അധികാരത്തിന്റെ ഉറവിടങ്ങളെ ഫ്രഞ്ച് തത്വചിന്തകന്‍ മിഷേല്‍ ഫൂക്കോ വിമര്‍ശന വിധേയമാക്കുന്നതെങ്ങിനെ? ആര്‍ ജാനകി എഴുതുന്നു.
പോള്‍-മിഷേല്‍ ഫൂക്കോയുടെ തത്വചിന്താ പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ സത്യം, അധികാരം, അറിവ് (Truth,Power,Knowledge) എന്നീ മൂന്നു പദങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. മൂര്‍ത്തവും, അമൂര്‍ത്തവുമായ എല്ലാ ഘടനകളേയും ചരിത്രവത്കരിക്കുകയും തുടര്‍ന്ന് ജീവിതത്തിന്റേയും കാലത്തിന്റേയും പ്രത്യേകതകളോട് ബന്ധപ്പെടുത്തി വായിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അധികാരത്തിന്റെ പ്രത്യക്ഷപരത, സര്‍വാധിപത്യം, എവിടേയും എപ്പോഴും നിര്‍ഭയമായി നിലനില്‍ക്കുന്ന അതിന്റെ രാക്ഷസീയത എനിവ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമാക്കിയത് ഫൂക്കോയായിരുന്നു.
1968ലെ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കു ശേഷമാണ് ഫൂക്കോയിലെ പ്രതിഭയെ ദാര്‍ശനിക ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. രാഷ്ട്രീയം ഒരു അഭിവാജ്ഞയായി സ്വീകരിക്കുകയും സജീവമായി സാമൂഹ്യരാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും മാറ്റങ്ങള്‍ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുകയും ചെയ്തു ഫൂക്കോ. ഫ്രഞ്ചു തടവുകാര്‍, പോളിഷ് ട്രേഡ് യൂനിയനിസ്റ്റുകള്‍, വിയറ്റ്നാമിലെ അഭയാര്‍ത്ഥികള്‍, അള്‍ജീരിയന്‍ കുടിയേറ്റക്കാര്‍ തുടങ്ങി അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമായി കൊണ്ടിരുന്ന നിരവധി ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്ന ഫൂക്കോ, അധികാരത്തെ വെറും നിര്‍ജീവമായ ഒരു ഘടനയായി അവഗണിക്കരുതെന്നും, നിത്യജീവിതത്തിന്റെ ഓരോ ചെറു കണികയിലും അതു ശക്തമായി ഇടപെടുന്നുണ്ടെന്നും നമ്മെ നിരന്തരമായി ഓര്‍മപ്പെടുത്തി. അതായത്, രാഷ്ട്രീയ, സാമൂഹ്യ, പട്ടാള കേന്ദ്രങ്ങളില്‍ മാത്രമല്ല (visible forms of power), മറിച്ച് ചിന്താശൈലി, അറിവുറവകള്‍, സ്വഭാവ നിര്‍ധാരണം തുടങ്ങിയവയിലെല്ലാം തന്നെ അധികാരം അതിന്റെ കരുത്ത് പ്രയോഗിക്കുന്നുണ്ട്.
