പെണ്ണിന്റെ മാനിഫസ്റ്റോ സ്വാതന്ത്ര്യമാണ്Equality: ചുംബിക്കുമ്പോള്‍ മുറിയില്‍ കലരുന്ന
ഞങ്ങളുടെ ശ്വാസം
Privacy: പരസ്പരം പങ്കു വയ്ക്കുന്ന
നിമിഷങ്ങളും വര്‍ഷങ്ങളും
History: ഭാവിപ്രതീക്ഷയുടെ അടയാളങ്ങള്‍ (ബാക്കിയായവ)
Feminism: അടുക്കളയുമായി മല്ലിടുമ്പോള്‍
അവന്‍ ഒഴുക്കുന്ന വിയര്‍പ്പ്
Oppression: എന്റെ പിണക്കങ്ങളില്‍ വേദനിക്കുന്ന
അവന്റെ കണ്ണീര്
Subjectivity: വീട്, ജോലി, സമൂഹം - നിരവധി റോളുകള്‍
ആസ്വദിക്കുന്ന എന്റെ ആത്മവിശ്വാസം
പ്രണയം, ഫെമിനിസത്തിന്റെ പാപ്പിറസ്സ്!
പി അഖില
