Apr 28, 2010

ഡെയ്ഷാ വ്യൂ

കണ്ടും കാണാതെയും നടന്ന വഴികളിലെവിടെയോ
വച്ച് പുറം കാഴ്ച്ചയുടെ പാളി കീറിക്കടന്നു മറയുന്ന
ഒരു തുണ്ട് സമയം, അല്ലെങ്കില്‍;
നമുക്ക് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന അദൃശ്യമായ മറ്റൊരു
ലോകത്തിന്റെ നൈമിഷികമായ ഭുതാവേശം...ഡെയ്ഷാ വ്യൂ.

ഒരു സ്വപ്നദര്‍ശനം പോലെ
നിഗൂഢമായ ഏതോ പിന്‍വിളി
പണ്ടെന്നോ ആഴത്തിലുണ്ടായ
ഒരു മുറിവിന്റെയനുഭവം

കാട്ടുകല്ലുകള്‍ പാകിയ നടക്കല്ല്
പായലിന്റെ വഴുവഴുത്ത കറ
ആരോ തെന്നിവീണ അടയാളം
നഖമുരഞ്ഞ വൃണം

എനിക്കിനി നിന്റെ കൂട്ടു വേണ്ടെന്ന്
ആരോ പിണങ്ങി പറഞ്ഞ പോലെ
നടവഴിയിലെവിടെയോ വച്ച്
സര്‍പ്പ ദംശനമേറ്റ പോലെ

ചന്ദ്ര