
മാളവിക
എത്താവിരുന്നുകാരനെയൊരുനീ-
ണ്ടനോട്ടംകൊണ്ടു പഴുതേ തേടുന്ന
ഒരു മൂന്നു വയസ്സുകാരിയുടെ, അറ്റം
കൂര്‍പ്പിച്ച സങ്കടം നിന്റെ കണ്ണുകളില്‍
നിന്നും എന്നാണു തെന്നിമാറുന്നത്?
പാതിരാഞ്ഞടുക്കത്തില്‍, ഏന്തിവലി-
ഞ്ഞമ്മയെത്തിക്കുംപ്പോക്കും നോക്കി-
യൊരു മുണ്ടിന്‍തുമ്പിന്‍ തുടിപ്പിലൂടെ,
പരതിപ്പിടിച്ചറിയുന്ന ഒരു കൊച്ചു
ദൈന്യതയുടെ ആ വിതുമ്പലാണ്
നീയെന്നു, വെറുതെ ഒരു ഉള്‍ക്കലമ്പല്‍.
എന്തെങ്കിലുമാകട്ടെ,
നീ, നിന്റെ തന്നെയൊരു
ചുരുണ്ടു നീണ്ട തോന്നലാണെ-
ന്നെങ്കിലും സമ്മതിക്കുക.
മായേച്ചി
പ്രൈമറിക്ലാസിലെ, അരികുമലര്‍ന്ന
എഴുത്തുപലകയില്‍ ചൂളമിട്ടു ചുറ്റിയ
ചോക്കുതുണ്ടിന്റെ ചിലനേരങ്ങളിലുള്ള
കാറിക്കരച്ചിലില്‍
നിന്റെ, ഉദ്വേഗം ശീല കെട്ടിയ,
ചടുലപായാരത്തിന്റെ
എനിക്കുമാത്രം തിരിഞ്ഞു കിട്ടുന്ന
ചില സരിഗമപധനിസകളുണ്ട്.
വസന്തം ഊതിപ്പറത്തുന്ന ചില
ശലഭക്കാഴച്ചകളുടെ ചിറകിന്‍-
പിടപ്പിലും, പിന്നതിന്‍ കുതിപ്പിലും
കലര്‍ന്നു, പടര്‍ന്നു, മിഴിഞ്ഞുനിവ-
രുന്ന, എനിക്കുമാത്രം സ്വന്തമായ ചില
അതിശയങ്ങളില്‍, നിന്റെ ആകാശനീല
പോലുള്ള ചങ്ങാത്തത്തിന്റെ ഒരുപാടു ചന്ത-
മുള്ള ഒരു പടര്‍ച്ച തുടിച്ചുനില്‍പ്പുണ്ട്.
അതു മാത്രം മതിയല്ലൊ?
ബോധി
ഒരു തുടക്കക്കാരന്‍ കവി
