മലയാളത്തിന്റെ 'ജ്ഞാന വൃദ്ധന്‍്‍' സുകുമാര്‍ അഴീക്കോടിന് ആലങ്കാരിക ശൈലിയെന്നു പറഞ്ഞാല്‍ ജീവവായുപോലെ പ്രിയപ്പെട്ടതാണ്. ഭാഷാ പണ്ഡിതനാണ് കക്ഷി. സാഹിത്യ നിരൂപണ ശ്രേഷ്ഠന്‍ . സാക്ഷാല്‍ കുട്ടികൃഷ്ണ മാരാരെ പോലും വെല്ലു വിളിക്കാനും എംഎന്‍ വിജയന്‍ തട്ടിപ്പാണെന്ന് ഘോഷിക്കാനും ചങ്കൂറ്റം കാണിച്ചിട്ടുള്ള പ്രഭൃതി. അങ്ങിനെയുള്ള ഒരു ഒരു സാഹിത്യപുംഗവന്‍ ജീവിച്ചിരിക്കുന്ന കേരളത്തിലെ പ്രജകളാണ് നമ്മളെന്ന് ഓര്‍ക്കുമ്പോള്‍ കുളിരു കോരുന്നെങ്കില്‍ അതു സ്വാഭാവികം മാത്രം. സാഹിത്യ നിരൂപണത്തിനും പ്രഭാഷണ തൊഴിലിനും പുറമേ അഴീക്കോടിനു മറ്റു ചില ബലഹീനതകള്‍ കൂടിയുണ്ട്. 'പാവങ്ങളുടെ ക്ലേശം പരിഹരിക്കാന്‍ ഏതു പാര്‍ടിയാണോ ശ്രമിക്കുന്നത്' അവരോടൊപ്പം എന്തു വിലകൊടുത്തും നിന്നു കളയും പൂമാന്‍ . അതില്‍ മുന്‍ പിന്‍ നോട്ടമില്ല. കോണ്‍ഗ്രസ് ഇന്ത്യാ മഹാരാജ്യത്ത് സോഷ്യലിസം കൊണ്ടു വരുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാലത്താണ് അഴീക്കോട് ഖദര്‍ ധരിച്ചു തുടങ്ങിയതത്രെ. പിന്നീട് ഈ ഉറപ്പിനു കോട്ടം തട്ടിയോ എന്തോ; ഇപ്പോള്‍ പിണറായി വിജയനിലാണ് വിശ്വാസമെന്ന് വിഎസ് ഗ്രൂപ്പുകാര്‍ പറഞ്ഞു നടക്കുന്നു. അങ്ങിനെയാണെങ്കില്‍ തന്നെ കുറ്റം പറയാന്‍ പറ്റില്ല. കെഇഎന്‍ കുഞ്ഞഹമ്മദും എം മുകുന്ദനും മുതല്‍ താഹ മാടായി വരെ ഒരുപാടു പേര്‍ക്കുള്ള വിശ്വാസമാണത്!
പക്ഷേ മുന്‍ പറഞ്ഞവര്‍ക്കൊന്നും ഇല്ലാത്ത ഒരു കൊമ്പു കൂടുതലുണ്ട് സുകു മാഷിന്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ 'സുപീരിയര്‍ അഡ്വൈസര്‍' ആണത്രെ നമ്മുടെ കഥാനായകന്‍ . പക്ഷപാതം തൊട്ടുതീണ്ടിയിട്ടില്ലെന്നാണ് കേള്‍വി. വിഎസിനെ ജ്യേഷ്ഠനും പിണറായിയെ അനുജനുമായി എത്ര പേര്‍ക്കു കിട്ടും! അതിനും വേണം ഒരു ഭാഗ്യം. 2006ല്‍ വിഎസിനു പാര്‍ടി നേതൃത്വം നിയമസഭാ സീറ്റു നിഷേധിച്ചതില്‍ ധാര്‍മിക രോഷം അഴീക്കോടിനുമുണ്ടായിരുന്നു. അതിന്റെ പേരില്‍ നാട്ടില്‍ ചില്ലറ പ്രതിഷേധങ്ങളൊക്കെ ഉണ്ടായി എന്നതു നേരു തന്നെ. പക്ഷേ, അവരൊക്കെ ഗ്രൂപ്പുകളിക്കാരല്ലെ. അതൊക്കെ ആരു വക വയ്ക്കാനാണ്. പക്ഷേ താന്‍ എഴുതിയ ലേഖനത്തിന്റെ തര്‍ജമ പ്രകാശ് കാരാട്ട് വായിച്ചപ്പോഴാണ് കളി മാറിയതെന്ന് നിരൂപണ സാഹിത്യത്തിലും ആലങ്കാരിക പ്രയോഗത്തിലും ജ്ഞാനമില്ലാത്ത മലയാളികള്‍ക്ക് മനസിലായില്ലെങ്കിലും അഴീക്കോടിനറിയാം. അതു മാതൃഭൂമിയിലെ അഭിമുഖത്തില്‍ വിളിച്ചു പറയുന്നതില്‍ ലജ്ജിക്കാനെന്തിരിക്കുന്നു? അതാണ് അഴീക്കോട് ലൈന്‍ . 'സത്യം' വിളിച്ചു പറയുന്നതില്‍ ഭീതിയുമില്ല, ലജ്ജയുമില്ല.
