Apr 27, 2009

ചുവപ്പും കറുപ്പും


തൊഴിലാളുന്ന ഒരു കാലത്ത് ഒരു തൊഴിലാളിയാകുമ്പോള്‍ ചില ഛന്ദസ്സുകള്‍ അറിയാതെ ഭേദിക്കപ്പെടുന്നുണ്ട്.
അതിന്റെ ഒരു സൗന്ദര്യാത്മകത മാത്രം ഒരു സൗകര്യംപോലെ കൊണ്ടുനടക്കുന്നു.
മറ്റൊക്കെ കണക്കാണു.
അതുകൊണ്ടു തന്നെ ചില വരി തെറ്റിയ വര്‍ത്തമാനങ്ങള്‍ പറയാന്‍ ഒരു മെയ് ദിനം പോലെ ഉപകാരപ്പെടുന്ന ഒന്നില്ല.
ഒപ്പം നടന്നു വിയര്‍ക്കുന്നവരും ഉടപ്പിറന്നവരും ഒന്നാണെന്നുള്ള ഒരു നടു നീര്‍ന്ന ചിന്തയോടെ, അവരുടെ നിലവിളികളെ ഒന്നു വീശിപ്പിടിക്കാന്‍ പറ്റുമോന്നു നോക്കിക്കൊണ്ടു ചില കുറിപ്പുകള്‍...