദിക്കേണ്ടത് ചോദിക്കാന്‍ അങ്ങേര്‍ സ്വീകരിക്കുന്ന ശൈലി പ്രശ്നമാണെങ്കില്‍ നാം അംഗീകരിക്കുന്ന രണ്ട് ശൈലികള്‍ ബാക്കിയുണ്ട്. അതിലൊന്നിനെയാണ് മതേതര നപുംസകത്വം എന്നു വിളിച്ചത്. 'അന്താരാഷ്ട്ര ഭീകരത കേരളത്തില്‍ ഇല്ലാതാക്കിയത് ഞമ്മനാണെന്ന' അവകാശവാദം നടത്തുന്നത് ഇക്കൂട്ടരാണ്. ബുഷമ്മാന്‍ നിര്‍വചിച്ച ആ ഭീകരത മുസ്ലിം സമൂഹത്തില്‍ ഉണ്ടെന്ന് അനുക്തസിദ്ധം. തെളിവ് തടിയന്റവിട നസീര്‍ പറഞ്ഞതായി പറയപ്പെടുന്ന ഈ കുഴലൂത്തും. ഈ മാപ്പുസാക്ഷി നിലപാട് കേരളീയ മുസ്ലിം സമൂഹത്തില്‍ ആവശ്യമുള്ളവര്‍ സ്വീകരിക്കട്ടെ. ബഹുത്ത് ഖുഷി. മന്ത്രിമാരുടെ എണ്ണം കൂടുമല്ലോ.
രണ്ടാമത്തെ ശൈലിയെ കൂടുതല്‍ അറിയണമെങ്കില്‍ 'വടിവാള്‍, നാടന്‍ ബോംബ്, കത്തിക്കുത്ത് ഇത്യാദിയും കേരള മുസ്ലിങ്ങളും' എന്ന തലക്കെട്ടില്‍ ഒരു ഗവേഷണം തുടങ്ങുക. പൊതുവെ കിട്ടുന്ന വിവരത്തിന്റെ ഒരു ലസാഗു ഉണ്ടാക്കുക. വല്ല സംഘടനകളുടേയും പേര് അതില്‍ മുഴച്ചു കാണുന്നു എന്നിരിക്കട്ടെ, അവരുടെ നേതാവ് ആര്, പരിപാടി എന്ത് എന്ന് റ്റെലിവിഷന്‍ കാണുന്ന പത്താളുകളോട് ചോദിക്കുകയും, ഈ ഇനത്തില്‍ എടുത്ത 10 കേസുകളിലെ നടപടികളുടെ ശരാശരി തുടര്‍ച്ച എന്താണെന്നും കണ്ടെത്തുക. എന്നിട്ട് ഭരണകൂടവും മാധ്യമങ്ങളും ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, ഒതുക്കുന്നുണ്ടോ, ഇല്ലേ എന്ന് നമുക്ക് വേണ്ടൂവോളം തര്‍ക്കിക്കാം. മദനി പറയുന്നത് ഇതു രണ്ടുമല്ലാത്ത മറ്റു വല്ലതുമാണെങ്കിലോ? പൊതു സമൂഹത്തിന്റെ കണ്ണിലൂടെ ഈ വാക്കുകളുടെ ഗുണവും ദോഷവും വിലയിരുത്താനുള്ള സാഹചര്യം പോലും ഉണ്ടാക്കാതെയല്ലെ ഈ കല്ലേറ്? അത് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതല്ലേ എന്നു വാദിക്കുന്നത് ഒട്ടകപക്ഷി നയമല്ലേ? ബ്ലോഗിലെ പക്ഷിയല്ല. അത് ബ്രോയിലര്‍ ചിക്കന്റെ പുറത്ത് പേരെഴുതി വച്ച ഏതോ ഒരു സാധുജീവി മാത്രം.
കോടതിയില്‍ ആര്‍എസ്എസുകാരന് മാപ്പു കൊടുത്ത മദനി അങ്ങാടിയില്‍ 'ക്വട്ടേഷന്‍'കാരനെ ഏര്‍പ്പാടാക്കുന്നുണ്ടെങ്കിലേ ഈ കല്ലേറില്‍ അര്‍ത്ഥമുള്ളൂ. സൂഫിയയെ പിടിച്ചുകൊണ്ടു പോയതില്‍ പ്രതിഷേധിച്ച് അന്‍വാറുശേരി തപാലാപ്പീസിനു പോലും പിഡിപിക്കാര്‍ തീ വച്ചിട്ടില്ല. മദനിയുടെ വാക്കും പ്രവര്‍ത്തിയും പരസ്പരവിരുദ്ധമായി പൊതുസമൂഹമോ കോടതിയോ കാണുന്നില്ല, പൊലീസ് പറയുന്നതൊഴികെ. അതേ സമയം, ചാനലില്‍ മൂന്നാം കണ്ണ് തുറക്കുന്നവര്‍ക്ക് വാക്കുകള്‍ വിലയില്ലാതെയില്ല. അര്‍ധരാത്രിയില്‍ ഓണം കേറാമൂലയിലെ എസി മുറിയിലിരുന്ന് 'സ്ത്രീ'ശാക്തീകരണം ചര്‍ച്ച ചെയ്യുന്ന 'പ്രദേശ്' നിലവാരവും, ചര്‍ച്ചയില്‍ മൂന്നുപേരെ പങ്കെടുപ്പിക്കുന്ന ദേശീയ നിലവാരവും നേതാവ് പറഞ്ഞ വിശദീകരണമാണ് കൊണ്ടാടുന്നതെന്നോര്‍ക്കുക. സാമുദായിക സംഘര്‍ഷങ്ങളില്‍ ഇടപെട്ട കേസുകളില്‍ എന്‍ഡിഎഫിനെതിരെ തെളിവെന്ത് എന്ന് ഒരു സുഹൃത്ത് ചോദിച്ചത് ശ്രദ്ധിച്ചല്ലോ. അവിടെയും നിഷേധത്തിനാണ് വില. അതായത് വാക്കുകള്‍ക്ക്. പ്രസംഗിച്ചു വലുതായ മദനിയുടെ കാര്യത്തില്‍ പക്ഷേ വാക്കിനല്ല വില. സൂഫിയയുടെ തട്ടത്തിലും, മദനിയുടെ തൊപ്പിയിലും പിടിച്ചു വലിച്ച് നാറ്റിച്ചിട്ട് അവര്‍ ഒടുവില്‍ എന്താവണം എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്‍ഡിഎഫില്‍ ലയിക്കണമോ?
മദനി മുസ്ലിങ്ങള്‍ക്ക് എന്താണ്, എന്തല്ല എന്നതൊന്നും എന്റെ വിഷയമല്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നത് വഴുവഴുപ്പന്‍ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനും അരാജകത്വത്തിനും മധ്യേയുള്ള മറ്റെന്തോ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനെ മാളിക കയറ്റാനും, ചിതയ്ക്ക് വയ്ക്കാനും കഴിയുന്നവര്‍ ഈ രണ്ടില്‍ ഏതിനെയാണ് പിന്തുണയ്ക്കുന്നതെന്നും, അതുകൊണ്ട് സമുദായത്തിന് -- സമുദായ രാഷ്ട്രീയത്തിനല്ല -- എന്ത് നേട്ടമാണുള്ളതെന്നുമാണ് ഇക്കൂട്ടര്‍ക്കു വേണ്ടി വാദിക്കുന്നവര്‍ ചിന്തിക്കേണ്ടത്. ഏതോ എക്സ് മുസലിയാര്‍ ആര്‍ത്തവകാല രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ പ്രതിലോമകരമായ കാര്യങ്ങള്‍ മാത്രമല്ല ഒരു പക്ഷേ മുസ്ലിങ്ങള്‍ക്ക് പറയാനുണ്ടാവുക. മദനിക്കും വേണ്ടെ ജനാധിപത്യത്തില്‍ അല്പം ഒരിടം?
അതോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിയമവാഴ്ചയെ രക്ഷപ്പെടുത്താന്‍ മദനിയും കുടുംബവും ഇടയ്ക്കിട ജയിലില്‍ കിടക്കണമെന്നാണോ? തെങ്കാശിയിലെ ഹിന്ദു മുന്നണിക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും ആര്‍എസ്എസ് ഓഫീസിനകത്ത് പൊട്ടിച്ച ബോംബിന്റെ കേസില്‍ ആരെയാണ് പിടിക്കേണ്ടിയിരുന്നതെന്ന്. തട്ടക്കാരും, തൊപ്പിക്കാരും രാജ്യസ്നേഹം കാണിക്കാത്തതിന്റെ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് പലരുടേയും ഭാഷ്യം. ബോംബു വച്ചത് സാധ്വി പ്രജ്ഞയും സംഘവുമാണെന്ന് പിന്നീട് പുറത്തായ പല കേസുകളിലും, ഇപ്പോഴും എത്ര തൊപ്പിക്കാരെയാണ് പിടിച്ച് അകത്തു വച്ചിട്ടുള്ളത്? എത്രയെത്ര കേസുകളാണ് ഇക്കൂട്ടര്‍ ഏറ്റെടുത്തു തന്നത്! ഈ ദേശക്കൂറ് ഒറ്റയടിക്ക് തള്ളിപ്പറഞ്ഞാലോ?
കോടതിവിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അറിവില്ലായ്മ സമ്മതിച്ചു തരാവുന്നതേയുള്ളൂ. അക്ഷരങ്ങളെ കല്‍ക്കി ഉപാസിക്കുന്ന രീതി അങ്ങേയറ്റം പ്രശംസനീയവുമാണ്. പക്ഷേ അതിലടങ്ങിയ വിചാരത്തിന് ഒരു കുടുസു വ്യാഖ്യാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യായാസനം മഹത്തരമാണോ അല്ലയോ എന്നതല്ലല്ലോ തര്‍ക്കവിഷയം. അതേ കുറിച്ചുള്ള തത്വങ്ങള്‍ പ്രജകള്‍ക്കും ന്യായാധിപര്‍ക്കും തെറ്റുന്നുണ്ടോ എന്നതല്ലെ? ഉദാഹരണങ്ങള്‍ എഴുതിയതും അതിനല്ലെ? ഇത്തരം പൂര്‍വാപര വൈജാത്യങ്ങളൊന്നും സംഭവിക്കാതെ നിയമവ്യവസ്ഥ ശക്തിപ്പെടുക തന്നെയാണ് വേണ്ടത്. 'ലൗ ജിഹാദിന്റെ' ഇരകളായ പെണ്‍കുട്ടികളുടെ പേരു വിളിക്കാത്ത കോടതിയുടെ സാമൂഹികബോധത്തെ നാം ആദരിച്ചേ പറ്റൂ. പക്ഷേ പകരം വിളിച്ചത് എന്തായിരുന്നു എന്നിടത്താണ് പ്രശ്നം. കേസിന്റെ അടിസ്ഥാനം തന്നെ മതമായിരുന്നല്ലോ. നിയമം ഋജുവായ റെയില്‍ പാളമാണെന്നു വച്ച് അതിലൂടെ എയ്റോ പ്ലെയിന്‍ ഓടിക്കാമെന്നൊന്നും ആരും ധരിച്ചു വശാവരുത്. നേരും നെറിയും എല്ലാവര്‍ക്കും ബാധകമായ തത്വങ്ങളാവണം. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മാത്രമല്ല നമുക്ക് ജനാധിപത്യ ബോധം ഉണ്ടാവേണ്ടതും.
Jan 15, 2010
വിശ്വാസം, അതാണോ എല്ലാം?
