ഓയെന്റെ ഗ്രാമമേ..പരന്ന കിനാവേ,
പ്പഴുത്ത നോവേ
അകിടുമുറിഞ്ഞൊഴുകും
രുധിരഗോവേ...
എതിരുവരുന്നൊരാ
വലിഞ്ഞവേവിനെ
പുകച്ചുപായിക്കാന്‍
പഴുതുതേടിഞാന്‍
മുറിച്ചുനീന്തിയ
പുഴതന്നോളമേ...
ആകായത്തിന്നപ്പുറത്തുനിന്നീ-
ശ്ശോമമറിയമൗസേപ്പും,പിന്നെ
രൂഹാക്കുദാശ്ശയും ചേര്‍ന്നെനിക്കായ്
തൊടുത്തുവിട്ട തുടുത്ത താരമേ...
പാതിരാക്കനപ്പില്‍, പതുങ്ങി,
പണികഴിഞ്ഞുഞാന്‍, പേടി
പുതച്ചു പായുമ്പോള്‍
വഴിത്തലപ്പിന്റെ മറുകുപോലിരുന്നു നാലു
പോക്രൊം പുകച്ചെന്നെ സലാം പറഞ്ഞ
കുടുകുടുത്തവളയേ...
അറിയുന്നുണ്ടെന്നോ നിങ്ങള്‍,
പട്ടണംപെറ്റിട്ട, പണ്ടാരക്കാച്ചിലില്‍
ഉടലുവെന്തുഞാന്‍നടത്തും
ചകിതഭ്രമണം?
ബോധി
ഒരു തുടക്കക്കാരന്‍ കവി