പോള്‍-മിഷേല്‍ ഫൂക്കോയുടെ തത്വചിന്താ പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ സത്യം, അധികാരം, അറിവ് (Truth,Power,Knowledge) എന്നീ മൂന്നു പദങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. മൂര്‍ത്തവും, അമൂര്‍ത്തവുമായ എല്ലാ ഘടനകളേയും ചരിത്രവത്കരിക്കുകയും തുടര്‍ന്ന് ജീവിതത്തിന്റേയും കാലത്തിന്റേയും പ്രത്യേകതകളോട് ബന്ധപ്പെടുത്തി വായിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അധികാരത്തിന്റെ പ്രത്യക്ഷപരത, സര്‍വാധിപത്യം, എവിടേയും എപ്പോഴും നിര്‍ഭയമായി നിലനില്‍ക്കുന്ന അതിന്റെ രാക്ഷസീയത എനിവ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമാക്കിയത് ഫൂക്കോയായിരുന്നു.1968ലെ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കു ശേഷമാണ് ഫൂക്കോയിലെ പ്രതിഭയെ ദാര്‍ശനിക ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. രാഷ്ട്രീയം ഒരു അഭിവാജ്ഞയായി സ്വീകരിക്കുകയും സജീവമായി സാമൂഹ്യരാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും മാറ്റങ്ങള്‍ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുകയും ചെയ്തു ഫൂക്കോ. ഫ്രഞ്ചു തടവുകാര്‍, പോളിഷ് ട്രേഡ് യൂനിയനിസ്റ്റുകള്‍, വിയറ്റ്നാമിലെ അഭയാര്‍ത്ഥികള്‍, അള്‍ജീരിയന്‍ കുടിയേറ്റക്കാര്‍ തുടങ്ങി അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമായി കൊണ്ടിരുന്ന നിരവധി ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്ന ഫൂക്കോ, അധികാരത്തെ വെറും നിര്‍ജീവമായ ഒരു ഘടനയായി അവഗണിക്കരുതെന്നും, നിത്യജീവിതത്തിന്റെ ഓരോ ചെറു കണികയിലും അതു ശക്തമായി ഇടപെടുന്നുണ്ടെന്നും നമ്മെ നിരന്തരമായി ഓര്‍മപ്പെടുത്തി. അതായത്, രാഷ്ട്രീയ, സാമൂഹ്യ, പട്ടാള കേന്ദ്രങ്ങളില്‍ മാത്രമല്ല (visible forms of power), മറിച്ച് ചിന്താശൈലി, അറിവുറവകള്‍, സ്വഭാവ നിര്‍ധാരണം തുടങ്ങിയവയിലെല്ലാം തന്നെ അധികാരം അതിന്റെ കരുത്ത് പ്രയോഗിക്കുന്നുണ്ട്.
വായനയില്‍ നിന്ന് പുനര്‍വായനയിലേക്ക്
ഫൂക്കോ അധികാരത്തെ ഇങ്ങിനെ നിര്‍വചിച്ചിരിക്കുന്നു: "അധികാരം ഒരു സ്ഥാപനമോ, ഘടനയോ പ്രത്യേകതരം ശക്തിവിശേഷമോ അല്ല; മറിച്ച് സഹൂഹത്തില്‍ കാണുന്ന വളരെ സങ്കീര്‍ണമായ അടവുകള്‍ക്ക് (strategies) നാം നല്‍കുന്ന പേരാണ്." ആരാണ് അധികാരത്തില്‍? അവര്‍ എങ്ങിനെ, ആരുടെ മേല്‍ ഭരണം നടത്തുന്നു? ഇത്തരം ചോദ്യങ്ങള്‍ ഒരുപക്ഷേ നാമെല്ലാം ഒരുതവണയെങ്കിലും സ്വയം ചോദിച്ചിരിക്കാം. പക്ഷേ, ഇത്തരം പ്രത്യക്ഷവും, വ്യക്തവുമായ സ്വഭാവത്തിനപ്പുറം വളരെ വിമുഖവും, നിഗൂഢവുമായ ചില പ്രവര്‍ത്തനശൈലികള്‍ കൂടി അധികാരത്തിനുണ്ട്. അതു കൂടുതലും താഴെ ഉന്നയിക്കപ്പെടുന്ന (വ്യക്തിപരമായ) ചോദ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു: എനിക്കു വേണ്ടി തീരുമാനങ്ങളെടുക്കുന്നത് ആരാണ്?/ എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നതാരാണ്?/സത്യം, അസത്യം തുടങ്ങിയ ചിന്തകള്‍ എന്നില്‍ രൂപപ്പെടുന്നതെങ്ങിനെയാണ്? ഈ ചോദ്യങ്ങളെല്ലാം നാം അലക്ഷ്യമായി വിട്ടു കളയുന്നതും, എന്നാല്‍ നിത്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നവയുമാണ്. ദൈനംദിന ജീവിതത്തില്‍ അധികാരം നടത്തുന്ന ഇത്തരം ഇടപെടലുകളാണ് നമ്മുടെ ചിന്താധാരയേയും അതുവഴി ജീവിതഗതിയേയും നിയന്ത്രിക്കുന്നത്.