ഒരു പരസ്യം, ഒപ്പം അതു വെളിവാക്കുന്ന ചില നാറുന്ന രഹസ്യങ്ങളെപ്പറ്റി
അനു അഗസ്ത്യന്‍
"Advertising: the science of arresting human intelligence long enough to get money from it." - Stephen Leacock
മലയാളനാടു ഒരു കാലത്തുപാടിപ്പാടിനടന്ന നാടോടിട്രാജടിയാണ് സരോജിനിയുടെ കടുംകൈ. അതില്‍ നിന്നും കല്യാണിന്റെ കടുംകൈ എന്ന കലികാല കോമഡിയിലേക്കു കൊച്ചുകേരളം വേച്ചുവേച്ചെത്തുമ്പോള്‍ കാര്യങ്ങളെത്ര കറങ്ങിമറിയുന്നു. ഇതുവായിക്കുന്ന എല്ലാവരും കണ്ടിട്ടുണ്ടാകും കല്യാണ്‍ ജുവലറിയുടെ ആ വിഖ്യാത പരസ്യം. അതിലെ കഥയിതാണ്: പാതിരാത്രി പ്രേമിച്ചവനുമായി ഒളിച്ചോടിപ്പോകുന്ന പെങ്കിടാവ്. പെണ്ണു പോയതറിഞ്ഞു അലറുന്ന അമ്മ (ഇത്തരം സന്ദര്‍ഭത്തില്‍ പാട്രിയാര്‍ക്കിക്കുമ്മാട്ടികളായ അമ്മച്ചിമാര്‍ ചെയ്യുന്ന ഏകകാര്യവും ഈ കരച്ചില്‍ തന്നെയാണല്ലോ). സംഭവമറിഞ്ഞു ആത്മസംഘര്‍ഷങ്ങളുടെ ഈറ്റുനോവുറ്റുന്ന ശൈലിയില്‍ ഷേക്സ്പീരിയന്‍ സോളിലൊക്വി കളിച്ച് ആട്ടുകട്ടിലില്‍ തിളച്ചു മറിയുന്ന അച്ഛന്‍ ശിങ്കത്തിന്റെ ചാരിത്ര്യശുദ്ധിയുടെ മികവില്‍ക്കുടുങ്ങി, എരിഞ്ഞു പുകഞ്ഞു, യാത്ര മതിയാക്കി, ചെക്കനെക്കാണാതെ, പണ്ടൊക്കെ ഇന്ത്യവിടുന്ന റോക്കറ്റുകണക്കെ ഇരുട്ടുവെളുക്കും മുന്‍പേ തിരിച്ചു വീട്ടില്‍ വന്നു തന്തപ്പടിയുടെ നെഞ്ചില്‍തലവച്ചു, ആദ്യരാത്രിയില്‍ അമ്മ നിന്ന അതേ നില്‍പു നിന്ന് ഒരു ( ഫ്രോയിഡിയന്‍ ) കരച്ചില്‍ കരയുന്ന മകള്‍ -- ഒപ്പം തെളിയുന്ന തലവാചകം "വിശ്വാസം അതല്ലെ എല്ലാം!".
സത്യത്തില്‍ ഒരടിക്കുറിപ്പുകൂടി വേണമായിരുന്നു. കുറഞ്ഞപക്ഷം ഇതെങ്കിലും: അച്ചന്റെ വിശ്വാസം, അതെല്ലേ എല്ലാം. അച്ചന്റെ വിശ്വാസം എന്നു പറയാന്‍ കാരണം ഉണ്ട്. തന്നെ പ്രേമിച്ച പെണ്ണ് വഞ്ചിച്ചു വീട്ടില്‍പ്പോയതറിയാതെ ബ്ലീച്ചടിച്ചു നില്‍ക്കുന്ന ആ പയ്യന്റെ ഒരു ഷോട്ടും ചിത്രത്തില്‍ ഉണ്ട്. പക്ഷെ, അവനു തന്റെ കൂട്ടുകാരിയിലുള്ള -- ഉണ്ടായിരുന്ന -- വിശ്വാസത്തെ ചൊല്ലി കല്യാണ്‍ വേവലാതിപ്പെടുമെന്നു തോന്നുന്നില്ല. അതിനുള്ള കാരണം കാമുകന്മാര്‍ സ്വര്‍ണ്ണക്കടയില്‍ പോകാറില്ലെന്ന അടിസ്ഥാന ഇക്കണോമിക്സ് മാത്രമാണ്. പണ്ടം വാങ്ങി പെണ്ണിനെ പണ്ടാരമടക്കുന്നത് തന്ത തന്നെ. അതു കൊണ്ടു ടിയാന്റെ വിശ്വാസം ഒരു വലിയ പണത്തൂക്കം മുന്നില്‍.
എന്നാല്‍, ഇങ്ങനെ മാത്രം പറഞ്ഞ് ഈ പരസ്യത്തെ അങ്ങിനെ വിടാന്‍ പറ്റില്ല എന്ന് ഏതാനും ദിവസത്തിനുളള്ളില്‍ മനസ്സിലായി. ഈ പരസ്യത്തിന്റെ ടൈമിങാണ് ചിലതു തോന്നിപ്പിച്ചത്. പരസ്യം വന്ന അതേ ദിവസങ്ങളില്‍, പ്രായമായ പെണ്‍പിള്ളാര്‍ പുരനിറഞ്ഞു നില്‍ക്കുന്ന കാര്‍ന്നോര്‍മാരെല്ലാം, കല്യാണിനു ജെയ് വിളിച്ചു, നെഞ്ചുതിരുമ്മി നിന്ന അതേ രാവുകളില്‍ തന്നെയാണ്, ചാനലുകള്‍ അനുരാഗമെന്ന അപകടത്തിന്റെ മറ്റൊരു അവതാരത്തെ മലയാളീകളുടെ സ്വീകരണമുറികളിലേക്ക് ചുഴറ്റിയെറിഞ്ഞത്: ലവ് ജിഹാദ്.
കല്യാണിന്റെ കടുംകൈ
ഒരു ബയോളജിക്കല്‍ വെപ്പണിന്റെ ചാരുതയൊടെ ലവ് ജിഹാദ് ജ്വരം കേരളത്തെ അടക്കിഭരിച്ച അതേ ദിവസങ്ങളില്‍ എല്ലാം തന്നെ കല്യാണിന്റെ വിശ്വാസവും സ്വീകരണമുറികളില്‍ ചിതറിനടന്നു. വീട്ടിലെ തന്തമാര്‍ എല്ലവരും, പ്രണയം ,ഒളിച്ചോട്ടം തുടങ്ങിയ സുകുമാര കലകളെല്ലാം പയറ്റുന്ന പ്രതിഭാശാലികളെ വല്ലാതെയങ്ങ് 'ഫ'യന്നു. ആ പരസ്യം കണ്ട് പല സുമതികളും ഒരു നെടുവീര്‍പ്പോടെ റെസ്പക്ടീവ് അച്ചന്മാരെ നോക്കിവിതുമ്പി എന്നൊക്കെ പേരറിയാത്ത ഒരു പെണ്‍കുട്ടിയുടെ എഴുതപ്പെടാത്ത കവിതയില്‍ ഉണ്ടത്രേ.
അതവിടെക്കിടക്കട്ടെ. മറ്റൊന്നു പറയാം. ദോഷം പറയരുതല്ലോ, കേരളം വിദ്ദേശ മലയാളികള്‍ക്കും സ്വദേശമലയാളികള്‍ക്കും കല്യാണം കഴിക്കാന്‍ നല്ല സൗകര്യമുള്ള സ്ഥലമാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ കാരണവന്മാരുടേയും മതക്കാരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം, കടമ, വെല്ലുവിളി, ചുമതല, (ചുമ, തല എന്നു രണ്ടായും വായിക്കാം) എന്നൊക്കെ പറയുന്നത് പെണ്‍പിള്ളേരെ കല്യാണം കഴിപ്പിച്ചയക്കുക എന്നുള്ളതാണ് -- വെറുതെ കഴിപ്പിച്ചാല്‍ മാത്രം പോരാ, കഴിപ്പിച്ചയക്കുക തന്നെ വേണം. പെണ്ണു പൊന്നാണ്, പെണ്ണു പോകണമെങ്കിലും പൊന്നു തന്നെ വേണം. കുറച്ചൊന്നുമല്ല, കടിതടനാഭീസ്തനസ്ഥലമൊക്കെ നിറഞ്ഞപൊന്നും തൂക്കിവിട്ടാലേ പെണ്ണു പോകൂ. ആ പെണ്ണിന്റെ നല്ലതങ്ക ഇളകിയാട്ടം കണ്ടാലേ ലിംഗാധിപന്‍, പരമശിവന്‍, പുപ്പുലി ആണ്‍പിറന്നവനു ത്രുപ്തിയാകൂ, അകവും, അരക്കെട്ടും നിറഞ്ഞുതുടിക്കൂ.
ഈ ചടങ്ങ് ഇത്രതന്നെ ആവേശത്തോടെ ഉറ്റു നോക്കിയിരിക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്, മുകളില്പ്പറഞ്ഞ കല്യാണ്‍ പോലുള്ള ജൂവലറികള്‍. ഒരു പെണ്ണും ഒരാണും സ്ത്രീധനക്കച്ചവടമില്ലാതെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഏറ്റം ഫീമമമായ സാമ്പത്തിക നഷ്ടം അനുഭവിക്കുന്നത് ഇതുങ്ങളാണ്. ഈ നഗ്ന സത്യം (അയ്യേ!) മനസിലാക്കിയാണ് കല്യാണ്‍ ജൂവലറി ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയോ, പിമ്പേയൊ ആയി ഈ വിശ്വാസപ്പരസ്യം നീട്ടി എറിഞ്ഞത്. ഒരു പക്ഷേ, ലവ് ജിഹാദ് ജ്വരം ഇങ്ങനെ പടര്‍ന്നു പിടിക്കാന്‍ പത്തുപവനും മുടക്കിയൊ ഈ തങ്കമാനപൈതങ്ങള്‍ എന്നു കാലം തെളിയിക്കട്ടെ. എന്തായാലും, മലയാളിയുടെ വിശ്വാസം കാരറ്റിലാണ്. ആ പരസ്സ്യം തെളിയിക്കുന്നത്, ഒരര്‍ത്ഥത്തില്‍ വിശ്വാസം തന്നെയാണ് എല്ലാം, അച്ഛനമ്മമാര്ക്ക് പെണ്മക്കളെക്കാളും വിശ്വാസം ജൂവലറിക്കാരനെയാണ്.
കടിച്ച പാമ്പിനെ തിരിച്ചുവരുത്തി വിഷമിറക്കുന്ന ഈ കല്യാണ്‍ പരസ്യം, ഇനിയും ചിലതു കൂടി പറയുന്നുണ്ട്. ഈ പരസ്സ്യം കാണുന്ന ഓരോ വീട്ടിലും പ്രണയം ഒരു ചര്‍ച്ചാവിഷയമാകുന്നുണ്ട്. കാണുന്ന ഓരോ പെണ്‍കുട്ടിയും വിശ്വാസവഞ്ചകരാകാന്‍ പേടിച്ച് അച്ഛന്റെ മാറില് തലചായ്ക്കുന്നുണ്ട്. കേരളസംസ്കാരത്തിന്റെ അധീശദേവതകള് സന്തോഷക്കണ്ണീര്‍ തൂകുന്നുണ്ട്. ജൂവലറിക്കാരനും തുണിക്കടക്കാരനും നെഞ്ചില് കൈവച്ച് ആശ്വസിക്കുന്നുമുണ്ട്. ആ പരസ്യത്തിന്റെ കാശുമേടിച്ച് ലൗജിഹാദ് വെച്ചുവിളമ്പിത്തന്ന കേരളത്തിലെ ഓരോ മാധ്യമത്തിനും, പ്രത്യേകിച്ച് റ്റെലിവിഷന്‍ ചാനലുകള്‍ക്ക്, ഇതെപ്പറ്റി ഒരു ചിന്തയും, വേവലാതിയും ഉണ്ടാകാനിടയില്ല. (അങ്ങനെയെന്തെങ്കിലും വന്നാല്‍ കൊല്ലും ഞാന്‍!)
വനിത മാസികകളിലും, ലൈഫ് സ്റ്റൈല് മാന്വലുകളിലും ഒക്കെ ഫീച്ചറുകള്‍ പടക്കുന്ന സ്ത്രീരൂപങ്ങള്‍ക്കുമൊന്നും തന്നെ പാവം കാമുകന്റെ മനോവിഷമം അറിയാന്‍ വഴിയില്ല. സിനിമ കാണാനും സീരിയലില്‍ കാട്ടാനും പരസ്യമുണ്ടാക്കാനും കഥ പറയാനും വേണം നമുക്കു കാമുകന്മാരെ. എന്നാല്‍ നിങ്ങളുടെ പെണ്‍കുട്ടിയെ വിശ്വാസത്തിന്റെ മാത്രം പുറത്ത വിളിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ അവന്‍ കൊള്ളരുതാത്തവനാകുന്ന കളിയുണ്ടല്ലൊ, അതിനു ഒരു പത്തുതവണ ഇനിയും പ്രേമിച്ചു പകരം വീട്ടാന്‍ നമ്മുടെ ആണ്‍ശിങ്കങ്ങളോടു ഒന്നു ആഹ്വാനം ചെയ്താലൊ എന്നാണ് എന്റെ ചിന്ത. വേറെ വല്ല നാട്ടിലുമായിരുന്നെങ്കില്‍ ഇത്തരം പരസ്യം കമ്പനിയുടെ നടുവൊടിച്ചേനെ; നിയമനടപടികള്‍ക്കു പോകാന്‍ വിവേകമുള്ള വിദ്യാര്‍ത്ഥി സംഘടനകളോ, സ്ത്രീവാദകൂട്ടായ്മകളോ മുമ്പോട്ടുവന്നേനെ. മിനിമം ഒരു ഗീതടീച്ചറൊ, ഒരു അരമുക്കാല്‍ ദേവികയെങ്കിലും വന്നിരുന്നെങ്കില്‍!
