എന്തെടുത്തടുപ്പില്‍ ഞാന്‍ വെക്കുമീ-സങ്കടംപഴുത്തുവിങ്ങുമീയന്തിയില്‍,
എന്തുഞാനിറ്റിക്കുമെന്‍ നെഞ്ചു-
നീറ്റിക്കരയുന്നപൊന്നിന്റെ തൊണ്ടയില്‍
വിണ്ണിലേക്കു തലനീട്ടിത്തൊടുത്തല്ലോ
തേവരെ ഞാ,നെങ്ങുമെത്താത്ത, ഒരാ-
യിരം തേങ്ങലിന്‍ വഴിപാടുനേര്‍ച്ചകള്‍,
നിന്റെയിന്നുംവരാത്ത ദയാവായ്പിനായ്.
ഉറ്റവരൊറ്റിയജന്മം,ഞാന്‍ വേട്ടവന്‍
റ്റാറ്റാ പറഞ്ഞപ്പോള്‍ തലതാഴ്ത്തിക്കരഞ്ഞവള്‍.
പാതിരാത്തോര്‍ച്ചയില്‍ ഞാന്‍ പാതി ചത്തു
കിടക്കുമ്പോള്‍, വാണിഭക്കൂട്ടം ദുരമൂത്തു ചാരെ.
കല്ലിരുട്ടിന്റെകാരസ്കരംചവച്ചുഞാന്‍,
കണ്ണുനീട്ടി,നീട്ടി,ക്കാത്തിരുന്നങ്ങനെ.
പൂഴിമണ്ണിന്റെ വേര്‍പ്പില്‍പ്പുതയുന്ന,യീ
പാദങ്ങളിലൊന്നെങ്കിലും പാടിത്തരുമോ
എനിക്കെന്റെ കിട്ടാക്കിനാവിലെ, എത്താ-
നിനവിലെ, സുന്ദരസങ്കീര്‍ത്തനങ്ങള്‍?
***
വന്നില്ലയൊരു രാമനും, എന്‍ കത്തിക്കരിഞ്ഞുറഞ്ഞ
ചങ്കില്‍ച്ചവിട്ടി, യിതാ മോക്ഷമെന്നോതിത്തണുപ്പിക്കാന്‍.
എത്രകാലം കരയുംഞാനിങ്ങനെ,
അത്രമേല്‍ പൊള്ളിക്കരിഞ്ഞല്ലോ ജീവിതം.
****
ഒടുവില്‍, പിടയുന്ന പ്രാണന്റെ മുഖത്ത്
തുണി നനച്ചിടാനുള്ള
കല
അഭ്യസിക്കാന്‍ സമയമെടുക്കുന്നതു
കണ്ട്
ഞാന്‍ വ്യഭിചരിച്ചു വിശപ്പടക്കി.
നിന്റെ പണ്ടാര വിഗ്രഹം കിടക്കുംതറയിലെ,
മണ്ണുമാന്തിയാല്‍ക്കിടയ്ക്കുമോ,യീശനേ
എന്‍തങ്കക്കുടത്തിന്‍ക്കടച്ചിലാറ്റാനു,മെ-
ന്റെ നെഞ്ചിന്റെ,യാന്തലാറ്റാനുമുള്ള പീയുഷം?
ബോധി
ഒരു തുടക്കക്കാരന്‍ കവി
