ലൈംഗീക സ്വതന്ത്ര്യത്തെക്കുറിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയെ ഇടതുപക്ഷം എതിരിടുന്നുണ്ട്. പ്രത്യേകിച്ചും സക്കറിയ-രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രശ്നങ്ങളില്‍. ഈ എതിര്‍പ്പിനെ സങ്കുചിത സദാചാരം എന്നാണ് ഇടതുപക്ഷ വിരോധികള്‍ പറയുന്നത്. ഇതിന്റെ വാസ്തവമെന്താണ്?
നമ്മുടെ സംസ്‌കാരം നിയന്ത്രണങ്ങളുടെ ഒരു സമാഹാരമാണ്. ഈ നിയന്ത്രണങ്ങള്‍ തകര്‍ക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതുകൊണ്ട് സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ചയാണോ അതോ തളര്‍ച്ചയാണോ ഉണ്ടാകുക എന്ന് പരിശോധിക്കണം. ഏതെങ്കിലും അര്‍ത്ഥത്തില്‍ മനുഷ്യസമൂഹത്തെ ഒന്നിച്ചോ വ്യക്തികളെ വേറിട്ടോ മുന്നോട്ട് നയിക്കാത്ത ഏതൊരുകാഴ്‌ചപ്പാടും ചരിത്രത്തിന്റെ നിലപാടില്‍ നിന്നും നോക്കുബോള്‍ കാലഹരണപ്പെട്ടതാണ്. പ്രാചീന കാലത്തെ മനുഷ്യജീവിതത്തില്‍ നിന്നും, അതായത് ആധുനിക കുടുംബബന്ധങ്ങള്‍ നിലവില്‍വന്നതിനു മുമ്പ് നിലനിന്ന അവസ്ഥയില്‍നിന്നും, ഇന്നത്തെ സമൂഹം വളര്‍ന്നിട്ടുെങ്കില്‍ തിര്‍ച്ചയായും സാംസ്‌കാരികമായ ഒരു ക്രമീകരണം ആവശ്യമാണെന്ന് അംഗീകരിച്ചേ മതിയാകൂ. അല്ല അന്നത്തെ ജീവിതത്തെ അപേക്ഷിച്ച് ഇന്നത്തെ ജീവിതം സാംസ്‌കാരികമായും സാമൂഹ്യമായും തകരുകയാണ് എന്നാണ് കരുതുന്നതെങ്കില്‍ ഈ നിയന്ത്രണങ്ങളെ ചോദ്യംചെയ്യേിവരും.
ഫ്രോയിഡ് അക്രമാസക്തമായ ജന്മവാസനകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ അക്രമാസക്തമായ ജന്മവാസനകള്‍ നിരന്തരം ആഹ്ലാദം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പ്ലെഷര്‍ പ്രിന്‍സിപ്പിള്‍സിനൊപ്പം റിയാലിറ്റി പ്രിന്‍സിപ്പിള്‍സിനെ കുറിച്ചും ഫ്രോയിഡ് പറയാന്‍ നിര്‍ബന്ധിതനായി. ഒരര്‍ത്ഥത്തില്‍, ഇതൊരു സംഘര്‍ഷ മേഖലയാണ്. ജന്മവാസനകള്‍ ഒരുഭാഗത്തും സാംസ്‌കാരിക വികാസം മറ്റൊരു ഭാഗത്തും; ശരീര കാമനകള്‍ ഒരുഭാഗത്തും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ മറ്റൊരു ഭാഗത്തും. ഈ സംഘര്‍ഷത്തില്‍ ശരീര കാമനകളുടെ അനിയന്ത്രിതമായ ആവിഷ്‌ക്കാരമാണോ അതോ സാംസ്‌കാരിക വികാസത്തിന് അനുയോജ്യമാകും വിധം ക്രമീകരണമാണോ ആവശ്യം? ഈയൊരു പശ്ചാത്തലത്തിലാണ് ജനാധിപത്യവാദികള്‍ ലൈംഗീക അരാജകത്വത്തെ വിമര്‍ശിക്കുന്നത്.