ഒന്നുകൂടി: വര്‍ഷങ്ങളോളം കയറ്റിവച്ച പൈതൃക ഫാരം ഇറക്കിവെയ്ക്കുമ്പോള് കാമുകി കാമുകന്മാര്‍ വിശ്വാസ വഞ്ചകരാകുന്നതെങ്ങനെ? പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്ത കൊള്ളാവുന്ന കടുംകൈകള്‍ നിരവധിയുണ്ട്. ഒളിച്ചോടുന്ന മകളെ ശ്രദ്ധിക്കാതെ കാറിന്റെ ഭംഗി കണ്ട് കാമുകനെ പോകാനനുവദിച്ച അച്ഛന്റെ പരസ്യമുള്ള ആള്‍ടോ കാറിനെ ഇവിടെ ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. പറ്റുമെങ്കില്‍ ഒന്നു വാങ്ങണം. അതിനു മുന്‍പ്, മനോവിശ്ലേഷണവും, ലകാനും, സിസകും, യുങ്ങും, ആധുനിക മാധ്യമ പഠനസങ്കേതങ്ങളും വച്ച്, ഇപ്പറഞ്ഞതു തന്നെ ഒന്നു മാത്രുഭൂമിവല്‍ക്കരിച്ച് ആരെങ്കിലും ഒന്നു കൂടി ഉറക്കെപ്പറയുമോ? ദയവായി.
Jan 5, 2010
ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ
നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്നാണ് മദനി-സൂഫിയ മദനി കേസുകള്‍ തെളിയിക്കുന്നതെന്ന്
എ റശീദുദ്ദീന്‍
സൂഫിയ മദനിയെ അറസ്റ്റ് ചെയ്ത നീക്കവും തുടര്‍സംഭവങ്ങളും നിയമത്തിന്റെ പതിവു നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സംസ്ഥാന ആഭ്യന്ത മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ പൊതുവേയും, ദക്ഷിണകേരളത്തില്‍ വിശേഷിച്ചും മുസ്ലിം വോട്ടു ബാങ്ക് കുറേക്കൂടി ഇടതുപക്ഷോന്മുഖമാവുകയും, സവര്‍ണ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയുമായുള്ള പരീക്ഷണമവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് ചായാന്‍ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റും അനുബന്ധ നാടകങ്ങളും നടക്കുന്നത്. മദനി കുടുംബത്തിലെ രണ്ടാമത്തെ ഒരംഗം കൂടി നിയമവാഴ്ചയുടെ രാവണന്‍കോട്ടയില്‍കൂടെ വര്‍ഷങ്ങള്‍ നടന്ന് സത്യസന്ധത തെളിയിക്കേണ്ട ഈ ദുരവസ്ഥ ആഭ്യന്തര മന്ത്രി കൈ മലര്‍ത്തുന്നതു പോലെ തനിയെ ഉണ്ടാവുന്നതല്ല. മറിച്ച് ബോധപൂര്‍വം, സൃഷ്ടിക്കപ്പെടുന്നതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ നെറികേട് മുതല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുര്‍നാടകങ്ങളും അതിലുപരി ദേശത്തിന്റെ നയങ്ങളെന്ന പേരില്‍ അടിച്ചേല്പ്പിക്കപ്പെടുന്ന പുത്തന്‍ശീലങ്ങളുമൊക്കെ ഇതിലുണ്ട്.
പഴുതുകളുള്ള നിയമവ്യവസ്ഥ
ബസ് കത്തിക്കല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിയമപീഠത്തിന്റെ കണ്ടെത്തലില്‍ നിന്നു തന്നെയാവട്ടെ ചര്‍ച്ചയുടെ തുടക്കം. പ്രഥമദൃഷ്ട്യാ പൊതുമുതല്‍ നശിപ്പിച്ച കുറ്റം. അത് കേവലമൊരു പ്രതിഷേധ സമരമാണെന്ന് ഇതേ കോടതിയില്‍ നേരത്തേ സമര്‍പ്പിക്കപ്പെട്ട സത്യവാങ് മൂലം നിലനില്‍ക്കവേ തെളിവുകളുടേയും, വിചാരണയുടേയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസായി മാറേണ്ടിയിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ ഭീകരതയാണെന്ന് അഭിപ്രായപ്പെടാനാവുന്ന എന്ത് തെളിവാണ് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയുടെ മുന്‍പാകെ ഉണ്ടായിരുന്നത്? ഈ കേസില്‍ സൂഫിയാ ഉള്‍പ്പെട്ടു എന്നു തന്നെ കരുതുക. യാത്രക്കാരെ പുറത്തിറക്കി ബസ് കത്തിക്കുന്നവര്‍ എന്തിനെയാണ് ഉന്നം വയ്ക്കുന്നതെന്ന് ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പ്രതിഷേധത്തിന്റെ ലക്ഷ്യമോ മാര്‍ഗമോ അല്ല, പ്രതിഷേധിച്ചവരുടെ തരമാണ് ഇവിടെ ചര്‍ച്ചയാക്കപ്പെടുന്നത്. രാഷ്ട്ര സങ്കല്പ്പങ്ങളെ ആശയപരമായി പുഷ്ടിപ്പെടുത്താന്‍ കഴിയുമെങ്കിലേ ജഡ്ജിമാര്‍ പൊതുവായ നിരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യമുള്ളൂ എന്നാണ് നിയമ പണ്ഡിതരുടെ മതം. ബസ് കത്തിക്കല്‍ ഭീകരതയാണെന്ന നിരീക്ഷണവും, അതിനെതിരായ പ്രതികരണം ദേശസ്നേഹമാണെന്ന പ്രചാരണവും ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ചര്‍ച്ചയ്ക്കെടുക്കേണ്ടത്. ഭീകരതയ്ക്കെതിരെ പൊതു ജനം പ്രതികരിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. ആ പരാമര്‍ശത്തിന്റെ നിയമപരമായ സാധുതയും വ്യാഖ്യാനവും വിശദമാക്കപ്പെടേണ്ടതുണ്ട്. ഭീകരര്‍ എന്ന് മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നവരുടെ കാര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുക്കണമോ?
കേരള ഹൈക്കോടതിയില്‍ ലവ്ജിഹാദിനെ കുറിച്ച് ആദ്യം വിവാദമുണ്ടാക്കിയ ജസ്റ്റിസ് തന്നെയാണ് സൂഫിയാ മദനി കേസിലും വാദം കേട്ടത്. ലവ്ജിഹാദിനെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ മറുവശമെന്തായിരുന്നുവെന്ന് പിന്നീട് കണ്ടു. താടിവയ്ക്കല്‍ താലിബാന്‍ വത്കരണമാണെന്ന് സുപ്രീം കോടതിയിലെ വിശിഷ്ട ന്യായാധിപന്മാരിലൊരാള്‍ ഈയിടെ പറഞ്ഞത് ശ്രദ്ധിക്കുക. ഒരു വ്യക്തി തന്നിഷ്ടപ്രകാരം ശരീര ഭാഗങ്ങളില്‍ രോമം വളര്‍ത്തുന്നതിന് നിയമപരമായ എന്തെങ്കിലും വ്യാഖ്യാനം സാധ്യമായിരുന്നോ? ഗണേശപൂജക്കാലത്ത് ജലാശയങ്ങളില്‍ അരങ്ങേറുന്ന വിഗ്രഹനിമജ്ഞനത്തിനെതിരെ സാലിക് ചന്ദ് ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച വിധി മതപരമായ അവകാശങ്ങളെ കുറിച്ച് ഒരു തരം ശുദ്ധിപത്രമാണ് എന്ന് പറയേണ്ടി വരും. വ്യക്തികള്‍ക്ക് തന്നിഷ്ടപ്രകാരമുള്ള മതം ആചരിക്കാനുള്ള അവകാശമുണ്ടെന്നാണ് ഈ കേസില്‍ വിധിയുണ്ടായത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശം പോലും വ്യക്തികള്‍ക്ക് മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള വിശാലമായ ഭരണഘടനാ താല്പര്യങ്ങള്‍ക്ക് അതീതമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടി കാട്ടുന്നതിന്റെ അന്തസത്ത. ഒരു മതസമൂഹത്തിന്റെ വിശ്വാസപരമായ ചിഹ്നത്തെ കുറിച്ച് ഒരേ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പറഞ്ഞ അഭിപ്രായങ്ങളായി ഇവയെ കണക്കിലെടുക്കുക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ പോലും അഭിപ്രായവ്യത്യാസത്തിന് പഴുതുകളുള്ള നിയമമാണ് നമ്മുടേത് എന്നല്ലേ വരുന്നത്?
മദനി ഭീകരനായിരുന്നോ?
വര്‍ഗീയമെന്ന് തോന്നിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്ന കേസുകളില്‍ കുറേക്കൂടി യുക്തിപൂര്‍വകമായി ഇടപെടുന്നില്ലെങ്കില്‍ കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. മദനിയുടെ കാര്യത്തില്‍ നേരത്തെ സംഭവിച്ച കൊടും പിഴവിന്റെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ 'വരണ്ട' വഴിയിലൂടെ പോകാതിരിക്കലായിരുന്നൂ നീതിപീഠത്തിനു നല്ലത്. സൂഫിയ ഏതു വിദേശരാജ്യത്തേക്കു പോകുമെന്നാണ് പൊലീസ് ആരോപിക്കുന്നത്. പാക്കിസ്ഥാനിലേക്കോ? ബംഗ്ലാദേശിലേക്കോ? പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കാന്‍ പറഞ്ഞാല്‍ തീരുന്ന കേസാണ് പ്രൊസിക്യൂഷന്റെ അവഗണിക്കാനാവാത്ത എതിര്‍ വാദമായി മാറുന്നത്. മദനിക്ക് ജാമ്യം നിഷേധിച്ചതിന്റെ ന്യായങ്ങളും ഈ മട്ടിലുള്ള വര്‍ത്തമാനങ്ങളായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ മദനി ഭീകരനായിരുന്നോ? ആയിരുന്നെങ്കില്‍ പിന്നീട് വിട്ടയയ്ക്കപ്പെടുകയും, ഈ കേസില്‍ പൊലീസിനെ അടച്ചാക്ഷേപിക്കും വിധം പില്‍ക്കാലത്ത് കോടതിവിധികളുണ്ടാവുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്? ഭീകരന്‍ എന്ന പദപ്രയോഗവും, ഭീകരത എന്ന ആശയവും നിയമപരമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തവയായി മാറുന്നുണ്ട്.
മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ മുന്‍പിലെത്തിയ അവസരങ്ങളിലൊന്നില്‍ ബഞ്ചിലുണ്ടായിരുന്ന ഒരു ജഡ്ജി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പൊതുബോധത്തിന്റെ മുന്‍വിധി പ്രകടമായിരുന്നു. "ഒരു ഭീകരന്റെ കാര്യത്തിലാണോ നിങ്ങള്‍ സര്‍വസാധാരണമായ രോഗങ്ങളെ കുറിച്ച ഈ പരാതിയുമായി എത്തിയിരിക്കുന്നത്?," എന്നായിരുന്നു ക്രിമിനല്‍ അഭിഭാഷകനായ സുശീല്‍ കുമാറിനോട് കോടതി ചോദിച്ചത്. "ജഡ്ജിയായ എനിക്കും അഭിഭാഷകനായ താങ്കള്‍ക്കും പ്രമേഹവും, ബ്ലഡ് പ്രഷറും, കൊളസ്ട്രോളുമൊക്കെ ഉള്ളതല്ലെ," എന്ന നിരീക്ഷണം പൊതു യുക്തിയുടെ ഭാഗമായിരുന്നു. സുപ്രീം കോടതിയില്‍ മദനിയുടെ ജാമ്യാപേക്ഷ വിചാരണയ്ക്കു വരുന്ന ദിവസങ്ങളിലൊക്കെയും പ്രമുഖ ഇംഗ്ലിഷ് ദിനപ്പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഐഎസ്ഐ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം എന്തായിരുന്നുവെന്ന് കോടതി നടപടികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. "ജഡ്ജിയും പത്രം വായിക്കുന്നുണ്ട്. നിയമപരമായ അവകാശങ്ങള്‍ക്കായുള്ള സമരം കോടതി മുറികളില്‍ മാത്രം നടത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും കൂടി അവ നടക്കാത്തിടത്തോളം നീതി ലഭിക്കുക എളുപ്പമല്ലെന്നും," ഈ കേസിനെ കുറിച്ച് അന്ന് നന്ദിതാ ഹക്സര്‍ പറഞ്ഞതോര്‍ക്കുക.
