Jun 16, 2009

പേര്‍ഷ്യന്‍ പോസ്റ്റ് 1

തെഹ്റാനിലെ സ്വാതന്ത്ര്യ ചത്വരത്തില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിനാളുകള്‍. റിപ്പോര്‍ട്ടുകളനുസരിച്ച്, 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം നടക്കുന്ന ഏറ്റവും ശക്തമായ പ്രതിഷേധപ്രകടനമായിരുന്നു തിങ്കളാഴ്ചയിലേത്.

അഹമ്മദിനെജാദിന്റെ പ്രധാന എതിരാളിയും പരിഷ്കരണവാദികളുടെ നേതാവുമായ മിര്‍ ഹൊസൈന്‍ മൗസവി ജനകൂട്ടത്തെ അഭിസംബോധന ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാര്യ സഹ്റ രഹ്നവാദ് സമീപം

അഹമ്മദിനെജാദിന്റെ യാഥാസ്ഥിതിക നിലപാടുകളെ വിമര്‍ശിച്ച മൗസവി തെരഞ്ഞെടുപ്പിനു മുമ്പു തന്നെ സ്ത്രീകള്‍ക്കിടയില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. പുനര്‍ തെരഞ്ഞെടുപ്പാവശ്യപ്പെട്ടുകൊണ്ട് തെരുവില്‍ പ്രതിഷേധിക്കുന്ന ഒരു ഇറാനിയന്‍ വനിത.

പ്രകടനശേഷം തിരിച്ചു പോയിരുന്ന ജനക്കൂട്ടത്തിനു നേരെ റയട്ട് പൊലീസ് നിറയൊഴിച്ചെന്നും ബാങ്കുകളുള്‍പ്പെടെ തെഹ്റാനിലെ നിരവധി സര്‍ക്കാരാപ്പീസുകള്‍ ആക്രമിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ടു പേര്‍ മരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.