പഴയ ലൈംഗീക ആവിഷ്‌ക്കാരമല്ല ഇന്നത്തെ ലൈംഗീക ആവിഷ്‌ക്കാരം. പഴയ ലൈംഗീക ആവിഷഷ്‌ക്കാരത്തില്‍ പ്രതിഷേധത്തിന്റെ, കലാപത്തിന്റെ, ഒരുപക്ഷേ വികലമായ, ഒരു പ്രച്ഛനരൂപം നമുക്ക് കാണാന്‍ കഴിയുമായിരുന്നു. ഇന്ന് വികലമായ കലാപത്തെപോലും മൂലധന ശക്തികള്‍ സ്വാംശീകരിച്ചുകൊണ്ട് വ്യവസായമാക്കി മാറ്റിയിരിക്കുന്നു. മുമ്പ് ലൈംഗീക അരാജകത്വം സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവരുടെ വികലമായ പ്രതിഷേധത്തിന്റെ രൂപമായിരുന്നെങ്കില്‍ ഇന്നത് ആധിപത്യം വഹിക്കുന്ന, വ്യവസ്ഥയെ കുറേക്കൂടി സുരക്ഷിതമാക്കുന്ന ഒന്നാണ്. മുമ്പ് പുകവലി പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായിരുന്നു. ലോകത്താകമാനം ആരോഗ്യ ബോധവത്‌കരണത്തിന്റെ ഭാഗമായി പുകവലിക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ പ്രതിസന്ധിയിലായ അമേരിക്കന്‍ പുകയില കമ്പനികള്‍ മൂന്നാം ലോകരാജ്യങ്ങളിലേക്ക് പുകയില അടിച്ചേല്‍പ്പിച്ചു. അതോടുകുടി പുകവലിയുടെ നാമമാത്ര പ്രതിഷേധമൂല്യവും ഇല്ലാതായി. ഏറെക്കുറേ ഇതേ രുപത്തില്‍ കാണേണ്ടതാണ് സെക്‌സ് ഇന്‍സ്‌ട്രി. അതായത് സെക്‌സ് ഇന്‍സ്‌ട്രിയുടെ പ്രചാരണമായി പരിണമിക്കാന്‍ സാധ്യതയുണ്ട് സ്വതന്ത്ര ലൈംഗീക വാദം.
മലയാളി ലൈംഗീക ദാരിദ്യം അനുഭവിക്കുന്നു എന്ന് സക്കറിയ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നു. ദാരിദ്യം ലൈംഗീകതയുമായി ബന്ധപ്പെടുത്തേണ്ട ഒന്നാണോ?
ഈ പദാവലികള്‍ കൃത്യമായ രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. മൂലധനാധിപത്യത്തിന്റെ അജണ്ടയാണത്. മൂലധനം എങ്ങനെയാണോ മനുഷ്യസഹായിയാകേണ്ട സാങ്കേതിക വിദ്യയെ മനുഷ്യ വിരുദ്ധമാക്കിയത് അതുപോലെ മനുഷ്യസഹായിയായ പദാവലികളെയും മനുഷ്യവിരുദ്ധമാക്കിത്തീര്‍ക്കുന്നു.
ഒന്നു പറയട്ടെ, ആഗോളവത്‌ക്കരണത്തിന് ഏകലോകവാദവുമായി ബന്ധമില്ല. അത് മൂലധനാധിപത്യമാണ്. മൂലധനത്തിന്റെ ചേഷ്‌ടകള്‍ മറച്ചുവയ്‌ക്കുന്നതിനായി വളരെ മനോഹരമായ ഒരു പദം ഉപയോഗിക്കുന്നു. അതുപോലെയാണ് ലൈംഗീക തൊഴിലാളി എന്ന പദം. തൊഴിലാളി എന്നത് മൂല്യം ഉത്‌പാദിപ്പികുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മഹത്തായ വാക്കാണ്. ഇതിനെ ആദര്‍ശവത്‌കരിക്കുന്നത് ശരിയല്ല. ആ അര്‍ത്ഥത്തില്‍, ആഗോളവത്‌കരണം മുതല്‍ ലൈംഗീക തൊഴിലാളി വരെയുള്ള പട്ടികയിലാണ് ലൈംഗിക പട്ടിണിയെന്ന പദവും ഉള്‍പ്പെടുത്തേത്.
ലൈംഗിക ദാരിദ്രത്തെ പറ്റി പറയുന്നവര്‍, ഇന്നു അനുരാഗം എന്നത് മുടക്കാച്ചരക്കായതിനെ പറ്റി പറയുന്നില്ല. തുറന്ന രതിയും രതിബന്ധവും സ്വതന്ത്ര്യത്തിന്റെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. പുതിയ തലമുറക്ക് എവിടെയാണ് പിശക് സംഭവിച്ചത്?