തത്വവും വിവേചനവും
നിയമത്തിന്റെ നിഘണ്ടുവനുസരിച്ചും ഭരണഘടനയുടെ മൂല്യങ്ങളുടെ വെളിച്ചത്തിലും കൊടും കുറ്റവാളിയുടെ ലക്ഷണങ്ങള്‍ ഭേസുന്ന ലാല്‍ കൃഷ്ണ അഡ്വാനി സാങ്കേതികത്വങ്ങളുടെ മറ പിടിച്ച് ഒരു വിചാരണ പോലും നേരിടാതെ രക്ഷപ്പെടുന്നത് പൊതുസമൂഹം കാണുന്നുണ്ട്. അന്വേഷണ കമ്മിഷനു മുമ്പാകെ നുണയന്മാരെ ഹാജരാക്കി മറ്റൊരു മുഖ്യമന്ത്രി നരഹത്യാ കേസുകളില്‍ നിന്നും തടിയൂരിയതും ജനം നോക്കി നില്‍ക്കവെയാണ്. സാങ്കേതികമായി ഈ നടപടിക്രമങ്ങള്‍ ശരിയായിരിക്കാം. മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി പ്രജ്ഞാ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് ലോക്സഭയില്‍ അടിയന്തിര പ്രമേയം കൊണ്ടു വന്നതും പ്രധാന മന്ത്രി മറുപടി പറഞ്ഞതും ഇതോടു ചേര്‍ത്തു വായിക്കുക. പക്ഷേ, ഈ തത്വത്തെ കുറിച്ച് മറ്റൊരു അവസരത്തിലും നമ്മുടെ പ്രധാന മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഓര്‍മയുണ്ടായിട്ടില്ല. കേസന്വേഷണത്തിലുമുണ്ട് ഇത്തരം ചില ശരിതെറ്റുകള്‍. കേണല്‍ പുരോഹിത് പിടിയിലാവുന്നതിനു മുന്‍പുള്ള കാലത്ത് നാന്ദേഡ് സ്ഫോടന കേസിലെ പ്രതികളെ സിബിഐ അന്വേഷണം വെള്ള പൂശുകയാണ് ചെയ്തത്.
പക്ഷേ ഇവ തത്വമാവുന്നതും, വിവേചനമാവുന്നതും തമ്മിലുള്ള വ്യത്യാസം പൊതുജനത്തിന് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ കലാപങ്ങളേയും ഭീകരാക്രമണങ്ങളേയും നയിച്ചവര്‍ക്ക് ചില പ്രത്യേക കേസുകളില്‍ ബാധകമായ ഈ സാങ്കേതികത്വം ഗുജറാത്തിലേതെന്നോ, ദില്ലിയിലേതെന്നൊ, കേരളത്തിലേതെന്നോ വേര്‍ത്തിരിക്കാനാകില്ല. രാഷ്ട്രീയമോ, മതപരമോ ആയ ഏതെങ്കിലും സാമ്യതകളില്‍ ഈ ആനുകൂല്യങ്ങള്‍ പരിമിതമാവുന്നില്ലെന്നാണ് കോടതികള്‍ ഉറപ്പു വരുത്തേണ്ടത്.
മാധ്യമങ്ങളുടെ ദുസ്വാധീനത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ടിയിരുന്ന ജഡ്ജിമാര്‍ അവരുടെ പ്രചാരണങ്ങളെ ഏറ്റു പിടിക്കുന്നുവെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന സ്ഥിതിവിശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സൃഷ്ടിക്കപ്പെടുന്നത്. വരാണസി സ്ഫോടനങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫുല്പൂരിലെ ഇമാം വലിയുള്ളയെ "ലഷ്കര്‍ ഭീകരനായ സ്ഥിതിക്ക് തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്" വിചാരണ വേളയില്‍ നീതിപീഠം അഭിപ്രായപ്പെട്ടത്. വലിയുള്ളയുടെ ഹര്‍ജിയെ തുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്കു മാറ്റി വാദം തുടര്‍ന്ന കേസ് ഒടുവില്‍ എവിടെയെത്തി? പൊലീസ് ഹാജരാക്കിയ മുഴുവന്‍ രാജ്യദ്രോഹ കേസുകളും ഒടുവില്‍ തെളിവില്ലെന്നു കണ്ട് തള്ളുകയാണുണ്ടായത്. സൂഫിയയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലുമുണ്ട് പൊലീസിന്റെ ഭാവനാ വിലാസങ്ങള്‍. അവര്‍ കുറ്റം സമ്മതിച്ചു എന്ന വാര്‍ത്ത തന്നെ ഉദാഹരണം. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും, പൊലീസ് തന്റെ പേരില്‍ നുണ പറയുകയാണെന്നും സൂഫിയയുടെ വിശദീകരണം പുറകെ വന്നു. ഇത്തരത്തിലുള്ള പല വാര്‍ത്തകളുടേയും യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുന്നതേയില്ല. നൂരിഷാ ത്വരീഖത്ത് എന്ന ചിന്താധാരയുടെ സമീപകാല വളര്‍ച്ച മുസ്ലിം സമൂഹത്തിലെ സംഘടനാ സമവാക്യങ്ങളുടെ സ്വാഭാവിക ഘടനയ്ക്കു തന്നെ വിരുദ്ധമാണ്. ഇതിന്റെ വേരുകളില്‍ ചിലതെങ്കിലും രാഷ്ട്രീയ സംഘടനകളുമായും ഭരണകൂട ഉപകരണങ്ങളുമായും ബന്ധപ്പെടുന്നവയാണെന്ന് സംശയിക്കേണ്ടി വരുന്നു. തീഹാര്‍ ജയിലില്‍ നിന്നും നവാബ് കമറും ഇര്‍ഷാദ് അലിയും പ്രധാന മന്ത്രിക്കയച്ച കത്തിനെ കുറിച്ച് സിബിഐ അന്വേഷണം പുറത്തു കൊണ്ടു വന്ന സത്യങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷന വകുപ്പ് എങ്ങിനെയാണ് ഒരു സമുദായത്തെ ഭീകരരായി മാറ്റിയെടുക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയുണ്ട്. മുസ്ലിം സംഘടനകളില്‍ ഏതിലൊക്കെ 'ടൂളുകള്‍' നുഴഞ്ഞു കയറി അജന്‍ഡ നിശ്ചയിച്ചുവെന്ന് ഈ കക്കകൂട്ടങ്ങളില്‍ ഒറ്റയെണ്ണം പോലും തിരിച്ചറിയുന്നില്ല.
മദനിയെ ആര്‍ക്കാണ് ഭയം?
അവനവനിലെ വര്‍ഗീയതയെ സുഖിപ്പിക്കാനാണ് നിയമം അതിന്റെ വഴിയെ പോകട്ടെയെന്ന കാപട്യത്തെ മലയാളിയും കൂട്ടു പിടിക്കുന്നത്. നിയമനടപടികള്‍ വര്‍ഗീയമായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഒരു സൂക്ഷ്മതയും നമുക്കില്ല. രേഖകളിലോ, വാക്കുകളിലോ പുതിയ ഒന്നും ഹാജരാക്കതെയാണ് സൂഫിയ കേസ് വീണ്ടും രാഷ്ട്രീയ നേതൃത്വം പൊടിതട്ടിയെടുക്കുന്നത്. നായന്മാരും, ഈഴവരും, കൃസ്ത്യാനികളും, സാമുദായിക വോട്ടുബാങ്കുകളായിട്ടുള്ള ദക്ഷിണ കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിന് ഇടക്കാലത്ത് ലഭിച്ച പിന്തുണ മദനിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുന്നതാണ് വിഷയത്തിന്റെ മര്‍മം. രണ്ട് മുന്നണികളേയും ഭയപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സാന്നിധ്യമായി പിഡിപി മാറിക്കഴിഞ്ഞു. എന്‍ഡിഎഫിന്റെ വോട്ടു ബാങ്ക് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് ലഭിച്ചിരുന്നതെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനു ശേഷം മദനി സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. മദനിയെ ലക്ഷ്യം വയ്ക്കുന്നവര്‍ മറുഭാഗത്ത് എന്‍ഡിഎഫിനെ തലോടുകയാണ് ചെയ്യുന്നതും.
മുസ്ലിങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ഭീകരര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ദിശയുടെ നേരെ എതിരെയാണ് ജയില്‍ മോചിതനായ മദനി മുന്നോട്ടു പോകുന്നത്. ജയില്‍ വാസം അദ്ദേഹത്തിനു നല്‍കിയ അനുഭവ പാഠങ്ങളാവണം ഒരുപക്ഷേ ഈ പുതിയ നിലപാടിന്റെ പ്രചോദനം. അതിനെ എന്തു കൊണ്ട് ഭരണവര്‍ഗം മുഖവിലയ്ക്കെടുക്കുന്നില്ല? അദ്ദേഹം പറയുന്ന മുഖമല്ല, പൊലീസ് ആരോപിക്കുന്ന മുഖമാണ് പിഡിപിക്ക് ഉണ്ടാക്കിയെടുക്കേണ്ടതെങ്കില്‍ അതു കൊണ്ട് രാജ്യത്തിന് എന്താണ് നേട്ടം? മറുഭാഗത്ത് എന്‍ഡിഎഫിനോടുള്ള സമീപനം പകല്‍ പോലെ പൊതു ജനം കാണുന്നുമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ദിശയാണ് മുസ്ലിം സമുദായത്തിന് വേണ്ടതെന്നാണോ 'ആഗോള ഭീകരവിരുദ്ധ യുദ്ധ'കാലത്തെ ആഭ്യന്തര നയം? എന്‍ഡിഎഫിനോടും പിഡിപിയോടുമുള്ള ഈ ഇരട്ട സമീപനങ്ങളില്‍ മുസ്ലിം സമൂഹം നേര്‍വഴിക്കു സഞ്ചരിക്കരുതെന്ന ഒരു താത്പര്യം പ്രകടമായി തന്നെ കാണാവുന്നില്ലെ? ഒന്നുകില്‍ 'മതേതര'മായ ബാനറിലുള്ള നപുംസകങ്ങള്‍, അല്ലെങ്കില്‍ ഭീകരത പരസ്യമായി ഉദ്ഘോഷിക്കുന്നവര്‍. ഇതു രണ്ടുമല്ലാത്ത ഒരു മുസ്ലിമിനും ഇന്ത്യയില്‍ രാഷ്ടീയപ്രവര്‍ത്തനം സാധ്യമല്ലെന്നല്ലെ സ്ഥാപിക്കപ്പെടുന്നത്?
ഒരു പൊതുതെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്ന ബിജെപി വോട്ട് ഇക്കുറി എങ്ങോട്ട് പോകുമെന്ന് അറിയാത്തതിന്റെ ആശങ്കയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഈ നാടകത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായി മാറുന്നുണ്ട്. കേസിന്റെ വഴി കേരളത്തില്‍ നിന്നല്ല തുടങ്ങുന്നതെന്ന് ശ്രദ്ധിക്കുക. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്രം അന്വേഷിച്ചാല്‍ മതിയെന്ന പുതിയ നിയമത്തിലെ വകുപ്പ് രമേശ് ചെന്നിത്തലയും കൂട്ടരും സമര്‍ത്ഥമായി ഉപകാരപ്പെടുത്തുകയാണെന്ന് കൂട്ടി വായിക്കാവുന്നതേയുള്ളൂ. എന്‍ഐഎ എന്ന അവതാരം ഒരര്‍ത്ഥത്തില്‍ അഡ്വാനിയുടെ പൊലീസ് നവീകരണ സംരഭങ്ങളുടെ പുതിയ മുഖമാണ്. ഈ 'നവീകരണ' പദ്ധതികള്‍ ഏറ്റവും ഉത്സാഹപൂര്‍വം ആവിഷ്കരിക്കുകയും സ്വന്തമായി ഭീകരവിരുദ്ധ നിയമം നടപ്പാക്കുകയും ചെയ്ത മഹാരാഷ്ട്രയിലായിരുന്നു അഭിനവ് ഭാരത് ജന്മം കൊണ്ടതെന്നോര്‍ക്കുക. ഏറ്റവുമധികം ഭീകരാക്രമണങ്ങളുണ്ടായ സംസ്ഥാനവും അതാണ്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും, ആന്ധ്രയുടേയും, രാജസ്ഥാന്റേയും, മധ്യ പ്രദേശിന്റേയും, യുപിയുടേയും വഴിയില്‍ കേരളത്തെ നടത്തിക്കാന്‍ കേസന്വേഷണം കേന്ദ്രം നേരില്‍ ഏറ്റെടുക്കേണ്ടി വന്നു എന്നു മാത്രം.