ഫൂക്കോയുടെ പുസ്തകങ്ങള്‍ ദാര്‍ശനിക ചരിത്രത്തിലെ എല്ലാ പരിധികളേയും ലംഘിക്കുകയും ഇടപെടലുകള്‍ക്കും, പുനര്‍വായനകള്‍ക്കുമുള്ള അനന്തസാധ്യതകള്‍ തുറന്നിടുകയും ചെയ്തു. ഭ്രാന്ത്, ജയില്‍, ഭാഷ, ലൈംഗികത എന്നീ നിരവധി കൈവഴികളിലൂടെ അദ്ദേഹം ചെന്നെത്തുന്നത് അധികാരത്തിന്റെ ആത്യന്തികമായ പൊളിച്ചെഴുത്തിലേക്കു തന്നെയാണ്. "കടല്‍ക്കരയില്‍ രചിക്കപ്പെട്ട ഒരു ചിത്രം/മുഖം പോലെ മനുഷ്യന്‍ അപ്രത്യക്ഷനാവും," എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് 'The Order of Things' എന്ന പുസ്തകം അവസാനിക്കുന്നത്. ഈ പ്രഖ്യാപനം ഒരു നൂറ്റാണ്ടു മുന്‍പ് "ദൈവത്തിന്റെ മരണം" നീത്ഷെ പ്രവചിച്ചത് നമ്മെ ഓര്‍മിപ്പിക്കുന്നു. ചരിത്രത്തിന്റെ ഓരോ കാലഘട്ടങ്ങളിലും സത്യത്തിന്റെ അവസ്ഥകള്‍ വ്യത്യസ്ഥമായിരുന്നു. ഈ അവസ്ഥകളാണ് അംഗീകരിക്കുക/തിരസ്കരിക്കുക തുടങ്ങിയ സമൂഹ്യ നിയമങ്ങളെ നിയന്ത്രിച്ചിരുന്നതെന്നും ഫൂക്കോ എഴുതുന്നു.സാമ്പത്തിക ശസ്ത്രം, ഭാഷാശാസ്ത്രം, നാച്ചുറല്‍ സയന്‍സ് എന്നിവയുടെ മികവുറ്റ താരതമ്യ പഠനം കൂടിയായ The Order of Things സത്യം-അധികാരം എന്നിവ തമ്മിലുള്ള നേര്‍ന്ന വിടവ് അനാവരണം ചെയ്യുന്ന കൃതിയാണ്.
'Madness and Civilization' 1500 വര്‍ഷങ്ങളിലൂടെയുള്ള ഭ്രാന്തിന്റെ പ്രയാണത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നു. കാലങ്ങളിലൂടെയുള്ള പരിണാമഗതിയില്‍ ഭ്രാന്തിനെ പറ്റിയുള്ള കാഴ്ചപ്പാടും മാറിയിരിക്കുന്നു. ആധുനിക ജീവിതത്തില്‍ മനുഷ്യത്വം/പരോപകാരം പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് ഭ്രാന്തിന്റെ ലോകം. ഇതിനു തുടര്‍ച്ചയായി വന്ന 'The Birth of the Clinic'-ല്‍ വൈദ്യശാസ്ത്രത്തിന്റേയും ക്ലിനിക്കുകളുടേയും സാമൂഹ്യപ്രവര്‍ത്തനമാണ് ചര്‍ച്ചാവിഷയം. തത്വചിന്തയുടെ സ്ഥിരം വേദികള്‍ വിട്ടകന്ന്, വൈദ്യശാസ്ത്രം, മനശാസ്ത്രം, മനോരോഗ ചികിത്സ, തുടങ്ങിയ പുതിയ മേഖലകളുമായി ബന്ധിപ്പിച്ച് ഫൂക്കോ അധികാരത്തെ നിര്‍വചിക്കുന്നു.