ലൈംഗീക ജനാധിപത്യത്തിന്റെ സ്ഥാനത്ത് ലൈംഗീക ഉദാരീകരണമാണ് ഇന്ന് മേല്‍ക്കോയ്മ സ്ഥാപിച്ചുവരുന്നത്. ലൈംഗീക ഉദാരീകരണത്തില്‍ പ്രണയം സാധ്യമല്ല. അത് വില്‌പ്പനയുടെ ഒരു ലോകമാണ്. നമ്മള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടയില്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത വിധം അകപ്പെട്ടിരിക്കുന്നു. അതാണ് ഉദാരീകരണത്തിന്റെ പ്രത്യേകത. മനുഷ്യരെ വിപണിയിലേക്ക് വെട്ടിച്ചുരുക്കുന്നു. മാര്‍ക്കറ്റിലേക്ക് പോകുമ്പേള്‍ നമ്മള്‍ മാര്‍ക്കറ്റിനകത്തും, മാര്‍ക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുബോള്‍ മാര്‍ക്കറ്റ് നമ്മുടെ അകത്തുമാണ്. ലൈംഗീക ജനാധിപത്യമുള്ളയിടത്താണ് അനുരാഗം സാധ്യമാകുന്നത്. ഉദാരീകരണത്തെ സംബന്ധിച്ചെടുത്തോളം അത് ഉപയോഗിക്കുക വലിച്ചെറിയുക എന്നാണ്. സാമ്പത്തിക രംഗത്തെന്നതുപോലെ സാംസ്കാരിക രംഗത്തും ഇന്ന് വിപണി മേല്‍ക്കോയ്‌മ വ്യക്തമാണ്.
കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മതത്തേക്കാള്‍ സംഘടിതവും ശക്തവുമാണ്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
ആഗോള മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട സംഘടനകളില്ലാത്ത ഒരു ലോകം സാധ്യമാക്കുക എന്നതാണ്. അതിന് തൊഴിലാളി സംഘടനകള്‍ തടസ്സമാണ്. അതുകൊണ്ട് ഇടതുപക്ഷമില്ലാത്ത ലോകം സാധ്യമാക്കണം. കണ്ണുതുറക്കാന്‍ സാധ്യതയുള്ള മനുഷ്യരെ മുഴുവന്‍ അന്ധരാക്കണം. ഇതിന് അനുയോജ്യമായ പ്രത്യയ ശാസ്‌ത്രത്തേയാണ് അവര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
പക്ഷേ, ഇടതുപക്ഷം ജനങ്ങളില്‍നിന്നും അകലുന്നു എന്നാണ് കേരള രാഷ്‌ട്രീയത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം. ഈ അകല്‍ച്ച സത്യമാണോ?
ഇതൊരു പരിവര്‍ത്തന കാലമാണ്. ചരിത്രത്തില്‍ മുമ്പില്ലാത്തവിധം പുതിയൊരു പരിവര്‍ത്തന ഘട്ടം. ഏതു പരിവര്‍ത്തന ഘട്ടത്തിലും കുറേ പകര്‍പ്പുകളൂണ്ട് . എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഇതിലൂടെ കടന്നുപേകണം. ആ പ്രതിസന്ധി ഇടതുപക്ഷവും അഭിമുഖീകരിക്കുന്നുണ്ട്.
നമുക്കുചുറ്റും മതാത്മകത ശക്തിപ്പെടുന്നു. പ്രത്യേകിച്ച് ഭൂരിപക്ഷ മതാത്മകത. ഇതിനര്‍ത്ഥം കേരളത്തിന്റെ മതേതര ചട്ടക്കൂടിന് ക്ഷതം സംഭവിച്ചു എന്നാണോ?
മതപരിവര്‍ത്തനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയും. പക്ഷേ ജാതി പരിവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ല. ജാതിയെ കുറിച്ച് പറയുബോള്‍ മര്‍ദ്ദക ജാതികള്‍ മര്‍ദ്ദിത ജാതികള്‍ എന്ന വിഭജനം പ്രസക്തമാണ്. മര്‍ദ്ദക ജാതികള്‍ കേരള സമൂഹത്തില്‍ കൂടുതല്‍ കുടുതല്‍ മേല്‍കൈ നേടിക്കൊിരിക്കുന്നു.
താക്കറയടക്കമുള്ള ഭൂരിപക്ഷ മതാത്മകതയുടെ വക്താക്കള്‍ ഇന്ത്യന്‍ ദേശീതയെ വെല്ലുവിളിക്കുബോള്‍ കോടതി വെറുതെ വിട്ട മദനി ക്രൂശിക്കപ്പെടുന്നു. ഇതിനെ എങ്ങനെ വീക്ഷിക്കുന്നു?
താക്കറെ അടക്കമുള്ള കാഴ്‌ചപ്പാട് ഒരു സമാന്തര സര്‍ക്കാറാണ്. ശിവസേനയും സംഘപരിവാറും ഉള്‍ക്കൊള്ളുന്ന ഒരു സമാന്തര സര്‍ക്കാര്‍. ന്യൂനപക്ഷത്തുനിന്നും പ്രതിക്ഷേധം വരുബോള്‍ അതൊരു അദൃശ്യ സര്‍ക്കാറല്ല. ആധിപത്യം വഹിക്കുന്ന വ്യവസ്ഥയോടുള്ള ഒരു തരം വികലമായ പ്രതികരണമാണ്. പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യാമെങ്കില്‍ അത് ഉമാഭാരതി തൊട്ട് അദ്വാനിതൊട്ടുള്ള ആളുകളെയാണ്.