കൊടിയേരിയുടെ പൊലീസും, അച്യുതാനന്ദന്റെ പ്രൊസിക്യൂട്ടറും, വാദം കേള്‍ക്കുന്ന ജഡ്ജിയും, ഭീകരതയെ കുറിച്ച് കേസുകള്‍ അന്വേഷിക്കുന്ന ഐഎന്‍എയും ഈ വിവരങ്ങള്‍ ജനത്തെ അറിയിക്കുന്ന മാധ്യമങ്ങളും ഒരു സാമൂഹ്യക്രമത്തിന്റേയും കൂടി ഭാഗമാണ്. ഇവരിലെല്ലാമുള്ള വ്യക്തികളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതെന്നാണ് വ്യക്തമാവുന്നത്. നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്ന് അനുഭവ സാക്ഷ്യം. രഹസ്യമായി ഒതുക്കേണ്ടവരെയാണ് കാട്ടുവഴിയിലൂടെ അയയ്ക്കുന്നത്. ഇപ്പോഴത്തെ കോലാഹലങ്ങളുടെ പൊരുള്‍ ഭീകരതയും അതിനെ ചെറുക്കലുമല്ല. ഭീകരതയെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളെ ആള്‍കൂട്ട വിചാരണയ്ക്ക് എറിഞ്ഞു കൊടുക്കലാണ്.
ലേഖകന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

Dec 27, 2009
പടച്ചോന്റെ പൊല്ലാപ്പ്
പള്ളിക്കണക്കു ശരിയാണെങ്കില്‍, ഏതാണ്ട് 6,000 കൊല്ലം മുന്‍പാണ് ഭൂമിയും, സ്വര്‍ഗവും ദൈവം തമ്പുരാന്‍ മെനഞ്ഞത്. ഈ വങ്കത്തത്തെ കണക്കിനു കളിയാക്കുന്ന ഒരു ചെറുകുറിപ്പ് അമേരിക്കന്‍ ആക്ഷേപഹാസ്യ പ്രസിദ്ധീകരണം 'അണിയന്‍' (Onion) ഈയടുത്തു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സ്വതന്ത്ര പരിഭാഷ.
ഭൂലോകത്തിലെ ഏറ്റവും പുരാതന നാഗരികസമൂഹമായ സുമേരിയന്‍ ജനത ഞെട്ടലോടെയും, അങ്കലാപ്പോടെയുമാണ് അതിനു സാക്ഷ്യം വഹിച്ചത്. ആറായിരം കൊല്ലം മുന്‍പ്, ദൈവം, പടച്ച തമ്പുരാന്‍, സ്വര്‍ഗവും, ഭൂമിയും സൃഷ്ടിക്കുന്ന കിടിലന്‍ കാഴ്ച്ചയ്ക്ക്! ഈയടുത്തിടെ ഖനനം ചെയ്തു പുറത്തെടുത്ത ചിത്രഫലകങ്ങളില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്ന കുനിഫോം രേഖകള്‍ ആ അതിശയത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്താദ്യമായി എഴുത്തും, കൃഷിയും, ഭരണസമ്പ്രദായവുമെല്ലാം കണ്ടുപിടിച്ച സുമേരിയന്‍ ജനത, അതിനൂതനമായ ചില ജലസേചനരീതികള്‍ പരുവപ്പെടുത്തിയെടുക്കുന്ന തിരക്കിലായിരുന്ന ആ ദിവസങ്ങളിലാണ് ദുനിയാവിന്റെ പടച്ചവന്‍ സൃഷ്ടി നടത്തുന്ന കാഴ്ച കണ്ടത്. ദൈവം ജീവാത്മാവിനെ ഊതിവിടുന്നു! അതും, നല്ല ജിഗിജിഗാന്നു ജീവിച്ചുതിമിര്‍ക്കുന്ന ഒരു നാഗരിക സമൂഹത്തിനു നേരെ.
കുനീഫോം രേഖകള്‍ ഇതു പകര്‍ത്തിയിട്ടുണ്ട്: "എനിക്കിതങ്ങോട്ട് തിരിയുന്നില്ല!" ഒരു ചിത്രലിഖിതം രേഖപ്പെടുത്തുന്നു. സൂര്യന്‍, ചന്ദ്രന്‍, ജലാശയങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം, മണ്ട ചൊറിഞ്ഞു നില്‍ക്കുന്ന ഒരു സുമേരിയന്‍ പൗരന്റെ പടമുള്ള ഒരു രേഖ ഇങ്ങനെ പറയുന്നു. "ഒരു മുഴങ്ങുന്ന ശബ്ദം! "വെളിച്ചമുണ്ടാകട്ടെ!", പക്ഷേ വെളിച്ചം അവിടെ എപ്പോഴേ ഉണ്ടായിരുന്നു. അതു പറഞ്ഞു, "ഭൂമിയില്‍ പുല്ലു മുളക്കട്ടെ!", ഇതെന്തു പുകില്‍, ഞാനാണെങ്കില്‍ ഇതു കേള്‍ക്കുമ്പോള്‍ ഒന്നാംതരം പുല്‍മേട്ടിലാണ് നില്പ്പ്!" ആ സുമേരിയന്‍ ചിത്രരേഖ തുടരുന്നു: "ഇവിടെ വളരെ മുന്‍പേ തന്നെ ഉണ്ടായിരുന്ന കാര്യങ്ങളാണിതെല്ലാം. ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം കുറച്ചു കൂട്ടിയതു കൊണ്ട് ഞങ്ങള്‍ക്കു എന്തു പ്രയോജനം?"
ദൈവത്തിന്റെ ബൈബിളില്‍ പറയുന്ന ഈ പങ്കപ്പാടെല്ലാം കണ്ട ശേഷം, നമ്മുടെ ഈ സുമേരിയന്‍ സാക്ഷികള്‍ ദൈവം ഇപ്പറയുന്ന വരണ്ട ഭൂപ്രദേശം സൃഷ്ടിക്കുന്നതിനും 1,500 കൊല്ലം മുന്‍പ് അവര്‍ പണിത നഗരമായ എറീദുവിലേക്കു (Eridu) പോയി തങ്ങള്‍ കണ്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. സുമേരിയന്‍ പ്രാദേശിക ജനസഭകളും, കര്‍ഷകരും, പുരോഹിതരും, ഭരണകര്‍ത്താക്കളും ദൈവം നടത്തിയ ഈ നടപടിയില്‍ ആകെ അങ്കലാപ്പിലായെന്നു മാത്രമല്ല, ഒരു കാര്യത്തില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പു പടച്ചവനോടു നേരിട്ടു പറയാനും അവര്‍ തീരുമാനിച്ചതായി സുമേരിയന്‍ കാലഘട്ടത്തിലെ കുനിഫോം രേഖകള്‍ പറയുന്നു. കാര്യമിതാണ്: ജലത്തിനുമീതെ സൃഷ്ടിയുടെ പേരും പറഞ്ഞു ദൈവം പാഞ്ഞു നടന്നപ്പോള്‍ ആ പരാക്രമം ചില സമുദ്ര സഞ്ചാരികള്‍ക്ക് അലോസരം ഉണ്ടാക്കി. മെസപ്പൊട്ടേമിയയില്‍ ഒരു സങ്കീര്‍ണ്ണമായ വാണീജ്യ സമ്പ്രദായത്തില്‍ പങ്കെടുക്കാനായി പോകുന്നവരായിരുന്നു ഇവരില്‍ പലരും. മാത്രമല്ല, തങ്ങള്‍ നൂറിലധികം തലമുറകളായി വളര്‍ത്തിവരുന്ന അതേ ജന്തുക്കളേയും, സസ്യലതാതികളേയും ഈ ഡിങ്കന്‍ ദൈവം എനതിനാണ് വീണ്ടും പടച്ചു വിടുന്നതെന്നും അവര്‍ക്കു തീര്‍ത്തും തിരിഞ്ഞില്ല. ഇതൊക്കെ എന്തു കൂത്ത്!
"തങ്ങളുടെ സുസ്സജ്ജമായ സാമൂഹിക സമ്പ്രദായത്തിനുമീതെ ദൈവം നടത്തിയ ഈ സ്വര്‍ഗ-ഭുവന സൃഷ്ടി സുമേരിയന്‍ ജനതക്കു ഒരു ശല്യക്കേടായി തോന്നിയിരിക്കണം," പറയുന്നത് അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ പ്രാചീന ചരിത്രത്തില്‍ പ്രഫെസറായ പോള്‍ ഹെലുണ്ട്. "സുമേരിയന്‍ ചിത്രഫലകങ്ങളില്‍ കാണുന്നതു സത്യമാണെങ്കില്‍, സൃഷ്ടിസമയത്തുള്ള ദൈവത്തിന്റെ ചെകിടുതകര്‍ക്കുന്ന ശബ്ദം സുമേരിയക്കാരുടെ പൂജാ പ്രാര്‍ത്ഥനാദികളെ ഒരാഴ്ച്ചക്കാലം തടസപ്പെടുത്തിയിരിക്കണം!"
കുനിഫോം ഫലകങ്ങള്‍ പ്രകാരം, സുമേരിയക്കാര്‍ക്ക് ഏറ്റവും വിചിത്ര പരിപാടിയായി തോന്നിയത് പൊടിയില്‍ നിന്നും രണ്ടു മനുഷ്യരെ ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയാണ്. "ദൈവം തന്റെ ഛായയില്‍ സൃഷ്ടിച്ച ഈ രണ്ടെണ്ണത്തിനും ഒരു ചുക്കും അറിയില്ല. ആശയവിനിമയം, ഗണിതശാസ്ത്രം, കൃഷി മുതലായ ഒന്നും അറിയാത്ത രണ്ടു മന്ദബുദ്ധികള്‍!" ഒരു സുമേരിയന്‍ തത്വചിന്തകന്‍ അതു കണ്ട് ഇങ്ങനെ കുറിച്ചു: "തീര്‍ച്ചയായും, ഇവറ്റകളെ പടച്ചവന്‍ ഒരു പമ്പര വിഡ്ഡ്ഡി തന്നെ!"
ഇതും, ഇതുപോലെ രസകരമായ ചില കുറിപ്പുകളൂം ഇവിടെ വായിക്കാം. http://www.theonion.com/content/ourannualyear09

Oct 6, 2009
കിഴക്കിന്റെ വിദൂരതകളില്‍ ഒരു ചരമക്കുറിപ്പ്
ഏഷ്യയിലെ പ്രമുഖ സാമ്പത്തിക, രാഷ്ട്രീയ പ്രസിദ്ധീകരണമായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു വരുന്ന ഡിസംബറില്‍ അടച്ചുപൂട്ടുന്നു. ഒരു അനുസ്മരണം.
ഹോങ്കോങ്ങ്, ജനുവരി 29, 2009പ്രിയ ജെ.ജെ.,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ ചേരാനുള്ള ആഗ്രഹംകാണിച്ചയച്ച
ഇമെയില്‍ കിട്ടി. നന്ദി. പക്ഷെ, നിങ്ങളെപ്പോലെ ഒരു കോപ്പി എഡിറ്റര്‍ക്ക്
ഇവിടെ ഇടമുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു. കാരണം ഇപ്പോള്‍ ഇതൊരു ചെറിയ
പരിപാടി (operation) മാത്രമാണ്. രണ്ടു എഡിറ്റര്‍മാര്‍ ഹോങ്കോങ്ങില്‍,
അത്രമാത്രം. അതു കൊണ്ടു നിങ്ങളെപ്പോലെ ഒരാളെ ഇവിടെ ഇനി
ആവശ്യമുണ്ടാകുമെന്നു തോന്നുന്നില്ല.
സ്നേഹത്തോടെ,
ഹ്യൂഗൊ റെസ്റ്റാള്‍
മുഖ്യപത്രാധിപര്‍,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു.