അതായത്, ലേഖനമെഴുതി സിപിഎം പോളിറ്റ് ബ്യൂറോയെ സ്വാധീനിച്ച് വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിപദത്തിലേക്കുയര്‍ത്തിയ ഒരു പ്രത്യേക ഇനം സാംസ്കാരിക നായകജീവിയാണ് അഴീക്കോട് സര്‍. അങ്ങിനെയുള്ള അദ്ദേഹത്തിനു മുഖ്യമന്ത്രിയെ വിമര്‍ശിക്കാം. ഏത് ആലങ്കാരിക ഭാഷ വേണമെങ്കിലും ഉപയോഗിക്കാം. അതു തെറ്റാണെന്നു പറഞ്ഞാലേ പ്രശ്നമുള്ളൂ. വിഎസ് പാര്‍ടി പോളിറ്റ് ബ്യൂറോ അംഗവും, പാര്‍ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളും, സംസ്ഥാന മുഖ്യമന്ത്രിയും സര്‍വോപരി ജനകീയനുമൊക്കെയായിരിക്കാം. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും വലിയൊരു വിഭാഗം മലയാളികള്‍ക്ക് അദ്ദേഹത്തോട് ബഹുമാനവും സ്നേഹവുമുണ്ട് എന്നതും ശരി തന്നെ. അവര്‍ക്കു വിഎസിനെ തങ്ങളിലൊരാളായി കാണാന്‍ കഴിയുന്നുമുണ്ടാവും. പക്ഷേ അതുകൊണ്ടെന്ത്? വിഎസിന് തോറോയെ അറിയുമോ? രണ്ടു പുസ്തകമെഴുതിയ ആള്‍ക്കു തോറോയെ അറിയില്ല എന്നു പറഞ്ഞാല്‍ കഷ്ടം തന്നെ. ആയ കാലത്ത്, തൊഴിലാളികളെ സംഘടിപ്പിക്കാനും പാര്‍ടി വളര്‍ത്താനുമൊക്കെ പോകുന്നതിനു പകരം/അല്ലെങ്കില്‍ അതു കഴിഞ്ഞു കിട്ടുന്ന സമയത്തെങ്കിലും തോറോയെ വായിക്കാമായിരുന്നില്ലെ? അന്നങ്ങിനെ ചെയ്യാതിരുന്നത് കൊണ്ടല്ലെ ഇപ്പോള്‍ മലയാളത്തിന്റെ ജ്ഞാനവൃക്ഷം നടത്തിയ ആലങ്കാരിക വിമര്‍ശനം പാവം മുഖ്യമന്ത്രിക്കു മനസിലാവാതെ പോയത്?
തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം മുഖ്യമന്ത്രി ചിരിച്ച ചിരി 'അശ്ലീല ചിരി'യാണെന്നാണ് അഴീക്കോട് പറഞ്ഞത്. അശ്ലീലം എന്ന വാക്കുപയോഗിക്കാന്‍ സാംസ്കാരിക നായകനു മടിയുള്ളതുകൊണ്ടാവാം പറഞ്ഞു വന്നപ്പോള്‍ 'വഞ്ചകന്റെ ചിരി'യായി മാറി. ഇരിക്കുന്നിടത്ത് വിസര്‍ജിക്കരുത് എന്ന പാഠം എല്ലാവരും ഓര്‍ക്കണം എന്ന താക്കീതും കൊടുത്തു വിഎസിന്. തോറോയെ അറിയാത്തതു കൊണ്ട് വിഎസ് കരുതി അഴീക്കോട് തന്നെ നായയോടാണുപമിച്ചതെന്ന്. കഷ്ടം തന്നെ. മലയാളികള്‍ക്കു പൊതുവെ തോറോയെ വിശദമായി അറിയില്ലെന്നു തോന്നുന്നു. അതു കൊണ്ട് കൂട്ടില്‍ വിസര്‍ജിക്കുന്ന പക്ഷികളെകുറിച്ചു പറഞ്ഞ തോറോയുടെ മഹത് വചനമാണ് താന്‍ ഉദ്ദേശിച്ചതെന്നും അല്ലാതെ സംസ്ഥാന മുഖ്യമന്ത്രിയെ നായയോട് ഉപമിക്കുകയായിരുന്നില്ലെന്നും ഭാഷാപണ്ഡിതന്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്.
അപ്പോള്‍, തന്റെ വിമര്‍ശനത്തെ 'സംസ്കാരശൂന്യ'മെന്നു പറഞ്ഞ മുഖ്യമന്ത്രിയെ തോറോയെ അറിയുന്ന അഴീക്കോട് സര്‍ 'ഹിംസ്രജന്തു'വിനോടുപമിച്ചില്ലെ എന്നു ചോദിച്ചാലോ? അതും ആലങ്കാരിക പ്രയോഗങ്ങള്‍ വല്ലതും ആവുമെന്നേയ്. ഗ്രന്ഥങ്ങളില്‍ എത്രയോ ഹിംസ്രജന്തുക്കളുണ്ട്. ജ്ഞാനിയായ അഴീക്കോട് പ്രതികരിക്കുന്നതിനിടയില്‍ അവയില്‍ ഏതെങ്കിലുമൊന്നിനെ ഓര്‍ത്തുപോയതാവും. അതൊക്കെ വലിയ കാര്യമായെടുക്കാന്‍ പാടുണ്ടൊ? എന്തായാലും താന്‍ പണ്ടെഴുതിയ അവതാരിക തിരിച്ചു തന്നിട്ടു മതി ഇനി വിമര്‍ശനം എന്നു അഴീക്കോട് വിഎസിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്? ഇതു അഴീക്കോടിന്റെ അവതാരിക വാങ്ങിയിട്ടുള്ള ചെറുതും വലുതുമായ എല്ലാ എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പും കൂടിയാണ്. സര്‍വരും ജാഗ്രതെയ്
ജനാധിപത്യ സംവിധാനത്തില്‍ ഒരു ഭരണാധികാരിയും വിമര്‍ശനത്തിനതീതമല്ല. വിഎസ്‍ അച്യുതാനന്ദനുമല്ല. പക്ഷേ വിമര്‍ശിക്കുന്നവര്‍ സ്വന്തം യോഗ്യത കൂടി നോക്കണമെന്നാണ് സാഹിത്യനിരൂപണത്തിലൊന്നും വലിയ പിടിപാടില്ലാത്ത ചില അല്പര്‍ സക്ഷാല്‍ അഴീക്കോടിനോട് പറയുന്നത്. അഴീക്കോട് മലയാള സാഹിത്യനിരൂപണ ശാഖയ്ക്ക് സ്വന്തമായെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടോ എന്നു വരെ ചോദിക്കുന്നുണ്ട് അഹമ്മതിക്കാര്‍. ഒരു കാലത്തും കമ്യൂണിസ്റ്റുകാരനല്ലാതിരുന്ന, ഇടതുപക്ഷ സാഹിത്യ നിരൂപണത്തേയും പുരോഗമന കലാസാഹിത്യ സംഘത്തേയും ആവോളം പരിഹസിച്ചു നടന്ന, വോട്ടു ചെയ്യല്‍ പരിപാടി പണ്ടേ അവസാനിപ്പിച്ച, കോണ്‍ഗ്രസുകാരനായിരുന്ന സുകുമാര്‍ അഴീക്കോട് എന്നു മുതലാണ് പാര്‍ടി സംഘടനാ തത്വത്തിന്റെ ആരാധകനായി മാറിയെതെന്ന് ഇക്കൂട്ടര്‍ രോഷാകുലരാവുന്നു. തോറോയെ അറിയാത്ത മ്ലേച്ചന്മാര്‍! ഇവരിലാരെങ്കിലും അഴീക്കോടിന്റെ അവതാരിക വാങ്ങിയിട്ടുണ്ടേങ്കില്‍ അതെത്രയും വേഗം അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടതാകുന്നു.
