Jul 7, 2009

വിടവുകളില്‍

നിര്‍ത്താതെ നമ്മളെ
ചവച്ചിറക്കുന്നതിനിടയില്‍
ചരിത്രത്തിന്റെ
പെരും‌കീറ് വായ
തെല്ലിടയൊന്ന്
നില്‍ക്കുമായിരിക്കും.

പല്ലിടയില്‍
പോടിനുള്ളില്‍
തുളഞ്ഞിരിക്കയാവും
നമ്മിലാരുടെയെങ്കിലും
മുനമൂര്‍ച്ചയന്നേരം.

ടിപി വിനോദ്