ഹോങ്കോങ്ങ്/ന്യൂയോര്‍ക്ക്: സെപ്തം: 22 (റോയിട്ടേഴ്സ്)
ഏഷ്യയിലെ പ്രമുഖ മാസികയായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു അടച്ചുപൂട്ടാന്‍ പ്രസാധകരായ ന്യൂസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വരിക്കാരുടെ കുറവും, പരസ്യവരുമാനത്തിലുള്ള ഇടിവുമാണ് തീരുമാനത്തിനു
പുറകിലെന്നു പ്രസാധകര്‍ അറിയിച്ചു. മാധ്യമ മുഗള്‍ റൂപ്പര്‍ട്ട് മര്‍ഡൊക്കിന്റെ ഉടമയിലുള്ളതാണ് ന്യൂസ് കോര്‍പ്പറേഷന്‍. മാസിക ഡിസംബറില്‍ അടക്കും. കഴിഞ്ഞ 63 വര്‍ഷമായി ഏഷ്യയിലെ സാമ്പത്തിക, രാഷ്ട്രീയ
പത്രപ്രവര്‍ത്തനത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കി വന്നിരുന്ന പ്രസിദ്ധീകരണമാണ് റിവ്യൂ...
ഈ വാര്‍ത്തവായിക്കുമ്പോള്‍ അസ്വസ്ഥതയേക്കളേറെ, എനിക്കു സങ്കടമായിരുന്നു. ഒരു മാധ്യമത്തിന്റെ നിലനില്പ്പിനുപുറകില്‍ പരസ്യങ്ങള്‍ക്കുള്ള സ്ഥാനം എന്താണെന്നു ഈ ചുരുങ്ങിയകാലത്തെ ജേര്‍ണലിസജീവിതം, പ്രത്യേകിച്ചും ബിസിനസ് പത്രപ്രവര്‍ത്തനം, എന്നെ പഠിപ്പിച്ചിരുന്നു. എന്നിട്ടും റിവ്യുവിന്റെ ഈ ദയാവധത്തില്‍, ഉറ്റവരാരോ മരിക്കുന്ന വിധം എനിക്കു നൊന്തു. കഴിഞ്ഞ ജനുവരിയില്‍, റിവ്യൂവിന്‍ലെ കോപ്പി ഡെസ്ക്കില്‍ ചേര്‍ന്നുപ്രവ്രുത്തിക്കാനുള്ള ആഗ്രഹവുമായി ആ കത്തയക്കുമ്പോള്‍ ഏതു സാഹസികതയാണ് ആ ഊര്‍ജ്ജം തന്നതെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നു. പല പ്രമുഖ പത്രപ്രവര്‍ത്തകരുടെ കുറിപ്പുകളിലൂടെ ഒരുപാടുകാലത്തെ പരിചയമുള്ള റിവ്യൂ. മരിച്ചുപോയ എം പി നാരായണപിള്ള റിവ്യൂവില്‍ സഹപത്രാധിപരായിരുന്നു. പിന്നീട് ടിജെഎസ് ജോര്‍ജ്ജ് അതില്‍ റിപ്പോര്‍ട്ടറായി. തങ്ങളുടെ കുറിപ്പുകളില്‍ അവര്‍ റിവ്യുവിന്റെ പലവിധമുഖങ്ങള്‍ എന്റെ തലമുറക്കു കാണിച്ചു തന്നിരുന്നു. ജോര്‍ജ്ജിന്റെ ഈയടുത്തു പുറത്തിറങ്ങിയ ആത്മകഥ, ഘോഷയാത്ര, പ്രത്യേകിച്ചും.
നാണപ്പന്റെ ലേഖനങ്ങളും, അതിന്റെ ചുവടുപിടിച്ചുള്ള മറ്റുള്ള കുറിപ്പുകളും വായിച്ച് ഹരം കയറി എന്റെ കൗമാരത്തില്‍ ഞാന്‍ ത്രിശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും റിവ്യൂവിന്റെ പഴയ ലക്കങ്ങള്‍ തിരഞ്ഞുപിടിച്ചു, വിലപേശിവാങ്ങി വായിച്ചു തിമിര്‍ത്തു. ആഴചകളുടെ പഴക്കവും, ഏതോ വായനശാലകളില്‍ ആരുടെയൊക്കെയോ ആകാംക്ഷകൂര്‍ത്ത വിരലുകളൂം ചേര്‍ന്നു നിറംകെടുത്തി അറ്റം ചുരുട്ടിവിട്ട പേജുകള്‍, പക്ഷെ, ഏഷ്യന്‍ദുനിയാവിന്റെ സകലമിടിപ്പും തിരിച്ചറിഞ്ഞു ത്രസിച്ച നാഡീതന്തുക്കളെപ്പോലെ തലപിടഞ്ഞു കുടഞ്ഞുകിടന്നു. ലോകത്തെ ഏതു പ്രസിദ്ധീകരണവും കിട്ടുന്ന ത്രിശ്ശൂര്‍ റൗണ്ട് ഇനി മുതല്‍ തീര്‍ച്ചയായും റിവ്യൂവിനെക്കുറിച്ചോര്‍ത്തു പിടയും.
ഇന്നു നമ്മെ വാപിളരുന്നു വിഴുങ്ങുന്ന സാമ്പത്തിക സംഘര്‍ഷങ്ങളുടെ വിത്തുപാകല്‍ ആഗോളതലത്തില്‍ നടന്ന കാലമായിരുന്നു അത്. തൊണ്ണൂറ്കളുടെ തുടക്കം. ഗാട്ടു കരാര്‍ അടക്കമുള്ള കെടുതികള്‍, ഐ.എം.എഫും, ലോക-ഏഷ്യന്‍ ബാങ്കുകളും ചിറ്കു വച്ചു പറന്നു നടന്ന നാളുകള്‍. അപ്പോളേക്കും സത്യസന്ധമായ മധ്യവര്‍ത്തി റിപ്പോര്‍ട്ടിങ്ങിന്റെ തിളങ്ങുന്ന മുഖമായി മാറിക്കഴിഞ്ഞിരുന്നു റിവ്യു. ഏഷ്യയുടെ സ്വന്തം വീക്കിലി. ഏഷ്യയെകുലുക്കിമറിച്ച രാഷ്ട്രീയ-സാമ്പത്തിക സംഭവങ്ങളെയെല്ലാം ഉശിരന്‍ പത്രപ്രവര്‍ത്തനം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. ശീതസമരത്തിന്റെ ബാക്കിപത്രമായ ജിയോപൊളിറ്റിക്കല്‍ വടംവലികള്‍, തായ് കറന്‍സി ബാറ്റിന്റെ (Thai Baht) തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ 1997ലെ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യം, സിങ്കപ്പൂരിന്റെയും, മലേഷ്യയുടെയും വളര്‍ച്ച, ഇന്തോനേഷ്യയിലെ പൊട്ടിത്തെറികള്‍, മ്യാന്മാറിലെ അട്ടിമറികള്‍, ഇതിനൊക്കെ വളരെ മുന്‍പ് വിയറ്റ്നാം, കമ്പോഡിയായിലെ പൂജ്യവര്‍ഷം (Year Zero); അതുകൊണ്ടുവന്ന കൂട്ടക്കൊലകള്‍, കുറെക്കൂടി പുറകില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവം. റിവ്യൂ ഒരു ഇടതുപക്ഷ പ്രസിദ്ധീകരണമായിരുന്നില്ല. എന്നിട്ടും അതിന്റെ സത്യസന്ധതയും, പ്രൊഫഷണലിസവും എന്റെ കൂട്ടത്തെ ഒരുപാട് ആകര്‍ഷിച്ചു. ആ സത്യസന്ധത റിവ്യൂവിനു ഒരുപാട് ശത്രുക്കളെ കൊണ്ടുതന്നിരുന്നു. പല രാജ്യങ്ങളും ഈ വീക്കിലി നിരോധിച്ചു, പലവട്ടം. സിങ്കപ്പൂര്‍ പ്രത്യേകിച്ചും.
അന്ന് മര്‍ഡോക് ആയിരുന്നില്ല റിവ്യുവിന്റെ ഉടമ. ഡോവ് ജോണ്‍സ് കമ്പനിയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് മര്‍ഡോകിന്റെ ന്യൂസ് കോര്‍പറേഷന്‍ ഡോവ്ജോണ്‍സ് വാങ്ങുന്നത്. രണ്ടാം ലോകയുദ്ധകാലത്തെ ചൈനയിലാണ്
റിവ്യൂവിന്റെ ഉത്ഭവം. സ്ഥാപകന്‍ എറിക് ഹാള്‍പെര്‍ എന്ന ഒരു വിയന്നക്കാരന്‍ ജൂതപ്രവാസി. ദശാബ്ദങ്ങള്‍ക്കിപ്പുറം, അതേ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി മാറുന്ന കാലത്താണ് റിവ്യൂ അടച്ചുപൂട്ടുന്നത്. ഏഷ്യയുടെ സാമ്പത്തികകുതിപ്പിന്റെ ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലാണ് ഇതു സംഭവിക്കുന്നതെന്നത് മറ്റൊരു ഐറണി. റിവ്യുവിന്റെ അഭാവത്തില്‍ ഏഷ്യയുടെ കുതിപ്പിന്റെ പ്രവേഗവും, കരുത്തും അളക്കാന്‍ മറ്റേതൊരു പ്രസിദ്ധീകരണമുണ്ട്?
മറ്റൊരു വശം കൂടിയുണ്ട്. ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാണിച്ചപോലെ, ഏഷ്യഎന്ന ഒരു അസ്തിത്വം ഇല്ലാതാകുന്നതിന്റെ ഒരു സൂചനകൂടിയാകാം റിവ്യുവിന്റെ ഈ ദയാവധം. യൂറോപ്പ് പോലെ ഒരു സംഘടിതശക്തിയല്ല ഏഷ്യ. മാത്രമല്ല, അതിന്റെ ദേശീയതകള്‍ ഒറ്റക്കൊറ്റക്ക് -- ചൈന, ഇന്ത്യ, ജപ്പാന്‍ അടക്കം -- ഒരുപാട് കനം വച്ചുകഴിഞ്ഞു. ഇനിയൊരിക്കല്പോലും സംഘടിതമായ ഒരു അസ്തിത്വം സ്വാശീകരിച്ചെടുക്കാന്‍ പറ്റാത്തവിധത്തില്‍. അത്തരമൊരു സാഹചര്യത്തില്‍ ഏഷ്യ എന്ന വികേന്ദ്രീക്രുതവിപണിയില്‍ റിവ്യൂവിനെപ്പോലെ ഒരു ഏഷ്യകേന്ദ്രീക്രിത പ്രസിദ്ധീകരണത്തിനു പ്രസക്തി മങ്ങുന്നു. അതു കൊണ്ടുതന്നെ, കഴിഞ്ഞ കുറെക്കാലമായി ഈ വീക്കിലി ഒരു മാസികയായി സൗകര്യമുള്ള മറ്റൊരു രൂപം സ്വീകരിച്ചിരുന്നു. എന്നിട്ടും രക്ഷപ്പെട്ടില്ല.
എന്തായാലും, ഒന്നിലധികം കാലഘട്ടങ്ങളുടെ ചുറുചുറുക്കുള്ള ഒരു അടയാളപ്പെടുത്തലായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. നിര്‍ഭയമായ, നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം; ഒരു പക്ഷെ,
മര്‍ഡോക്കിനു മനസിലാകാത്ത ജേര്‍ണലിസം. ഒടുവില്‍, അതു വേരറ്റുവീഴുമ്പോള്‍ വേദനിക്കാന്‍ നമ്മള്‍ ചിലര്‍ ബാക്കി. ഡിസംബറില്‍ റിവ്യു അച്ചടിച്ചിറക്കുന്നതു അതിന്റെ അവസാന ലക്കമായിരിക്കുമെന്ന വാര്‍ത്തവായിച്ച്, സങ്കടക്കൂടുതലില്‍, ഞാന്‍ ഹ്യൂഗൊ റെസ്റ്റാളിനെ ഓര്‍ത്തു. രണ്ടുപേര്‍ മാത്രമെ ഇവിടെ ഏഡിറ്റര്‍മാരയുള്ളൂ എന്ന തന്റെ നാലുവരിക്കത്തില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ മനുഷ്യന്‍ തങ്ങള്‍ക്കു വന്നുപെടുന്ന ആ ദുരിതത്തിന്റെ ആശങ്കകള്‍ എന്നോടുകൂടി പറയുകയായിരുന്നോ?