കഷ്ടി രണ്ടു വര്‍ഷം മുന്‍പാണ് വിഎസിനെ ഇതിയാന്‍ ആദര്‍ശത്തിന്റെ നക്ഷത്രമെന്നൊക്കെ വിളിച്ചത്. പിന്നീട് എങ്ങിനെയാണു ഇത്ര പെട്ടെന്നു അഭിപ്രായം മാറ്റിയത് എന്ന ചോദ്യത്തിലൊന്നും ഒരു കാര്യവുമില്ല. ലോകം മാറിക്കൊണ്ടിരിക്കുകയല്ലെ? അഭിപ്രായം ഇരുമ്പുലക്കയുമല്ല. പ്രസംഗത്തിലും നിലപാടുകളിലും സ്ഥിരതയുണ്ടാവേണ്ട കാര്യമൊന്നുമില്ല. മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനാധിപത്യ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തില്‍ നിന്നും അവാര്‍ഡ് വാങ്ങില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് മാലോകരുടെ മുഴുവനും കയ്യടി വാങ്ങിയ ധീരനാണ് അഴീക്കോട്‍. പിന്നീട് പുരസ്കാരം ചാണ്ടിയുടെ കൈയില്‍ നിന്നു തന്നെ വാങ്ങിയല്ലോ എന്ന് ചോദിച്ചാല്‍ സുപീരിയര്‍ അഡ്വൈസര്‍ നമ്രശിരസ്കനാവുമെന്നൊന്നും കരുതേണ്ട. ഉമ്മന്‍ ചാണ്ടി അഴീക്കോടിനു കത്തെഴുതി അഭിപ്രായവ്യത്യാസമൊക്കെ മാറ്റിയതിനു ശേഷമാണ് മക്കളേ അവാര്‍ഡ് വാങ്ങാന്‍ പോയത്.
അതായത് സുകു മാഷ് ഇങ്ങിനെയൊക്കെയാണ്. അദ്ദേഹം തോറോയെ വായിച്ചിട്ടുണ്ട്. വിഎസിന്റെ പുസ്തകത്തിന് അവതാരികയും എഴുതിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു അല്പം പ്രശസ്തിയുള്ള ആരെക്കുറിച്ചും എന്തും പറയാം. വിഎസ് അടിയന്തിരമായി ചെയ്യേണ്ടത് അഴീക്കോടിനെ എതിര്‍ക്കുന്ന, അദ്ദേഹത്തിന്റെ കോലം കത്തികുന്ന വലിയ വിവരമില്ലാത്ത തന്റെ അണികള്‍ക്കായി തോറോക്കുറിച്ചും വിമര്‍ശനത്തില്‍ ആലങ്കാരിക പ്രയോഗങ്ങളുടെ സാധ്യതകളെക്കുറിച്ചും ഏതാനും ക്ലാസുകള്‍ സംഘടിപ്പിക്കുകയാണ്. ആ സ്റ്റഡി ക്ലാസുകളില്‍ പ്രഭാഷകനായി അഴീക്കോടു സാറിനെ തന്നെ വിളിക്കാവുന്നതുമാണ്. വെള്ളാപ്പള്ളി നടേശഗുരുക്കള്‍ പറയുന്നത് ശരിയാണെങ്കില്‍ കവറിന്റെ കനം കൂടിയാല്‍ അഴീക്കോട് വരും. പക്ഷേ കവര്‍ സ്വന്തം കൈകൊണ്ട് വാങ്ങാന്‍ മാത്രം തീപ്പെട്ടു പോയിട്ടൊന്നുമില്ല അഴീക്കോടിന്റെ ആദര്‍ശം. പ്രസംഗ ഹാളിനു പുറത്ത് ഡ്രൈവന്‍ കാത്തുനില്‍ക്കുന്നുണ്ടാവുമത്രെ!
മനു ശങ്കര്‍ വേള്‍ഡ് ഫ്യൂച്ചര്‍ കൗണ്‍സിലിന്റെ ദില്ലി പോളിസി ഓഫീസറാണ്.