Mar 16, 2010
രണ്ടു വിതകള്‍
ശരറാന്തല്‍
നെഞ്ചിലാളുന്നവ്യാധിയും പേറിനീ,
വെന്തുനീറിച്ചിരിച്ചിങ്ങനെ നടന്നോ!
ചാഞ്ഞുവീശുന്ന ഒരു കുഞ്ഞുകാറ്റിനെ
മാറിലൊന്നേറ്റി,യുമ്മവച്ചുറക്കിയാല്‍
ത്തീര്‍ന്നുപോകുന്നജീവനുംപേറിനീ
ജ്ഞാനബുദ്ധനെപ്പോല്‍ കൂനിയിരിക്ക!
തീവണ്ടി
അതാണു എന്റെ യോഗം!
ഒന്നു കുലുങ്ങി, കിതച്ച്, ചുരമാന്തി,
ഇടുപ്പുവെട്ടിച്ച്, തുടവലിച്ചൊതുക്കി,
നെഞ്ചുവിരിച്ച്, കൈവിടര്‍ത്തി,
മദംപൂണ്ടൊന്നമര്‍ത്തിക്കുരവയിട്ട്,
മുരണ്ട്, കാമംകലിതുള്ളി, കവച്ചവ-
ളുടെമേലേക്കേറിയാഞ്ഞാഞ്ഞുറയു-
മ്പോള്‍ വരുമവന്റെ മുടിഞ്ഞ ചുവപ്പ-
ടയാളവും, ആരാന്റെ ചങ്ങലയും!
ബോധി
ഒരു തുടക്കക്കാരന്‍ കവി