ഞാന്‍ തിരിച്ചെഴുതി:
പ്രിയ ഹ്യൂഗൊ,ഒരുപാടു വേദനയൊടെയാണ് ഞാന്‍ റിവ്യൂ അടച്ചുപൂട്ടുന്ന വാര്‍ത്തകേട്ടത്.
നിങ്ങളെല്ലാം ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്തെങ്കിലും പ്രതീക്ഷ ഉണ്ടൊ?
ഞങ്ങളെപ്പോലെ ചിലര്‍ വരിക്കാരായലെങ്കിലും തീരുമോ നിങ്ങളുടെ പ്രശ്നങ്ങള്‍?
ഇനി നിങ്ങള്‍ തന്നെ അവിടെ ഇല്ലെന്നുണ്ടോ?
ഒരുപാടു സങ്കടത്തോടെ,
ജെ.ജെ.
ദില്ലി, ഒക്ടോബര്‍ 03,2009
.........എനിക്കു ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.
Aug 20, 2009
പിണറായിക്കെന്താ സിന്‍ഡിക്കേറ്റ് പാടില്ലെ?
പാര്‍ടിയില്‍ ഗ്രൂപ്പുണ്ടെങ്കില്‍ പത്രങ്ങളില്‍ സിന്‍ഡിക്കേറ്റുമുണ്ടാകും എന്നതാണ് ഇന്നത്തെ അവസ്ഥ. അതിനാരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വിഎസിനെ ഉപദേശിക്കാന്‍ 'എടോ ഗോപാലകൃഷ്ണ' നുണ്ടെങ്കില്‍ പിണറായി വിജയനു ഹിറ്റ്ലര്‍ മാക്കുട്ടിയുണ്ട്. വിഎസിന് സിന്‍ഡിക്കേറ്റാവാമെങ്കില്‍ അതു വിജയനുമാവാം. എന്നാല്‍ വിഎസ് സിന്‍ഡിക്കേറ്റ് പോലെ പുറത്തായ പാര്‍ടിക്കാരും കാല്പനിക വിപ്ലവകാരികളും ചേര്‍ന്നതല്ല, വിജയന്റെ മാധ്യമ ദര്‍ബാര്‍ എന്നു മാത്രം. അതില്‍ പുതിയ തലമുറയിലെ എഴുത്തു തുര്‍ക്കികള്‍ മുതല്‍ പഴയ തലമുറയിലെ നക്സലൈറ്റുകള്‍ വരെയുണ്ട്. 'കുട്ടി'യെഡിറ്റര്‍മാര്‍ മുതല്‍ കവി വര്‍മകള്‍ വരെ അതിലുള്‍പ്പെടും. കേരളത്തില്‍ പാര്‍ടിയെ ഒരു വഴിയ്ക്കാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സമാനമായ ദൗത്യം കണ്ണൂരിലെ കാല്‍ഡസന്‍ ജയരാജന്മാര്‍ ഒറ്റക്കും കൂട്ടായും നടത്തുന്നുണ്ടെങ്കിലും ദര്‍ബാര്‍ ബുദ്ധിജീവികളുടെ സംഭാവനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതെത്ര നിസാരം. പാര്‍ടി പത്രത്തിന്റെ വായനക്കാരുടേയും ചാനല്‍ ചര്‍ച്ചകളുടെ പ്രേക്ഷകരുടേയും സാമാന്യ ബുദ്ധി, കാര്യഗ്രഹണ ശേഷി, പാര്‍ടി കൂറ്, വിവേചന ശക്തി, നര്‍മ ബോധം, സമൂഹ്യ പരിപ്രേക്ഷ്യം, മാര്‍ക്സിസ്റ്റ് ദര്‍ശനം എന്നിവയെയെല്ലാം വെല്ലുവിളിക്കാനും കഴിയുന്നത്ര ആളുകളെ മാര്‍ക്സിസ്റ്റ് വിരുദ്ധരാക്കാനും പോന്ന കോപ്പ് ഇവരുടെയെല്ലാം കയ്യിലുണ്ടെന്നത് നൂറുതരം. വാമൊഴി വഴക്കത്തിന്റേയും തനി നാടന്‍ തെറിവിളിയുടേയും ഈ നിതാന്ത ഉപാസകരുള്ളപ്പോള്‍ പിന്നെയെന്തിനാണ് കേരളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചും പ്രകടനം സ്പോണ്‍സര്‍ ചെയ്തും സമയം കളയുന്നതെന്നാണ് അമേരിക്കന്‍ സിഐഎ ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതത്രെ!
പരിസ്ഥിതി പ്രവര്‍ത്തകനും വിഎസിന്റെ അനൗദ്യോഗിക അനുയായിയുമായ സിആര്‍ നീലകണ്ഠനെ അടിമുടി വിമര്‍ശിച്ച് ഒരു ലേഖനം പാര്‍ടി പത്രത്തില്‍ വന്നിട്ടുണ്ടെന്നു കേട്ടാണ് അതു തേടി പിടിച്ച് വായിച്ചത്. എഡിറ്റോറിയല്‍ പേജ് നിറഞ്ഞു പരന്നു കിടക്കുന്ന ആ ലേഖനം പരലോകത്ത് ഓണ്‍ലൈനില്‍ ലഭ്യമാണോ എന്നറിയില്ല. ആണെങ്കില്‍ പാവം പാലോറ മാതയും പാര്‍ടി പത്രത്തെ നെഞ്ചേറ്റി വളര്‍ത്തിയ ഇഎംഎസും ഭൂമിയിലിറങ്ങി വന്ന് എഴുത്തുകാരനെ പുളിവാറു വെട്ടിയടിച്ചേനെ. വാക്കുകളുടെ എണ്ണം വച്ച് ലേഖനത്തിന്റെ നീളം അളക്കുക അസാധ്യം. ഉപയോഗിച്ചിരിക്കുന്ന ഭാഷ അയ്യപ്പ പണിക്കരുടെ ഈണത്തില്‍ പറഞ്ഞാല്‍ 'തം തകം പാതകം വാഴ കൊലപാതകം'.
അതു വായിക്കാനെടുക്കുന്ന സാധാരണ പാര്‍ടിക്കാര്‍ ഒരു ഖണ്ഡിക കഴിഞ്ഞാല്‍ പത്രം താഴെ വച്ച് നീലകണ്ഠനു ജയ് വിളിക്കും എന്നതാണ് അവസ്ഥ. നീലകണ്ഠനോടു യോജിപ്പുണ്ടോ ഇല്ലയോ എന്നതല്ല കാര്യം. വായിച്ച കാളകൂടത്തിന്റെ മൂര്‍ച്ഛ കൊണ്ടാണ്. ന്യൂസ്പ്രിന്റിന് അടിക്കടി വില കൂടുകയും സര്‍ക്കുലേഷന്‍ അതു പോലെ തന്നെ താഴോട്ടു പോരുകയും ചെയ്യുന്ന ഒരു കാലത്താണ് പാര്‍ടി പത്രം ഇത്രയേറെ ന്യൂസ്പ്രിന്റ് വെറുതെ കളയുന്നതെന്നോര്‍ക്കണം. തമിഴ് നാട്ടില്‍ തിരുക്കുറള്‍ മനപഠമാക്കി കരുണാനിധിയെ ചൊല്ലി കേള്‍പ്പിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് കേട്ടിട്ടുണ്ട്. അതു പോലെ ഇത്തരം അഭിമന്യു ലേഖനങ്ങള്‍ പടച്ചു വിടുന്നവരുടെ മനസമാധാനത്തിനെങ്കിലും വേണ്ടി അവ മുഴുവന്‍ വായിച്ച് സംഗ്രഹം പറയുന്നവരെ എകെജി സെന്ററില്‍ വിളിച്ചു വരുത്തി അര ഡസന്‍ ഹോട്ട് ഡോഗ്സ് (പട്ടിയിറച്ചിയല്ല!) മക്ഡൊണാള്‍ഡ്സിനെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിച്ച് നല്‍കണം. അഭിമന്യുവിന്റെ എല്ലാ ലേഖനങ്ങളും വായിച്ചിട്ട് ജീവിച്ചിരിക്കുന്നവരെ കര്‍ക്കിടക മാസത്തില്‍ പാര്‍ടി ചിലവില്‍ സംസ്ഥാന സെക്രട്ടറിക്കൊപ്പം കിഴക്കമ്പലത്ത് സുഖ ചികിത്സക്കും അയയ്ക്കാവുന്നതാണ്. എംഎന്‍ വിജയന്‍ ജീവിച്ചിരുന്ന കാലത്താണ് കവി വര്‍മയും, എഴുത്തു തുര്‍ക്കിയും മത്സരിച്ച് അദ്ദേഹത്തിനെതിരെ പരമ്പര ചമച്ചു കൊണ്ടിരുന്നത്. ഒടുവില്‍ വിജയന്മാഷുടെ പ്രതികരണം ശ്രദ്ദേയമായിരുന്നു: "കുട്ടികള്‍ വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു".
കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്ത പത്രക്കാര്‍ക്കെല്ലാം ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത് തമിഴ് നാട്ടിലെ പാര്‍ടി ഘടകമായിരുന്നു. നഗരപ്രാന്തത്തില്‍ ഒരു ഹോട്ടല്‍ പോലുമില്ലാത്ത സ്ഥലത്ത് നടന്ന ചടങ്ങ് റിപോര്‍ട്ട് ചെയ്തവരോടുള്ള മര്യാദ. അവിടെ കേന്ദ്രകമ്മിറ്റി അംഗവും പാര്‍ടി കോണ്‍ഗ്രസിന്റെ മീഡിയ റിലേഷന്‍ ചുമതലക്കാരനുമായ എകെ പത്മനാഭന്‍ നിര്‍ബന്ധിച്ചതിനാല്‍ ഊണു കഴിക്കാന്‍ ചെന്ന പത്രക്കാരില്‍ ചില 'മാധ്യമ (വിഎസ്) സിന്‍ഡിക്കേറ്റ്'കാരും പാര്‍ടിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏതാനും ലേഖകരുമുണ്ടായിരുന്നു. പിറ്റേന്ന് ദേശാഭിമാനി അതിന്റെ പത്രത്താള്‍ വികൃതമാകിയത് അവര്‍ വെട്ടി വിഴുങ്ങിയ തൈരു സാദത്തിന്റെ കണക്കു വച്ചായിരുന്നു.
വിജയന്‍ സിന്‍ഡിക്കേറ്റിന്റെ നടുനായകരിലൊരാളായ ഒരു മുന്‍ നക്സലൈറ്റിന് ചാനലിലൂടെയുള്ള അന്തരീക്ഷ മലിനീകരണം ഉപജീവനമാണ്. നക്സലിസം വിട്ടതിനു ശേഷം 'മന്ദ ബുദ്ധികളുടെ മാര്‍ക്സിസ്റ്റ് സംവാദ'മെന്നൊക്കെ പറഞ്ഞു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു സഖാവിന്. ഇന്ന് അത്തരം ബൗദ്ധിക കസര്‍ത്തുകളൊക്കെ അവസാനിപ്പിച്ച് സമാധാനത്തോടെ പിണറായി സേവ നടത്തി വരുന്നു. പാര്‍ടി ചാനലിലെ തെറിവിളിക്കു മാന്യമായ കൂലി കിട്ടും. പക്ഷേ, എഡിറ്റര്‍ മാക്കുട്ടിയുടെ കാര്യമാണ് കഷ്ടം. ഒരുകാലത്ത് സിപിഎമ്മിനെതിരെ തെന്നിന്ത്യന്‍ ഇംഗ്ലിഷ് പത്രത്തില്‍ എഴുതി തിമിര്‍ത്തിരുന്ന വിദ്വാനാണ്. ആ ചരിത്രമെല്ലാം പുറകിലുപേക്ഷിച്ച് എന്തെല്ലാം കിനാവു കണ്ടാണ് സിന്‍ഡിക്കേറ്റിലേക്കു ചേക്കേറിയതെന്നോ! എന്നിട്ടെന്തുണ്ടായി? ഒടുവില്‍ കൊടുക്കാമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വവും പൊയ്പോയെന്നാണ് കേള്വി. പ്രകാശ് കാരട്ട് തന്നെ എഡിറ്ററെ അടുപ്പിക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി പോലും. എന്തൊരു കഷ്ടം. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ദില്ലിയിലെ ചില പത്ര സ്ഥാപനങ്ങളിലും, കേരളത്തിലെ ഏതാനും കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളിലും ഐസക് തോമസിന്റെ ആപ്പീസിലുമായവശേഷിക്കുന്ന എഡിറ്റര്‍ കുട്ടിയുടെ ശേഷിക്കുന്ന ശിഷ്യ പരമ്പരകളെ പോലും ഞെട്ടിച്ചു കളഞ്ഞു ഈ തീരുമാനം.