അധികാരത്തിന്റെ സൂക്ഷ്മസ്ഥലികള്‍
ലൂയി പതിനഞ്ചാമനെ വധിക്കാന്‍ ശ്രമിച്ച റോബര്‍ട്ട് ഫ്രാങ്കോയിസ് ഡാമിയന്റെ വധശിക്ഷയെ ഉദാഹരിച്ചു കൊണ്ട് ആരംഭിക്കുന്ന 'Discipline and Punishment' ജയിലുകളുടെ പ്രവര്‍ത്തനത്തില്‍ അധികാരത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. ജയിലുക
ളിലേക്ക് കൂടുതല്‍ കരുണ, സ്നേഹം, സഹാനുഭൂതി, എന്നിവ വര്‍ഷിക്കാനുള്ള ശ്രമത്തെ ഫൂക്കോ കാണുന്നത് ആധുനിക ലോകത്തെ അധികാര പ്രയോഗത്തിന്റെ ഭാഗമായി മാത്രമാണ്. ഇതു വിരല്‍ ചൂണ്ടുന്നത് (ശാരീരിക മര്‍ദനമില്ലാതെയുള്ള) മാനസിക അടിമത്വത്തിലേക്കാണ്. നാമറിയാതെ നമ്മെ കൈപ്പിടിയിലൊതുക്കുന്ന അധികാരത്തിന്റെ മുറുകിയ പ്രവര്‍ത്തന ശൈലിയിലേക്കാണ്. സ്കൂളില്‍ നിന്നു തുടങ്ങി നമ്മുടെ സമൂഹത്തിലെ സ്ഥാപനങ്ങളിലെല്ലാം പെരുമാറ്റച്ചട്ടം കൊണ്ടു വരിക വഴി ഒരു സാംസ്കാരിക വിപ്ലവത്തിന് വഴിമരുന്നിടുന്നുവെന്ന് അവകാശപ്പെടുന്ന അധികാരം, നമ്മളെ യഥാര്‍ത്ഥത്തില്‍ ആത്മപ്രകാശനത്തിനുള്ള ശേഷി നഷ്ടപ്പെട്ട വെറും അനുസരണ കുട്ടികളായി മാറ്റുന്ന പ്രക്രിയയെ ഫൂക്കോ നിശിതമായി വിമര്‍ശിക്കുന്നു.
അധികാരത്തെ ലൈംഗികതയുമായി ബന്ധപ്പെടുത്തുകയും, അതിന്റെ മൂലസ്വഭാവം അടിച്ചമര്‍ത്തലാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കൃതിയാണ് 'History of Sexuality' (4 Volumes). സ്ത്രീവാദ തത്വശാസ്ത്രത്തിന് ഒരു രാഷ്ട്രീയ ശാഖ എന്ന നിലയില്‍ അടിത്തറ പാകാന്‍ ഏറെ സഹായിച്ച ഒരു പുസ്തകം കൂടിയാണിത്. ആധുനിക സംസ്കാരത്തില്‍, അധികാരം അനുഭൂതിയായി രൂപാന്തരീകരണപ്പെടുകയും, ലൈംഗിക വൈകൃതങ്ങള്‍, വിചിത്ര കല്പനകള്‍ എന്നിവയിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. വ്യവഹാരത്തെക്കുറിച്ചുള്ള അന്വേഷണം കൃത്യമായി ആരംഭിക്കുന്നത് 'The Archeology of Knowledge' എന്ന പുസ്തകത്തിലൂടെയാണ്. ഒരു പ്രസ്താവന കേവലമൊരു ഗതിയോ, പ്രമേയമോ, അഭിപ്രായമോ മാത്രമല്ലെന്നും, അതിലൂടെ അര്‍ത്ഥപൂര്‍ണത (meaningfulness) എന്ന ഒരു സങ്കല്പ്പം നിര്‍വചിക്കപ്പെടുന്നുണ്ട് എന്നും ഫൂക്കോ പറയുന്നു.
ചുരുക്കത്തില്‍ എന്താണ് അധികാരം? അധികാരം വിനിയോഗിക്കപ്പെടുന്നതിലൂടെ, അറിവിന്റെ, സത്യത്തിന്റെ ഏവരും അംഗീകരിക്കപ്പെടുന്ന ഒരു സ്രോതസ് എങ്ങിനെ നിര്‍മിക്കപ്പെടുന്നു എന്ന അന്വേഷണത്തിലൂടെയാണ് ഫൂക്കോ തന്റെ തത്വ ചിന്താശൈലി രൂപപ്പെടുത്തിയിരിക്കുന്നത്. അതായത്, അധികാരം 'അറിവി'ന്റെ ഉത്പാദനത്തിലേക്കും, പിന്നീട് 'സത്യ'ത്തിലേക്കും വഴിതെളിക്കുന്നു. അധികാരം കൈയാളുന്നവര്‍ അറിവ് നിയന്ത്രിക്കുകയും അതു സമൂഹത്തെ വരുതിയില്‍ നിര്‍ത്താനുള്ള അച്ചടക്കത്തിന്റെ ആയുധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. അധികാരത്തിന്റെ അടപ്പുകളെ വിമര്‍ശനവിധേയമാക്കിക്കൊണ്ടുള്ള ശക്തവും വേറിട്ടതുമായ ഒരു ചിന്താ പദ്ധതിയാണ് ഫൂക്കോ അവതരിപ്പിച്ചത്. 1978ല്‍ പിയറി ബോണ്‍സീനു നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞു: In its function, the power to punish is not essentially different from that of living or educating. പ്രയോഗത്തില്‍ ശിക്ഷിക്കാനുള്ള അധികാരവും 'രക്ഷിക്കാനുള്ള' അധികാരവും ഒന്നാണെന്ന് സാരം.
