Dec 15, 2009

ബോംബെ ഒരു മറുമുഖം

ബോംബെ മഹാനഗരം. ഇന്ത്യയുടെ പണക്കൊഴുപ്പിന്റെ നടുഞരമ്പ്. ദേശിയും വിദേശിയുമായ വമ്പന്‍കമ്പനികളുടെ തിളങ്ങുന്ന ആഫീസുകളിലേക്കും, വ്യാപാരം തിളച്ചുമറിയുന്ന മറ്റിടങ്ങളിലേക്കും ആഴ്ചയില്‍ ആറു ദിവസവും കുതിച്ചു കുലംകുത്തിയൊഴുകുന്ന ജനം, ആഴ്ച്ചയൊടുക്കം തങ്ങളുടെ മാളങ്ങളില്‍ പതുങ്ങിക്കിടക്കുന്നു. ഈ ഒരു ദിവസത്തെ അവധിയില്‍ നഗരം ഒരു നനഞ്ഞ ശാന്തതയുടെ നെടുവീര്‍പ്പിടുന്നു. പങ്കുവണ്ടികള്‍ക്കായുള്ള നീണ്ട വരികളില്ലാത്ത, സാന്‍ഡ് വിച്ച് വില്പ്പനക്കാരുടെ സംഘഗാനമില്ലാത്ത, ഇരുനിലവണ്ടികളില്ലാത്ത ഛത്രപതി ശിവജി റ്റെര്‍മിനസും, നരിമാന്‍ പോയിന്റും. ബോംബെയുടെ ഒച്ചയനക്കമില്ലാത്ത അവധിക്കാഴ്ച്ചകളിലേക്ക് ഷട്ടര്‍ തുറന്ന്
സതീഷ്
നായര്‍









സതീഷ് ബിസിനസ് വേള്‍ഡ് വീക്കിലിയില്‍ ഫോട്ടോഗ്രാഫറാണ്