കേരളത്തില്‍ സര്‍ക്കുലേഷനില്‍ മൂന്നാമതു നിന്ന പത്രത്തെ ഇന്നത്തെ ഗതിയിലാക്കിയതില്‍ ഇവരെല്ലാം വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്കു ചെറുതല്ല. ചാനല്‍ വാര്‍ത്തകളാണെങ്കില്‍ പിണറായി സഖാവു പോലും കാണാത്ത അവസ്ഥ. പാര്‍ടിയില്‍ നടക്കുന്നതിന്റെ നേരു നേരത്തെ അറിയാന്‍ വേറെ പത്രങ്ങള്‍ വായിക്കുകയും ചാനലുകള്‍ കാണുകയും വേണം. നുണ പോലും വൃത്തിയായി അവതരിപ്പിക്കാനറിയാത്ത അഭിനവ ഗീബല്‍സുമാരുടെ ഗീര്‍വാണം കേട്ടിരിക്കാന്‍ ഇന്നത്തെ കാലത്ത് ആരുണ്ട്?
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഎസിനെ മുഖ്യ പത്രാധിപ സ്ഥാനത്തു നിന്നു നീക്കി പകരം കോഴിക്കോടുകാരന്‍ ഒരു ഉഗ്രമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും അവിടെതന്നെയുണ്ടോ എന്നറിയില്ല. ഇന്നോവാ കാറില്‍ പാഞ്ഞു പോകുന്ന മാനേജരും, നവ മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായ യുവ പത്രാധിപരുമാണ് പത്രത്തിന്റെ മുഖങ്ങള്‍. ഉഗ്രമൂര്‍ത്തിക്ക് പാര്‍ടി മുതലാളിയുടെ പാദുകപൂജയില്‍ കവിഞ്ഞ വലിയ പണിയൊന്നുമില്ലെന്നാണ് കേള്വി. പേരില്‍ മാത്രമേ ഇപ്പോള്‍ ഉഗ്രതയുള്ളുവത്രേ. പ്രവര്‍ത്തിയിലുള്ളത് പാലൊളിയും. അഭിമന്യു എഴുതും, ഏതെങ്കിലും കുറുഞ്ചാത്തന്‍ കമ്പോസ് ചെയ്യും, മനേജര്‍ അച്ചടിക്കും. അത്ര തന്നെ!
മേല്‍വിവരിച്ചത് കൂലി വാങ്ങി പണിയെടുക്കുന്ന ഉദരംഭാരികളെ പറ്റിയാണ്. ഇന്റര്‍നെറ്റിലും ബ്ലോഗിലും മത്സ്യമായും കൂര്‍മമായും വരാഹമായുമെല്ലാം അവതാരമെടുത്ത് സമാന ദൗത്യം നടപ്പാക്കുന്നവരുമുണ്ട്. അവര്‍ക്കു കൂലിയുണ്ടോ അതോ കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് ആഴ്ചയിലൊരിക്കല്‍ സൗജന്യ റ്റിക്കറ്റ് ആണോ എന്നറിയില്ല. ഇവരെ പറ്റിയും വിജയന്മാഷ് പറഞ്ഞതേ പറയാനുള്ളൂ. 'കുട്ടികള്‍ നിരാശപ്പെടുത്തുന്നു'.
രാജാവു നഗ്നനാണ് എന്നു പറയുന്നവരെയെല്ലാം സാമ്രാജ്യത്വ ദല്ലാളന്മാരും സിഐഎ ഏജന്റുമാരുമാക്കിയാല്‍ ചിരിക്കാന്‍ മാത്രമല്ലേ തോന്നൂ. നേതാവു ചെയ്യുന്ന എല്ലാ തെറ്റും ശരിയാണെന്ന് വിചാരിച്ച് അതിനെ ന്യായീകരിച്ച് നടന്ന കുറേ പേര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലുണ്ടായിരുന്നു. വിശേഷിച്ച് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും. ഈ സ്തുതി പാഠകര്‍ അവിടങ്ങളിലെ പാര്‍ടികളെ എവിടെയെത്തിച്ചു എന്നറിയണമെങ്കില്‍ പി ഗോവിന്ദപ്പിള്ളയോട് ചോദിച്ചാല്‍ മതിയായിരിക്കും. കിണറ്റിലെ തവളകള്‍ മാത്രമല്ല, തവളകളുടെ ഏജന്റുമാര്‍ പോലും വാഴുന്ന കാലമാണ്.
സി ബഷീര്‍ അഹമ്മദ്
May 25, 2009
പോസ്റ്റ് ഫ്രം അമേരിക്ക
When Tombstone Replaces Masthead

The Boston Globe, the 137-year old newspaper and one of America’s most venerable journalistic institutions, recently faced a threat of closure from its parent company, the equally venerable New York Times. Facing expected losses of $85 million over the course of 2009, labour unions representing at the Globe collectively agreed to cut $20 million in cost, an 8% pay cut for most workers, a mandatory unpaid week off, and gave up demands that lifetime guarantees of jobs for workers who began at the Globe prior to 1994 be honoured. More layoffs are on the way, although the full extent of those layoffs has yet to be announced.
The Globe’s struggle is but the most visible of late in the American newspaper industry. The Philadelphia Inquirer, America’s third-oldest newspaper, filed for bankruptcy protection in February. The next week, the Rocky Mountain News, the oldest newspaper in Denver, Colorado, closed its doors for the final time. Then, in March, the Seattle Post-Intelligencer published its final edition, becoming an online-only publication. All of these papers cited declining circulation and ad revenue as the culprits behind their demise, and all faced competition from papers within their own cities (the Philadelphia Daily News, the Denver Post, and the Seattle Times).
The Prize-Winning Brigade
While it is the worldwide recession that has caused many of these newspapers to sudd
enly topple into bankruptcy or take drastic steps to cut costs, the newspaper industry in America was teetering in the best of times. Theories for a rebound abound, with some looking to the Internet as the future of newspapers (especially the New York Times, which has vastly expanded its Internet offerings), while others claim that it is a focus on current readers of print editions that are most important to survival. Walter Pincus, a reporter for the Washington Post and a newspaper industry consultant, recently penned an article in the Columbia Journalism Review, where he argued that the newspaper industry became insular and isolated, focused more on winning prizes awarded by other industry insiders than on producing content readers wanted to read.
While much of what Pincus has to say is true, his fear of investigative projects—which he says are geared solely toward awards and not toward producing quality content readers want to read—seems misguided and dangerous in a democratic society. The Washington Post’s own “Angler” series, which chronicled the influence of Vice President Dick Cheney in the Bush administration, was profoundly important for understanding the dynamics of the Bush White House and won a Pulitzer Prize in 2007. The 2009 winner for investigative reporting, David Barstow of the New York Times, chronicled the Pentagon’s use of retired generals in making the case for the invasion of Iraq. The list could go on for pages, but by and large the Pulitzers—the Nobel Prize of American journalism—recognises profoundly important articles or series that have a positive influence on democracy by putting more information in the public realm.
All The Presidents Men
While the demise of such reports would be a critical blow to public accountability for government, a more open question that Pincus raises is the role of politics in newspaper publishing. The idea of a non-partisan press is a relatively recent one in America; virtually every newspaper of long standing was founded as an outlet for news favorable to a certain political party. The Philadelphia Inquirer, for example, began in the 1820s supporting the Democratic Party, shifted to the Whig Party, then, eventually, became a strong supporter of the Republican Party during the Civil War. It remained a fundamentally Republican paper until the late 1940s. Should, as Pincus suggests, newspapers have more of an agenda, even if it is not a partisan one?
The answer to
this question cannot be easy. Many Americans are already skeptical of the notion of a “non-partisan” press, claiming that there is a liberal bias in many mainstream news outlets or a conservative bias in a select few. Most Americans do not see a fundamental difference between the news sections of papers—which are supposedly non-partisan—and the editorial sections, which have predominantly liberal writers for national publications like the New York Times or Washington Post. While surely there is an advantage to getting news from a source without an agenda of its own to push, one way of reading the boom in internet news and the decline on newspapers is that consumers are moving to more biased sources of information. Many online news sources, like the Huffington Post, Daily Kos, Power Line, Drudge Report, or other blogs have a distinctly partisan approach.
The future of the newspaper industry in America should look brighter for those papers that survive the economic downturn after rounds of cuts. However, merely surviving the latest economic crisis will not answer the deeper questions the industry faces, and it is likely that it will get worse before it gets better for the American newspaper industry.
Brad Hinshelwood is a Government concentrator at Harvard College

The Boston Globe, the 137-year old newspaper and one of America’s most venerable journalistic institutions, recently faced a threat of closure from its parent company, the equally venerable New York Times. Facing expected losses of $85 million over the course of 2009, labour unions representing at the Globe collectively agreed to cut $20 million in cost, an 8% pay cut for most workers, a mandatory unpaid week off, and gave up demands that lifetime guarantees of jobs for workers who began at the Globe prior to 1994 be honoured. More layoffs are on the way, although the full extent of those layoffs has yet to be announced.
The Globe’s struggle is but the most visible of late in the American newspaper industry. The Philadelphia Inquirer, America’s third-oldest newspaper, filed for bankruptcy protection in February. The next week, the Rocky Mountain News, the oldest newspaper in Denver, Colorado, closed its doors for the final time. Then, in March, the Seattle Post-Intelligencer published its final edition, becoming an online-only publication. All of these papers cited declining circulation and ad revenue as the culprits behind their demise, and all faced competition from papers within their own cities (the Philadelphia Daily News, the Denver Post, and the Seattle Times).
The Prize-Winning Brigade
While it is the worldwide recession that has caused many of these newspapers to sudd
enly topple into bankruptcy or take drastic steps to cut costs, the newspaper industry in America was teetering in the best of times. Theories for a rebound abound, with some looking to the Internet as the future of newspapers (especially the New York Times, which has vastly expanded its Internet offerings), while others claim that it is a focus on current readers of print editions that are most important to survival. Walter Pincus, a reporter for the Washington Post and a newspaper industry consultant, recently penned an article in the Columbia Journalism Review, where he argued that the newspaper industry became insular and isolated, focused more on winning prizes awarded by other industry insiders than on producing content readers wanted to read.While much of what Pincus has to say is true, his fear of investigative projects—which he says are geared solely toward awards and not toward producing quality content readers want to read—seems misguided and dangerous in a democratic society. The Washington Post’s own “Angler” series, which chronicled the influence of Vice President Dick Cheney in the Bush administration, was profoundly important for understanding the dynamics of the Bush White House and won a Pulitzer Prize in 2007. The 2009 winner for investigative reporting, David Barstow of the New York Times, chronicled the Pentagon’s use of retired generals in making the case for the invasion of Iraq. The list could go on for pages, but by and large the Pulitzers—the Nobel Prize of American journalism—recognises profoundly important articles or series that have a positive influence on democracy by putting more information in the public realm.
All The Presidents Men
While the demise of such reports would be a critical blow to public accountability for government, a more open question that Pincus raises is the role of politics in newspaper publishing. The idea of a non-partisan press is a relatively recent one in America; virtually every newspaper of long standing was founded as an outlet for news favorable to a certain political party. The Philadelphia Inquirer, for example, began in the 1820s supporting the Democratic Party, shifted to the Whig Party, then, eventually, became a strong supporter of the Republican Party during the Civil War. It remained a fundamentally Republican paper until the late 1940s. Should, as Pincus suggests, newspapers have more of an agenda, even if it is not a partisan one?
The answer to
this question cannot be easy. Many Americans are already skeptical of the notion of a “non-partisan” press, claiming that there is a liberal bias in many mainstream news outlets or a conservative bias in a select few. Most Americans do not see a fundamental difference between the news sections of papers—which are supposedly non-partisan—and the editorial sections, which have predominantly liberal writers for national publications like the New York Times or Washington Post. While surely there is an advantage to getting news from a source without an agenda of its own to push, one way of reading the boom in internet news and the decline on newspapers is that consumers are moving to more biased sources of information. Many online news sources, like the Huffington Post, Daily Kos, Power Line, Drudge Report, or other blogs have a distinctly partisan approach.The future of the newspaper industry in America should look brighter for those papers that survive the economic downturn after rounds of cuts. However, merely surviving the latest economic crisis will not answer the deeper questions the industry faces, and it is likely that it will get worse before it gets better for the American newspaper industry.
Brad Hinshelwood is a Government concentrator at Harvard College