ഉറക്കത്തിരിമുറിക്കാനീയലാറം മുറുക്കിവെച്ചിട്ട്
വിരികുടഞ്ഞ്, കരിമ്പടം
കാല്‍ക്കല്‍ മടക്കിവെച്ചിട്ട്,
കുടിക്കേണ്ട മരുന്നുകള്‍
ഇനംതിരിച്ചെഴുതി,സമയം വരഞ്ഞിട്ട്,
(പത്രം, പച്ചക്കറി, പാല്‍വണ്ടി
അയലത്തൂന്നിരവു വാങ്ങി,തിരികെ
കൊടുക്കേണ്ടും ഇസ്തിരിപ്പെട്ടി,
ഇരവുതിളച്ചപ്പോളെളുപ്പം തീര്‍ന്ന ഗ്യാസുകുറ്റി
മഴക്കു അകത്തെടുത്ത് മടക്കിവെക്കേണ്ടും
പൂക്കളുള്ള അടിവസ്ത്രങ്ങള്‍
എണ്ണിയെടുക്കേണ്ടും തൂക്കുമരങ്ങള്‍
മേശമേല്‍
ആര്‍ഭാടമൊഴിഞ്ഞ പ്രാതലിന്‍ ചെറുതുരുത്ത്
ഉപ്പുമാവിന്റെ ഒറ്റമരം
പിന്നെ, അടച്ചുറപ്പിച്ച പരിചിത രുചികളുടെ
ചൂടറാപ്പാത്രം
പിന്നെ, ആസക്തികളുടെ മേല്‍ ഒഴിക്കേണ്ടും
വെള്ളക്കുപ്പി
തോര്‍ത്ത് തൂങ്ങിമരിച്ച വളയവും
കാലുതിരുമ്മി മുഖം തുടക്കും പൂച്ചയും)
കഞ്ഞിപ്പശയുലച്ച് കണ്ണടവെച്ച്
കനപ്പിച്ചുനോക്കി സ്കൂളീപോവുംമുമ്പെന്റെ ടീച്ചറേ...
ചൂടറാപ്പെട്ടിയില്‍ ഒരുമ്മയെങ്കിലിമിട്ടേക്കുക
ഉച്ചകഴിഞ്ഞെങ്ങാനെനിക്കു വിശന്നാലോ !?
ടീച്ചറെ തറ പറ
പൂച്ചികൊണ്ടടി കിട്ടി
ഞാനൊരു കത്തി തരാം
നീയൊരു കുത്തു കൊട്
മലയില്‍