ളിലേക്ക് കൂടുതല്‍ കരുണ, സ്നേഹം, സഹാനുഭൂതി, എന്നിവ വര്‍ഷിക്കാനുള്ള ശ്രമത്തെ ഫൂക്കോ കാണുന്നത് ആധുനിക ലോകത്തെ അധികാര പ്രയോഗത്തിന്റെ ഭാഗമായി മാത്രമാണ്. ഇതു വിരല്‍ ചൂണ്ടുന്നത് (ശാരീരിക മര്‍ദനമില്ലാതെയുള്ള) മാനസിക അടിമത്വത്തിലേക്കാണ്. നാമറിയാതെ നമ്മെ കൈപ്പിടിയിലൊതുക്കുന്ന അധികാരത്തിന്റെ മുറുകിയ പ്രവര്‍ത്തന ശൈലിയിലേക്കാണ്. സ്കൂളില്‍ നിന്നു തുടങ്ങി നമ്മുടെ സമൂഹത്തിലെ സ്ഥാപനങ്ങളിലെല്ലാം പെരുമാറ്റച്ചട്ടം കൊണ്ടു വരിക വഴി ഒരു സാംസ്കാരിക വിപ്ലവത്തിന് വഴിമരുന്നിടുന്നുവെന്ന് അവകാശപ്പെടുന്ന അധികാരം, നമ്മളെ യഥാര്‍ത്ഥത്തില്‍ ആത്മപ്രകാശനത്തിനുള്ള ശേഷി നഷ്ടപ്പെട്ട വെറും അനുസരണ കുട്ടികളായി മാറ്റുന്ന പ്രക്രിയയെ ഫൂക്കോ നിശിതമായി വിമര്‍ശിക്കുന്നു.അധികാരത്തെ ലൈംഗികതയുമായി ബന്ധപ്പെടുത്തുകയും, അതിന്റെ മൂലസ്വഭാവം അടിച്ചമര്‍ത്തലാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കൃതിയാണ് 'History of Sexuality' (4 Volumes). സ്ത്രീവാദ തത്വശാസ്ത്രത്തിന് ഒരു രാഷ്ട്രീയ ശാഖ എന്ന നിലയില്‍ അടിത്തറ പാകാന്‍ ഏറെ സഹായിച്ച ഒരു പുസ്തകം കൂടിയാണിത്. ആധുനിക സംസ്കാരത്തില്‍, അധികാരം അനുഭൂതിയായി രൂപാന്തരീകരണപ്പെടുകയും, ലൈംഗിക വൈകൃതങ്ങള്‍, വിചിത്ര കല്പനകള്‍ എന്നിവയിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. വ്യവഹാരത്തെക്കുറിച്ചുള്ള അന്വേഷണം കൃത്യമായി ആരംഭിക്കുന്നത് 'The Archeology of Knowledge' എന്ന പുസ്തകത്തിലൂടെയാണ്. ഒരു പ്രസ്താവന കേവലമൊരു ഗതിയോ, പ്രമേയമോ, അഭിപ്രായമോ മാത്രമല്ലെന്നും, അതിലൂടെ അര്‍ത്ഥപൂര്‍ണത (meaningfulness) എന്ന ഒരു സങ്കല്പ്പം നിര്‍വചിക്കപ്പെടുന്നുണ്ട് എന്നും ഫൂക്കോ പറയുന്നു.